പട്ടുനൂൽ പ്രേമംഅടിപൊളി  

“അമീറിക്കാ, HACKNEY GELATO ആണോ ഷോപ്”

“അതേല്ലോ!”

“ഞാൻ സ്‌കൂളന്ന് വരുമ്പോ കണ്ടിരുന്നു, നല്ല തിരക്കാ അവിടെ”

“നമ്മൾ സ്‌പെഷ്യൽ ഗെസ്റ് അല്ലെ….” എന്നെ നോക്കിയത് അമീർ പറയുന്ന നേരം ഞാനുമൊരു നിമിഷം അവനെന്താണ് ഉദ്ദേശതിച്ചതെന്നു മനസിലാക്കാൻ ശ്രമിച്ചു.

“പോകാം!!!” അമീർ എന്റെ കണ്ണിൽ തന്നെ നോക്കി ചിരിച്ചു പറഞ്ഞു. അനുമോൾ എന്റെ കൈപിടിച്ച് നടക്കുന്ന നേരം, ഇടയ്ക്കിടെ അമീറിനെ ഞാനും നോക്കി.

അനുമോൾ ആയിരുന്നു ഓട്ടോയിൽ അറ്റത് ഇരുന്നത്, ഞാനും അമീറും തോളോട് തേൾ ചേർന്നിട്ടും. അവന്റെ ദേഹത്ത് നിന്നും വരുന്ന മണം ഞാൻ ഇടയ്ക്കിടെ മൂക്കിലേക്ക് വലിച്ചെടുത്തു. താസിപ്പിക്കുന്ന പുരുഷഗന്ധം! ഞാനെങ്ങനെയാണ് ഇത്ര പെട്ടന്ന് മാറുന്നതെന്ന് ഓർത്തു, എനിക്ക് പോലും കൃത്യമായി തിട്ടമുണ്ടായിരുന്നില്ല.

ഇടയ്ക്കിടെ അമീറിന്റെ കൈകൾ എന്റെ കൈകളെ തൊടുമ്പോ ഞാൻ ഷോക്കേറ്റ പോലെ ഞെട്ടുന്നുണ്ടെങ്കിലും കൈകൾ പിന്നോട്ട് വലിച്ചതേയില്ല. അവനെന്റെ കൈകളെ ഇറുകെ പിടിച്ചിരുന്നെങ്കിലെന്നു പോലും ഞാൻഒരുനിമിഷം ആഗ്രഹിച്ചു. ഷോപ് എത്തിയതും നല്ല തിരക്കുള്ളത് എനിക്ക് മടുപ്പ് തോന്നിച്ചു. പക്ഷെ അമീർ കഥയുധമെയെ ഫോൺ ചെയ്തു സംസാരിച്ച ശേഷം അകത്തേക്ക് നടന്നതും പ്രീമിയം കസ്റ്റമേഴ്സ് നു ഇരിക്കാനുള്ള പ്രത്യേകമായ കസേരയിൽ ഞങ്ങൾ മൂവരുമിരുന്നു. അനുമോളുടെ മുഖത്ത് നല്ല എക്സൈറ്റ്മെന്റ് ഉണ്ട്. ഞാനവളെയും കൂട്ടി വല്ലപ്പഴും മാത്രമേ പുറത്തു പോകാറുള്ളൂ. അതും എന്റെയോ അല്ലെങ്കിൽ അവളുടെയോ ബർത്ത് ടെയ്ക്ക്. അല്ലെങ്കിൽ എക്‌സാമിന്‌ ശേഷം.

പലതരം Sorbet കളുടെ കലവറ തന്നെയായിരുന്നു ആ ഷോപ് മൂന്നാലു വരൈറ്റി ഞാനും കഴിച്ചു. ആ സമയം അമീർ എന്റെ ദേഹത്തോട് ചേർന്നായിരുന്നു ഇരുന്നത്. എ സി ഉള്ള മുറിയിൽ കുഷ്യൻ ഇട്ട ചെയറിൽ മനസുകൊണ്ട് ഒത്തിരി ഇഷ്ടമുള്ള ചെക്കന്റെയൊപ്പം ഐസ് ക്രീം കഴിക്കാനുള്ള ഭാഗ്യം അങ്ങനെ വിവാഹത്തിന് ശേഷം ഒരു മകളും ഉണ്ടായ ശേഷം ഞാൻ അനുഭവിച്ചു.

