പട്ടുനൂൽ പ്രേമംഅടിപൊളി  

ചോറ് കുക്കറിൽ വെന്തു കഴിഞ്ഞയുടനെ ഞാൻ മീൻ മുളകിൽ ഇട്ടത് രുചിച്ചു നോക്കി. നല്ല എരിവും പുളിയും സൂപ്പർ ആയിട്ടുണ്ട് എന്നുള്ള ഭാവത്തിൽ ഉള്ളിലൊരു ആരവം പൊങ്ങി എണീറ്റു. ഇനി അടുത്ത പണി കുളിക്കണം. അത് കഴിഞ്ഞു അമ്മയെ ഒന്ന് വിളിക്കണം. പിന്നെ അത്താഴം കിഴക്കണം, കിടക്കണം. ഇതൊക്കെ തന്നെയാണ് എന്റെ ദിനചര്യ.

പക്ഷെ അന്ന് രാത്രി കിടക്കാൻ നേരം, ഉറക്കമേ വരുന്നില്ല, അനു മീൻകറിയുള്ളത് കാരണം നന്നായിട്ടു കഴിച്ചു. അവൾ നേരത്തെ തന്നെ ഉറങ്ങി. പക്ഷെ ഞാൻ എണീക്കും മുന്നേ അവൾ എണീക്കാറുണ്ട്. പഠിക്കുക ഒക്കെ ചെയ്യും. ആ കാര്യത്തിലെനിക്ക് പരാതിയില്ല.

ഇടക്കൊന്നു കറന്റ് പോയതും, ചൂട് കാരണം ഞാൻ കണ്ണ് തുറന്നു. നേരം 12 ആവറായി. ഇനി ഇന്നത്തെ പോലെ നാളെയും വൈകുമോ ദൈവമേ? അനുമോൾക്ക് ചൂടൊന്നും പ്രശ്നമില്ല. എന്റെ ദേഹത്തു കയ്യിട്ടതും ഞാനെണീറ്റു. സ്ലീവ്‌ലെസ് നൈറ്റിയാണ്‌ വേഷം. അതുകൊണ്ടും കാര്യമില്ല. ചൂട് തന്നെ. നീളൻ മുടിയുള്ളത് കാണാൻ ഭംഗിയാണെങ്കിലും രാത്രി ഉച്ചിയിൽ കെട്ടിവെച്ചാലേ ചൂട് ഒരല്പമെങ്കിലും കുറയൂ.

ബെഡ്‌റൂമിൽ നിന്നും ഞാൻ പുറത്തേക്ക് വന്നു. ഹാളിനു മുൻപിൽ നിൽക്കാനും നടക്കാനുമായി ചെറിയൊരു തട്ടുപോലെ നീട്ടിയിട്ടുണ്ട്. ഞാൻ അങ്ങോട്ടേക്ക് നിന്നു. നല്ല കാറ്റുണ്ട് മുടിയഴിച്ചിടാമെന്നു തോന്നി. ഞാൻ കൈകൾ പൊക്കി ഉച്ചിയിൽ കെട്ടിവെച്ച മുടി അഴിച്ചിട്ടു. ഇളം തെന്നൽ എന്റെ മുഖത്തും ദേഹത്തും തട്ടി തടഞ്ഞു ഒഴുകിയതും ദേഹം മൊത്തം ഒരു നിമിഷം ത്രസിച്ചു. ബാംഗൂരിലെ ഇളം തണുപ്പ് നാട്ടിലെ പോലെയല്ല, ഒരു പ്രത്യേക സുഖമാണ്.

വാഹനങ്ങളുടെ ശബ്ദം വീട്ടിലേക്ക് കേൾക്കുന്നത് കുറവാണു, എങ്കിലും റോഡിലേക്ക് ഞാനൊന്നു നോക്കിയതും, വീടിനു മുൻപിലെ മാവിന്റെ ചോട്ടിൽ, ഓറഞ്ചു നിറമുള്ള ബൈക്കിൽ ചാരി നിന്ന് സിഗരറ്റു വലിക്കുകയാണ് അമീർ. ഇപ്പോഴും ഉറങ്ങീട്ടില്ലേ ? ഇവൻ.

ഞാൻ അവനെ നോക്കികൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പാവത്തിന് ഞാൻ കാരണം ആണോ ഉറക്കം പോയതിനു എന്നായിരുന്നു എന്ന് ചിന്ത!

അവൻ എന്നെ നോക്കി, സിഗരറ്റു താഴെയിട്ടുകൊണ്ട് ആംഗ്യഭാഷയിൽ “ഉറങ്ങിയില്ലേ ?” എന്ന് ചോദിച്ചു. എനിക്ക് മനസിലായെങ്കിലും അറിയാത്ത ഭാവത്തിൽ ഞാൻ എന്താ എന്ന് കൈകൊണ്ട് ചോദിച്ചപ്പോൾ. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തിട്ട് എന്തോ ടൈപ്പ് ചെയ്തു. എന്റെ ഫോൺ മെസ്സജ്‍ ടോൺ കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടി. എന്റെ നമ്പർ എങ്ങനെ അമീറിന് കിട്ടി?

ഞാൻ വേഗം പോയി ഫോൺ തുറന്നതും സേവ് ചെയ്യാത്ത അവന്റെ നമ്പറിൽ നിന്നുമൊരു മെസ്സേജ്. “ഉറങ്ങിയില്ലേ ഇനിയും….”

“ഉഹും, നീയെന്താ ഉറങ്ങാത്തെ? എന്റെ നമ്പർ എങ്ങനെ കിട്ടി?”

“ഉറക്കം വരുന്നില്ല!” “തന്റെ നമ്പരൊക്കെ നേരേത്തയുണ്ട്. ഞാൻ ശല്യം ചെയ്യണ്ട വെച്ചിട്ട് ഇതുവരെ മെസ്സേജ് അയക്കഞ്ഞത്തതാണ്.”

“എന്താ വിളിച്ചേ താനെന്നോ?”

“അതിനെന്താ ?”

“ഒന്നുല്ല, ശെരി, പോയി കിടന്നുറങ്ങു.”

“ഇച്ചിരി നേരം മിണ്ടിക്കൂടെ?”

“എന്താ മിണ്ടാൻ?”

“ഉപ്മാ കഴിച്ചോ ചോദിക്കുന്നില്ല?”

“ഇല്ല”

“ഞാൻ തന്നെ പറയാം, കഴിച്ചില്ല കളഞ്ഞു.”

“ഗുഡ് നൈറ്റ്.” ഇരുട്ടിൽ എന്റെ നേരെ നിന്നുകൊണ്ട് ചിരിക്കുന്ന ആ രാക്ഷസന്റെ മുഖത്തേക്ക് നോക്കി പല്ലിറുമ്മിക്കൊണ്ട് ഞാൻ മുഖം വെട്ടിച്ചു തിരിഞ്ഞു. കറന്റ് അപ്പോഴേക്കും വന്നിരുന്നു. ഞാൻ അനുവിന്റെ അടുത്ത് കിടന്നതും, എനിക്കെന്തോ ഉള്ളിൽ വല്ലാത്ത ദേഷ്യമുണ്ടായി. എന്തൊരു സാധനമാണ് അവൻ. അടുപ്പിക്കാൻ പറ്റില്ല. ഇനി എന്തായാലും അവനോടു മിണ്ടില്ല ഞാൻ.

അലാറം സെറ്റ് ചെയ്യാനായി ഫോൺ എടുത്തതും. അമീറെനിക്കൊരു സെൽഫി അയച്ചു തന്നു. ഫോർക്ക് കൊണ്ട് സേമിയ ഉപ്മാ കഴിക്കുന്ന ഫോട്ടോ! എനിക്ക് ചിരി വന്നു. അറിയാതെ ഞാനൊരു സ്മൈലി അയച്ച ശേഷമാണ്, അയ്യോ അത് വേണ്ടായിരുന്നു എന്ന് തോന്നിയത്. ഞാൻ പിന്നെ ഫോണിലെ നെറ്റ് ഓഫാക്കി, അലാറവും വെച്ച് അനന്തികയെ പൂട്ടി കിടന്നു.

രാവിലെ പതിവുപോലെ എണീറ്റുകൊണ്ട് ജോലികൾ തുടങ്ങി. അനു ഇരുന്നു പഠിക്കുന്നുണ്ട്, ഇല്ലെങ്കിൽ അടുക്കളയിൽ വന്നെന്നോട് എന്തേലും ചെയ്യാനുണ്ടമ്മേ എന്നൊക്കെ ചോദിച്ചു പോകുന്നയാളാണ്. ഇന്നൊന്നും ചോദിച്ചില്ല. എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി.

“ഇന്നാ ബൂസ്റ്റ്!” ഞാൻ ഗ്ലാസിന്റെ അടിഭാഗമൊന്നു തുടച്ചു. അവളുടെമുന്നിലേക്ക് നീട്ടി. “ഹും?” അവളൊന്നു ചുണ്ടു രണ്ടു വശത്തേക്കും ചലിപ്പിച്ചുകൊണ്ട് എന്നെ മൈൻഡ് ആക്കിയില്ല.

“എന്താടീ കാന്താരി”

“ഒന്നൂല്ല, രാത്രി അമ്മേടെ ഫോണിലേക്ക് അമീർ ചേട്ടൻ മെസ്സേജ് ചെയ്യാറുണ്ടല്ലേ?”

“ഹേ ഇന്നലെയാ ആദ്യം, ബസ് മിസ് ആയപ്പോ അവനെന്നെ ഡ്രോപ്പ് ചെയ്തു. അതാ”

“ഹും ശെരി, ദേ രാത്രിയൊക്കെ ആമ്പിള്ളേരുടെ കൂടെ മെസ്സേജ് ചെയ്താലുണ്ടല്ലോ, അമ്മയാണെന്നും നോക്കില്ല ഞാൻ കുത്തു വെച്ച് തരും?”

“ആഹാ, എടി കാന്താരി, നീയാരാണെന്ന നിന്റെ വിചാരം.”

“എന്നെ മാത്രം പറയാറുണ്ടല്ലോ, ആമ്പിള്ളേരോട് കൂട്ട്ട് വേണ്ടന്നൊക്കെ, ഇപ്പൊ അമ്മയ്ക്ക് മാത്രം എന്താ?”

“എന്റെ പൊന്നു മാഡം, എന്നെ സൂക്ഷിക്കാൻ എനിക്കറിയാം. നീ പോയി കുളിച്ചു വാ, വേഗം സമയം ആയി.”

ശേഷം ഞാനും കുളിച്ചു, ബ്രെക്ഫാസ്റ് ഇടിയപ്പം മൂന്നെണ്ണം കഴിച്ചതും വയർ നിറഞ്ഞു. വേഗം സാരിയും ഉടുത്തു ഹാൻഡ്ബാഗും തൂകി ബസ്റ്റോപ്പിലേക്ക് നടന്നു. എന്നും കാണാറുള്ള ആ മുഖം ഇന്നെന്തേ കണ്ടില്ല എന്ന് ഞാൻ മനസ്സിൽ ഓർക്കുമ്പോഴേക്കും വിമല ഓടി എന്റെയടുത്തെത്തി. “നീ നേരത്തെ എത്തിയോ?” “ഹേ ഇല്ല, ജസ്റ് ഇപ്പൊ.” “നിന്റെ ഷാജഹാൻ എവിടെ, പേടിച്ചോടിയോ ഇന്ന്.”

“നീ ഒന്ന് മിണ്ടാതിരി വിമല!”

“പോം …പോം …”

“ദേ വിനായകൻ എത്തി, പോവാം വാ …”

ബസിനെ മുന്നിലെ കിളി എന്റെ ദേഹത്ത് അമരാൻ നോക്കുന്നത് പതിവാണ്. ഞാൻ നൈസ് ആയിട്ട് മാറുകയും ചെയ്യും, അനുമോൾ പറഞ്ഞത് ഞാനോർത്തുപോയി. നമ്മളെ നമ്മൾ സൂക്ഷിക്കണം എന്ന്! ഇടക്ക് അവനെന്നെ ഉരുമ്മാൻ വന്നപ്പോൾ ഞാനൊന്നു കലിപ്പിച്ചു നോക്കിയിരുന്നു. എന്നിട്ടും ഒരു നാണവുമില്ലന്നെ! തിക്കിലും തിരക്കിലും പെട്ട് ഒരുവിധമാണ് എന്നും ഹോസ്പിറ്റലിൽ എത്തുന്നത്. വന്നാലുടൻ ജോലി തിരക്ക് തുടങ്ങുകയായി. അന്നും വറുത്തരച്ച ചിക്കനും ചോറും കൂട്ടി കഴിക്കുമ്പോ അമീറിനെ കുറിച്ചോർത്തു. ഹോസ്പിറ്റലിൽ ജോലിയൊന്നു ഒതുങ്ങിയപ്പോൾ വാട്സാപ്പിൽ ഞാനവന്റെ ഡിപി നോക്കി. അവന്റെ മീശയും താടിയും, നല്ല ഉയരവും, മൊഞ്ചൻ തന്നെയാണ്.

മെസ്സേജ് അയക്കണോ എന്ന് ഞാനോർത്തു!!!! ഉഹും. വേണ്ട!!!

വൈകീട്ട് ബസിൽ തന്നെ തന്നെയായിരുന്നു തിരിച്ചു വന്നത്. വിമല ഉച്ചക്കിറങ്ങിയതുകൊണ്ട് തനിച്ചായിരുന്നു. വീട്ടു മുറ്റത്തേക്ക് നോക്കിയതും അമീറിന്റെ ബൈക്ക് മാഞ്ചുവട്ടിൽ കാണാനില്ല. വീടും പൂട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *