ദൂരെ ഒരാൾ – 2 Like

: ഇവിടെ താടി എന്റെ ഐസ് ക്രീം.. എന്നും പറഞ്ഞു ഞാൻ പിറകെ ഓടി കിട്ടില്ല ഞാൻ തിരിച്ചു വന്നു ചേച്ചിടെ കൈയിൽ പിടിച്ചു ആ ഐസ് ക്രീം ഞാൻ വായിൽ ആക്കി. ചേച്ചിടെ മുഖം നാണംകൊണ്ട് പൂത്തു .

: എനിക്കു എന്റെ ചേച്ചിടെ ഉണ്ട് നീ പോടീ ഊളെ … എല്ലാരും ഒന്ന് ചിരിച്ചു.

കടലിൽ കളിച്ചു മടുത്തു ഞാൻ ചേച്ചിടെ അടുത്ത് വന്നു ഇരുന്നു അവർ ഇപ്പോളും കളിയാ മിഥു മദാമ്മമാരെ എല്ലാം നോക്കി വെള്ളം ഇറക്കുന്നുണ്ട് അതും കണ്ട് ചിരിച്ചോണ്ട് ഞാൻ ചേച്ചിയുടെ അടുത്ത് ഇരുന്നു.
ഗൗരി : കളി കഴിഞ്ഞോ.. ചെറിയ കുട്ടിയാണെന്ന വിചാരം.. . എന്റെ തല ഷാൾ കൊണ്ട് തോർത്തികൊണ്ട് പറഞ്ഞു ഞാൻ അവളെ തന്നെ നോക്കി നിന്ന് എന്റെ കണ്ണുകളും അവളുടെ കണ്ണുകളും തമ്മിൽ കോർത്തു… കുറച്ച് കഴിഞ്ഞുഎന്റെ കണ്ണുകളെ ഞാൻ വേർപെടുത്തി.

കുറച്ചുനേരത്തെ മൗനം അവൾ തന്നെ കിറിമുറിച്ചു

ഗൗരി : നീയും മാഡവും തമ്മിൽ എന്തെങ്കിലും ഉണ്ടോ..

: എന്ത് ഉണ്ടോ എന്ന്.. ഞാൻ ഒന്ന് എറിഞ്ഞു നോക്കി പോസ്സസീവ്നെസ്സ് ആണോ ഈശ്വരാ ….

ഗൗരി : അല്ല അവരുടെ സംസാരവും ഒക്കെ എനിക്ക് അങ്ങനെ തോന്നി.

: തോന്നേണ്ട സത്യവാ, അവർക്ക് എന്നോട് പ്രേമം ആണ് . ഞാൻ ചിരിച്ചോണ്ട് പറഞ്ഞു അവളുടെ മുഖം പെട്ടെന്നു മാറി.ഒരു കഷ്ടപ്പെട്ട് വരുത്തിയ ചിരിയോടെ

ഗൗരി : എങ്കിൽ നിനക്ക് യെസ് പറയരുതോ, നല്ല ഭംഗി, കാശു, ഇത്ര വലിയ നിലയിൽ ഉള്ള ആൾ …

: എന്നെ അവരുടെ ഭർത്താവിന്റെ കൈ കൊണ്ട് കൊല്ലിക്കാൻ ഉള്ള പ്ലാൻ ആണോ .

ഗൗരി :എന്താ…. കേട്ടത് വിശ്വസിക്കാൻ പറ്റാതെ ചോദിച്ചു

:അഹ് അവർ മാരീഡ് ആണ് ഒരു കുട്ടിയും ഉണ്ട്.

ഗൗരി :എന്നിട്ടാണോ അവർ, ശേ…. (ഇഷ്ടപ്പെടാതെ അവൾ പറഞ്ഞു മുഖം വെട്ടിച്ചു )

: എന്തോന്ന് ശേ വർഷങ്ങൾ ആയി വിദേശത്ത് കിടക്കുന്ന ഭർത്താവ്, എത്ര എന്ന് വച്ചാ അവർ അവരും ഒരു സ്ത്രീ അല്ലെ.. ഞാൻ ഫയൽ കൊടുക്കാൻ അവരുടെ ഫ്ലാറ്റിൽ ചെല്ലുമ്പോ എന്റെ പൊന്നോ ഓ മനുഷ്യന്റെ കണ്ട്രോൾ കളയുന്ന ഡ്രസ്സ്‌ ഒക്കെ ഇട്ട് എന്നോട് ഒട്ടിച്ചേർന്നു നില്കും എന്നെ നിയന്ത്രിക്കാൻ ഞാൻ പെടുന്ന പാട്..