ഇടക്ക് അനുമോൾ തന്നെ Sorbet എടുക്കാനായി പോയ നേരം, അമീർ എന്നെ നോക്കി ചോദിച്ചു. “ഇഷ്ടായോ…?” “ഇഷ്ടാണ്.” അവനെന്താണ് ഉദേശിച്ചത് എന്നെനിക്ക് മനസിലായില്ലെങ്കിലും ഞാനെന്റെ മനസു തന്നെയായിരുന്നു അവന്റെ ദേഹത്തു ഉരുമ്മിയിരിക്കുമ്പോൾ പറഞ്ഞത്.

തിരികെ ഇറങ്ങുമ്പോൾ ബിൽ ഒന്നും കൊടുക്കേണ്ടി വന്നില്ല. അവന്റെ ഉപ്പ അജ്മലിനോട് കടപ്പാടുള്ള ഒരു മനുഷ്യയിരുന്നു പോലും. പിന്നെ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി അയാൾ ഇതാരാണെന്നു ഞങ്ങളെ നോക്കി ചോദിച്ചപ്പോൾ, അമീർ പരുങ്ങലോടെ വീടിന്റെ മുകളിൽ താമസിക്കുന്നൊരാണെന്നു പറഞ്ഞതും അയാൾ ചിരിച്ചു. വാടക കിട്ടുന്നതും കളയാത്ത ഉപ്പ എന്നർഥമുള്ള ചിരിയും ചിരിച്ചു. വന്നതിനു സന്തോഷം എന്നും പറഞ്ഞു. അനുമോളോട് ഇടക്ക് ഫ്രണ്ട്സണെ കൂട്ടി വരാനും അയാൾ പറയാൻ മറന്നില്ല.

അങ്ങനെ വീടെത്തിയശേഷം എനിക്കെന്തോ ഇരിപ്പുറക്കാന്നേയില്ല. അമീറുമായുള്ള ഒരൊ നിമിഷവും ഞാനറിയാതെ ആസ്വദിച്ചുപോകുന്നു. അവനെ വിശ്വസിക്കാൻ ഉള്ളിലാരോ പറയുന്നപോലെയൊരു തോന്നൽ.

ഫോൺ ശബ്ദിച്ചതും ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു.

“സ്റെപ്പിലുണ്ട്!” വായിച്ചതും എന്നൊരു മെസ്സേജ് മാത്രം. എനിക്കെന്തോ ഉള്ളിലൊരു പേടിപോലെ. അമീർ എന്താണ് ഉദ്ദേശിക്കുന്നത്?! എന്നെ കാമുകിയായി കാണുന്നത് കൊണ്ടല്ലേ ഈ സ്വാതന്ത്ര്യം. ഹേ അങ്ങനെയൊന്നുമാവില്ല. ഞാൻ നൈറ്റി ഒന്നുടെ ശെരിയാക്കി. താഴേക്കിറങ്ങി. അമീർ സ്റ്റെപ്പിൽ ഒരറ്റതിരിക്കയാണ്. എന്റെ കാൽപ്പെരുമാറ്റം കേട്ടതും അവൻ തിരിഞ്ഞു നോക്കി. “ഇരിക്ക്” എന്ന് പറഞ്ഞതും ഞാൻ അവന്റെ അടുത്തിരുന്നു.

“ഉം എന്തിനാ വിളിച്ചേ?!” ഞാനൊരല്പം ബലം പിടിച്ചതും, “ഹേ ഞാൻ ചുമ്മാ ഒന്ന് കാണാൻ” എന്ന് പറഞ്ഞുകൊണ്ട് എന്റെ കവിളത്തു അവൻ തൊടാനായി വിരൽ നീട്ടി. ഞാനത് അറിഞ്ഞപോലെ കഴുത്തു വെട്ടിച്ചതും, “ഒന്ന് തൊടാനും പറ്റില്ലേ!?” അവന്റെ മുഖത്ത് കുറുമ്പും ദേഷ്യവും മിന്നി മറയുന്നുണ്ടായിരുന്നു.

