പട്ടുനൂൽ പ്രേമംഅടിപൊളി  

ഞാൻ ഹോസ്പിറ്റലിലേക്ക് ഇറങ്ങുന്ന നേരത്തും അമീറിനെ കാണാത്തത് കൊണ്ട് ഒരു വിഷമം ഉണ്ടായെങ്കിലും, വിമലയെ കണ്ട മാത്രയിൽ ഞാൻ അതെല്ലാം മറന്നു ഹാപ്പി ആവാൻ ശ്രമിച്ചു.

പതിവുപോലെ ആ ദിവസവും രോഗികൾക്ക് ആശ്വാസം പകർന്നു കടന്നുപോയി. വിമല സ്‌പെഷ്യൽ ചിക്കൻ കറിയുണ്ടാക്കിയത് എനിക്കും ഇഷ്ടപ്പെട്ടു. ആ റെസിപിയുടെ ലിങ്ക് എനിക്ക് വാട്സാപ്പ് ചെയ്തു തന്നു. ആ സമയം ഞാൻ അമീറിന്റെ വാട്സാപ്പ് ഡിപി മാറിയത് കണ്ടു. ബീച്ചിൽ നിന്നും എണീറ്റ് നടക്കുന്ന അവന്റെയൊരു ഫോട്ടോ! രസണ്ട്!!!!!!

വൈകീട്ട് അവനെന്നെ കാണാൻ വേണ്ടിയാണോ എന്തോ വീടിന്റെ മുറ്റത് ഡുക്കിന്റെ മുന്നിലെ തന്നെയിരിപ്പുണ്ട്. ചുണ്ടത്തു സിഗരറ്റ് ഉണ്ട്. നീല ഷോർട്സും ചുവന്ന ടീഷർട്ടുമാണ്. ബൈക്കിന്റെ എൻജിൻ ലു എന്തോ നോക്കുന്നപോലെ തോന്നി. എന്റെ കാലൊച്ച കേട്ടതും അടുത്തേക്ക് നടന്നു വന്നു. എന്നെ കണ്ടാൽ സിഗററ് നിലത്തിട്ടൂടെ എന്ന് തോന്നിപോയി. “രണ്ടൂസം കണ്ടില്ലലോ എവിടെയായിരുന്നു?” അവനെ കാണാഞ്ഞത് മാത്രം ഞാൻ ചോദിച്ചു.? പക്ഷെ ആ കള്ളൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആഹ് പറയാൻ മറന്നു, ഫ്രെണ്ട്സ് ന്റെ കൂടെ ഗോവയിൽ ആയിരുന്നു!”

“ബൈക്കിൽ പോയി….ല്ലേ? എത്ര കിലോമീറ്റർ ഉണ്ട്”

“500+” സിഗരറ്റ് പുകയൂതിക്കൊണ്ട് അവൻ പറഞ്ഞു.

“എന്തെ വാട്സാപ്പ് ഒന്നും നോക്കാറില്ലേ?” വീണ്ടും ഒരു ചോദ്യം എന്നോട് ചോദിച്ചു. ഞാൻ ഹാൻഡ്ബാഗും ചേർത്ത് പിടിച്ചു അവന്റെ നീല കണ്ണുകളിലേക്ക് ഞാനൊരു നിമിഷം സ്വയം മറന്നു നോക്കി.

“ഹേ നമുക്കിവിടെ ഇതിനൊക്കെ സമയം!!!”

“അനന്തിക എപ്പോ വരും?”

“6 മണി!, പോട്ടെ! അടുക്കളയിലൊരല്പം പണിയുണ്ട്.”

ശെയ്! ഗോവ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിയ്ക്കാൻ വന്നതാ, ഞാനവന്റെ സ്റ്റാറ്റസ് എല്ലാം നോക്കുന്നുണ്ട് എന്ന് അവനു മനസിലാക്കണ്ട കാര്യമില്ലലോ. അതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്.

കുളിക്കാൻ കേറുന്ന നേരം, വാട്സാപ്പിൽ മെസ്സേജ്!

“എന്തൊരു കള്ളിയാണ് നോക്കിയേ, എന്റെ സ്റ്റാറ്റസ് താൻ നോക്കിയതൊക്കെ എനിക്കറിയാം….എന്നിട്ട് ഇവിടെ ആയിരുന്നു രണ്ടൂസം പോലും!” എന്റെ ദേഹം ഒരു നിമിഷം വിയർത്തുപോയി. ഈശ്വരാ ഇവനിതെങ്ങനെ അറിഞ്ഞു. അവന്റെ കാര്യങ്ങളറിയാൻ എനിക്കാകാംഷയുണ്ടെന്നവന് മനസിലായി കാണുമോ? അയ്യോ!! നാണക്കേടായി, ഇത്ര നാളും ബലം പിടിച്ചു നടന്നിട്ട്, ഇനീപ്പോ….

“അമ്മെ, ചായ.” അനന്തിക സ്റ്റെപ് ഓടിക്കയറി ഹാളിലേക്ക് വന്നതും വിയർത്തു നിൽക്കുന്ന എന്നെ കണ്ടു.

“എന്താമ്മേ”

“ഹെയ് ഒന്നുല്ല.” ഞാൻ അമീറിന്റെ വാട്സാപ്പ് മെസ്സേജ് ഡിലീറ്റ് ചെയ്തുകൊണ്ട് നേടി ഓഫാക്കി, ടേബിളിൽ ഫോൺ വെച്ച് കുളിക്കാൻ കയറി. അനുമോളോട് ചോദിക്കാം നമ്മൾ ഒരാളുടെ വാട്സാപ്പ് സ്റ്റോറി കണ്ടാൽ അയൽക്കാതെങ്ങനെയാണ് അറിയാൻ കഴിയുക എന്നകാര്യം.

കുളി കഴിഞ്ഞു മുടിയും വിരിച്ചിട്ടുകൊണ്ട് അടുക്കളയിൽ ചായ ഉണ്ടാക്കി. അനുമോൾടെ അടുത്ത് നൈസ് ആയിട്ട് ചാരി നിന്നുകൊണ്ട് ഞാൻ ചോദിച്ചു. “അനുമോളെ ഒരു സംശയം.”

“ഞാനിപ്പോ ബിസിയാ.”

“പ്ലീസ് കുഞ്ഞു സംശയമാ, പറഞ്ഞു താടാ …”

“ഉം ചോദിക്ക്?”

“അതേയ്, നമ്മളീ വാട്സാപ്പിൽ സ്റ്റോറി ഇട്ടാലെ, അത് ആരൊക്കെ കാണും എന്നെങ്ങനെ അറിയും.”

“അതൊക്കെ ചിലവുള്ള കാര്യമാണ് അമ്മെ, പൈസ അടച്ചവർക്കേ വാട്സാപ്പ് അതൊക്കെ കൊടുക്കുള്ളു.”

“ഓഹോ അങ്ങനെയാണോ? അത്ര രൂപ കൊടുക്കണം അനുമോളെ”

“കുറഞ്ഞതൊരു പത്തു നൂറു രൂപയെങ്കിലും ആവും!”

“100 രൂപയാകും അല്ലെ…ഉം ..ഉം.” ചുണ്ടു പൊക്കി മടക്കിക്കൊണ്ടു ഞാൻ വീണ്ടും അടുക്കളയിലേക്ക് പോയി. വീണ്ടും അത് തന്നെയായിരുന്നു ആലോചന.

ഫോൺ എടുത്തുകൊണ്ട് വാട്സാപ്പ് ഒരു സ്റ്റോറി ഞാനിട്ടലോ എന്നാലോചിച്ചു. ഹോസ്പിറ്റലിൽ ഇന്ന് പൂത്ത റോസാപ്പൂവിന്റെ പടം ഞാൻ ചുമ്മാ എടുത്തിരുന്നു അത് വെക്കാമെന്നു തോന്നിയപ്പോൾ, ഞാൻ ഫോൺ എടുത്തു നെറ്റ് ഓണാക്കി. ആദ്യമായി സ്റ്റോറി ഇട്ടുകൊണ്ട് ഫോൺ ടേബിളിൽ വെച്ചതും ഒന്ന് രണ്ടു പേര് ഫോട്ടോ സൂപ്പർ എന്ന് റിപ്ലൈ ചെയ്തു. അതിലൊരു കുഞ്ഞു വണ്ട് കാണാം എന്ന് നാട്ടിലുള്ള എന്റെ കൂടെ പഠിച്ച ലിജി റിപ്ലൈ ചെയ്തപ്പോൾ ഞാൻ ആ വാട്സാപ്പ് സ്റ്റോറി തന്നെ ഒന്നുടെ തൊട്ടതും Seen by എന്നൊരു ലിസ്റ്റ് താഴെ നിന്നും പൊന്തിവന്നു. അതിൽ എന്റെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ പെരും ഒപ്പം ഫോട്ടോയും എനിക്ക് കാണാമായിരുന്നു, എനിക്ക് സംഭവമാദ്യം കത്തിയില്ല. പക്ഷെ അടുത്തനിമിഷം അനുമോൾ എന്നെ പറ്റിച്ചതാണാണ് എന്ന് മനസ്സിലായതും എനിക്ക് കലി പൂണ്ടു വന്നു.

