മിഴി – 3

ഇനി എനിക്കൊന്നു എഴുന്നേൽക്കേണ്ട താമസമേയുള്ളു ആ ജനലിന്റെ അപ്പുറത്തുള്ള മുഖമൊന്നു കാണാൻ.. എന്തിനായിരിക്കും.?. ചീത്ത പറയോ?.അല്ലേൽ എല്ലാം മറക്കാൻ പറയോ? ചെറിയമ്മയായിട്ട് മാത്രമേ കാണാൻ കഴിയൂ എന്ന് പറഞ്ഞാലോ. എനിക്കത് സഹിക്കാൻ കഴിയോ?

മഴയുടെ ശക്തി ഒന്ന് കൂടെ കൂടി… മുകളിൽ, ജനലിന്റെ കട്ടിളയിൽ മറയുകയും, തെളിയുകയും ചെയ്യുന്നൊരു നിഴൽ കിടന്നു കളിക്കുന്നത് ഒന്ന് തല പൊക്കിയപ്പോ കണ്ടു . തണുത്ത കാറ്റടിച്ചപ്പോ ഞാൻ വിറച്ചു.
മുട്ട് കുത്തിയിരിക്കുന്ന നിലത്തു ചെറുതായി വെള്ളം കെട്ടി നിൽക്കുന്നുണ്ട്.ആകാശത്തൊരു മിന്നൽവെളിച്ചം പോയത് ഞാനാ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കണ്ടു… മുരളുന്ന ഒരു മുഴക്കം…

ഇത്തിരി മടിച്ചാണെങ്കിലും.. മുഖം ഒന്ന് തുടച്ചു കൊണ്ട് ഞാൻ പതിയെ
എഴുന്നേൽക്കാൻ നോക്കി…. ഉള്ള് കിടന്നു മറയുകയാണ്.. ഒരാഴ്ചക്ക് ശേഷമാണ് ചെറിയമ്മയെ ഒന്ന് കാണാൻ പോവുന്നത്.

കൈ നീട്ടി ജനലിന്റെ ഒരു അഴിയിൽ പിടിച്ചു ഞാൻ എഴുന്നേറ്റു… ആ മെഴുകുതിരി വെളിച്ചം കണ്ണിൽ തെളിഞ്ഞു വന്നതും,എന്റെ വയറോളം പൊക്കമുള്ള ആ ചുമരിന്റെയപ്പുറത്ത് നീട്ടിയ കയ്യിൽ തലവെച്ചു പുറത്തേക്ക് കണ്ണും നീട്ടിയിരിക്കുന്ന ചെറിയമ്മയാണ് കണ്ടത്.ആ മുഖത്തു പരിഭവമുണ്ട്. എന്റെ മുഖം ആ കണ്ണിൽ തെളിഞ്ഞതും.. ആ ചുണ്ടിൽ ഒരു ചിരി വിടർന്നു.. കണ്ണിൽ ആശ്വാസവും എന്നത്തേയും പോലെ പെട്ടന്ന് മായ്ച്ചു കളഞ്ഞു… നോട്ടം താങ്ങാൻ ആവാതെ ഞാൻ ഒന്ന് തല താഴ്ത്തിയപ്പോ.തണുത്ത കാറ്റിൽ ഞാൻ ഒന്നുകൂടെ വിറച്ചു.

“നേരെ നോക്കെടാ…” അപ്പുറത്ത് നിന്ന് ആക്ജയുടെ സ്വരം..കലിപ്പിലാണ്.. ഞാനാ മുഖത്തേക്ക് നോക്കിയപ്പോ ചെറിയമ്മ മെഴുകുതിരിയും കൊണ്ട് ജനലിനടുത്തേക്ക് ചേർന്നു വന്നു.. എന്നെ അകെപ്പാടെ ഒന്ന് നോക്കിയ ചെറിയമ്മ തലയിൽ കൈവെച്ചു പല്ലുകൾ കടിച്ചു..

“ഞാന്നിന്‍റെ ആരാടാ…??” ചെവി പൊട്ടിക്കുന്ന ശബ്‌ദമായിരുന്നു. ഞാൻ ഒന്ന് പരുങ്ങി…

“ചെറിയമ്മ…”

” ആണോ? ” വീണ്ടും കലിപ്പിലുള്ള ചോദ്യം.. എനിക്കൊന്നും മനസിലാവുന്നില്ല.ഞാൻ മിണ്ടാതെ നിന്നത് കൊണ്ടാവും ജനൽ അഴികളിലൂടെ കയ്യിട്ട് എന്റെ കോളർ കൂട്ടി പിടിച്ചു വലിച്ചു ദേഷ്യത്തോടെ കണ്ണിലേക്കു നോക്കി.

“ചെറിയമ്മയാണെൽ പിന്നെത്തിനാടാ.. നട്ട പാതിരക്ക്, ഉള്ളമഴയും കാറ്റും കൊണ്ട്..കാട്ടിൽ വന്നു നിൽക്കുന്നത്,മനുഷ്യനെ തീ തീറ്റിക്കാൻ..” എന്നെ ആ ജനലിലേക്ക് വലിച്ചു പിടിച്ചു ചോദിച്ച ചോദ്യത്തിൽ അവളുടെ ചുണ്ടുകൾ നല്ല പോലെ വിറച്ചിരുന്നു… ആ കണ്ണ് നിറഞ്ഞപോലെ തോന്നി..

“എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റുന്നില്ലനു? ” ഞാൻ വിതുമ്പി പോയി.അവളിൽ ഒരു ഞെട്ടലുണ്ടായി പെട്ടന്ന്..ആ കൈകൾ എന്റെ കോളറിൽ നിന്ന് വിട്ടു..

“എന്നിട്ടാണോടാ… പട്ടി… ഇത്ര ദിവസം എന്നോട് മിണ്ടാതെ നിന്നെ…” കരഞ്ഞു കൊണ്ടായിരുന്നു ആ ചോദ്യം.. ഞാൻ വിശ്വസിക്കാൻ കഴിയാതെ ആ മുഖത്തേക്ക് തന്നെ നോക്കി.. അവൾ ഇടതു കൈകൊണ്ട് ആ കണ്ണുകൾ ഒപ്പിക്കൊണ്ട്… അഴിയിൽ പിടിച്ച എന്റെ വിരലുകളുടെ മുകളിൽ കൈ വെച്ചു…

“ചെറിയമ്മക്ക് എന്നെ ഇഷ്ടമില്ലെന്ന് കരുതി?”

“ആഹ്ഹ അങ്ങനാണേൽ നീ എന്നോട് മിണ്ടില്ലല്ലേ.. എന്നെ നീ നോക്കില്ലല്ലേ? എനിക്കെന്തേലും പറ്റി പോയിരുന്നേലോ?..വണ്ടിയിടിച്ചു ചത്തു കിടന്നെങ്ങാനും പോയിരുന്നേലും നീ വരില്ലല്ലേ?” എന്റെ നാക്ക് വായിൽ കുടുങ്ങി പോയി.

“ചെറിയമ്മേ പ്ലീസ്…?”
” എന്തെ നിനക്ക് പൊള്ളിയോ… ഇത്ര ദിവസമില്ലാത്ത സ്നേഹം നിനക്കിപ്പൊഴെവിടുന്നാ വന്നേ?. ഏതോയൊരുത്തനെന്നെ പെണ്ണ് കാണാൻ വന്നുന്നറിഞ്ഞപ്പോ.. നിനക്ക് സഹിച്ചു കാണില്ല!!!!.. ഞാനിന്റെ യടിമയായിയെല്ലാം കാലവും നിൽക്കാണല്ലോ ല്ലേ.???. എനിക്ക് നല്ലയൊരു ജീവിതമുണ്ടാകുന്നത് നിനക്ക് സഹിക്കില്ലല്ലോ?… “ഓരോ വാക്ക് എടുത്ത് പറയുമ്പോളും എന്റെ മുഖത്തെക്കല്ലാതെ വേറെയെങ്ങട്ടും .അവൾ നോക്കിയത് പോലുമില്ല എനിക്കൊന്നിനും ഉത്തരമില്ലാതെ നിന്നു. ആ കണ്ണുകളുടെ മുനയിൽ തളർന്നു

“എന്താടാ നിനക്കൊന്നും പറയാനില്ലേ? ഞാൻ ഇനി കെട്ടി പോയാലും നീ ഇങ്ങനെ തന്നെയാണോ ണ്ടാവാ…” അതു പറഞ്ഞപ്പോ നെഞ്ചിൽ കുത്തുന്ന ഒരു വേദനയാനുണ്ടായത്..ആ കണ്ണിലേക്കു നോക്കുമ്പോ കുത്തുന്ന ഒരു നോട്ടമാണ്

“വേറെ ഒരുത്തൻ വരുമെന്ന് ഞാൻ കരുതിയില്ല ചെറിയമ്മേ..? എന്റെയാണെന്ന് ഞാൻ വിചാരിച്ചു പോയി..തല്ലാനും ചീത്ത പറയാനും, മിണ്ടാതെ നിൽക്കാനും നീയെല്ലേ എനിക്കുള്ളൂ.. ഒരുത്തൻ വന്നു അത് കൊണ്ടുപോവും എന്ന് തോന്നിയപ്പോ..സഹിച്ചില്ല..ഞാൻ പറയുന്നത് പോലും കേൾക്കാതെ നീ മാറുന്നത് കണ്ടപ്പോ.. ഇഷ്ടപ്പെട്ടത് തെറ്റായി പോയി എന്ന് തോന്നി.. നീയെന്റെ ചെറിയമ്മയല്ലേ ആരേലും ഇത് സമ്മതിക്കുമോ..നീ എന്നെ അനിയനായിട്ട കാണുന്നെന്നും പറഞ്ഞില്ലേ. പിന്നെ ഞാനെന്തു ചെയ്യും…?”
പറഞ്ഞു കഴിഞ്ഞതും… ചെവി തകർക്കുന്ന പോലെ എന്റെ കാലിനെ തോണ്ടി കൊണ്ട് അഗ്നി ഗോളം പോലെ ഒരുമിന്നലുണ്ടായി. മുന്നിലെ ചെറിയമ്മ ഞെട്ടിയതാണ് ആദ്യം കണ്ടത്.കണ്ണടച്ച് പോയി… പെട്ടന്ന് എന്നെ ചുറ്റി വരിഞ്ഞു ആശ്വാസത്തിന്റെ കൈകൾ വന്നു ..

എന്റെ രണ്ടു കക്ഷത്തിലൂയും കൈകൾ ചുറ്റി ജനലിലേക്ക് അടുപ്പിച്ചു വെച്ച എന്റേചെറിയമ്മയുടെ കൈകൾ…
കുളിരുന്ന തണുപ്പിൽ എന്ത് ആശ്വാസമായിരുന്നു..പെണ്ണിന്റെ ചൂട്.. കുളിരു കേറി പോയി.. പേടിച്ച പെണ്ണിന്റെ നെഞ്ചിടിക്കുന്നത് ഞാൻ അറിഞ്ഞു… അഴികൾക്കിടയിലൂടെ കൈയിട്ടു ഞാനും ചെറിയമ്മയെ മുറുക്കെ കെട്ടി പിടിച്ചു… ടി ഷർട്ടിട്ട ആ പുറത്ത് ഞാൻ പതിയെ തഴുകി..
ആശ്വാസം കിട്ടി ചെറിയമ്മക്ക് എന്നോട് ദേഷ്യമൊന്നുമില്ലല്ലോ?

എത്ര നേരം നിന്നുവെന്ന് അറിയില്ല.. പുറത്തെ മഴയുടെ മുഴക്കവും ചാറ്റൽലിന്റെ തണുപ്പും. തണുത്ത കാറ്റ് ജനലിലൂടെ വന്നപ്പോ ഞാനും ചെറിയമ്മയും ഒരുമിച്ചു വിറച്ചു..

“എടാ തെണ്ടി നീയെന്നെ കൂടെ, തണുപ്പിക്കുമല്ലേ… നനഞ്ഞു കുളിച്ചു വന്നിരിക്കാ കോന്തൻ…”
എന്റെ ചുറ്റി പിടിച്ച കൈകൾ അഴിക്കാതെ… ചെറിയമ്മ ചെറിയ ശബ്ദത്തോടെ ചോദിച്ചപ്പോ…എന്റെ നനഞ്ഞ മുഖമാ ചെറിയമ്മയുടെ കൈകളിൽ ഉറച്ചു കൊണ്ട് ഞാൻ ചിരിച്ചു… പെട്ടന്നൊരു നുള്ളൽ എന്റെ ചന്തിക്കു കിട്ടി..

“ഹാ…”ഞാൻ ചാടി പോയി..

“അടങ്ങി നിന്നോ ഇല്ലല്ലേൽ ഞാനിന്നെ. തള്ളി താഴെയിടും…” വാക്കിൽ വല്ലാത്ത
കുസൃതിയുണ്ടാട്ടിരുന്നു…

“ഡീ ചെറിയമ്മേ വേണ്ടാട്ടോ…?” ഞാൻ അവളെ മുറുക്കിപിടിച്ചു കൊണ്ട് ചെറിയ പേടിയോടെ പറഞ്ഞു..

“അഭീ… നീയെന്റെ ആരാടാ ” വാടിയ ഒരു ചോദ്യമായിരുന്നു അത്

“ഞാൻ നേത്തെ പറഞ്ഞില്ലേ എന്റെ ചെറിയമ്മയാണെന്ന് ” അതുപോലെ ഞാനും വാടിയ ഒരു മറുപടി കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *