അവന്റെ ദേഹത്തേക്ക് ഇടം കൈകൊണ്ട് എന്നെ ചുറ്റിപിടിച്ചത് എനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. അവന്റെ കൈകൾ എന്റെ മാംസളതയെ ഞെരിച്ചതു ഞാൻ ആസ്വദിച്ചോ? ഇല്ല! പിന്നെന്തിനാ ഞാൻ ചുണ്ടു വിടർത്തിയത്? അതല്ലെയവൻ എന്റെ കീഴ്ചുണ്ട് ആ നിമിഷം കടിച്ചു ഉറിഞ്ചിയത്. ഇതുപോലെയൊരു ചുംബനം തന്റെ ജീവിതത്തിൽ കിട്ടിയിട്ടുണ്ടോ? ശെരിക്കും ഒരു കാമുകൻ തന്നെ! അവന്റെ അടുത്തിരുന്നുകൊണ്ട്, ഒന്നും പറയാൻ ആവാതെ ഞാൻ കൈകൾ തമ്മിൽ കോർത്ത് പൊട്ടിച്ചു.
“ഇഷ്ടായില്ലേ?” അവനെന്റെ തടിയിൽ ചൂണ്ടു വിരൽ മടക്കി തൊട്ടതും ഞാൻ എണീറ്റ് നിന്നു. “സോറി!” എന്തിനാണോ അർത്ഥമില്ലാത്ത ഒരു സോറി പറച്ചിൽ. ഞാൻ തിരിഞ്ഞുനോക്കാതെ നടന്നു. എന്നോടാനുവാദം ചോദിക്കാതെ എന്റെ ദേഹത്ത് ചുറ്റിപിടിച്ചു എന്റെ ചുണ്ടുകളെ കടിച്ചീമ്പിയതിന് ശേഷം സോറി പറഞ്ഞാൽ തീരുമോ? ഈ ആണുങ്ങളുടെ വിചാരമെന്താ?
അനുമോളുടെ അരികിൽ വന്നു കിടക്കുമ്പോഴും, അത് തന്നെയായിരുന്നു ആശങ്ക. സ്വയമറിയാതെ തെറ്റ് ചെയ്യുകയാണോ എന്ന തോന്നൽ വല്ലാതെ വേട്ടയാടയുന്നപോലെ. പിറ്റേന്നും അവനെ കണ്ടപ്പോൾ മുഖത്ത് നോക്കിയതേയില്ല. അവൻ പിറകിൽ ബൈക്കുമായി വന്നു മൂന്നാലു തവണ ഹോണടിച്ചു. ബസ്റ്റോപ്പിലും വന്നു നില്കുന്നത് ശ്രദ്ധിച്ചു. ഭാഗ്യത് വിമലയന്ന് ലീവായിരുന്നു. ഒരാഴ്ചയ്ങ്ങനെ കടന്നുപോയി. എന്റെ മനസ് അവനും കൃത്യമായി കിട്ടിക്കാണും, ചെയ്യാൻ പാടില്ലാത്ത എന്തോ എന്ന് ചെയ്തു എന്ന് അവനു ബോധ്യമായി. അവൻ പള്ളീലൊന്നും പോകുന്നയാളെ അല്ലായിരുന്നു. പക്ഷെ വീടിന്റെ അടുത്തുള്ള പള്ളീന്നു അന്നൊരുസം ഇറങ്ങി വരുന്നത് കണ്ടപ്പോൾ, എന്തോ സംസാരിക്കണം എന്ന് തോന്നി. ഞാനവന്റെ അടുത്തേക്ക് നടന്നതും അവന്റെ മുഖത്തൊരു ചിരി പടർന്നു.
“വാടക ഈ മാസം പകുതിയാകുമ്പോഴേ തരാൻ കഴിയൂ എന്നുപ്പയോടു പറയണേ!”
“എന്താ?”
“പറഞ്ഞത് കേട്ടില്ലേ?”
“ഞാൻ കരുതി എന്നോടെന്തോ പറയാൻ വരുവായിരിക്കുമെന്ന്!”
“എന്ത് പറയാൻ?”
“ഒന്നുല്ലേ?”
“ഇല്ല!”
ക്രൂരമായ ഒരു ചിരിയോടെ അവനെ നോക്കുമ്പോ അവൻ തലകുനിച്ചു. പിന്നെയുമെന്റെ മനസ്സിൽ അമ്മയില്ലാത്ത കുട്ടിയല്ലേ അവൻ എന്ന തോന്നൽ ഒരു നിമിഷത്തേക്ക് തോന്നിയതും ഞാൻ തിരികെ നടക്കുമ്പോ ഒന്ന് നോക്കിക്കെ ചെറുങ്ങനെ ഒന്ന് ചിരിച്ചു. അവനത് മനസിലായില്ല, അവൻ വേറെ എന്തോ ആലോചനയിൽ ആയിരുന്നു.
പിന്നീടൊരുനാൾ മറ്റൊരു സംഭവം ഉണ്ടായി. ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ ഇച്ചിരി ലേറ്റ് ആയി. വിമലയുടെ ഒരു ബന്ധു ആയിരുന്നു, ഹോസ്പിറ്റലിൽ അവരെ നോക്കാൻ കൂടി ആയിരുന്നു വൈകിയത്. അനുമോൾ തനിച്ചാകും എന്ന് കരുതിയപ്പോൾ ഞാൻ അമീറിനെ ഫോൺ വിളിച്ചു പറഞ്ഞു. അവളോട് പരിഭ്രമിക്കണ്ട എന്നും ഉടനെയെത്താം എന്നും പറയാൻ പറഞ്ഞു. അവൾ അമീറിന്റെ ഫോണിലെന്നെ തിരിച്ചു വിളിച്ചു. ഞാൻ പെട്ടന്ന് എത്തിക്കോളാം എന്ന് നേരിട്ടും പറഞ്ഞു. പക്ഷെ ഞാൻ തിരികെ എത്തുന്ന നേരം, അമീറും അനന്തികയും കൂടെ ടെറസിൽ ഒന്നിച്ചു നിന്ന് സംസാരിക്കുന്നതാണ്, വിഷയം അമീറിന്റെ യാത്രകളെ കുറിച്ചായിരുന്നു. അവൻ ഒറ്റയ്ക്ക് ബൈക്കിൽ പോകുന്നതും ഓരോ സ്‌ഥലങ്ങളിൽ നിന്നും കഴിച്ച ഭക്ഷണത്തെ കുറിച്ചുമൊക്കെ ആണെന്ന് ഞാൻ ജസ്റ് അവരുടെ മുന്നിലേക്ക് കയറുമ്പോഴേ എനിക്ക് മനസിലായി. ടെറസിലെ വെള്ളി വെട്ടത്തിൽ ഇരുവരും സംസാരിക്കുന്നത് ഞാൻ ഒരുനിമിഷം നോക്കി നിന്നുപോയി.
“ദേ അമ്മ വന്നല്ലോ!”
അനുമോൾ അതുപോലെ അവളുടെ ഡാൻസ് നെ കുറിച്ചും അമീറിനോടു സംസാരിക്കുന്നത് ഞാനും ചിരിച്ചു കേട്ടു.
“കോഫി വേണോ അമീർ?”
“അഹ് കിട്ടിയാൽ കൊള്ളാം”
“ഞാനൊന്നു ഫ്രഷ് ആയിട്ട് എടുത്തു വരാം.”
“ഞങ്ങളും വരുവാ” അനുമോൾ അമീറിന്റെ മുന്നിലേക്ക് നിന്നുകൊണ്ട് എന്റെ കൈപിടിച്ച് നടന്നു.
അന്ന് രാത്രി അനുമോളുടെയൊപ്പം കിടക്കുമ്പോ, അമീർ എന്റെ ജീവിതത്തിൽ വിതയ്ക്കുന്ന ധൈര്യം ഞാനോർത്തു. അവനുള്ളത് കൊണ്ടാണ് ഞാൻ അവിടെ സമാധാനായിരുന്നത്. ഇതുവരെ ജീവിതത്തിൽ ഒരാൺ തുണ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഇപ്പൊ അങ്ങനെയാണോ അറിയില്ല.
