“അല്ല ശ്രീ…അഭിയുടെ അമ്മയ്ക്കും അച്ഛനും എന്നെ എന്തോ ഇഷ്ടമല്ലാത്ത പോലെയാണിപ്പോ…”
“..ഏഹ് അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ..അതൊക്കെ നിന്റെ വെറും തോന്നലാവുമനൂ…അമ്മയ്ക്ക് നിന്നെ വല്യ കാര്യമാണല്ലോ” അമ്മയന്ന് അനുവിനോട് സംസാരിച്ചതൊക്കെ വെച്ചു നോക്കുമ്പോ അങ്ങനെയൊക്കെ അവൾക്ക് വെറുതെ തോന്നുവാനെ വഴിയുള്ളൂ!!
“..അല്ലഭീ ഞാനും ശ്രദ്ധിച്ചിരുന്നു..മുന്നത്തെ പോലെയല്ലിപ്പൊ…സന്ധ്യമ്മയുടെ മനസ്സിലെന്തോ ഉണ്ട്ടാ…” ശ്രീ പറഞ്ഞു
“..ടാ അന്ന് എന്റെ കൂടെ എന്റെ ആക്സിഡന്റ് പറ്റി കിടക്കുന്ന കസിനെ കാണാൻ ആയിട്ടവർ വന്നുകഴിഞ്ഞാണിങ്ങനൊക്കെ…”
എന്താവും കാരണമെന്നറിയാൻ തലപുകഞ്ഞിരുന്ന് ആലോചിച്ചു ഒരെത്തും പിടിയും കിട്ടിയില്ലെനിക്ക്!!..എന്നാലുമെന്താവും കാരണം…കണ്ടുപിടിക്കാം…
പിന്നീട് പലപ്പോഴും അനു വന്നപ്പോ ഞാൻ അമ്മയെ ശ്രദ്ധിച്ചിരുന്നു അച്ഛൻ പിന്നെ പകൽ ഹോസ്പിറ്റലിലേക്ക് വരാത്തതിനാൽ അവിടുന്ന് കാര്യമെന്താന്ന് അറിയാൻ കഴിയില്ലെന്നറിയാവുന്നത് കൊണ്ട് ആ വഴിക്ക് പോയില്ല!!..
ശെരിയാണ് അവൾ വരുമ്പോഴൊക്കെ അമ്മയുടെ മുഖത്തൊരു പതറിച്ച ഞാൻ കണ്ടിരുന്നു…എന്തോ കാര്യമായിട്ടുണ്ട് അപ്പൊ…
അങ്ങനെ വീണ്ടുമൊരാഴ്ച്ച കഴിഞ്ഞടുത്ത ദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോകാറായി… വീട്ടിലും പോയി റെസ്റ്റ് അത്യാവശ്യമാണെന്ന് ഡോക്ടറിന്റെ നിർദ്ദേശം കർശനമായിരുന്നു…
ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി..ശ്രീയെന്റെ ഭാര്യയെ പോലെയായെന്ന് വേണമെങ്കിൽ പറയാം…അതതേപടി അംഗീകരിച്ചത് പോലെയായിരുന്നു ബാക്കിയുള്ളവരും!!! മറുത്ത് അവർ എന്തെങ്കിലും പറഞ്ഞാലും ശ്രീയത് കാര്യമാക്കുമായിരുന്നില്ല എന്നുളളത് മറ്റൊരു കാര്യം…
.
.
.
മറ്റൊരു ദിവസം പകൽ..
“അഭീ…..അഭീ….എടാ അഭീ!!!”
“ന്താ പെണ്ണേ ദ വരുവാ..ന്തിനാ കിടന്നിങ്ങനെ ബഹളം കൂട്ടണേ…”
“..ഇങ്ങനെ മൂന്നാല് ആഴ്ചത്തേക്ക് കാലിന് വെയിറ്റ് കൊടുക്കരുതെന്ന് ഡോക്ടർ പറഞ്ഞതല്ലേ…ഹോസ്പിറ്റലീന്ന് വന്നിട്ട് ഒരാഴ്ച പോലുമായില്ല..” ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന എന്നെ അവളുടെ ചുമലിൽ താങ്ങിക്കൊണ്ട് ശ്രീ വഴക്ക് പറഞ്ഞുകൊണ്ടിരുന്നു..
“..എന്റെ പൊന്നേ ഞാനൊന്ന് മുള്ളാൻ പോയതല്ലേ മാരത്തോണിന് പോയതല്ലല്ലോ പെണ്ണേ…”
“..എന്നെയൊന്ന് വിളിച്ചൂടാര്ന്നോ…”
“..ഇപ്പൊ എനിക്ക് നടക്കാൻ വലിയ ബുദ്ധിമുട്ടില്ലലോ പിന്നെയെന്തിനാ നിന്നെയിതിനൂടെ ബുദ്ധിമുട്ടിക്കണേ എന്നു കരുതി..”
റൂമിലെ ടേബിളിലേക്ക് ചാരി അവളുടെ തോളിൽ കൈകൾ വെച്ച് ഞാൻ നിന്നു
“..എനിക്കിത് ബുദ്ധിമുട്ടാണെന്ന് ഞാൻ നിന്നോട് എപ്പോഴേലും പറഞ്ഞോടാ?”
“..പറയ്..ഞാൻ എപ്പോഴേലും അങ്ങനെ പറഞ്ഞിട്ടുണ്ടോന്ന്!!” ചോദിക്കുമ്പോൾ ആ കണ്ണുകളിൽ ഒരു ചെറിയ സങ്കടം നിഴലിച്ചിരുന്നു
“..നീ പറഞ്ഞിട്ടില്ലാ….എന്നാലും കുറച്ചധികം ദിവസമായി നീയങ്ങനെ ഊണും ഉറക്കവുമൊക്കെ കളഞ്ഞ് നടക്കുമ്പോ വീണ്ടുമെങ്ങനെയ പെണ്ണേ ഞാൻ…..”
“ദേ ഒരു കുത്തു വെച്ച് തന്നാലുണ്ടല്ലോ….
…ജീവിതകാലം മുഴുവൻ വേണേ നിന്നെ ഞാൻ നോക്കും..അതൊന്നുമോർത്ത് നീ ടെൻഷൻ ആവേണ്ട കേട്ടല്ലോ!!” ശകാരം ആയിരുന്നു പെണ്ണിന്റെ വക..
ശെടാ ഇതെന്ത് സാധനമാണോ ഒരു സെക്കൻഡ് മുന്നേ വിഷമം കാട്ടി ഇരുന്നവൾ അടുത്ത സെക്കൻഡിൽ രൂപം മാറുന്നു..ഞാൻ കൊറേ പാട് പെടും!!
“..ശെരിയെന്റെ പൊന്നേ…” ആ തുടുത്ത കവിളുകളെ രണ്ടു കയ്യിലും കൂട്ടി പിടിച്ച് ഞാൻ പറഞ്ഞു
ആ കണ്ണുകൾ വിടർന്നു മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു..ആഹാ ആ മുഖം കാണുമ്പോ വെള്ളിത്തിരയിൽ രാജുവേട്ടൻ നവ്യയോട് പറയുമ്പോലെ “നിന്നെ കണ്ടാ കടിച്ച് തിന്നാൻ തോന്നും!!”
പതിയെ ഞാനതവളുടെ ചെവിയിൽ പറഞ്ഞിട്ടാ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയപ്പോ അവളിൽ നിന്നുമൊരു കുറുകലുണ്ടായി…അവിടെ എന്റെ ചുണ്ടുകൾ ഇഴഞ്ഞുനീങ്ങിയപ്പോൾ അവളുടെ ശ്വാസത്തിന്റെ താളം മാറി..വീണ്ടും അവിടെയാകെ എന്റെ മുഖം പരതി നടന്നു മുത്തങ്ങൾ നൽകിയവളെ ഞാൻ ഉണർത്തി!!
“..കടിച്ചു തിന്നാൻ തോന്നുന്നുണ്ടേൽ തിന്നുകൂടെ… നിന്റെ പെണ്ണല്ലേ!! “പതിഞ്ഞ സ്വരത്തിൽ അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു..എന്തിനും ഞാനിപ്പോ റെഡിയാണെന്ന് പറഞ്ഞതല്ലേ അവൾ!!