അനുമോൾ മാത്‍സ് പ്രോബ്ലെംസ് ചെയ്യുകയായിരുന്നു. ഞാൻ കാലൊച്ചയില്ലാതെ അവളുടെ പിറകെ നടന്നു നടന്നു അവളുടെ ചെവിയിൽ പതിയെ തലോടി പിടിച്ചു തിരുമ്മി.

“ആ ആഹ് അമ്മെ! വിടൂ” അനുമോൾ അലറിയതും അവളെ കൂടുതൽ നോവിക്കാതെയിരിക്കാൻ ഞാൻ ചെവിയിൽ പിടിച്ച രണ്ടു വിരലുകളെ വിട്ടു.

“ഹൂ നീറുന്നു അമ്മെ, എന്തിനാ? എന്തിനാ എന്നെ ചെവിയിൽ നുള്ളിയെ ഞാനെന്തു ചെയ്തു?”

ഫോണിൽ സീൻ ബൈ എന്ന സ്ക്രീൻ അവളുടെ നേരെ പിടിച്ചശേഷം ഇതെന്താണ് എന്ന് ചോദിച്ചതും അവളുടെ കണ്ണുകൾ വിടരുകയും നുണക്കുഴി ഉള്ളിലേക്ക് ചുഴിയുകയും ചെയ്തു. ചിരി ചുണ്ടുകളിൽ എവിടെയൊ തത്തി കളിക്കുന്നപോലെ ഉണ്ടായിരുന്നു.

“അത് ഞാനമ്മയെ ചുമ്മാ പറ്റിക്കാൻ!” അവളുടെ കൈമുട്ടിനു മേലെ ഒരു നുള്ളുകൂടെ കൊടുത്തപ്പോഴാണ് എനിക്ക് സമാധാനമായത്. ഇങ്ങനെയുണ്ടോ ഒരു മോള്. ടെക്നോളജി മാറി മാറി വരുന്ന സമയത്തു അത് അഡാപ്റ് ചെയ്യാൻ ഓൾഡ് ജനെറേഷനിൽ ഉള്ള ഞങ്ങളെ പോലെ ഉള്ളവർ എത്രയധികം ബുദ്ധിമുട്ടുന്നുണ്ടാകും എന്നൊരു ചിന്ത വേണ്ടേ?

ഞാൻ ബെഡിലേക്ക് തന്നെ തിരികെ കിടന്നതും, അനുമോൾ എന്റെ അടുത്ത് ചേർന്നുകിടന്നു, അവളുടെ കാലുകൾ എന്റെ കാലിന്റെമേലെ ഇട്ടുകൊണ്ട് എന്റെ മുഖം തിരിച്ചു.

“സോറി അമ്മെ! ഇനി ചെയ്യില്ല, സോറി…” അനുമോളുടെ മിഴികളിലേക്ക് നോക്കിയ ഞാൻ അവളുടെ മുഖം തിരിച്ചു ഒന്ന് മുത്തി. “പഠിക്ക്!” “ഉഹും അമ്മയുടെ കൂടെ കിടക്കണം.” വാട്സാപ്പിൽ നോട്ടിഫിക്കേഷൻ തുടരെ വരുന്ന നേരം, ബെഡിൽ കമിഴ്ത്തി വെച്ചിരുന്ന മൊബൈൽ എടുത്തുകൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു.

“അനുമോൾ എന്താ ഒച്ച വെക്കുന്നത് ഇവിടെ കേൾക്കാമല്ലോ.”

“അയ്യോ, കേട്ടാരുന്നോ?”

“ഞാൻ സ്റ്റെപ്പിലാണ്!”

“ഉം ശെരി. ചായ കുടിച്ചോ?”

“ഇല്ല ഇട്ടു തരുമോ?”

“വേണോ?”

“ഹേ വേണ്ട ചായ ഒന്നും പതിവില്ല.”

ഞാൻ അപ്പോൾ തന്നെ ചായപ്പാത്രം അടുപ്പിലേക്ക് വെച്ച് പാൽ തിളപ്പിച്ചു. ഫോൺ എടുത്തു തിരിച്ചു അയച്ചു.

“ഫൈനൽ ഇയർ അല്ലെ എപ്പോഴാ എക്സാം?”

“അടുത്ത മാസം!”

“എന്നിട്ടാണോ ട്രിപ്പ് എന്നും പറഞ്ഞിട്ട്.”

Leave a Reply

Your email address will not be published. Required fields are marked *