ഗൗരി : ചീ…. ഇനി മേലാൽ ഒറ്റക്ക് അവരുടെ ഫ്ലാറ്റിൽ പോയന്ന് ഞാൻ അറിഞ്ഞാൽ

: അറിഞ്ഞാൽ എന്താ, എത്ര എന്ന് വച്ചാ അവരെ ഇങ്ങനെ പുറകെ നടത്തുന്നെ….

ഞാൻ വീണ്ടും ഒന്ന് എറിഞ്ഞു നോക്കി.

ഗൗരി : നീ എന്റെ കൈയിൽ നിന്ന് വാങ്ങും കേട്ടല്ലോ…
: ദേ ചേച്ചി ഇത് അമ്മയോട് ഒന്നും പറഞ്ഞേക്കരുത് കേട്ടലോ….

ഗൗരി : ഞാൻ ഒന്ന് ആലോചിക്കട്ടെ… ഒരു കള്ളചിരിയോടെ എന്റെ തോളിൽ വീണു.ഞാൻ അങ്ങ് അയ്യടാ എന്നായിപ്പോയി.

മെർലിൻ: അതേ ചേച്ചിയും അനിയനും വരുന്നില്ലെ….? ഞങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു ചേച്ചിപെട്ടന് ചാടി എണീറ്റു.

:ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരിക്കുവായിരുന്നു .ചേച്ചിക്ക് ഒരു തലവേദന പോലെ വന്നു.

ഞാൻ കൂൾ ആയിട്ട് പറഞ്ഞു,

മിഥു : വാ പോകാം എനിക്ക് കുറച്ചു വേറെ പണിയുണ്ട് വീട്ടിൽ ചെന്നിട്ട്.

ഞങ്ങൾ ആവിടെ നിന്ന് ഇറങ്ങി. അവർ അവരുടെ വഴിക്കും ഞങ്ങൾ ഞങ്ങടെ വീട്ടിലെക്ക് പോയി വഴിയിൽ കടയിൽ കേറി.

:ചേട്ടാ 2 മസാല ദോശ.

ഗൗരി :ഞാൻ ഇപ്പോ കരുതിയതേ ഉള്ളു ഒരണ്ണം കഴിക്കണം എന്ന്.

: അതല്ലേ ഞാൻ ഓർഡർ ചെയ്തേ എന്റെ പെണ്ണെ …..

അതും കഴിച്ചു അവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിട്ട് വീട്ടിൽ ചെന്ന്

കുഞ്ചു : എന്താ ഏട്ടാ കവറിൽ… അതും പറഞ്ഞു കവർ അവൾ പൊട്ടിച്ചു നോക്കാൻ തുടങ്ങി

: എടി ആക്രാന്തം പിടിക്കാതെ, നിനക്കു ഉള്ളത് ഉണ്ട്,

വേറെ ഒരു കവർ അമ്മക് നേരെ നീട്ടി. ഞാൻ റൂമിലേക്കു പോയി കുളിച്ചു വെളിയിൽ വന്നപ്പോ അമ്മ ബെഡിൽ ഉണ്ട് .

: എന്താ അമ്മേ സാരി ഇഷ്ടപ്പെട്ടിലെ…

അമ്മക് എന്തോ എന്നോട് പറയാൻ ഉണ്ടെന്നു എനിക്ക് തോന്നി. ഞാൻ അമ്മയുടെ അടുത്ത് പോയി ഇരുന്നു

: എന്തായാലും എന്റെ അമ്മപ്പെണ്ണ് പറഞ്ഞോ.

അമ്മ : എടാ ഇന്ന് നിനക്ക് ഒരു ആലോചന വന്നായിരുന്നു, നിനക്ക് അറിയാം നമ്മടെ ഉഷ ചിറ്റേടെ രണ്ടാമത്തെ മോള് നിന്റെ മുറപ്പെണ്ണ്, അവള് കുറെ ആയില്ലേ നിന്റെ പുറകെ.

Leave a Reply

Your email address will not be published. Required fields are marked *