പട്ടുനൂൽ പ്രേമംഅടിപൊളി  

തിരികെ സോഫയിൽ വന്നിരുന്നിട്ട് അധിക നേരം ആകും ആയില്ല. പെട്ടന്ന് കറന്റു പോയി. ശേ! ഒരല്പം കാറ്റ് കൊള്ളാൻ ഞാൻ വാതിൽ തുറന്നു സ്റ്റെയർ കേസിന്റെ അറ്റത്തു നിന്നു. അപ്പോഴാണ് അമീർ അതിന്റെ മദ്യഭാഗത്തായി ഇരിപ്പുറപ്പിച്ചത് കണ്ടത്. കയ്യിലൊരു സിഗററ്റുമുണ്ട്. എനിക്കെന്തോ അവന്റെയടുത്തേക്ക് ചെല്ലാൻ തോന്നി. ഞാൻ പയ്യെ പയ്യെ അവന്റെ അടുത്തിരുന്നു. ഞാൻ വന്നതറിഞ്ഞിട്ടും അമീർ തിരിഞ്ഞു നോക്കാത്തത് കാരണം, അവന്റെ ചുണ്ടിലെ സിഗരറ്റു ഞാൻ വിറക്കുന്ന രണ്ടു വിരലുകളാൽ പിടിച്ചു താഴേക്ക് എറിഞ്ഞു. അവനപ്പോൾ ഒരു കൂർത്ത നോട്ടം നോക്കി. എനിക്ക് ചിരിയാണ് വന്നത്.

കുറച്ചു നേരം നിശബ്ദമായിരുന്നു. പിന്നെ ഞങ്ങളെ വെളിച്ചം മൂടുന്ന നിമിഷം വരെ കണ്ണുകൾ ഇരുവരും അടച്ചു. ചുണ്ടുകൾ തമ്മിൽ ഉരയുന്നതും ബലമായി ഇരുദേഹങ്ങളും നാവുകളെ പിണയുന്നതും മാത്രമെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഒരു നിമിഷം ഞാനൊന്നു കുതറിയതിന്റെ ഫലമായി അവനെന്റെ ചുണ്ടുകളെ തിരികെ തന്നു.

കിതപ്പോടെ, ഞാൻ പയ്യെ അവന്റ കണ്ണുകളെ നോക്കാനായി തുനിഞ്ഞതും, ഇത്രനേരം സിഗരറ്റിന്റെ രുചിയറിഞ്ഞ ആ ചുണ്ടുകളിൽ എന്റെ നോട്ടം ഉടക്കി.

ദുഷ്ടൻ! എത്ര വേഗമാണെന്റെ ചുണ്ടുകളെ കടിച്ചു ചപ്പിയത്. ഞാൻ അവന്റെ നെഞ്ചിലൊരു കുത്തുകൊടുക്കാൻ മുഷ്ടി ചുരുട്ടി. “എന്തൊരു മണമാ വസു! സഹിക്കാൻ വയ്യ” തെല്ലൊരു ചിരിയോടെ അവൻ പറഞ്ഞു.

അവന്റെ ദേഹത്തേക്ക് ഇടം കൈകൊണ്ട് എന്നെ ചുറ്റിപിടിച്ചത് എനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. അവന്റെ കൈകൾ എന്റെ മാംസളതയെ ഞെരിച്ചതു ഞാൻ ആസ്വദിച്ചോ? ഇല്ല! പിന്നെന്തിനാ ഞാൻ ചുണ്ടു വിടർത്തിയത്? അതല്ലെയവൻ എന്റെ കീഴ്ചുണ്ട് ആ നിമിഷം കടിച്ചു ഉറിഞ്ചിയത്. ഇതുപോലെയൊരു ചുംബനം തന്റെ ജീവിതത്തിൽ കിട്ടിയിട്ടുണ്ടോ? ശെരിക്കും ഒരു കാമുകൻ തന്നെ! അവന്റെ അടുത്തിരുന്നുകൊണ്ട്, ഒന്നും പറയാൻ ആവാതെ ഞാൻ കൈകൾ തമ്മിൽ കോർത്ത് പൊട്ടിച്ചു.

“ഇഷ്ടായില്ലേ?” അവനെന്റെ തടിയിൽ ചൂണ്ടു വിരൽ മടക്കി തൊട്ടതും ഞാൻ എണീറ്റ് നിന്നു. “സോറി!” എന്തിനാണോ അർത്ഥമില്ലാത്ത ഒരു സോറി പറച്ചിൽ. ഞാൻ തിരിഞ്ഞുനോക്കാതെ നടന്നു. എന്നോടാനുവാദം ചോദിക്കാതെ എന്റെ ദേഹത്ത് ചുറ്റിപിടിച്ചു എന്റെ ചുണ്ടുകളെ കടിച്ചീമ്പിയതിന് ശേഷം സോറി പറഞ്ഞാൽ തീരുമോ? ഈ ആണുങ്ങളുടെ വിചാരമെന്താ?

അനുമോളുടെ അരികിൽ വന്നു കിടക്കുമ്പോഴും, അത് തന്നെയായിരുന്നു ആശങ്ക. സ്വയമറിയാതെ തെറ്റ് ചെയ്യുകയാണോ എന്ന തോന്നൽ വല്ലാതെ വേട്ടയാടയുന്നപോലെ. പിറ്റേന്നും അവനെ കണ്ടപ്പോൾ മുഖത്ത് നോക്കിയതേയില്ല. അവൻ പിറകിൽ ബൈക്കുമായി വന്നു മൂന്നാലു തവണ ഹോണടിച്ചു. ബസ്റ്റോപ്പിലും വന്നു നില്കുന്നത് ശ്രദ്ധിച്ചു. ഭാഗ്യത് വിമലയന്ന് ലീവായിരുന്നു. ഒരാഴ്ചയ്ങ്ങനെ കടന്നുപോയി. എന്റെ മനസ് അവനും കൃത്യമായി കിട്ടിക്കാണും, ചെയ്യാൻ പാടില്ലാത്ത എന്തോ എന്ന് ചെയ്തു എന്ന് അവനു ബോധ്യമായി. അവൻ പള്ളീലൊന്നും പോകുന്നയാളെ അല്ലായിരുന്നു. പക്ഷെ വീടിന്റെ അടുത്തുള്ള പള്ളീന്നു അന്നൊരുസം ഇറങ്ങി വരുന്നത് കണ്ടപ്പോൾ, എന്തോ സംസാരിക്കണം എന്ന് തോന്നി. ഞാനവന്റെ അടുത്തേക്ക് നടന്നതും അവന്റെ മുഖത്തൊരു ചിരി പടർന്നു.

“വാടക ഈ മാസം പകുതിയാകുമ്പോഴേ തരാൻ കഴിയൂ എന്നുപ്പയോടു പറയണേ!”

“എന്താ?”

“പറഞ്ഞത് കേട്ടില്ലേ?”

“ഞാൻ കരുതി എന്നോടെന്തോ പറയാൻ വരുവായിരിക്കുമെന്ന്!”

“എന്ത് പറയാൻ?”

“ഒന്നുല്ലേ?”

“ഇല്ല!”

ക്രൂരമായ ഒരു ചിരിയോടെ അവനെ നോക്കുമ്പോ അവൻ തലകുനിച്ചു. പിന്നെയുമെന്റെ മനസ്സിൽ അമ്മയില്ലാത്ത കുട്ടിയല്ലേ അവൻ എന്ന തോന്നൽ ഒരു നിമിഷത്തേക്ക് തോന്നിയതും ഞാൻ തിരികെ നടക്കുമ്പോ ഒന്ന് നോക്കിക്കെ ചെറുങ്ങനെ ഒന്ന് ചിരിച്ചു. അവനത് മനസിലായില്ല, അവൻ വേറെ എന്തോ ആലോചനയിൽ ആയിരുന്നു.

പിന്നീടൊരുനാൾ മറ്റൊരു സംഭവം ഉണ്ടായി. ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ ഇച്ചിരി ലേറ്റ് ആയി. വിമലയുടെ ഒരു ബന്ധു ആയിരുന്നു, ഹോസ്പിറ്റലിൽ അവരെ നോക്കാൻ കൂടി ആയിരുന്നു വൈകിയത്. അനുമോൾ തനിച്ചാകും എന്ന് കരുതിയപ്പോൾ ഞാൻ അമീറിനെ ഫോൺ വിളിച്ചു പറഞ്ഞു. അവളോട് പരിഭ്രമിക്കണ്ട എന്നും ഉടനെയെത്താം എന്നും പറയാൻ പറഞ്ഞു. അവൾ അമീറിന്റെ ഫോണിലെന്നെ തിരിച്ചു വിളിച്ചു. ഞാൻ പെട്ടന്ന് എത്തിക്കോളാം എന്ന് നേരിട്ടും പറഞ്ഞു. പക്ഷെ ഞാൻ തിരികെ എത്തുന്ന നേരം, അമീറും അനന്തികയും കൂടെ ടെറസിൽ ഒന്നിച്ചു നിന്ന് സംസാരിക്കുന്നതാണ്, വിഷയം അമീറിന്റെ യാത്രകളെ കുറിച്ചായിരുന്നു. അവൻ ഒറ്റയ്ക്ക് ബൈക്കിൽ പോകുന്നതും ഓരോ സ്‌ഥലങ്ങളിൽ നിന്നും കഴിച്ച ഭക്ഷണത്തെ കുറിച്ചുമൊക്കെ ആണെന്ന് ഞാൻ ജസ്റ് അവരുടെ മുന്നിലേക്ക് കയറുമ്പോഴേ എനിക്ക് മനസിലായി. ടെറസിലെ വെള്ളി വെട്ടത്തിൽ ഇരുവരും സംസാരിക്കുന്നത് ഞാൻ ഒരുനിമിഷം നോക്കി നിന്നുപോയി.

“ദേ അമ്മ വന്നല്ലോ!”

അനുമോൾ അതുപോലെ അവളുടെ ഡാൻസ് നെ കുറിച്ചും അമീറിനോടു സംസാരിക്കുന്നത് ഞാനും ചിരിച്ചു കേട്ടു.

“കോഫി വേണോ അമീർ?”

“അഹ് കിട്ടിയാൽ കൊള്ളാം”

“ഞാനൊന്നു ഫ്രഷ് ആയിട്ട് എടുത്തു വരാം.”

“ഞങ്ങളും വരുവാ” അനുമോൾ അമീറിന്റെ മുന്നിലേക്ക് നിന്നുകൊണ്ട് എന്റെ കൈപിടിച്ച് നടന്നു.

അന്ന് രാത്രി അനുമോളുടെയൊപ്പം കിടക്കുമ്പോ, അമീർ എന്റെ ജീവിതത്തിൽ വിതയ്ക്കുന്ന ധൈര്യം ഞാനോർത്തു. അവനുള്ളത്‌ കൊണ്ടാണ് ഞാൻ അവിടെ സമാധാനായിരുന്നത്. ഇതുവരെ ജീവിതത്തിൽ ഒരാൺ തുണ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഇപ്പൊ അങ്ങനെയാണോ അറിയില്ല.

പിറ്റേന്ന് ഞാൻ അമീറിന്റെ ഉപ്പയ്ക്ക് വീടിന്റെ വാടക ഏല്പിച്ചു. അദ്ദേഹത്തിന് ഒരു മാറ്റവുമില്ല. വാടക വൈകിയാലും ഇല്ലെങ്കിലും ഒരുപോലെ തന്നെയാണ്. നാട്ടിലേക്ക് ഇത്തവണ കുറച്ചധികം പൈസ അയച്ചിരുന്നു. ഒപ്പം അനുമോൾക്ക് ഈ വരുന്ന ഞായറാഴ്ച ഡാൻസ് പ്രോഗ്രാം നു വേണ്ട ഡ്രെസും അതിന്റെ ചിലവും എല്ലാം കൂടെ ആയപ്പോൾ ഒരിച്ചിരി ടൈറ്റ് ആയിപോയതാണ്. ഞാനത് പറയാൻ തുടങ്ങിയതും അമീറിന്റെ ഉപ്പ അതൊന്നും സാരമില്ലന്നെ, അവളെ പഠിപ്പിക്കാൻ വേണ്ടി വസുധ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട് അല്ലെ? എന്ന് മാത്രം ചിരിച്ചു. ഉപ്പയോട്‌ സംസാരിക്കുന്നത് നോക്കി അമീർ കുളികഴിഞ്ഞു ഷർട്ട് ഇടാതെ ഹാളിലേക്ക് കടന്നു വന്നതും ഒരുനിമിഷം എന്റെ നോട്ടം അവന്റെ നെഞ്ചിലേക്ക് നോക്കിപോയി. അവൻ നാണിച്ചുകൊണ്ട് പെട്ടന്ന് മുങ്ങുകയും ചെയ്തു.

അന്ന് ബസില്ലായിരുന്നു. ഞാനും വിമലയും കൂടെ ബസ്റ്റോപ്പിൽ നിൽക്കുന്ന നേരം, അമീർ അവന്റെയൊരു സുഹൃത്തിന്റെ കൂടെ ബി.എം.ഡബ്ള്യു കാറിൽ പോകുന്നത് കണ്ടു. വിമലയെന്തോ പിറുപിറുക്കവേ ഞാൻ ഫോൺ ബാഗിൽ എടുത്തിട്ട് അവനെ വിളിച്ചു. ഫോൺ റിങ് ചെയ്യാനുള്ള ഗ്യാപ്പ് ഒന്നുമില്ല, അപ്പോഴേക്കും അവനെടുത്തു. ഇങ്ങനെയാകണം കാമുകൻ ആയാൽ. ഞാൻ മനസ്സിലോർത്തു ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *