………………………………………………………………..
രാവിലെ എണീറ്റ് കുളിച്ച കിരൺ കോളേജിൽ പോവാൻ റെഡിയായി തുടങ്ങി കുറെ നാൾക്ക് ശേഷം വീണ്ടും കോളേജിൽ പോകുന്ന സന്തോഷം അവന്റെ മുഖത്തുണ്ട്
“എടാ പോകുന്ന വഴി ആ ശിവന്റെ അമ്പലത്തിൽ കേറി തൊഴുതിട്ട് പോണം കേട്ടോ ”
അമ്മ അവനു കഴിക്കാൻ പുട്ടും കടലയും എടുത്ത് വെക്കുന്ന വഴി പറഞ്ഞു
“അച്ചന്റെ സൈക്കിൾ ആകെ തകർന്നു പോയതാ സങ്കടം കുറച്ചു വർക്ക് പിടിക്കണം ഉടനെ എന്നിട്ട് അതൊന്ന് റെഡിയാക്കി എടുക്കണം ഇല്ലേ പണി ആവും . ഞാൻ നടന്ന പോകുന്നേ അമ്പലത്തിൽ എന്തായാലും കേറും”
പുട്ടിലേക്ക് കടല കറി ഒഴിച്ചുകൊണ്ടവൻ പറഞ്ഞു
കാപ്പി കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയ കിരൺ തന്റെ വീടിന് മുന്നിൽ എന്തോ മൂടിയിട്ടിരിക്കുന്നതാണ് കണ്ടത്
“അമ്മേ…. അമ്മേ… ഇങ് വന്നേ…. ”
അവൻ എന്താ ന്ന് മനസ്സിലാവാതെ അകത്തേക്ക് നോക്കി വിളിച്ചു
“എന്താടാ ചെക്കാ കിടന്നു അലറുന്നെ.”
“ഇത് നോക്കിയേ .. എന്താ ഇത് ”
അവൻ അങ്ങോട്ട് ചൂണ്ടിക്കാട്ടി
“എന്താ അത് നോക്കിയേ നീ ”
അമ്മ അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങി
കിരൺ ആ മൂടി വലിച്ചു മാറ്റി, അവനും അമ്മയും ഒരുപോലെ ഞെട്ടി പോയി, ഒരു പുതിയ ഹോണ്ട ആക്ടിവ ആയിരുന്നു അത്
“ഇത് ഇത് എങ്ങനെ ”
അവൻ ആരോട് ന്നില്ലാതെ പറഞ്ഞു .
കിരൺ നോക്കിയപ്പോൾ വണ്ടിയുടെ സ്പീഡോമീറ്റർ നു അടുത്ത് ഒരു സ്റ്റിക്കി പേപ്പറിൽ എന്തോ എഴുതി ഒട്ടിച്ചിരിക്കുന്നു
‘എന്റെ കിരണിന് എന്റെ ആദ്യ സമ്മാനം
നിന്റെമാത്രം അക്ഷ. ”
അവൻ ആ പേപ്പർ കയ്യിൽ എടുത്ത് പിടിച്ചു .
“അമ്മേ ഇത് എനിക്ക് … അവൾ അക്ഷ…. ”
അവനു ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു
അമ്മ അവന്റെ കയ്യിൽ നിന്ന് ആ പേപ്പർ എടുത്ത് നോക്കി , അവർക്കും ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു കണ്ണീരോടെ അതിൽ തന്നെ നോക്കി നിന്നു . കിരൺ പെട്ടെന്ന് ഫോണ് എടുത്ത് അവളെ വിളിച്ചു
“എന്താ മോനെ ഇഷ്ടായോ സമ്മാനം”
കിരൺ ഒന്നും മിണ്ടിയില്ല
“ടാ നീ എന്താ മിണ്ടാത്തെ ”
“അക്ഷ..”
“എന്തോയ്..”
“എന്തിനാ ടി ഇത് നീ … ”
“എന്താടാ ഞാൻ നിന്നോട് ഒരുപാട് വട്ടം പറഞ്ഞില്ലേ എന്റെ കാശ് നിന്റെയും കാശ് തന്നെയല്ലേ ”
“ടി എന്നാലും ഇത്രേം ഒന്നും വേണ്ടയിരുന്നു ”
“ദേ ചെക്കാ കളിക്കല്ലേ വേഗം എന്റെ വീട് വഴി വന്നേ ഞാൻ ഇവിടെ നീ വന്നിട്ട് നിന്റെ കൂടെ വരാൻ നിക്കുവാ ,അല്ല നിനക്ക് ഓടിക്കാൻ ഒക്കെ അറിയാമോ ?? സൈക്കിൾ ഓടിക്കുന്ന പരിചയം മതി വലിയ സീൻ ഒന്നും ഇല്ല പിന്നെ അതിനകത്ത് ഹെൽമെറ്റ് ഇരുപ്പുണ്ട് അതൊകെ വച്ചിട്ട് വേണം വരാൻ കേട്ടല്ലോ ”
” ഓടിക്കാൻ അറിയാം പക്ഷെ ലൈസൻസ് ഒന്നും ഇല്ല എനിക്ക് ”
“ആ അത് കുഴപ്പം ഇല്ല ലൈസൻസ് ഒക്കെ നമുക്ക് വഴിയെ എടുക്കാം നീ വേഗം വ”
“അവൾ സ്നേഹം ഉള്ളോള ടാ വിട്ട് കളയരുത് അവളെ എപ്പോഴും ചേർത്ത് നിർത്തണം ”
അവൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു
“എടാ നീ എന്നോട് ഒരു സത്യം ചെയ്ത് തരണം പറ്റുമോ ”
“എന്നാമ്മെ ??”
അവൻ സംശയത്തോടെ അമ്മയെ നോക്കി
“അവളെകുറിച്ചു എന്ത് കേട്ടാലും അവളുടെ വായിൽ നിന്നോ അല്ലാതെയോ സത്യം അറിയുന്ന വരെ അവളെ കുറ്റപ്പെടുത്തരുത് ”
“അമ്മ എന്താ ഇപോ ഇങ്ങനെ ഒക്കെ പറയുന്നേ??” കിരൺ നു ഒന്നും മനസ്സിലായില്ല
“നിനക്ക് സത്യം ചെയ്യാൻ പറ്റുമോ ”
“പിന്നെന്താ ഞാൻ ചെയ്യാം കൈ നീട്ട് ”
“കയ്യിൽ അല്ല എന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം ”
“അമ്മേ…”
“എന്താ മര്യാദക്ക് ചെയ്യട ചെക്കാ..”
” അമ്മ പറഞ്ഞ അപ്പീൽ ഇല്ല ദേ ഞാൻ സത്യം ചെയ്യുന്നു ”
അവൻ അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്തു
“ആ അത് മതി എന്ന മോൻ വേഗം വിട്ടോ പിന്നെ സൂക്ഷിച്ചു പോണം എനിക്ക് പേടിയാ ”
“അതൊകെ ഞാൻ പൊക്കോളാം ”
കിരൺ അതും പറഞ്ഞു വണ്ടിയുടെ സീറ്റ് തുറന്നു ഹെൽമറ്റ് എടുത്ത് വച്ചു വണ്ടി സ്റ്റാർട്ട് ആക്കി പോയി, അമ്മ അവൻ പോകുന്നത് കണ്ണീരോടെ നോക്കി നിന്നു .
ആദ്യം അക്ഷരയെ വിളിക്കാനാണ് കിരൺ പോയത് അവളുടെ വീടിന് മുന്നിൽ എത്തിയപ്പോൾ അവൻ വണ്ടി സൈഡ് ആക്കി അവളെ ഫോണിൽ വിളിച്ചു . അകത്തേക്ക് കയറ്റാൻ അവനു പേടിയാണ് എന്നതാണ് സത്യം
