അവള്‍ ശ്രീലക്ഷ്മി – 4 Like

Related Posts


കഴിഞ്ഞ ഭാഗങ്ങളിൽ എന്നെ തെറിവിളിച്ചവർക്കും..അഭിപ്രായം അറിയിച്ചവർക്കും നന്ദി…കഥാ സന്ദർഭങ്ങൾ കുറച്ചുകൂടെ വ്യക്തമായി അറിയാൻ താത്പര്യമുള്ളവരും🤔 മുൻഭാഗം വായിക്കാത്തവരും🥴 ആ ഭാഗങ്ങൾ വായിച്ചിട്ട് ഈ ഭാഗം വായിക്കുക..മുൻ ഭാഗങ്ങൾ കിട്ടാൻ ഒന്നെങ്കിൽ എന്റെ പേരിൽ ക്ലിക്ക് ചെയ്ത് നോക്കുക കിട്ടിയില്ലെങ്കിൽ ഓരോ ഭാഗത്തിന്റെയും ലിങ്ക് ഞാൻ ഇതിൽ ചേർക്കാൻ നോക്കിയിട്ടുണ്ട് അത് വർക്ക് ആവുന്നില്ലെങ്കിൽ എന്റെ പേര് “Devil With a Heart” സെർച്ച് ബാറിൽ🔍 സെർച്ച് ചെയ്താൽ എല്ലാ ഭാഗവും കിട്ടും!!

പിന്നെ കഴിഞ്ഞ ഭാഗങ്ങളിൽ കുറച്ചധികം മിസ്റ്റേക്കുകൾ വന്നിരുന്നു അതിന് ഒരു വലിയ സോറി..😐കൃത്യമായി എഡിറ്റിംഗ് ചെയ്യാതെയും ധൃതിയിൽ എഴുതി പോസ്റ്റ് ചെയ്തതിലും പറ്റിയ തെറ്റാണ് ക്ഷമിക്കുക..ഒരു കാര്യം കൂടെ പറയാൻ ആഗ്രഹിക്കുന്നു…കഥയ്ക്ക് ഈ ഒരു വേഗതയെ ഉണ്ടാവുകയുള്ളൂ..ആവശ്യമുള്ളത് അതിന്റെതായ സമയത്ത് വരും!!..വായിക്കാൻ താല്പര്യമില്ലാത്തവർ വായിക്കണമെന്നൊരു നിർബന്ധോമെനിക്കില്ല😁 വലിയ വലിച്ചുകീറി പരിശോധന നടത്താതെ വായിച്ചാൽ അത്രയും നല്ലത് (വ്യക്തമായി പറഞ്ഞാൽ ലോജിക്കൊന്നും നോക്കാതെ വായിക്കാൻ) ..ഇതിനും വൈകിയതിനെന്നെ തെറിവിളിക്കാൻ നിക്കരുത്..സത്യായിട്ടും സമയം കിട്ടാത്തൊണ്ട 🥴..

കഥയിതുവരെ..

അഭിനവിന്റെയും ശ്രീയുടെയും കഥയാണ് സമപ്രായക്കാർ..രണ്ടുപേരും ഒരേ കോളേജിൽ പഠിക്കുന്നു അച്ഛനമ്മമാർ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒരു കുടുംബം പോലെ കഴിയുന്നവർ.. രാജീവ്-സന്ധ്യ ദമ്പതിമാരുടെ മകൻ അഭിനവ് , കൃഷ്ണകുമാർ-ജാനി ദമ്പതിമാരുടെ മകൾ ശ്രീലക്ഷ്മി…ഒരുമിച്ചു കളിച്ചു വളർന്നവരാണ് ശ്രീയും അഭിയും ഇടയ്ക്കെപ്പോഴോ അവർ തമ്മിൽ പ്രണയത്തിലാകുന്നു രണ്ടു പേരും കുറെ നാളുകൾക്ക് ശേഷം പ്രണയം തുറന്ന് പറയുന്നു…അവരുടെ പ്രണയം മനസ്സിലാക്കുന്ന ശ്രീയുടെ അമ്മ ജാനി..അഭിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന ജാനിയമ്മ..വഴക്കിട്ടതിന്റെ പേരിൽ ഒറ്റക്ക്.കോളേജിലേക്ക് പോകുന്ന ശ്രീ..ജാനിയമ്മ പറഞ്ഞതും മനസ്സിലിട്ട് കോളേജിലെത്തുന്ന അഭി.. അവിടെ വെച്ച് ശ്രീയ്ക്ക് ഒപ്പം അവന്റെ സീനിയർ ആയ സന്ദീപിനെ കാണുന്നു..അതിഷ്ടപെടാതെ ക്ലാസ്സിലേക്ക് പോകുന്ന അഭി..പിന്നീട് ക്ലാസ്സിൽ ശ്രീയെയും പ്രതീക്ഷിച്ചിരിക്കുമ്പോൾ അവന്റെ അടുത്തു വന്നിരിക്കുന്ന ശ്രീയുടെ ശത്രുവായ അനു..കാണാൻ അല്പം ചന്തമുള്ള അനുവിനെ വായിനോക്കിയിരിക്കുമ്പോ അത് കണ്ട് വരുന്ന ശ്രീ..ക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെടുന്ന അനുവിനെയും അഭിയെയും ശല്യപ്പെടുത്തുന്ന ഹരി എന്ന ഹരീഷ് വർമ്മ..പിന്നീട് അനുവിനെ മനസ്സിലാക്കുന്ന അഭി..അനുവും ശ്രീയും തമ്മിലുള്ള ഉടക്ക് മാറ്റികൊടുക്കണം എന്നു പ്ലാനിടുന്ന അഭി…അവർ രണ്ടും ഒരുമിച്ച് ഇരിക്കുന്നത് കാണുന്ന ശ്രീ ദേഷ്യപ്പെട്ട് പോകുന്നു..ക്ലാസ് കഴിഞ്ഞവളുടെ പിറകെ പോകുന്ന അഭി..അതിനിടയിൽ അവനൊരു അപകടം സംഭവിക്കുന്നതും അതേ സമയം അവന്റെ വീട്ടിൽ സംസാരിച്ചു നിക്കുന്ന ജാനിയും സന്ധ്യയും..സന്ധ്യയെയും എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് ..അഭിയ്ക്ക് അപകടം സംഭവിച്ചത് അറിഞ്ഞവർ ഹോസ്പിറ്റലിൽ എത്തുന്നു..
…അതേ സമയം മറ്റെവിടെയോ രണ്ടു ഗുണ്ടകൾ അവരെ ഏൽപ്പിച്ച കൊട്ടേഷൻ ചെയ്ത് തീർക്കാതെ ശബരി എന്നയാളെ കാണുന്നു..അയാൾ അവരോട് മര്യാദയില്ലാതെ പെരുമാറുന്നു..പിന്നീടവർ ശബരിയെയും അയാളുടെ അനിയൻ ഹരിയെയും തീർക്കാനുള്ള പ്ലാനിടുന്നു..അവിടെവെച്ച് അവർക്ക് കൊട്ടേഷൻ കിട്ടിയവനെ തീർത്തു വരുന്ന വഴിക്ക് അഭിയെ അപകടപ്പെടുത്തിയത് ഇവരാണ്…

അപകടം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം അവന് ബോധം തെളിഞ്ഞു ..അവിടെ അവൻ ക്ഷീണിച്ചിരിക്കുന്ന ശ്രീയെ കാണുമ്പോൾ അവനെയത് വളർത്തെ വിഷമിപ്പിക്കുന്നു…ആരെയും ശ്രദ്ധിക്കാതെ അവൻ അവൾക്കൊരു മുത്തം കൊടുക്കുന്നു ജാനിയമ്മ അത് കണ്ടു നിന്നെങ്കിലും അവർ അതിനൊരു സമ്മതമായിരുന്നു നൽകിയത്…അവരുടെ പ്രണയം ജാനിയമ്മ അംഗീകരിച്ചു കഴിഞ്ഞിരുന്നു..ജനിയമ്മയുടെ മാറ്റത്തിന് കാരണം എന്തെന്ന് മനസ്സിലാവാതെ മരുന്നിന്റെ ക്ഷീണത്തിൽ അവനുറങ്ങി….

ബാക്കി വായിച്ചോളൂ…..

