അക്ഷര കിരൺ നു അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു
“അപ്പോ മിസ്റ്റർ കിരൺ സർ ഇപോ എങ്ങനെ ഉണ്ട് വേദന ഒക്കെ ഉണ്ടോ ”
“ആ ഇപോ വേദന കുറവുണ്ട് അക്ഷ… അല്ല അക്ഷരാ .. ”
“ഹ എന്താടാ നീ അങ്ങനെ വിളിച്ചോ. , അല്ല ഇന്നലെ എന്ന ജാഡ ആയിരുന്നു നിനക്ക് എന്നെ കാണണ്ട ഞാൻ ആണ് നിന്നെ കൊല്ലാൻ നോക്കിയത് എന്നൊക്കെ ആയിരുന്നല്ലോ ഡയലോഗ് നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് ?? ”
“പിന്നെ അന്നത്തെ മെസ്സേജും ജെറിക്ക് കിട്ടിയ വോയ്സും ഒക്കെ കേട്ടപ്പോ ”
“എടാ നിന്നോട് ഞാൻ ഒരു നൂറുവട്ടം പറഞ്ഞു മെസ്സേജ് അയച്ചത് ഞാൻ അല്ല ന്ന്, നമ്മളെ തമ്മിൽ തെറ്റിക്കാൻ എന്റെ കൂടെ ഉള്ള ആരോ ചെയ്‌ത പണിയാണ് അത്”
ഐശ്വര്യയുടെ കാര്യം അവൾ മനപൂർവം പറഞ്ഞില്ല
“അപ്പോ ആ വോയ്സോ ??”
“വോയ്സ് എന്റെ തന്നെയാണ് ഞാൻ അത് പറഞ്ഞതും ആണ് പക്ഷെ അത്, അന്നത്തെ ഞാൻ അല്ല ഇപ്പോൾ അന്ന് നിന്നോട് എനിക്ക് എന്താണെന് അറിയില്ല ഭയങ്കര വെറുപ്പ് ആയിരുന്നു നിന്നോട് എന്നല്ല ഈ പ്രേമം പോലുള്ള പരിപാടി തന്നെ എനിക്ക് വെറുപ്പ് ആയിരുന്നു അച്ചന്റെ വാക്ക് വച്ചു ആ ഹരി എന്നു പറയുന്ന നാറി എന്നെ പുറകെ നടന്നു ശല്യം ചെയ്യുന്നതിൽ നിന്ന് ഒന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന കള്ളം പറഞ്ഞു നിന്നെ കൂടെ കൂട്ടിയത് പക്ഷെ കോളേജിൽ വച്ചു നിന്നെ കൂടുതൽ അറിഞ്ഞപ്പോൾ എല്ലാം മാറിയതാണ് പക്ഷെ അയാൾ ഇങ്ങനെ ഒക്കെ നിന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ടാ സോറി ഒരു 100 വട്ടം ഞാൻ നിന്റെ കാൽ പിടിക്കാം ”
അക്ഷരയുടെ കണ്ണോക്കെ നിറഞ്ഞു .
“അയ്യേ ടി നീ കരയെല്ലേ… ബോൾഡ് ആയ അക്ഷര കരയുന്നത് ഒക്കെ കോളേജിൽ അറിഞ്ഞാൽ ഉണ്ടല്ലോ പിന്നെ നിന്റെ സകല വിലയും പോകും. ദേ നോക്കിയേ എനിക്ക് ഒരു കുഴപ്പവും ഇല്ല നീ എന്നെ സ്നേഹിക്കുന്നു ന്ന് നീ അന്ന് എന്റെ വീട്ടിൽ വന്നു കൂട്ടിക്കൊണ്ടു പോയപ്പോൾ തന്നെ എനിക്ക് മനസിലായതാണ് , പിന്നെ ടൂർ പോയപ്പോ ഉണ്ടായ സംഭവം ഒക്കെ കേട്ടും കണ്ടും ഞാൻ തകർന്നു പോയി അത് സത്യമാണ് വേറെ ഒന്നും അല്ല ഞാൻ ഒരുപാട് വട്ടം പറഞ്ഞതാ എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര മുകളിൽ ആണ് നീ, ആ നീ എന്നെ സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് മോഹിച്ചു പോയിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാം വെറുതെ ആയിരുന്നു എന്നൊക്കെ കേട്ടപ്പോ ഞാൻ … ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ചു പോയി നീ ക്ഷമിക്ക് അക്ഷ …”
” പിന്നെ ഉയരത്തിൽ പോടാ അവിടുന്ന് എനിക്ക് ഉള്ളത് ഒക്കെ നിനക്കും അവകാശം ഉള്ളതാണ് ഇനി മുതൽ അത്രേം മനസിൽ വച്ചോ നീ .. വേറെ ഒന്നും ആലോചികണ്ട പിന്നെ ഈ കാറ്ററിങ് പരിപാടി ക്കും ഇനി നീ പോവണ്ട കേട്ടല്ലോ ”
“ഏയ് അത് പറ്റില്ല ടി എനിക്ക് ആവശ്യം ഉള്ളപ്പോൾ കൂടെ ഉണ്ടായിരുന്ന ആളാണ് രാജൻ ചേട്ടൻ പുള്ളി വിളിച്ച എനിക്ക് പോവാതെ ഇരിക്കാൻ പറ്റില്ല അത് ഞാൻ എത്ര വലിയ നിലയിൽ എത്തിയാലും പോയെ പറ്റൂ , നിനക്ക് അറിയില്ല പട്ടിണി കിടന്ന ദിവസങ്ങളിൽ എനിക്കും അമ്മക്കും വിശപ്പ് മാറാൻ ഇതുപോലെ എത്ര കാറ്ററിങ് വർക്ക് സഹായിചിട്ടുണ്ടെന്നോ .. ”
അവന്റെ പറച്ചിലൊക്കെ കേട്ട് അക്ഷര കണ്ണു നിറഞ്ഞിരിക്കുവാണ് .
കിരൺ പെട്ടെന്ന് വിഷയം മാറ്റി
” എടി പിന്നെ ഇന്ന് ഐശ്വര്യ വന്നിരുന്നു ഇവിടെ . എന്തൊക്കെയോ പറഞ്ഞു നിന്നെ വിശ്വസിക്കരുത് എന്നൊക്കെ പിന്നെ എന്റെ കവിളിലും തലയിലും ഒക്കെ തലോടി ആണ് നിന്നത് ”
പെട്ടെന്ന് അക്ഷരയുടെ മുഖം രൂക്ഷമാവുന്നത് കിരൺ ശ്രദ്ധിച്ചു
“ഓഹോ അപ്പോ ഉച്ചക്ക് ഇറങ്ങി അവൾ വന്നത് ഇങ്ങോട്ടായിരുന്നല്ലേ എനിക്ക് അപ്പോഴേ തോന്നി . നിനക്ക് പറഞ്ഞുകൂടെ വേണ്ട ന്ന് അവളുടെ തലോടലും കൊണ്ട് നിന്നെക്കുന്നു അവൻ , ന്നിട്ട് ഇന്നലെ എന്ത് ഷോ ആയിരിന്നു ഇവിടെ കിടന്നു ഞാൻ നിന്നെ കൊല്ലാൻ നോക്കി അത്രേ അഹങ്കാരി”
അക്ഷര ദേഷ്യത്തോടെ പറഞ്ഞു
“അല്ല അത് ഇപോ നല്ല സുഖം ഉണ്ടായിരുന്നു അവളെ പോലെ ഒരു സുന്ദരി കൊച്ചു എന്റെ കവിളിൽ ഒക്കെ തലോടിയ എനിക്ക് ലോട്ടറി അടിച്ച പോലെ അല്ലെ ”
