“ഞാനില്ല, എനിക്ക് പേടിയാ.”
അടുക്കളയിൽ ചെന്നു നോക്കുമ്പോ, ഗ്യാസ് ഓഫായിരുന്നു. “എടി ഗ്യാസിന്റെ മണമൊന്നുല്ലാലോ…”
“ഉം അപ്പൊ തോന്നി!!” അനുമോൾ വീണ്ടും ബുക്കിലേക്ക് മുഖം പുഴ്ത്തികൊണ്ട് പഠിക്കാനാരംഭിച്ചു. നേരമേതാണ്ട് 7:30 കഴിഞ്ഞിരിക്കുന്നു. അമ്മ വിളിക്കുന്ന നേരമായി, ഫോൺ എടുത്തു നോക്കുന്ന നേരം അമ്മ വിളിച്ചു. അച്ഛന്റെ 8ആം ആണ്ട് ആണ് അടുത്ത ബുധനാഴ്ച എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. വീട് വിട്ട് മകളുമായി ഞാൻ ബാംഗ്ലൂരിലേക്ക് ചേക്കേറാൻ കാരണമായ ആ ദിവസങ്ങളെ കുറിച്ചെല്ലാം ഞാൻ ഒരു നിമിഷം കൊണ്ടോർത്തു.
വിമലയും എന്തോ വീഡിയോ വാട്സാപ്പിൽ അയച്ചിരിക്കുന്നു. അതും നോക്കിയിരിക്കുന്ന ടൈം ലു അമീർ ഒരു മെസ്സേജ് ഇങ്ങോട്ടേക്ക് അയച്ചു. “ഫ്രീ ആണോ” “പറഞ്ഞോ” ഞാനും മറുപടി അയച്ചു. “എന്തിനാ കള്ളം പറഞ്ഞെ?”
“എന്ത് കള്ളം അമീർ.”
“ഞാൻ ഗോവയിലാണെന്ന് വസുധ ചേച്ചിക്ക് അറിയാമായിരുന്നില്ലേ?”
“ഇല്ല!” മനസിലൂറി ചിരിച്ചുകൊണ്ട് ഞാനത് ടൈപ്പ് ചെയുമ്പോൾ വേഗം തന്നെ അമീറിന്റെ മറുപടിയും വന്നു. പ്രേമിക്കുന്ന പെണ്ണിനെ കാമുകൻ വിളിക്കാനിഷ്ടപ്പെടുന്ന ആ പേരിനൊപ്പം ചുവന്ന മുഖത്തിന്റെ എമോജിയും.
“കള്ളി!!!!!! 😡”
“ദേ അമീർ മര്യാദക്ക് സംസാരിക്ക്!” കപടമായ ദേഷ്യം അഭിനയിക്കുമ്പോൾ 18 കാരിയാകുന്ന സുഖം എന്റെ ദേഹം മുഴുവനും ഒരനുഭൂതി പടർത്തി. ഇത്രയും നാളും ബോറിങ് ലൈഫ് അനുഭവിച്ചു ജീവിക്കുന്ന എന്നെപോലെയൊരു വീട്ടമ്മയ്ക്ക് ഇതുപോലെ ഉള്ള നിമിഷമങ്ങൾ പുതുമ സമ്മാനിക്കുമെന്നകാര്യത്തിൽ നിങ്ങൾക്കും തർക്കമില്ലല്ലോ അല്ലെ?
“വാട്സാപ്പിൽ വസുധ ചേച്ചി എന്റെ സ്റ്റോറി നോക്കീത് ഞാൻ കണ്ടിരുന്നു. എന്നിട്ട് മുൻപേ ഞാനത് ചോദിച്ചപ്പോൾ മുഖം വിളറിയപോലെ ഞാൻ കണ്ടല്ലോ. എന്താ സംഭവം?!”
“കണ്ടു കാണുമായിരിക്കും, എനിക്കോർമ്മയില്ല അമീർ.”
“അങ്ങനെയാണോ.”
“ആഹ് അതെ!”
“ശെരി എന്നാൽ ഗുഡ് നൈറ്റ്!!!!!”