ആശുപത്രിയിൽ ആയിട്ടിപ്പൊ ഒരാഴ്ച കൂടെ കഴിഞ്ഞു…ആശുപത്രി വാസം അത്ര സുഖമുള്ള ഏർപ്പാടല്ലെന്ന് ഒരൊറ്റ ആഴ്ചകൊണ്ട് ഞാൻ മനസ്സിലാക്കി..എന്ത് ചെയ്യാനാ കിട്ടിയ പണി എട്ടിന്റെയായിപോയില്ലേ…ഇനിയും കുറഞ്ഞതൊരു ഒന്നര രണ്ട് മാസം എങ്കിലും വേണ്ടിവരും മൊത്തത്തിൽ റെഡി ആയി വരാൻ എന്നാണ് ഡോക്ടർ പറഞ്ഞത്…ശരീരത്തിന്റെ മനസ്സിന്റെയും അസ്വസ്ഥതകൾക്ക് ആകെ ആശ്വാസം ആയുള്ളത് അവളാണ്…ശ്രീ…ഞാൻ ഒന്ന് അനങ്ങുമ്പോ തന്നെ അത് വേണോ? ഇത് വേണോ ? എഴുന്നേറ്റിരിക്കണോ ?എന്നു ചോദിച്ചുകൊണ്ട് ഏത് നേരവും എന്റെയൊപ്പമവളുണ്ട്…അമ്മമാർ ആരെങ്കിലും കൂട്ടിന് നിൽക്കാമെന്ന് പറഞ്ഞെങ്കിലും പെണ്ണിന്റെ വാശിക്കു മുന്നിൽ അവർക്ക് മറുത്തൊന്നും ചെയ്യാനും കഴിഞ്ഞിരുന്നില്ല!!….ഈ രണ്ടാഴ്ച്ച അവൾ കോളേജിൽ പോയിട്ടില്ല ഏത് നേരവും ഇവിടിയിരുന്നാൽ പിന്നെ ക്ലാസ്സിലെങ്ങനെ പോകാനാ…

“ശ്രീ…നീയങ്ങനെ ക്ലാസ് കളയണതെന്തിനാ പെണ്ണേ…അമ്മയോ ജാനിയമ്മയോ ഇവിടെ നിക്കില്ലേ!!” ബെഡിൽ ഇരുന്ന് ഞാൻ എന്റെയടുത്ത് ഫ്രൂട്സ് കട്ട്ചെയ്ത് കൊണ്ടിരുന്ന ശ്രീയോടായി ചോദിച്ചു

“എന്താടാ നിനക്ക് ഞാൻ ഇവിടെ ഇരുന്നിട്ട് പിടിക്കുന്നില്ലേ…” കയ്യിലിരുന്ന കത്തി എനിക്ക് നേരെ ചൂണ്ടി ഒരു തമാശ കലർത്തി അവൾ ചോദിച്ചിട്ട് ഒരു പിരികം പൊക്കി ആക്ഷൻ കാട്ടി അവളുടെ ചോദ്യം!!

“എന്റമോളെങ്ങും പോണ്ട എന്നെ നോക്കി ക്ലാസ്സും കളഞ്ഞ് നീ ഇവിടെയിരുന്നോ…”

ആ കത്തിയുടെ മുനയിലേക്ക് നോക്കി അവളുടെ കയ്യിൽ പതിയെ പിടിച്ചു ഞാൻ താഴ്ത്തി…
എന്റെ പ്രവർത്തി കണ്ടിട്ട് ചുണ്ടുകൾ അമർത്തി പിടിച്ച് ഒരു കവിളിലെ നുണക്കുഴി തെളിയിച്ചൊരു ചെറിയ ചിരി ഞാൻ കണ്ടു..”ഹോ എന്റെ പൊന്നോ ഈ പെണ്ണെന്റെ ചങ്ക് തകർക്കും…ഇത്ര നാളും ഉള്ളതിനേക്കാൾ സൗന്ദര്യം പെണ്ണിന് കൂടിയോ ??..” മനസ്സിൽ ചിന്തിച്ചിരുന്നു

“അഭി..ടാ..”

അവളെയും നോക്കി കിളിപോയ ലുക്ക് വിട്ടിരുന്ന ഞാൻ തലകുടഞ്ഞ് തിരികെ ബോധത്തിലേക്ക് വന്നു

ഒരു ചെറിയ കുസൃതി മനസ്സിൽ തോന്നി

“ആ..യ്യോ…അമ്മോ…ഉഫ്…”തോളിലെ കെട്ടിൽ അമർത്തികൊണ്ട് ഞാൻ ചെറിയൊരു പ്രകടനം കാഴ്ചവെച്ചതും..

“അയ്യോ…എന്താ… എന്തുപറ്റിടാ… ” ആ വേവലാതി എന്നെ ഓർത്താണല്ലോ എന്ന് മനസ്സിലാക്കുന്ന ഓരോ നിമിഷവും ഈ പൊട്ടിപെണ്ണിനോട് ഇഷ്ടം കൂടുകയാണല്ലോ ദൈവമേ…മനസ്സിൽ ചിന്തിച്ചു കൂട്ടുന്ന സമയം കൊണ്ട് അവളെന്റെ മുന്നിൽ കൂടെ എന്താ പറ്റിയെ എന്നറിയാൻ ഇടത്തേക്ക് മുഖം കൊണ്ടുപോയി ആ മുഖത്ത് വല്ലാത്ത ഒരു ടെൻഷനുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *