മിഴി – 3

വണ്ടിയിൽ ഇത്തിരി മർദം കൂടി.. ചീത്തപറഞ്ഞ ആളുടെ മുഖത്തേക്കുനോക്കാൻ കഴിയാതെനിൽക്കുന്ന അവസ്ഥ പോലെ, അവളുടെ മുഖത്തേക്ക് നോക്കാൻ ഒരു മടി.എന്നാലും ഇത്തിരി നേരം കഴിഞ്ഞപ്പോ ഞാൻ ഒന്ന് ഒളിഞ്ഞു നോക്കി.പെണ്ണ്ന്തോ ആലോചനയിലാണ് നഖം കടിച്ചു വിഴുങ്ങുന്നു വല്ലാതെ ആസ്വസ്ഥയാവുന്നുണ്ട്.
ആ നോട്ടത്തിന്റെ നിഴൽ എന്റെ നേർക്ക് ചാഞ്ഞപ്പോ കണ്ണ് തുടച്ചുകൊണ്ട് ഞാന്‍ താഴോട്ടു നോക്കി നിന്നു. ഞാനിന്ന് അഭിനയിച്ചു തകർക്കും.

സംഭവം ഏറ്റു. ഇടക്കിടക്ക് അവളുടെ കണ്ണുകൾ എന്നിലേക്ക് നീളുന്നതറിഞ്ഞു.. എന്തിനാ പെണ്ണേയീ മസിലുപിടുത്തം.?.. ഞാൻ മനസ്സിൽ കനിഞ്ഞു കൊണ്ട് ചോദിച്ചു.. ഹെഹെ.

മിണ്ടാതിരിക്കുന്നത് വല്ലാത്ത അവസ്ഥയാണ്.മുന്നിലെ നനഞ്ഞ ഗ്ലാസ്സിലൂടെ അപ്പുറത്തു വന്നുനിൽക്കുന്ന ആംബുലൻസിന്റെ. നീലയും,ചുമപ്പും വെളിച്ചവും നോക്കി ഇത്തിരി നേരം കൂടെ വലിച്ചു നീട്ടി.

ചെറിയമ്മയുടെ ചാർജിങ്കിൽ ഇരുന്ന ഫോൺ മുരളുന്നതറിഞ്ഞു..
“ഹാ..” ഫോണ്‍ ചെവിൽ വെച്ചു പറഞ്ഞു..വണ്ടി എടുത്തു.അമ്മ വിളിച്ചതാണെന്ന് മനസ്സിലായി..
കാർ -പോർച്ചിലേക്ക് കയറ്റി വെച്ചപ്പോ അമ്മ വന്നു കേറി…

“അടിയൊന്നും ണ്ടാക്കിയില്ലല്ലോ രണ്ടും.. ” കേറിയ പാടെ അമ്മയുടെ ചോദ്യം… ഡോർ വലിച്ചടച്ചു ഒന്നിളക്കിയിരുന്നു ആ ലേസർ പിടിപ്പിച്ച കണ്ണുകൊണ്ട് ഞങ്ങളെ രണ്ടു പേരെയും നോക്കി.

“അയ്യോ മറന്നു ഞാനാരോടാ ല്ലേ ചോദിക്കുന്നത്?” കളിയാക്കൽ.. എനിക്ക് ചിരി വന്നു .പക്ഷെ പിടിച്ചു നിൽക്കണമല്ലോ.. വില കളയരുത്.. അമ്മയുടെ പറച്ചിൽ ഇഷ്ടപ്പെടാതെ പെണ്ണിന്റെയാ മുഖം ചുളിഞ്ഞത് ഒരുനോക്ക് കണ്ടു.

“എന്താടീ നോക്കിയിരിക്കുന്നേ….വണ്ടിയെടുക്കനൂ..” അമ്മ കേറിയിട്ടും വണ്ടിയവളെടുക്കുന്നില്ല.. അവളുടെ മുഖത്തേക്ക് നോക്കാതെയിരുന്ന ഞാൻ പയ്യെ ഒന്ന് ശ്രദ്ധിച്ചപ്പോഴാണ് സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടില്ലെന്ന കാര്യം കത്തിയത്.അതാണ് പെണ്ണ് നിന്ന് പരുങ്ങി കളിക്കുന്നത്.

ആഹാ ഞാൻ ഇടാൻ പോവുന്നില്ല. എന്നെ ഇഷ്ടമില്ലാത്തയാളല്ലേ? വേണേൽ ഇട്ടോട്ടെ. ഞാനങ്ങട്ടേക്ക് ശ്രദ്ധിക്കനേ പോയില്ല.

നിവർത്തിയില്ലെന്ന് തോന്നിക്കാണും..ആ കൈകൾ എന്റെ ചുറ്റിനും വന്നു.
അക്ഷമയുടെ സ്വരം പ്രകടിപ്പിച്ചു സീറ്റ്‌ ബെൽറ്റിട്ടു.. പിന്നെ കാർ വലിച്ചെടുത്തു ദേഷ്യം തീർത്തു.

അമ്മയെന്തൊക്കെയോ പിറുപിറുത്തപ്പോ ഒരൊഴുക്കൻമട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു. വീട്ടിലെത്തുന്ന വരെ ചെറിയമ്മ മൗന വൃതത്തിൽ തന്നെ തുടർന്നു. പിന്നെ വണ്ടി നിർത്തി ആരെയും നോക്കാതെ മുഖവും വീർപ്പിച്ചു ഒരു കയറി പോക്ക്.ഒന്ന് നോക്കിയത് പോലുമില്ല.അമ്മയിറങ്ങി എന്റെ കയ്യിൽ കൈകോർത്തുകൊണ്ട് അകത്തേക്ക് പൊന്നു..

ഇന്ന് ബര്ത്ഡേ ആയോണ്ടാവും അമ്മക്ക് വല്ലാത്ത സ്നേഹം.എന്നെ ആ വലയത്തിനുള്ളിൽ നിന്ന് വിടാതെ മുറുക്കുന്നു.

“എന്താ പെണ്ണെ കാമുകിയുടെ ഒരുഭാവം…?”അമ്മയാണൊന്നും നോക്കാതെ ഞാൻ വെച്ചു കാച്ചി.

” ഒന്ന് പോടാ.. അവന്റെ ഒരു കാമുകി.. നിനക്ക് ഇരുപത്തി രണ്ടായില്ലേ…. അഭീ ” വല്ലാതെ സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടപ്പോ എന്തോ ഒരു സംശയം എന്റെ ഉള്ളിൽ പൊന്തി.

“അതിനെന്താ.. ഇരുപത്തിരണ്ടിന് എന്തേലും പ്രത്യേകതയുണ്ടോ?”

“പോടാ ഞാൻ പറയുന്നത് കേൾക്ക്” എന്റെ തോളിൽ കൈചുറ്റി തൂങ്ങി.കയിൽ ഒരു നുള്ള് തന്നമ്മ പറഞ്ഞു.

“ആ പറയ് ”

“ഇന്ന് ഞാൻ ഓടി പോയതേ ഒരു കുട്ടിക്ക് വേണ്ടിയായിരുന്നു.ഒരു സുന്ദരി.ആ കുട്ടിയുടെ ഇവിടെ” അമ്മ എന്റെ നെഞ്ചിൽ ചെസ്റ്റിന്റെ സൈഡിലായി തൊട്ടു പറഞ്ഞു

“ഒരു മുഴയുണ്ടായിരുന്നു.. ഇത്തിരി പ്രശ്ന.. ഞാൻ അതങ്ങു എടുത്തു കൊടുത്തു. പക്ഷെ ആ കുട്ടിയെ കണ്ടപ്പോ തൊട്ട് എനിക്കെന്തോ അറിയില്ല .. ഒരു കുഞ്ഞി മുഖമാടാ ആ കുട്ടിയുടെ കണ്ടാൽ ഒന്ന് കൊഞ്ചിച്ചു പോവും.. പിന്നെ ആരുമില്ലടാ ആ കുട്ടിക്ക്.എന്റെ മനസ്സിലിങ്ങു കേറിപ്പോയഭീ ആ കുട്ടി.” തോളിലൂടെ മുന്നോട്ടിട്ട ആ മുഖം എന്റെ കഴുത്തിലമർത്തി അമ്മ പറഞ്ഞു നിർത്തി…

“അതിന് ഞാനെന്താമ്മേ ചെയ്യാ?” കൈ ബാക്കിലേക്കിട്ട് ആ തല എന്റെ കഴുത്തിലേക്ക് കൂടുതൽ അടുപ്പിച്ചു ഞാൻ ചോദിച്ചു.

“എന്റെ മോളായി ഇങ്ങട്ട് കൊണ്ടൊന്നാലോ ഞാൻ?” ഇതുപോലെ ഹോസ്പിറ്റലിലെ കഥകളൊക്കെ ഇടക്കിടക്ക് വന്നു എന്നെ പറഞ്ഞു കേൾപ്പിക്കുന്നതാ,പക്ഷെ ഒരു കുട്ടിയെ കൊണ്ടുവരട്ടെ എന്ന് നിസാരമായി പറഞ്ഞപ്പോ ഞാൻ അന്തം വിട്ടു നിന്നു.ഇതിനെന്താ വട്ടായോ..?

” അതിനെന്താ കൊണ്ടൊരാലോ… അതിനെന്താ ഇപ്പൊ പ്രശനം..?”
തമാശയാണെന്ന് കരുതി നിസാരമാക്കി ഞാനും ചോദിച്ചു.

“എടാ പൊട്ടാ….. എന്റെ മോൾ എന്ന് പറഞ്ഞാൽ…..” അമ്മയൊന്നു നിര്‍ത്തി പിന്നെയെന്തോ ആലോചിച്ചിട്ട് ” നിന്റെ ഭാര്യമായിട്ട് എന്നാ??” മുന്നോട്ടിത്തിരി നീണ്ടു എന്റെ കവിളിൽ പിടിച്ചു കൊണ്ട് ചാടിക്കേറിയമ്മ പറഞ്ഞു.. ഹേ!! അതാ കിടക്കുന്നു അടുത്തത്.ഞാൻ ആദ്യം ചെറിയമ്മയെ ഓർത്തുപോയി എന്റെ അനുക്കുട്ടി നീവല്ലതും കേൾക്കുന്നുണ്ടോ ഇത്.. ഇങ്ങനെ മസിലുപിടിച്ചു നടന്നോ എന്നെ വേറെ കെട്ടിക്കും നിങ്ങളുടെ ചേച്ചിതന്നെ .

” ഇങ്ങനയാണേലേ..അമ്മയിനി ഹോസ്‌പിറ്റലിൽ പോണ്ടട്ടോ. കണ്ട പെണ്ണുങ്ങളെ മുഴുവനിനിമുതലെന്റെ തലയിലിടലാവല്ലോ അമ്മയുടെ പണി. എനിക്ക് കെട്ടുകയൊന്നും വേണ്ടമ്മേ .. ആകെ വയസ്സിതിരി മാത്രേ ആയുള്ളൂ..കെട്ടാതെയും ജീവിക്കാലോ… ” നിന്നൊഴിവാവാൻ പറഞ്ഞു കൊണ്ട് അമ്മയുടെ അടുത്തുനിന്ന് മെല്ലെ വലിഞ്ഞു.

“ഡാ…ഞാൻ അഡ്രെസ്സെല്ലാം വാങ്ങിയിട്ടുണ്ട് ട്ടോ ” റൂമിലേക്ക് നടക്കുമ്പോ ബാക്കിൽ നിന്ന് അമ്മ ചിരിച്ചു കൊണ്ട്.. വിളിച്ചു കൂവി.. ദൈവമേ അമ്മ സീരിയസ് ആക്കാണോ..ഏയ് വെറുതെ പറഞ്ഞതാവും. എന്നാലും ഒരു രക്ഷ വേണല്ലോ ഞാൻ താഴേക്ക് തന്നെയോടി… അമ്മ റൂമിലേക്ക് കേറുകയായിരുന്നു..

“അതേ ഡോക്ടർ ലക്ഷ്മി മാഡം ” ഞാൻ പിറകെ പോയി അമ്മയെ ചുറ്റി പിടിച്ചു…

“എന്താടാ ഞാൻ ആലോചിക്കണോ?” അപ്പഴും അമ്മക്ക് അതിന്റെ ആകാംഷ. ഞാൻ മുഖം ചുളിച്ചു..

“അതല്ല അമ്മേ… വേറെ ഒരു കാര്യം ”

“പിന്നെന്താ?”

“അതേ ഒരു പെണ്ണ് എന്നേക്കാൾ ഇത്തിരി വയസ്സ് കൂടുതലാ.. ഞാൻ അവളെ വിളിച്ചു ഇങ്ങട്ട് കൂട്ടി കൊണ്ടോന്നാൽ അമ്മ സമ്മതിക്കോ?” ഇത്തിരി പതറിയാണേലും ഞാൻ അതങ്ങു അവതരിപ്പിച്ചു..മുൻകൂട്ടി കാണ ണല്ലോ എല്ലാം..

“ആരാടാ ആ കുട്ടി…” അമ്മ സീരിയസ് ആയി. അയ്യോ പെട്ടല്ലോ? രണ്ടു ദിവസം മുന്നേവരെ കരഞ്ഞകുത്തിയിരുന്ന ഞാൻ ഇത്രപെട്ടന്ന് ഒരുത്തിയെ കണ്ടുപിടിച്ചോ എന്ന് ചോദിച്ചാൽ കഴിഞ്ഞു…

“അല്ലമേ… ഞാൻ ചോദിച്ചു എന്നേയുള്ളു ” ഞാൻ മെല്ലെ അതിൽ നിന്ന് വലിയാൻ നോക്കി..

” എന്നാലേ നീ കൊണ്ടുവന്നു നോക്ക്.. അപ്പൊ അറിയാം. അല്ലാതെ ഇപ്പൊ അല്ല കേട്ടല്ലോ? ” വാക്കുകളിൽ ചെറിയൊരു ഭീഷണിയുടെ സ്വരമുണ്ടോന്ന്
സംശയമാണ്.. ഞാൻ ഇളിച്ചു കൊണ്ട് മെല്ലെ റൂമിലേക്ക് തന്നെ നടന്നു.. മുകളിൽ എത്തിയപ്പോ ചെറിയമ്മയുടെ റൂമിലേക്ക് ഒന്ന് പോയി നോക്കിയാലോ എന്നാലോചിച്ചു.പിന്നെ വേണ്ടയെന്നു തോന്നി.ഇത്തിരി മിണ്ടാതെ നിന്നാൽ ഇങ്ങട്ട് തന്നെ വരാൻ മതി. വരോ? … എന്നാലും ആ മുഖം കാണാതെങ്ങനെയാ?.ഉറക്കം വരൂല്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *