അവള്‍ ശ്രീലക്ഷ്മി – 4

ഭാഗ്യം അവൾ ശ്രദ്ധിച്ചിട്ടില്ല!! അല്ല എന്നെ കുറ്റം പറഞ്ഞിട്ടും കാര്യവില്ല…അമ്മാതിരി ഒരുത്തിയല്ലേ ആ നിന്ന് സംസാരിക്കുന്നത്..

അങ്ങനെ കുറച്ചു സമയം റൂമിൽ നിന്നിട്ട് അവൾ പോകുന്നെന്നും പറഞ്ഞെണീറ്റു

“അല്ല മോളെ ഏതു ഫ്ലോറിലാണ് കസിൻ കിടക്കുന്നെ…ആ കുട്ടിയെ കൂടെ ഒന്ന് കാണാല്ലോ…”ജാനിയമ്മയത് പറഞ്ഞപ്പോ സപ്പോർട്ടുമായി അമ്മയുമുമൊപ്പം ചേർന്നപ്പോ അച്ഛൻ സമ്മതം അറിയിച്ചിട്ട് പറഞ്ഞു

“..എങ്കിൽ അത് വഴി വീട്ടിലേക്ക് പോകാം..ശ്രീമോളിപ്പോ പോയിട്ട് വന്നതല്ലേ ഉള്ളു…ഇന്നിനി എല്ലാരും കൂടെ ഇവിടെ വേണ്ടല്ലോ…ഞാൻ നിങ്ങളെ ആക്കിയിട്ടിങ്ങോട്ട് പൊന്നേക്കാം എന്താ…പോരെ..?” അച്ഛന്റെ നിർദ്ദേശം എല്ലാരും സ്വീകരിച്ചു.

അനുവും അവരും അങ്ങനെ റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും

“ടാ ചെറുക്കാ!!!!”

“എ…എന്താ ശ്രീ…”ഇപ്പൊ ആ വിളി എന്തിനാണെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നതെ ഉണ്ടാരുന്നുള്ളൂ

“നാണം ഉണ്ടോ നിനക്ക്…!!!…………അവന്റെ പെണ്ണൊരുത്തി ഇവിടെ ഇങ്ങനെ ഇരിക്കുമ്പോ തന്നെ വേറെ പെണ്ണിനെ അവൻ അളവെടുക്കാൻ പോയെക്കുന്നു…വയ്യാണ്ടായിപോയി ഇല്ലേ നല്ല തല്ല് ഞാൻ തന്നെനെ ട്ടോ…” ഇപ്പൊ കട്ട കലിപ്പല്ല…ചെറിയ കലിപ്പ് മാത്രം
“ഏയ്…നീ എ..എന്തുവാ ശ്രീ പറയുന്നേ…”കള്ളം പറഞ്ഞൊപ്പിക്കാൻ ഞാൻ പണിപ്പെട്ടു

“ദേ..കള്ളം പറഞ്ഞാലുണ്ടല്ലോ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും കേട്ടോടാ പട്ടി…” എക്സ്ട്രാ കുറച്ച് കലിപ്പ് കയറ്റി ശ്രീ പറഞ്ഞു

“ഹോ..ദേഷ്യപ്പെടുമ്പോ എന്റെ പെണ്ണിനെന്തു ചന്തവാന്ന് നോക്കണേ..”സീൻ ഒന്ന് ലൂസാക്കാൻ ചെറിയ സോപ്പ് ഇട്ടെങ്കിലും ഒട്ടുമത് അങ്ങോട്ട് ഏറ്റില്ല!!

“..ദേ വല്ലവളുമാരുടേം അതുമിതുമൊക്കെ നോക്കി വെള്ളവെറക്കിയേച്ച് എന്നോട് കൊഞ്ചാൻ വന്നാലുണ്ടല്ലോ…” ചൂണ്ടുവിരൽ നീട്ടി എന്നോട് ദേഷ്യപ്പെടുമ്പോ പെണ്ണിന്റെ മുഖത്ത് നല്ല കുശുമ്പ് കാണുന്നുണ്ട്

“ഹാ…ദേഷ്യപ്പെടല്ലേ പെണ്ണേ…”അത് പറഞ്ഞവളുടെ കൈകളിൽ പിടിക്കാൻ നോക്കിയപ്പോ കൈ തട്ടി മാറ്റിയവൾ കൊച്ചുകുട്ടികളെ പിണങ്ങി നിന്നു

“ഓ അത്ര ജാഡ ആണേൽ വേണ്ട ഞാൻ അനുവിനോട് സംസാരിച്ചോളാം..” എന്നു പറഞ്ഞ് ഫോൺ എടുക്കാൻ നോക്കിയതും..

എന്റെ ഫോൺ എടുത്തുകൊണ്ടവൾ മാറിനിന്ന് എന്നെ നോക്കി ഗോഷ്ടി കാണിച്ചു

“അതിന് ഞാൻ സമ്മതിച്ചിട്ടു വേണ്ടേ…”മുമ്പേയുണ്ടായിരുന്ന പിണക്കമൊന്നുമില്ല..മറിച്ചൊരു കുസൃതി നിറഞ്ഞ ചിരി മാത്രമാണ് അവളുടെ മുഖത്ത്

“…നീ എന്താച്ചാ ചെയ്യ്…”ഞാനത് പറഞ്ഞിട്ട് പതിയെ കട്ടിലിൽ നിന്ന് എണീക്കാൻ ശ്രമിച്ചു

“…നിക്ക് നിക്ക് ഞാൻ പിടിക്കാം…എണീക്കണോങ്കി ന്നോട് പറഞ്ഞിട്ട് എണീറ്റപോര…” ഓടിപിടഞ്ഞവൾ എന്നെ വന്നു താങ്ങി പിടിച്ചു

എന്നെ താങ്ങി പിടിച്ച അവളെ തന്നെ നോക്കി നിന്നുപോയി…

“ന്തിനാ അഭീ ഇപ്പൊ നീ ചാടി എണീറ്റെ…ഡോക്ടർ പറഞ്ഞതല്ലേ കാലിൽ ഇപ്പഴേ കൂടുതൽ വെയിറ്റൊന്നും കൊടുക്കല്ലേന്ന്…”

അവളുടെ വാക്കുകളിൽ മുഴുകി അവളെയും നോക്കി ഞാൻ നിന്നു…

“…ഹ്മ്..മ് മ്…??”എന്റെ മുഖത്തേക്ക് നോക്കി എന്നോട് ചേർന്ന് നിക്കുന്ന അവൾ പിരികമുയർത്തി കാട്ടി

“…ഏയ്…ഒന്നുല്ല എനിക്കെന്നും ഇങ്ങനെ എന്തേലും സംഭവിച്ചാൽ കൊള്ളാരുന്നു എന്നൊരു ആഗ്രഹം…”

“ഏഹ്…ന്ത്വാ ചെക്കാ ഈ പറയണേ…”

“…അല്ലയീ കെയറിങ്ങോക്കെ കിട്ടുമ്പോ നല്ല സുഖം തോന്നുന്നുണ്ട്…പിന്നെ എപ്പോഴുമിങ്ങനെ നീ അടുത്ത് ഒട്ടിച്ചേർന്ന് ഉണ്ടാവുല്ലോ…”അത് പറഞ്ഞ് ഞാനൊന്ന് ചിരിച്ചു

“…അയ്യടാ…ദേ പെട്ടെന്ന് സുഖമായിക്കോ എനിക്ക് വയ്യ ഈ തടി ചുമക്കാനൊന്നും…”

തമാശയായി അവളും പറഞ്ഞു

“… ഇതുമൊത്തം നീ തന്നെ ചുമക്കേണ്ടി വരുന്ന തടിയാണ് മോളെ…”

“..ഹ്മ് അത് നമ്മക്ക് പിന്നെ ആലോചിക്കാട്ടോ…ഇപ്പൊ പറ എന്തിനാ എണീറ്റെ..” ഒരു നാണം കലർന്ന ചിരിതന്നവൾ പറഞ്ഞു
“..ബെഡിൽ കിടന്ന് മടുത്തു പെണ്ണേ കസേരയിൽ കുറച്ചു നേരം ഒന്ന് ഇരിക്കട്ടെ..”

അവളെന്ന കസേരയിലേക്ക് ഇരുത്തി ബെഡിൽ അവളുമിരുന്നു..എനിക്ക് പിറകിലായി ഇരുന്ന അവളെന്റെ മുടിയിലൂടെ പതിയെ മസ്സാജ് ചെയ്തു തന്നുകൊണ്ടിരുന്നു…

നല്ല റിലാക്സ്ട് ആയെന്നു പറയാം..ആ പതുപതുത്ത വിരലുകൾ മുടിയിഴകളോലൂടെ ഓടി നടന്നു..

“അഭീ….”

“ഹ്മ്…”

“അഭീ………”

“ഓ പറയ് പെണ്ണേ കേക്കുന്നുണ്ട്…”

“അതേ…”മസ്സാജിങ്ങ്‌ നിർത്തി കൈകൾ രണ്ടുമെന്റെ തോളിന് ഇരുവശത്തുകൂടെയിട്ട്..ആ മുലകൾ രണ്ടുമെന്റെ എന്റെ പുറത്തമർത്തി..അവളുടെ മുഖം എന്റെ ചെവിക്കരികിലേക്ക് ചേർത്ത് അവൾ ഇരുന്നു

“..എന്തേ???.. എന്തോ കള്ളത്തരം ഉണ്ടല്ലോ….?? എന്താ പറയ്..”

“…അതേ…ഞാൻ വെറുതെ ദേഷ്യപ്പെട്ടതാ ട്ടോ…”

“ന്താ പൊന്നേ തെളിച്ചു പറ…”

“..അനു നല്ല കുട്ട്യ…കാണാനും നല്ല ഭംഗിയാ…പിന്നെ…”

“ഉം..പിന്നെ…?”

“..എന്റെ അഭിയെ കുറ്റം പറഞ്ഞിട്ടും കാര്യവില്ല…നീയും ചോരേം നീരുമുള്ള ആണല്ലേ…അതൊക്കെ കണ്ടാൽ നീയും നോക്കി പോവും…”

“…എന്ത് കണ്ടാൽ ഉള്ള കാര്യവാ നീ പറയണേ..തെളിച്ചു പറയ്…”അവൾ ഉദ്ദേശിക്കുന്നതെന്തെന്ന് കൃത്യമായി അറിയാമെങ്കിലും അവളുടെ നാവിൽ നിന്നത് കേൾക്കാൻ ഉള്ള കൊതി കൊണ്ട് ഞാൻ അങ്ങനെ പറഞ്ഞു

“അയ്യടാ…ഒന്നും അറിയാത്ത പോലെ അവൻ പറേണ കേട്ടില്ലേ…” അതു പറഞ്ഞവളെന്റെ കവിളിൽ പതിയെ ഒരു വിരൽ കുത്തി തള്ളി

“…ചെക്കാ നീ നോക്കി വെള്ളമിറക്കിയത് ഞാൻ കണ്ടതാ നീ വെറുതെ ഉരുളല്ലേ..”

“നീ കണ്ടല്ലേ….”ഞാനൊരു വളിച്ച മുഖഭാവമിട്ടു

“എന്തൊരു നോട്ടമാരുന്നു…ആ പെങ്കൊച്ചിന്റെ നീരൂറ്റി കുടിച്ചവൻ!!.

“..എന്റെ പൊന്ന് പെണ്ണേ ഒന്നടങ്ങു നീ ഇങ്ങനെ പറയുമ്പോ എന്തോപോലെ…”

“ആണോ…ഞാൻ നിന്റെ അടുത്തുള്ളപ്പോ തന്നെ അവളുടെ ഫ്രണ്ടിലും ബാക്കിലും ആയിരുന്നല്ലോ ചെക്കന്റെ കണ്ണ്…”ഒരു രഹസ്യം പോലെ അവളെന്റെ ചെവിയോരം ചേർന്ന് പറഞ്ഞു

“…സോറി പെണ്ണേ നിന്നോട് പ്രോമിസ് ഒക്കെ ചെയ്തത് എങ്കിലും കാണാൻ കൊള്ളാവുന്നൊരു പെണ്ണ് കൺമുന്നിൽ വന്നു നിന്നാൽ ആരായാലും നോക്കിപോവില്ലേ…”ഞാനെന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു

“അഭീ….അവൾക്കെന്നെക്കാൾ സൗന്ദര്യമുണ്ടോടാ…” അങ്ങനെയൊരു ചോദ്യം ഞാൻ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല…

പെട്ടെന്ന് ഞാൻ തല ചരിച്ചവളെ നോക്കി…അവളുടെ ഇരുമിഴികളിലേക്കും നോക്കിക്കൊണ്ട് ഞാൻ നോക്കിയിരുന്നു മറുപടിയൊന്നും ഞാൻ കൊടുത്തില്ല..
അവളെ പിടിച്ചെന്റെ മുന്നിലേക്ക് നിർത്തിയവളുടെ വയറ്റിലൂടെ ഒരു കൈ ചുറ്റി പിടിച്ച് എന്റെ മടിയിലേക്ക് അവളെ പിടിച്ചിരുത്തി…

“അയ്യോ..അഭീ അടങ്ങടാ..നിന്റെ കാല് വേദനിക്കൂടാ…അടങ്ങഭീ…”

“..മിണ്ടാണ്ടിരിക്കടീയവിടെ!!!”

അവൾ പെട്ടെന്ന് നിശ്ശബ്ദയായി..

ശരീരത്തിന്റെ വേദനകൾ മറന്നിട്ടാണവളെ ഞാൻ എന്റെ മടിയിൽ വലതു കാലിൽ കുറച്ചധികം ഭാരം കൊടുത്തവളെ എന്റെ മടിയിൽ പിടിച്ചിരുത്തിയത്…

Leave a Reply

Your email address will not be published. Required fields are marked *