തണൽ – 5 1അടിപൊളി  

“എനിയെന്നും നീയെൻ അരികിലില്ലേ സഖീ… എനിയുള്ള രാത്രികൾ നമ്മുക്ക് പകലുകളാക്കാം” അന്നേരം ഞാനെന്റെ വായിൽ വന്ന വരികൾ ഒരു കവിത പോലെ അവളെ നോക്കി പാടി.

ആഹാ… കവിതകയോ…

നിന്നെ കണ്ടാൽ ആർക്കാണ് പ്രിയേ കവിത വരാത്തത്. ഞാൻ ചിരിച്ചുകൊണ്ട് അവളോട് തിരിച്ച് ചോദിച്ചു.
പിന്നെ നമ്മുക്ക് നാളെ നേരത്തെ ഇറങ്ങണ്ടേ . അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട് നാളെ 11.അരക്ക് മുന്നേ അവിടെ എത്തണമെന്ന് അപ്പോ നമ്മൾ ഇവിടെ നിന്നും 6.30 ഇറങ്ങേണ്ടിവരും .

എന്ന നമ്മുക്ക് ഉറങ്ങാം ഞാൻ എന്റെ കവിയെയും കെട്ടിപ്പിടിച്ച് ഉറങ്ങട്ടെ എന്നും പറഞ്ഞുകൊണ്ട് അവൾ എന്റെ മാറിലേക്ക് വീണു. ഞാൻ അവളെയും കെട്ടിപിടിച്ചുകൊണ്ട് ബാഡിലേക്ക് കിടന്നു.

അഭിയുടെ ചൂടുള്ള ശരീരം എന്റെ ശരീരത്തെയും ചൂടുപിടിപ്പികുന്നുണ്ട്.

അവളുടെ ചൂടുള്ള നിശ്വാസം എന്റെ കഴുത്തിൽ വന്ന് പതിച്ചുകൊണ്ടിരുന്നു.

എന്റെ മനസ്സ് എന്റെ കൈവിട്ട് പോകുന്നത് പോലെ തോന്നുന്നുണ്ട്. എങ്കിലും ഞാൻ എന്റെ കൈകളെ നിയന്ത്രിച്ചുനിർത്തി.

പിന്നെ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

മൺഡേ :

അഭിയുടെ വിളി കേട്ടാണ് ഞാൻ ഉറക്കമുണർന്നത് .

കിച്ചു എഴുനേൽക്ക്…

എന്താ അഭി.. ഞാൻ എഴുനേൽക്കാൻ ഒരല്പം മടി കാണിച്ചുകൊണ്ട് ചോദിച്ചു.

എനിയും കിടന്നാൽ നേരം വൈകും. നമ്മുക്ക് വീട്ടിൽ പോണ്ടേ… എഴുനേക്ക് കിച്ചു. അവളെന്നെ വീണ്ടും കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ കഷ്ടപ്പെട്ട് കണ്ണുതുറന്ന് നോക്കി.

അഭിയെ കണ്ടപ്പോൾ തന്നെ അവളുടെ കുളി കഴിഞ്ഞെന് മനസിലായി.

ഞാൻ പിന്നെ സമയം കളയാൻ നിന്നില്ല. വേഗം ബാത്‌റൂമിലേക്കോടി കയറി. വേറെ ഒന്നുകൊണ്ടല്ല നേരം വൈകിയാൽ ചിലപ്പോൾ അമ്മ അഭിയെ കുറ്റം ചാരും എന്ന് കരുതിയിട്ടാണ്.

ബാത്‌റൂമിൽ കയറി എല്ലാ പരിപാടിയും തീർത്ത് ഒരു ടവ്വലും അരയിൽ ചുറ്റി പുറത്തിറങ്ങുബോൾ നീനു ഡ്രസ്സ്‌ ചെയ്ഞ്ചിങും കഴിഞ്ഞ് എന്നെയും കാത്ത് റൂമിൽ നിൽപ്പുണ്ടായിരുന്നു.

ആഹാ… ഇതാര്.. ഇന്നലെ എവിടായിരുന്നു എന്റെ മോള്.. ഞാൻ നീനുവിനോട് ചോദിച്ചു. ഇന്നലെ ഞാൻ ഗീതുചേച്ചിടെം അപ്പുന്റിമ് ഒപ്പ കിടന്നെ (അഭിയുടെ ഏട്ടന്റെ മക്കൾ ).

ആഹാ… അതേയ് നീനുട്ടി നമ്മള് ഇന്ന് എങ്ങോട്ട പോവുനേ എന്നറിയോ..

അറിയാം.

എന്ന എങ്ങോട്ടാ പറ.

അച്ഛമേനിം അച്ചാച്ചനിം കാണാനല്ലേ..

ആരുപറഞ്ഞു…

ഞാനത് ചോദിച്ചതും അവൾ റൂമിലെ അലമാരക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചു.

അവിടെ എന്താ എന്നറിയുവാൻ വേണ്ടി ഞാൻ അങ്ങോട്ട് തിരിഞ്ഞു നോക്കി.
ആഹാ.. ഇവിടുണ്ടായിരുന്നോ..

ഇന്നലെ ഡ്രസ്സ്‌ പാക്ക് ചെയ്യാൻ സമയം കിട്ടില്ല. അഭി ഷെൽഫിൽ നിന്നും ഡ്രസ്സുകളെടുത് ബാഗിലെക്ക് വാകുന്നതിനിടയിൽ എന്നോട് പറഞ്ഞു.

കിച്ചു.. കിച്ചുന്റെ ഡ്രസ്സ്‌ വല്ലതും വെക്കണോ..

വേണ്ട അഭി. ഡ്രസ്സൊക്കെ അവിടെയുണ്ട്. പിന്നെ രണ്ട് ഇന്നർസണ്‌ വെക്കേണ്ടത്. അത് പിന്നെ ഞാൻ വച്ചോണ്ട്. ഞാനവൾക്ക് മറുപടി കൊടുത്തു.

അതൊക്കെ ഞാൻ ബാഗിൽ വച്ചിട്ടുണ്ട്. അവൾ തിരിച്ച് എനിക്ക് മറുപടി തന്നു.

കിച്ചുന് ഇപ്പോ ഇടാനുള്ള ഡ്രസ്സ്‌ ദേ.. ആയിരിക്കുന്നു. അവൾ ബെഡിലേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു.

ഞാൻ നോക്കുബോൾ അവൾ ഉടുത്തിരിക്കുന്ന സാരിയുടെ അതെ നിറത്തിലുള്ള ടീഷർട്ടാണ്. പിന്നെ ഒരു ബ്ലാക്ക് ജീനും.

ഞാനത് എടുത്തിട്ട ശേഷം അഭിയുടെ അടുത്തേക്ക് ചെന്നു.

ഞാൻ സഹായിക്കണോ…

വേണ്ട. കഴിഞ്ഞു. അവൾ അതും പറഞ്ഞ് ബാഗിന്റെ സിബ്ബടച്ചു.

ഒരു മിനിറ്റ് അവിടെ നിന്നെ. ബാഗ് എടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങിയ അഭിയെ ഞാൻ പുറകിൽ നിന്നും വിളിച്ചു.

അവൾ തിരിഞ്ഞ് ചോദ്യം ഭാവത്തിൽ എന്നെ നോക്കി.

ഇതെന്താ മുഖത്തൊരു പാട്.

അത് കേട്ട് അഭി തന്റെ കൈ കൊണ്ട് രണ്ട് കവിളുകളിലും തുടക്കാൻ തുടങ്ങി.

വേണ്ട ഞാൻ തുടച്ച് തരാം. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

ഞാനെന്റെ വലത് കൈ അവളുടെ ഇടത് കവിളിൽവച്ചശേഷം തള്ളവിരൽ കൊണ്ട് പതിയെ ആ കവിളിൽ ഒന്ന് തഴുകി.

സുന്ദരിയായിട്ടുണ്ട് കാണാൻ എന്ന് പറഞ്ഞതിന് പുറക്കെ ഞാൻ അവളുടെ വലത് കവിളിൽ പൊടുന്നനെ എന്റെ ചുണ്ടമർത്തി.

ഇപ്പോ ആ പാട് പോയി. എനി നമ്മുക്ക് പോവാം . ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്റെ ചിരി കണ്ടപ്പോൾ തന്നെ ഞാൻ കളിപ്പിച്ചതാണ് എന്നവൾക്ക് മനസ്സിലായി.

ഞങ്ങൾ റൂമിന് വെളിയിൽ ഇറാങ്ങിയപ്പോൾ ഞങ്ങളെയും കാത്ത് പുറത്ത് അഭിയുടെ വീട്ടുകാർ നിൽപ്പുണ്ടായിരുന്നു.

അവളുടെ അമ്മയുടെ നിർബന്ധം മൂലം ഓരോ ഗ്ലാസ്‌ ചായ കുടിച്ചാണ് ഞങ്ങൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്.

പോകും വഴി ഏതെങ്കിലും ഹോട്ടലിൽ കയറി ബ്രേക്ക്ഫാസ്റ്റ് കഴിക്കണം.

ഞങ്ങൾ ആറ് മണി ആവുന്നതിന് മുൻപ് തന്നെ അഭിയുടെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി.
ഞങ്ങളുടെ (അഭിയുടെ) കാറിലാണ് ഞങ്ങൾ പോകുന്നത്.

ആലുവ കഴിഞ്ഞപ്പോഴാണ് കൊച്ചിയുടെ തിരക്ക് അല്പം കുറഞ്ഞത്.

കാർ സേലം കൊച്ചി ഹൈവേയിലൂടെ തരാക്കേടില്ലാത്ത സ്പീഡിൽ ഓടികൊണ്ടിരുന്നു. അഭിയും നീനുവും സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് കാഴ്ചകൾ കാണുന്നതാനിനോടൊപ്പം എന്നോട് സംസാരിക്കുന്നുകൂടിയുണ്ട് . എന്റെ ജീവിതത്തിലെ മനോഹരമായ ഒരു യാത്ര.

അഭി ആദ്യമായാണ് പാലക്കാടേക്ക് വരുന്നത്. അതും എന്റെ വീട്ടിലേക്ക്. അതിന്റെ എല്ലാ എക്സൈറ്റ്മെന്റഉം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

നീനുവിനാണെങ്കിൽ എറണാകുളമായാലും പാലക്കാട് ആയാലും എനിക്ക് ഒരുപോലെയാണ് എന്ന ഭാവമായിരുന്നു.

അവൾ അഭിയുടെ മടിയിൽ ഇരുന്ന് കളിക്കുന്നുണ്ട് ഇടക്ക് പുറത്തെ കാഴ്ചകൾ കണ്ട് അത് അഭിക്ക് കാണിച്ച് കൊടുക്കുന്നുമുണ്ട്.

കാറിനുള്ളിലെ മ്യൂസിക് സിസ്റ്റം പ്രണയ സുരഭിലമായ വരികളുള്ള ഗാനങ്ങൾ പതിഞ്ഞ ശബ്ദത്തിൽ പാടികൊണ്ടിരുന്നു.

ഒന്നിന് പുറകെ ഒന്നായി അത് ഞങ്ങളുടെ കാതുകൾക്ക് കുളിർമയും ആ നിമിഷങ്ങൾക്ക് പ്രണയ ഭാവവും പകർന്നുതന്നു.

കുറച്ച് ദൂരം പിന്നിട്ടപ്പോൾ എന്റെ മനസ്സിൽ ചെറിയൊരാശ മുളപൊട്ടി. ഞാൻ പതിയെ കയ്യെത്തിച്ച് അഭിയുടെ വലത് കയ്യിൽ പിടിച്ചു. അതിന് ശേഷം ആ കയ്യെടുത് കാറിന്റെ ഗിയർ ലിവറിൽ വച്ച ശേഷം ഞാനും അവളുടെ കൈയ്ക്കുമീതെ കൈ ചേർത്ത് വച്ചു.

അത് കണ്ട് അഭി എന്നെ നോക്കി ഒരു ചിരി ചിരിച്ചു.

ഞാൻ അത് കണ്ട് എന്റെ രണ്ട് കണ്ണുകളും അടച്ച് കാണിച്ചു.

അതിന് അവളുടെ റിട്ടൻ പ്രതികരണം എന്നോണം എനിക്ക് നേരെ ചുണ്ട് കൂർപ്പിച്ച് ഉമ്മ എന്ന് പറഞ്ഞു.

അത് കണ്ട് ഞാനും തിരിച്ച് അതുപോലെ ഒരുമ്മ അവൾക്കും കൊടുത്തു.

ചാലക്കുടി എത്തുന്നതിന് മുൻപ് ഞങ്ങൾ തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി ചായയും നല്ല സൂപ്പർ നെയ് റോസ്റ്റും കഴിച്ചു.

ഞങ്ങൾ തൃശ്ശൂർ എത്തിയപ്പോൾ അഭിക്ക് വടക്കുന്നാഥൻ ടെമ്പിൾ കാണണം എന്നൊരു ആഗ്രഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *