ശ്രുതിയുടെ ബോംബെ 2

പെട്ടന്ന് സയ്ഡിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു വലിയ ബിൽഡിംഗിന് അകത്ത് ജീൻസും ഷർട്ടും ഇട്ടു നിക്കുന്ന പെൺ പ്രതിമയെ ആണ്. കറുപ്പിൽ വെള്ള വരകൾ ഉള്ള ഷർട്ട്, വൈറ്റ് കളർ ജീൻസ്… പ്രതിമക്കും തനികും ഇടക്ക് ഉള്ള ചില്ലിൽ അവൾ അവളുടെ പ്രതിബിംബം നോക്കി…

ഡ്രസ്.

ഈ ചുരിദാർ ആണ് അപാകത.

ചില്ല് വാതിലും തള്ളി തുറന്നവൾ അകത്തു കയറി ആ പ്രതിമയുടെ ഷർട്ടും ജീൻസും അഴിച്ചു വാങ്ങിച്ചു. കൃത്യം പാകം. ടെയ്ലർ മെയ്ഡ് പോലുണ്ട്. ഇനി ഒരു സെവൻ ഫിഫ്റ്റി ബക്സ് കൂടെ ബാക്കി ഉണ്ട്, ഇതിൽ ഒരു അഞ്ഞൂറും കൂടെ ധൂർത്തടിച്ച് വീട്ടിൽ പോകാം… ബാക്കി അടുത്ത ആഴ്ച.
അഞ്ഞൂറ് രൂപക്ക് എന്ത് വാങ്ങും എന്ന് ആലോചിച്ചു കൊണ്ട് ബസ് സ്റ്റാൻഡിലേക്ക് അവൾ നടന്നു.

ബസ് സ്റ്റാൻഡിന് ചേർന്ന് ചില്ലിട്ട ഒരു കഫ്ട്ടിറിയ ഉണ്ട് തീരെ തിരക്ക് ഇല്ലാത്ത കട.

സ്വസ്ഥം ആയി ഒരു ചായ കുടിച്ച് വീട്ടിൽ പോകാം എന്ന് കരുതി അവിടെ കയറി ഒരു ചായ ഓർഡർ ചെയ്തിരുന്നു.

ചായ കുടിക്കുമ്പോൾ ആണ് ഹയറിങ് എന്ന നോട്ടീസ് ശ്രുതിയുടെ കണ്ണിൽ പെടുന്നത്. ബിൽ കൊടുക്കുന്ന നേരം ശ്രുതി അവിടെ നിന്ന ചെറുപ്പക്കാരനോട് അതിനെ പറ്റി ചോദിച്ചു…

“ആളെ എടുക്കുന്നുണ്ട്. കൗണ്ടറിൽ ഇരിക്കൻ ഒരു സ്റ്റാഫിനെ വേണം. പൈസ വാങ്ങുക ചായ് വേണ്ടവർക്ക് മേഷീനിൽ നിന്ന് എടുത്ത് കൊടുക്കുക സ്നാക്സ് വേണ്ടവർക്ക് അതും കൊടുക്കുക അത്രയേ ഉള്ളൂ”

“എന്നാ ഷോപ്പിൻ്റെ മാനേജറുടെ നമ്പർ തരുമോ… എനിക്ക് അപ്ലെയ് ചെയ്യാൻ ആണ്”

“അതേയ് എന്നെ കണ്ടാ മാനേജർ ആണെന്ന് തൊന്നില്ലെ?”

“അയ്യോ സോറി ചേട്ടാ…”

“ഹം എന്ന അപ്ലെയ് ചെയ്തോ”

” അത് എങ്ങനെയാ… ഇൻ്റർ്യൂവിയൂ ഉണ്ടോ…”

“ഉണ്ടല്ലോ. തൻ്റെ ഇൻ്റർവ്യൂ കഴിഞ്ഞു, നി പാസ് ആയി. നാളെ തൊട്ട് ജോലിക്ക് വന്നൊളു”

“കളിയാക്കുവാണോ?”

“അല്ലാ. ഞാൻ സീരിയസ് ആയി ആണ്.

എനിക് വേറെ ഒരു ഷോപ്പ് ഉണ്ട്. ഞാൻ ഇല്ലാത്ത കാരണം അവിടെ അവസ്ഥ മോശം ആണ്. ഇവിടെ വലിയ തിരക്ക് ഇല്ല. അതുകൊണ്ട് എത്രയും പെട്ടന്ന് ഇവിടെ ആളെ വച്ച് എനിക്ക് അവിടേക്ക് പോകണം അതാണ്.

തൻ്റെ ഡ്യൂട്ടി ടൈം രാവിലെ ഒൻപത് മുതൽ അഞ്ചു വരെ ആണ്. ഷോപ്പ് രാവിലെ ഏഴുമണിക്ക് എൻ്റെ കസിൻ വന്നു തുറക്കും. അവൻ ഒൻപതിന് ക്ലാസ്സിൽ പോകുന്നതിനു മുന്നെ നി ഇവിടെ എത്തണം. വൈകീട്ട് ആറിന് വീട്ടിൽ പോകാം ഈസ്സി.

പിന്നെ എൻ്റെ ഷോപ്പ് ആയതു കൊണ്ട് പറയല്ല. നല്ല തിരക്ക് ആണ് കേട്ടോ… ഒൻപത് മുതൽ ആറ് വരെ ഉള്ള ടൈംൽ പത്തു പേര് തികച്ച് വന്നാൽ ആയി, അത്ര തന്നെ. അതുകൊണ്ട് തനിക്ക് നല്ല ജോലി ആയിരിക്കും, വൈശാഖ് സർക്കാസം പറച്ചിൽ അവസാനിപ്പിച്ചു.
എന്നെ സാംബധിച്ച് ഈ ഷോപ്പ് പ്രസ്റ്റീജ് ആണ്. എൻ്റെ മറ്റു ഷോപ്പിൽ നല്ല തിരക്കാണ്…

ശ്രുതി ഇതുപോലെ തന്നെ ആണോ എന്ന മട്ടിൽ കടക്ക് ചുറ്റും നോക്കി

ഹേയ് സീരിയസ്ലി… ശരിക്കും നല്ല തിരക്കാഡോ…”

“ചോയ്ക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇത്ര നല്ല സ്ഥലത്ത് ഇത്ര തിരക്ക് ഇല്ലാത്ത ഒരു കഫ്ട്ടീരിയ വച്ച് ശരിക്കും പ്രസ്റ്റീജ് കിട്ടുന്നുണ്ടോ സാറിന്”

” ഗുഡ് കൊസ്റ്റ്യൻ

തന്നെ പോലെ ഇത്ര ചുറുചുറുക്കും വായിൽ കൊള്ളാത്ത നാക്കും ഉള്ള ഒരു സ്റ്റാഫിനെ ആണ് ഈ കടക്ക് ആവശ്യം കേട്ടോ”

“കോമ്പ്ലിമ്മെൻ്റ് ആണോ കളിയാക്കിയത് ആണോ….”

“അയ്യോ ഡോണ്ട് ടെയ്ക് ഇട്ട് ഇൻ റോങ് സെൻസ്… ഞാൻ കളിയാക്കിയത് തന്നെ ആണ്”

” ഒക്കെ.”

“നിനക്ക് സാലറി എത്ര വേണം? ഒരു അഞ്ഞൂറ് രൂപ ഡെയ്‌ലി തരാം ഒക്കെ ആണോ?”

“ഒക്കെ ആണ് സർ”

“കൂൾ, എന്നാ നാളെ തൊട്ട് ജോയിൻ ചെയ്തോ. തിങ്കൾ തൊട്ട് ശനി വരെ.

ഇടാൻ ഉള്ള യൂണിഫോം ഇവിടെ ഉണ്ട് തൽകാലം അത് ഇട്ടു നോക്ക്, പാകം അല്ലെങ്കിൽ വേറെ കൊണ്ടുവരാൻ പറയാം.”

അതും പറഞ്ഞ് അയാൽ അകത്തു പോയി ഒരു കവറിൽ രണ്ടു ജോടി ഡ്രസും ആയി വന്ന് ആ കവർ ശ്രുതിക്ക് കൊടുത്തു.

ശ്രുതി കടയിൽനിന്ന് ഇറങ്ങി സ്റ്റാൻഡിലേക്ക് നടന്നു.,

ഇത് നല്ല ജോലി ആണ്. ഇപ്പൊ ഉള്ളതിനേക്കാൾ വളരെ അധികം പൈസ കിട്ടും., പിന്നെ പണി കുറച്ചു കൂടുതൽ ആയിരിക്കും… അത് കുഴപ്പമില്ലല്ലോ, പണി എടുക്കാൻ തന്നെ അല്ലേ ഞാൻ ഇങ്ങോട്ട് വന്നത്…

Leave a Reply

Your email address will not be published. Required fields are marked *