“തൊടണ്ട!” “ആഹാ അത്രയ്‍ക്കയോ?!” എന്ന് പറഞ്ഞവൻ എന്റെ കഴുത്തിൽ അവന്റെ വലം കൊണ്ട് പിടിച്ചു. ഞാൻ അവനെ തള്ളി മാറ്റാൻ ഒരുങ്ങിയതും അവന്റെ മുഖം എന്റെ മുഖത്തോടു അടുപ്പിച്ചു. “പ്ലീസ് അമീർ” ഞാൻ കെഞ്ചി. അവൻ ചിരിച്ചു പറഞ്ഞു. “ഇപ്പൊ വേണ്ട പിന്നെ മതി” എനിക്കും ചിരിവരുന്നുണ്ടായിരുന്നു. “അനുവിന് sorbet ഇഷ്ടായോ” “ഉം, ഒരുപാട്..” “വസു നോ…” “ഇഷ്ടായി. താങ്ക്സ് … ഞാൻ പോട്ടെ” വിക്കി വിക്കി ആയിരുന്നു രണ്ടുപേരും സംസാരിച്ചത്. എന്റെ അനുമോൾ എങ്ങാനും കണ്ടെങ്കിലോ എന്നൊരു പേടി വല്ലാതെ ബാധിച്ചിരുന്നു. പതിയെ എണീറ്റ് ഞാൻ ചെറുചിരിയോടെ മുറിയിലേക്കെത്തി. അനുമോൾ ടേബിളിൽ ഇരുന്നു എന്തോ വരക്കുന്നു. ഞാൻവീണ്ടും മൊബൈൽ എടുത്തതും അമീറിന്റെ മെസ്സേജ്. “എന്തൊരു മണമാണ്. ഇപ്പോഴും ഇവിടെ എനിക്ക് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്!”
എനിക്കെന്തോ പോലായി. ഇതെന്തൊരു ചെക്കൻ ആണ്. അവനെ കണ്ടാലേ ഇപ്പൊ കണ്ട്രോൾ പോകുന്നപോലെ ഉണ്ട്. അവന്റെ അടുത്തിരിക്കുമ്പോ അവനെന്നെ എന്തേലും ചെയ്താലോ എന്ന പേടിയാണ്.
അന്ന് രാത്രി കിടക്കുന്നതിനു മുൻപ് അവൻ മൂന്നാലു മെസ്സേജ് കൂടെ അയച്ചു. ഞാനൊന്നിനും മറുപടി അയച്ചേതയില്ല. എല്ലാം ജസ്റ്റ് വായിച്ചു അപ്പോ തന്നെ ഡിലീറ്റും ചെയ്തു.
രണ്ടൂസം കൂടെ കഴിഞ്ഞപ്പോൾ അമീറിന്റെ ഉപ്പയെ വഴിയിൽ വെച്ചു കണ്ടു. ആൾക്കെന്തോ വല്ലാത്ത ടെൻഷൻ ഉള്ളപോലെ തോന്നി. എന്താണെന്നു ചോദിക്കാനുള്ള അടുപ്പമൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സാധാരണപോലെ ഒന്ന് മൃദുവായി ചിരിച്ചു നടന്നു.
അമീർ അന്ന് രാത്രി എന്നോട് ടെറസിന്റെ മേലെയുണ്ടെന്നു മെസ്സേജ് അയച്ചു. പോണോ വേണ്ടയോ എന്നാലോചിച്ചു ഒരു നിമിഷം ഞാൻ നിന്നു. വേണ്ട ചെറുക്കൻ എന്തേലും ആവേശം കൊണ്ട് ചെയ്തു പോയാൽ പിന്നെ എന്റെ സ്വഭാവം കൊണ്ട് വെറുതെ പിണങ്ങും. അതിലും നല്ലത് ഇങനെ തന്ന പോകുന്നതാണ്.
ഞാൻ അടുക്കളയിലെ ജോലി കഴിഞ്ഞശേഷം ഒന്ന് കുളിച്ചു. നൈറ്റിയും ധരിച്ചു മുടി മുന്നിലേക്കിട്ടു ടീവി ലോ വോള്യത്തിൽ വെച്ചു. കാലും കയറ്റിവെച്ചു സോഫായിലിരിപ്പായിരുന്നു. അമ്മയിടക്ക് വിളിച്ചു. സംസാരിച്ചു. അധിക നിറമാകും മുൻപേ പുറത്തെ ജനലിൽകൂടെ അമീർ വേഗത്തിൽ നടന്നു പോണു കണ്ടു. പോട്ടെ, അല്ലാതെന്തു പറയാൻ!?
“അമ്മെ അമ്മെ!”
“എന്താടി”
“വിരിച്ചുതാമ്മേ! ഒറക്കം വരുന്നു.”
“ഒരഞ്ചു മിനിറ്റ് സ്വസ്‌ഥമായി ഇരിക്കാൻ വയ്യ, അപ്പോഴേക്കും എന്തേലും പറഞ്ഞു വന്നോളും!” വിരിച്ചു പാതിയാകുമ്പോഴേ അനുമോൾ കേറി കിടന്നു. എനിക്കെന്റെ ചെറുപ്പം ഓർമ വന്നുപോയി.
തിരികെ സോഫയിൽ വന്നിരുന്നിട്ട് അധിക നേരം ആകും ആയില്ല. പെട്ടന്ന് കറന്റു പോയി. ശേ! ഒരല്പം കാറ്റ് കൊള്ളാൻ ഞാൻ വാതിൽ തുറന്നു സ്റ്റെയർ കേസിന്റെ അറ്റത്തു നിന്നു. അപ്പോഴാണ് അമീർ അതിന്റെ മദ്യഭാഗത്തായി ഇരിപ്പുറപ്പിച്ചത് കണ്ടത്. കയ്യിലൊരു സിഗററ്റുമുണ്ട്. എനിക്കെന്തോ അവന്റെയടുത്തേക്ക് ചെല്ലാൻ തോന്നി. ഞാൻ പയ്യെ പയ്യെ അവന്റെ അടുത്തിരുന്നു. ഞാൻ വന്നതറിഞ്ഞിട്ടും അമീർ തിരിഞ്ഞു നോക്കാത്തത് കാരണം, അവന്റെ ചുണ്ടിലെ സിഗരറ്റു ഞാൻ വിറക്കുന്ന രണ്ടു വിരലുകളാൽ പിടിച്ചു താഴേക്ക് എറിഞ്ഞു. അവനപ്പോൾ ഒരു കൂർത്ത നോട്ടം നോക്കി. എനിക്ക് ചിരിയാണ് വന്നത്.
കുറച്ചു നേരം നിശബ്ദമായിരുന്നു. പിന്നെ ഞങ്ങളെ വെളിച്ചം മൂടുന്ന നിമിഷം വരെ കണ്ണുകൾ ഇരുവരും അടച്ചു. ചുണ്ടുകൾ തമ്മിൽ ഉരയുന്നതും ബലമായി ഇരുദേഹങ്ങളും നാവുകളെ പിണയുന്നതും മാത്രമെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഒരു നിമിഷം ഞാനൊന്നു കുതറിയതിന്റെ ഫലമായി അവനെന്റെ ചുണ്ടുകളെ തിരികെ തന്നു.
കിതപ്പോടെ, ഞാൻ പയ്യെ അവന്റ കണ്ണുകളെ നോക്കാനായി തുനിഞ്ഞതും, ഇത്രനേരം സിഗരറ്റിന്റെ രുചിയറിഞ്ഞ ആ ചുണ്ടുകളിൽ എന്റെ നോട്ടം ഉടക്കി.
ദുഷ്ടൻ! എത്ര വേഗമാണെന്റെ ചുണ്ടുകളെ കടിച്ചു ചപ്പിയത്. ഞാൻ അവന്റെ നെഞ്ചിലൊരു കുത്തുകൊടുക്കാൻ മുഷ്ടി ചുരുട്ടി. “എന്തൊരു മണമാ വസു! സഹിക്കാൻ വയ്യ” തെല്ലൊരു ചിരിയോടെ അവൻ പറഞ്ഞു.