“തൊടണ്ട!” “ആഹാ അത്രയ്‍ക്കയോ?!” എന്ന് പറഞ്ഞവൻ എന്റെ കഴുത്തിൽ അവന്റെ വലം കൊണ്ട് പിടിച്ചു. ഞാൻ അവനെ തള്ളി മാറ്റാൻ ഒരുങ്ങിയതും അവന്റെ മുഖം എന്റെ മുഖത്തോടു അടുപ്പിച്ചു. “പ്ലീസ് അമീർ” ഞാൻ കെഞ്ചി. അവൻ ചിരിച്ചു പറഞ്ഞു. “ഇപ്പൊ വേണ്ട പിന്നെ മതി” എനിക്കും ചിരിവരുന്നുണ്ടായിരുന്നു. “അനുവിന് sorbet ഇഷ്ടായോ” “ഉം, ഒരുപാട്..” “വസു നോ…” “ഇഷ്ടായി. താങ്ക്സ് … ഞാൻ പോട്ടെ” വിക്കി വിക്കി ആയിരുന്നു രണ്ടുപേരും സംസാരിച്ചത്. എന്റെ അനുമോൾ എങ്ങാനും കണ്ടെങ്കിലോ എന്നൊരു പേടി വല്ലാതെ ബാധിച്ചിരുന്നു. പതിയെ എണീറ്റ് ഞാൻ ചെറുചിരിയോടെ മുറിയിലേക്കെത്തി. അനുമോൾ ടേബിളിൽ ഇരുന്നു എന്തോ വരക്കുന്നു. ഞാൻവീണ്ടും മൊബൈൽ എടുത്തതും അമീറിന്റെ മെസ്സേജ്. “എന്തൊരു മണമാണ്. ഇപ്പോഴും ഇവിടെ എനിക്ക് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്!”

എനിക്കെന്തോ പോലായി. ഇതെന്തൊരു ചെക്കൻ ആണ്. അവനെ കണ്ടാലേ ഇപ്പൊ കണ്ട്രോൾ പോകുന്നപോലെ ഉണ്ട്. അവന്റെ അടുത്തിരിക്കുമ്പോ അവനെന്നെ എന്തേലും ചെയ്താലോ എന്ന പേടിയാണ്.

അന്ന് രാത്രി കിടക്കുന്നതിനു മുൻപ് അവൻ മൂന്നാലു മെസ്സേജ് കൂടെ അയച്ചു. ഞാനൊന്നിനും മറുപടി അയച്ചേതയില്ല. എല്ലാം ജസ്റ്റ് വായിച്ചു അപ്പോ തന്നെ ഡിലീറ്റും ചെയ്തു.

രണ്ടൂസം കൂടെ കഴിഞ്ഞപ്പോൾ അമീറിന്റെ ഉപ്പയെ വഴിയിൽ വെച്ചു കണ്ടു. ആൾക്കെന്തോ വല്ലാത്ത ടെൻഷൻ ഉള്ളപോലെ തോന്നി. എന്താണെന്നു ചോദിക്കാനുള്ള അടുപ്പമൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സാധാരണപോലെ ഒന്ന് മൃദുവായി ചിരിച്ചു നടന്നു.

അമീർ അന്ന് രാത്രി എന്നോട് ടെറസിന്റെ മേലെയുണ്ടെന്നു മെസ്സേജ് അയച്ചു. പോണോ വേണ്ടയോ എന്നാലോചിച്ചു ഒരു നിമിഷം ഞാൻ നിന്നു. വേണ്ട ചെറുക്കൻ എന്തേലും ആവേശം കൊണ്ട് ചെയ്തു പോയാൽ പിന്നെ എന്റെ സ്വഭാവം കൊണ്ട് വെറുതെ പിണങ്ങും. അതിലും നല്ലത് ഇങനെ തന്ന പോകുന്നതാണ്.

ഞാൻ അടുക്കളയിലെ ജോലി കഴിഞ്ഞശേഷം ഒന്ന് കുളിച്ചു. നൈറ്റിയും ധരിച്ചു മുടി മുന്നിലേക്കിട്ടു ടീവി ലോ വോള്യത്തിൽ വെച്ചു. കാലും കയറ്റിവെച്ചു സോഫായിലിരിപ്പായിരുന്നു. അമ്മയിടക്ക് വിളിച്ചു. സംസാരിച്ചു. അധിക നിറമാകും മുൻപേ പുറത്തെ ജനലിൽകൂടെ അമീർ വേഗത്തിൽ നടന്നു പോണു കണ്ടു. പോട്ടെ, അല്ലാതെന്തു പറയാൻ!?

“അമ്മെ അമ്മെ!”

“എന്താടി”

“വിരിച്ചുതാമ്മേ! ഒറക്കം വരുന്നു.”

“ഒരഞ്ചു മിനിറ്റ് സ്വസ്‌ഥമായി ഇരിക്കാൻ വയ്യ, അപ്പോഴേക്കും എന്തേലും പറഞ്ഞു വന്നോളും!” വിരിച്ചു പാതിയാകുമ്പോഴേ അനുമോൾ കേറി കിടന്നു. എനിക്കെന്റെ ചെറുപ്പം ഓർമ വന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *