ഉണ്ടകണ്ണി – 10 2

” പോ കൊപ്പേ … നിന്നോട് ചോദിക്കാൻ പോയ എന്നെ പറഞ്ഞ മതി ”

“ഊവ ഊവെ നിനക്ക് അവളെ ജീവൻ ആണെന്ന് എനിക്ക് അറിയില്ലേ ന്നിട്ട് എന്ത് ഷോ ആണ് കിടന്നു കാണിക്കുന്നെ നീ ”

“പൊടാ”

കിരൺ കണ്ണടച്ചു കിടന്നു

ആരോ റൂമിലേക്ക് കയറി വരുന്ന അറിഞ്ഞാണ് അവൻ കണ്ണു തുറന്നത് ,

“അല്ല ഇതാരാ ഐശ്വര്യ യോ ” ജെറി അത്ഭുതതോടെ ചോദിച്ചു

“ഐശ്വര്യ നീ എന്താ ഇപോ ഇവിടെ കോളേജ്‌ വിട്ടോ ??” കിരണും ഈ സമയത്ത് അവളെ അവിടെ ക്കണ്ട അത്ഭുതത്തിലാണ്
“എന്താ കിരണേ എനിക്ക് നിന്നെ ഒന്ന് കാണാൻ വന്നൂടെ ,?? ” അവൾ ഒരു ചമ്മലോടെ ചോദിച്ചു

“ഏയ് അതല്ല ഈ സമയത്ത് ?? നീ ഇന്ന് കോളേജിൽ പോയില്ലേ അപ്പോൾ ??”

“പോയല്ലോ … ഉച്ചക്ക് ശേഷം ഇറങ്ങി ഇങ് പോന്നു ”

“ആഹാ കട്ട് അടിച്ചോ അടിപൊളി ”

“എങ്ങനെ ഉണ്ടടാ നിനക്കിപ്പോ ”

ഐശ്വര്യ കിരൺ ന്റെ തലയിൽ ഒന്ന് തലോടികൊണ്ടു ചോദിച്ചു. ഇതൊകെ ജെറി അത്ഭുതത്തോടെ നോക്കുന്നുണ്ട്

“ഇപോ കുഴപ്പം ഒന്നും ഇല്ല നീ ഇരിക്ക് ” കിരൺ പറഞ്ഞു

“ഞാൻ നിന്നോളാ , അല്ല അമ്മ എന്തേ ? ”

“അമ്മ വീട് വരെ പോയതാ വരും വൈകിട്ട് ‘

” ഇതൊക്കെ വേഗം റെഡി ആയിട്ട് വേഗം കോളേജിലേക്ക് വാ നീ ഇല്ലാതെ അവിടെ ഒരു രസവും ഇല്ലട ”

കൊഞ്ചലോടെയുള്ള അവളുടെ സംസാരം ജെറിയെ പോലെ തന്നെ കിരണിനെയും അത്ഭുതപെടുത്തി , കിരൺ അവനെ ഒന്നു നോക്കിയപ്പോൾ ജെറി എനിക്കൊന്നും അറിയില്ല എന്ന രീതിയിൽ കൈ മലർത്തി

” എടി നീ ഇവനെ കാണാൻ വേണ്ടിയാണോ ക്‌ളാസ് ഒക്കെ കട്ട് ആക്കി വന്നത് , അതിനാണേൽ വൈകിട്ട് അക്ഷര വരുമല്ലോ അവളൂടെ കൂടെ ഇങ് വന്നാൽ പോരായിരുന്നോ ”
ജെറിയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം മാറുന്നത് രണ്ടുപേരും ശ്രദ്ധിച്ചു

“ഹും അക്ഷര അവളുടെ കൂടെ എന്റെ പട്ടി വരും , ഇത്രയൊക്കെ നടന്നിട്ടും നിനക്ക് മതിയായില്ല ല്ലേ കിരണേ .. നിന്നെ ഈ കോലത്തിൽ ആക്കിയതിന് പിന്നിൽ വരെ അവൾ ആണ് , എനിക്ക് ഉറപ്പുണ്ട് ”

“ദെ ഐശ്വര്യ ചുമ്മ അനാവശ്യം പറയല്ലേ ”

ജെറി യുടെ ശബ്ദം ഒക്കെ മാറിയിരുന്നു

“ഞാൻ ഒരു അനാവശ്യവും പറഞ്ഞില്ല. കിരണേ നീ സൂക്ഷിക്കുക അവളെ വിശ്വസിക്കരുത് . പിന്നെ അവൾ കാണിക്കുന്ന സ്‌നേഹം കണ്ടു മനം മറന്നു നീ യഥാർത്ഥ സ്നേഹത്തെ കണ്ടില്ലന്ന് നടിക്കരുത് , ഒരുദിവസം ചില സത്യങ്ങൾ അറിയുമ്പോൾ അതിന് കുറ്റബോധം ഉണ്ടാവും ഞാൻ പറഞ്ഞന്നെ ഉള്ളൂ ”

ശബ്ദം ഒക്കെ ഇടറി അവൾ പറഞ്ഞത് കേട്ട് ജെറിയും കിരണും ഒരേപോലെ മുഖത്തോട് മുഖം നോക്കി

“ഐശ്വര്യ നീ ..”

“ഹേയ് ആ അതൊകെ പോട്ടെ, നീ ഒന്ന് ശ്രദ്ധിക്കണം. നീ വേഗം ഇതൊകെ മാറി കോളേജിൽ വാട്ടാ .. ഞാൻ അപ്പോ പോവാ 4 മണിക് കോളേജിന് ഫ്രണ്ടിൽ ചെല്ലണം ചേട്ടൻ വിളിക്കാൻ വരുമ്പോ എന്നെ അവിടെ കണ്ടില്ലേ പിന്നെ അത് മതി ”

അവൾ അതും പറഞ്ഞു അവന്റെ കവിളിൽ ഒന്ന് തലോടി പുറത്തേക്ക് നടന്നു

ഐശ്വര്യ പുറത്തേക്ക് പോയ ഉടനെ ജെറി അവനിരുന്ന കസേര ബെഡിന് അടുത്തേക്ക് നീക്കി ഇട്ടു

“എടാ എന്താടാ അവൾ പറഞ്ഞതൊക്കെ ”

“എന്റെ ജെറി എനിക്ക് ഒന്നും അറിയില്ല ആദ്യമായ് ആണ് ഇവൾ ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്നോട് “
“എടാ അവൾക്ക് നിന്നോട് എന്തോ ഉണ്ടന്ന് എനിക്ക് നല്ല സംശയം ഉണ്ട് കേട്ടോ ”

” എടാ എനിക്കും അങ്ങനെ ഒക്കെ തോന്നി പക്ഷെ അവൾ എന്തോ സത്യം അറിയുമ്പോ കുറ്റബോധം തോന്നും എന്നൊക്കെ പറഞ്ഞത് എന്താ എനിക്ക് ഒന്നും കത്തിയില്ല ”

“അത് എനിക്കും മനസിലായില്ല . ദൈവമേ എന്തൊക്കെ കാണണം .. ഇനി കോളേജ് വിടുമ്പോ അടുത്ത മാരണം വരും ”

ജെറിയുടെ ആ പറച്ചിൽ കിരൺ നു തീരെ പിടിച്ചില്ല അവൻ ജെറിയെ ഒന്നു രൂക്ഷമായി നോക്കി

“അയ്യോ ഞാൻ ചുമ്മ പറഞ്ഞതാണേ …”

ജെറി വീണ്ടും മൊബൈൽ കുത്തൽ തുടങ്ങി

കോളേജ് വിട്ടപ്പോൾ തന്നെ അക്ഷര ഹോസ്പിറ്റലിൽ എത്തിയിരുന്നു

“ആഹ വന്നല്ലോ മാഡം , ”

ജെറി അവളെ കളിയാക്കി . അക്ഷര ഒന്നു ചിരിക്കുക മാത്രം ചെയ്തു

” എന്ന നിങ്ങൾ സംസാരിക്ക് ഞാൻ പോയ്‌

അമ്മയെ വിളിച്ചുകൊണ്ട് വരാം . പിന്നെ ആശുപത്രിയാണ് അത് മനസിൽ വേണേ ”

ജെറി ഒരു കള്ള ചിരിയോടെ അക്ഷരയോട് പറഞ്ഞു പുറത്തേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *