ദൂരെ ഒരാൾ – 2 Like

ശാരി : ഞങ്ങൾ എന്ത് പറയാനാ നിങ്ങൾക്കു അല്ലെ സംസാരിക്കാൻ ഉള്ളെ…

മീനാക്ഷി : ഓ പിന്നെ…. അല്ല ഇതാരാ പുതിയ രണ്ടുപേര്..

“അടുത്ത് നിന്ന ചേച്ചിയെയും മെർലിനെയും നോക്കി ചോദിച്ചു..”

മിഥു : അഹ് ഇത് മെർലിൻ ഞങ്ങളുടെ ഫ്രണ്ട് ആണ്, പിന്നെ ഇത് ഗൗരി കോളിഗ് ആണ് പിന്നെ നന്ദുന്റെ ചേച്ചിയും ആണ്….
” മിഥു പറഞ്ഞു നിർത്തിയപ്പോ മീനാക്ഷി ദീപ്തിയുടെ മുഖത്തേക്ക് നോക്കി. പിന്നെ ദീപ്തി ചേച്ചിയുടെ അടുത്തേക്ക് നിങ്ങി നിന്ന് ഓ എന്നെ കുറിച്ച് അറിയാൻ ആയിരിക്കും ശവം ”

മീനാക്ഷി : അഹ് ഹാ സന്ദീപിന്റെ ചേച്ചി അണോ… ഹലോ…

അവൾ ചേച്ചിയെ നോക്കി ചിരിച്ചു, അവൾ തിരിച്ചും വലിയ പ്രസ്സനം അല്ലാത്ത ഒരു ചിരി

ദീപ്തി : നന്ദുവേട്ടൻ എന്താ മിണ്ടാതെ ഇരിക്കുന്നെ… ഒരു നനത്തോടെ അവൾ ചോദിച്ചു.

: ഓ…. ഒന്നും ഇല്ല.. ഞാൻ താല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി നൽകി

മിഥു : എന്നാ നിങ്ങള് സംസാരിക്കു ഞങ്ങൾ അങ്ങോട്ട് മാറട്ടെ…. ( അവൻ അവളെ കൊണ്ട് മാറി നിന്നു, മൂന്ന് പെണ്ണുങ്ങളുടെ കൂടെ ഞാൻ ഒറ്റക്കായി.. അല്ല ഒറ്റക്കാക്കി ആ നാറി..)

: വാ… അങ്ങോട്ടു മാറിനിൽകാം.. ‘ഞാൻ ചേച്ചിയെ തള്ളിക്കൊണ്ട് പറഞ്ഞു. അവിടെ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. ‘

: ദീപ്തിയുടെ പ്ലാൻ എന്താ… ഇനി….

എന്നെ തന്നെ നോക്കികൊണ്ട്‌ ഇരുന്ന അവളോട് ചോദിച്ചു. അവൾ പെട്ടെന്ന് ഒന്ന് ഞെട്ടി എല്ലാരേം നോക്കി.. അത് കണ്ട് എല്ലാരും ചിരിച്ചു ചേച്ചി ഒഴികെ..

ദീപ്തി :ഏഹ്…എന്താ…

മെർലിൻ :കേട്ടില്ലേ പ്ലാൻ എന്താണെന്നു തന്റെ.

മെർലിൻ ഒന്നുടെ ആവർത്തിച്ചു…..

ദീപ്തി : അങ്ങനെ ഒന്നും ഇല്ല, ജോബ് തുരണം…

ഗൗരി : അപ്പോ വിവാഹം ഒന്നും കഴിക്കുന്നില്ലെ…

ചേച്ചി എന്തോ കേൾക്കാൻ എന്നപോലെ ചോദിച്ചു. ദീപ്തി എന്റെ നേരെ നോക്കി. ഞാൻ മുഖം വെട്ടിച്ചു.

ദീപ്തി : വീട്ടിൽ നിർബന്തിക്കുണ്ട്, പക്ഷെ… എന്റെ സ്നേഹം കാണേണ്ട ആള് കാണുന്നില്ല.

എന്നെ നോക്കി അവൾ പറഞ്ഞു നിർത്തി, ശാരി ഉം മെർലിനും ചിരി അടക്കിപിടിച്ചു നില്കുന്നു ഞാൻ ഒന്ന് കണ്ണുരുട്ടി..

: വീട്ടിൽ നിർബത്തികുവാണെകിൽ അവരുടെ ഇഷ്ടത്തിന് നിന്നുകൊടുക്കണം…

“ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ”

ദീപ്തി : നന്ദുവേട്ടാ… പ്ലീസ്…. എല്ലാം….. അറിഞ്ഞിട്ടും അറിയാത്ത…..പോലെ പൊട്ടൻ… പൊട്ടൻ കളിക്കല്ലേ.. എത്ര തവണ ഞാൻ പറഞ്ഞു ഏട്ടനോട്..എന്റെ.. ഇഷ്.. ഇഷ്ടം..
അവൾക്കു സംസാരിക്കാൻ കഴിയാത്ത പോലെ വിക്കി വിക്കി പറഞ്ഞു..

: പൊട്ടൻ നിന്റെ…. ദേ പെണ്ണെ ചുമ്മാ കളിക്കല്ലേ വെറുതെ… എന്റെ പൊന്ന് മോളെ എനിക്ക് വീട്ടുകാര് നേരത്തെ ഉറപ്പിച്ചൊരു റിലേഷൻ ഉണ്ട്.. അതെ നടക്കു.. വെറുതെ പുറകെ നടക്കേണ്ട…

ഞാൻ കൈകൂപ്പി പറഞ്ഞു… അവൾക്കു അമ്പരപ്പ്. ചേച്ചി ഫുൾ കിളി പോയ അവസ്ഥ.. മെർലിനും ശാരിക്കും പുച്ഛം നീ ആര് കൃഷ്‌നോ എന്നൊരു നോട്ടം.

ദീപ്തി :വെറുതെ എന്തിനാ പറയുന്നേ… ചുമ്മാ ഓരോന്ന്… ‘ അവൾ കരയുന്ന മട്ടാ…. ‘

: നീ ഞാൻ പറയണത് വിശ്വസിക്കണ്ട ദേ ചേച്ചി ഇരിക്കുന്നു അവളോട് ചോദിക്ക്….

” ഞാൻ ചേച്ചിയെ ദയനീയം ആയി നോക്കി.. ആദ്യമൊന്ന തപ്പിയെങ്കിലും ചേച്ചി പൊളിച്ചടുക്കി ”

ഗൗരി : അഹ് മോളെ, ഇവന്റെ മുറപെണ്ണാ കുട്ടികാലത്തെ പറഞ്ഞു ഉറപ്പിച്ചതാ ഇവരുടെ വീട്ടുകാര് ആ കുട്ടിക്ക് ജീവനാ ഇവൻ എന്ന് വച്ചാ.. അതിന്റെ ഇടയിൽ മോള്….

ഞാൻ ചേച്ചിയെ നോക്കി… നീ പറഞ്ഞില്ലങ്കിലും ഞാൻ പൊരികുമെടാ എന്നൊരു മട്ട്, എന്തോ ഏറ്റു അവൾ ഒന്നും പറയാതെ മീനാക്ഷിയുടെ അടുത്തേക്ക് പോയി പിന്നെ അവളേം കൊണ്ട് ഒറ്റപ്പൊക്ക്..

ഞാൻ നേരെ ചെന്ന് ചേച്ചിയെ കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങ് കൊടുത്ത്, പുള്ളികാരത്തി അടി കൊണ്ടപോലെ ആയി. എല്ലാരും അമ്പറപ്പോടെ നോക്കി പിന്നെ അത് ഒരു ചിരിയിലേക്ക് വഴിമാറി, ചേച്ചി കണ്ണും മിഴിച്ചു നോക്കി നിന്നിട്ട് ഒരു നാണം കലർന്ന ചിരി, ഞാൻ അത് കൂടുതൽ ശ്രദിക്കാൻ പോയില്ല…

മെർലിൻ :എന്തോന്നാഡാ… ആ കൊച്ച് വിഷമിച്ച പോയെ…

ശാരി : അഹ് ഡാ.. വെറുതെ ഇല്ലാത്ത മോറപെണ്ണ്.. ദേ ഈ സാധനം എന്തോ അഭിനയം ആയിരുന്നു.. ഞാൻ കരുതി അങ്ങനെ ഒരു സംഭവം ഉണ്ടെന്നു.

Leave a Reply

Your email address will not be published. Required fields are marked *