“മോളെ നീ…”
“ഇത് എന്റെ തീരുമാനം ആണ് ”
“മോളെ എനിക്കും അതിൽ സന്തോഷമേ ഉള്ളൂ പക്ഷെ .. നിന്റെ അച്ചൻ ? നിന്നെ ഹരിയെ കൊണ്ട് കെട്ടിക്കാമെന്ന് വാക്ക് കൊടുത്തിരിക്കുവല്ലേ ആ രാജശേഖരന്?? ”
“പിന്നെ എന്റെ അനുവാദം ഇല്ലാതെ ആരും എന്നെ കെട്ടണ്ട ഒരു ഹരി അയാൾ.. അത്ര നാറിയായ ഒരുത്തനെ ഞാൻ ഇതുവരെ കണ്ടില്ല അയാളെ കല്യാണം കഴിക്കുന്നതിലും നല്ലത് ഞാൻ അൽമഹത്യ ചെയ്യുന്നതാണ് ”
“മോളെ പക്ഷെ…”
” ഒരു പക്ഷെയും ഇല്ല അമ്മക്ക് എന്റെ തീരുമാനത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
“എനിക്ക് എന്ത് പ്രശ്നം, സന്തോഷമേ ഉള്ളൂ എനിക്ക് പേടി നിന്റെ അച്ചനെയാണ് ”
“അത് നമുക്ക് വഴിയേ ശരിയാക്കി എടുക്കാം തൽക്കാലം ഇങ്ങനെ പോട്ടെ . ”
ഞാൻ ഇതൊകെ അറിഞ്ഞതായി തൽക്കാലം അച്ഛൻ അറിയണ്ട അമ്മ ഈ ഫോട്ടോ അവിടെ തന്ന വച്ചേക്ക് ”
അക്ഷര ആ ഫോട്ടോ തന്റെ ഫോണിൽ ഒരു ഫോട്ടോ എടുത്ത ശേഷം അമ്മയുടെ കയ്യിലേക്ക് കൊടുത്തിട്ടു റൂമിലേക്ക് പോയി
…………………………………………………………………
പിറ്റേ ദിവസം കോളേജിലേക്ക് അക്ഷര എത്തിയതും ക്ലാസിലെ എല്ലാരും കിരൺ ന്റെ കാര്യം തിരക്കാൻ അവളുടെ ചുറ്റും കൂടിയിരുന്നു,
അന്ന് ഐശ്വര്യയുടെ വോയ്സ് മെസ്സേജ് ഒക്കെ കേട്ട് എല്ലാരും അവളെ വെറുത്തു എങ്കിലും ആക്സിഡന്റ് പറ്റി കിടന്ന കിരൺ നെ അവൾ രക്ഷിക്കാൻ കാണിച്ചത് എല്ലാം എല്ലാരും അറിഞ്ഞിരുന്നു. ജെറി അന്നും വന്നിരുന്നില്ല അവൻ കിരൺ ന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നു. ക്ലാസൊകെ പതിവ് പോലെ നടന്നു ഉച്ചക്ക് ഉള്ള ഇന്റർവെൽ സമയം അക്ഷര ഐശ്വര്യ യുടെ അടുത്തേക്ക് ചെന്നു
“ഐശ്വര്യ നീ ഒന്ന് വന്നേ എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ”
ഐശ്വര്യ ഒരു നീരസത്തോടെ അവളെ നോക്കി
“എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല “
” എനിക്ക് ഉണ്ട് നീ വന്നേ ”
അക്ഷര അവളെ പിടിച്ചു വലിച്ചുകൊണ്ട് ക്യാന്റീനിന് അടുത്തുള്ള ആൽമര ചുവട്ടിലേക്ക് പോയി
” ടി എന്താ നിന്റെ ഉദ്ദേശ്യം”
“ങേ… എന്ത് ഉദ്ദേശ്യം ”
അക്ഷരയുടെ ചോദ്യം കേട്ട് നീരസത്തോടെ ഐശ്വര്യ അവളെ നോക്കി
“എനിക്ക് എല്ലാം അറിയാം അന്ന് എന്റെ ഫോണിൽ നിന്ന് മെസ്സേജ് അയച്ചു കിരൺ നെ റൂമിൽ എത്തിച്ചത് നീയാണ് ന്ന് , അതാ ചോദിച്ചത് എന്താ നിന്റെ ഉദ്ദേശ്യം ന്ന് ”
” ഒ അതാണോ…അവനെ നീ ചതിക്കാൻ അല്ലെ നോക്കുന്നത് അതിന് ഞാൻ സമ്മതിക്കില്ല അത്ര തന്നെ , പിന്നെ നീ എന്റെ മുഖത്ത് നോക്കി അത് പറഞ്ഞതും അല്ലെ ആ വോയ്സ് ഞാൻ ജെറിക്ക് മനപൂർവ്വം കൊടുത്തത് തന്നെയാണ്”
ഐശ്വര്യ ഒരു പുച്ഛത്തോടെ അവളോട് പറഞ്ഞു
” ടി നീ കരുതുന്ന പോലെ അല്ല ഞാനന്ന് നിന്നോട് പറഞ്ഞത് ഒക്കെ ഉള്ളതാണ് പക്ഷെ … പക്ഷെ..ഇപോ എനിക്ക് അങ്ങനെ ഒരു ചിന്തയും ഇല്ല . ”
അക്ഷര അപേക്ഷ രൂപേണ പറഞ്ഞു
“ഹ ഹ ഒന്ന് പോടി നിനക്ക് ഇട്ട് തട്ടാൻ അവനെ അങ്ങനെ ഞാൻ വിട്ട് തരില്ല അവനെ എനിക് വേണം .. അത്രക്ക് അത്രക്ക് ഇഷ്ടമാണ് എനിക്കവനെ ”
അവളുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അക്ഷര കേട്ടത്
” നീ എന്തൊക്കെ ആണ് പറയുന്നത് കിരൺ നു എന്നെയാണ് ഇഷ്ടം നീ അതിനിടയിൽ കൂടെ വെറുതെ ഉണ്ടാകാൻ നിക്കല്ലേ ”
അക്ഷര ചീറി കൊണ്ട് പറഞ്ഞു
“കിരൺ നു നിന്നെ ഇഷ്ടം ആണോ അല്ലയോ എന്നൊക്കെ അവൻ പറയട്ടെ, നീ നിന്റെ കാശിന്റെ ഹുങ്ക് മാക്സിമം കാണിക്കും ന്ന് എനിക്കറിയാം നടക്കട്ടെ ഞാൻ എന്നാൽ കഴിയുന്ന പോലെ ഞാനും ചെയ്തോളാ.. അതേ പിന്നെ കാശ് കൊടുത്ത് വാങ്ങാൻ കിട്ടുന്ന പലതും നാട്ടിൽ ഉണ്ട് പക്ഷെ ഒരാളുടെ മനസ് അതിൽ കിട്ടില്ല നീ അത് മനസിലാക്കിക്കോ ”
അവൾ അതും പറഞ്ഞു നടന്നു പോകുമ്പോൾ അക്ഷര അവിടെ സ്തബ്ധയായി നിൽക്കുകയായിരുന്നു
…………………………………………………………………..
ഹോസ്പിറ്റലിൽ…
“ടാ ജെറി സമയം എന്തായടാ ”
ബെഡിന് സൈഡിൽ ഇരുന്ന് ഗെയിം കളിക്കുന്ന ജെറിയെ നോക്കി കിരൺ ചോദിച്ചു
“എന്താണ് മോനെ എന്തിനാ നിനക്ക് ഇപോ സമയം അറിഞ്ഞിട്ട് ആരെ കാണാനാ അക്ഷരയെ ആണേൽ കോളേജ് വിടാൻ ഇനിയും സമയം ഉണ്ട് നീ വെയിറ്റ് ചെയ്”
ജെറി ഒരു കള്ള ചിരിയോടെ ചോദിച്ചു