അവനെ വട്ടു കളിപ്പിക്കുന്നതിൽ വല്ലാത്ത ഒരു ത്രിൽ കിട്ടുന്നുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമേ ഇല്ലായിരുന്നു. അമീറിനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ഇവിടെ വന്ന ദിവസം മുതൽ തന്നെയാണ്. അവനോടു മിണ്ടാൻ ഞാൻ സത്യത്തിൽ കൊതിച്ചിരുന്നു വേണമെങ്കിൽ പറയാം. പക്ഷെ അവന്റെ നമ്പർ എന്റെ കയ്യിലില്ല. എന്റെ നമ്പർ അവന്റെ കൈയിലിണ്ടായിട്ടും, ഇത്രയും നാളും എന്നെ മെസ്സേജ് ചെയ്യാതെ പിറകെ നടന്നു ശല്യം ചെയ്ത അവനെ തിരിച്ചും ചെറിയ പണി ഒക്കെ കൊടുക്കാൻ ഞാൻ വിചാരിക്കുന്നതിൽ എന്തേലും തെറ്റുണ്ടോ?
അനുമോളെയും കെട്ടിപിടിച്ചു ഞാൻ സുഖമായി കിടന്നുറങ്ങി. പതിവില്ലാതെ നല്ല തണുപ്പുമുണ്ടായിരുന്നു. പൊതുവെ ഇവിടെ നല്ല തണുപ്പ് തന്നെയാണെങ്കിലും വിന്റർ തുടങ്ങിയാൽ രാവിലെ എണീക്കാനൊക്കെ വല്ലാത്തൊരു മടിയാണ്. അനുമോളുടെ കാര്യമാണെകിൽ പറയണ്ട. മൂന്നാലു വട്ടം വിളിച്ചു ഞാൻ മടുത്തു പോകും.
ഹോസ്പിറ്റലിലേക്ക് പോകാൻ നേരം അമീറിനെ കണ്ടില്ല. വിമല ബസ്റ്റോപ്പിൽ വെച്ച് അമീറിന്റെ കാര്യം തിരക്കിയപ്പോൾ എനിക്കറിയില്ല എന്ന സ്‌ഥായീ ഭാവത്തിൽ അവൾക്ക് മറുപടി നൽകി. അവൾക്കൊട്ടും സംശ്യമില്ലാത്തപോലെ തന്നെ ഞാൻ ഹാൻഡിൽ ചെയ്തു.
വൈകീട്ടനുമോൾ നേരത്തെ ഇറങ്ങുമെന്ന് പറഞ്ഞതിനാൽ ഞാനും ഒരുമണിക്കൂർ മുൻപ് വീടത്തി. വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കൊണ്ടാവണം അമീർ എനിക്ക് വാട്സാപ്പ് ചെയ്തു.
“എന്താ നേരത്തെ?”
“ഒന്നുല്ല, അനുമോൾ ഇന്ന് നേരത്തെ വരുന്നത് കൊണ്ട് ഞാനുമിച്ചിരി നേരത്തെയിറങ്ങി.”
“ഉപ്പയുടെ ഒരു ദോസ്ത് ഇവിടെയൊരു ഐസ്ക്രീം കടയിട്ടിട്ടുണ്ട്, എന്നോട് പോവാൻ പറഞ്ഞിരുന്നു, ഉപ്പയ്ക്ക് ഇന്ന് നല്ല തിരയ്ക്കായിരുന്നു പോലും. നമുക്ക് പോയാലോ?”
“അത് വേണോ?” അമീർ എന്നെ പുറത്തേക്ക് വിളിക്കുന്നത് എന്തർത്ഥത്തിൽ ആയിരിക്കുമെന്നു ഒരുനിമിഷം ഞാനോർത്തു ശിലപോലെ നിന്നതും.
“അനുമോൾ വന്നിട്ട് മതി. മൂന്നു പേർക്കൂടെ, പോകാം.”
അത് കേട്ടപ്പോളായിരുന്നു മനസിലൊരിത്തിരി ആശ്വാസം കിട്ടീത്. “ശെരി പോകാം!!!!” ഉള്ളു നിറഞ്ഞ സന്തോഷത്തോടെ, ഞാനവന് മറുപടി അയക്കുമ്പോൾ വരൾച്ചയിലെങ്ങോ പാതി മുറിഞ്ഞ റോസാപ്പൂ ചെടിയിൽ മുകുളങ്ങൾ തളിരിടുന്നത് ഞാൻ അനുഭവിച്ചു. നാണത്തോടെ കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് സ്വയമെന്റെ അഴകിനെ വിലയിരുത്തുന്ന നേരം, അനുരാഗമെന്ന നോവ് എന്റെ ഹൃദയത്തിൽ മഷിപോലെ വീണു പടരുന്നുണ്ടായിരുന്നു.
