തണൽ – 5 2അടിപൊളി  

എന്റെ അഭി എല്ലാവരിം ക്ഷണികണ്ടേ.. എനി അതിനായിട്ട് വേറെ സമയം ഇല്ലല്ലോ.. ഞാൻ അവളെ സമദനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

ആ.. എന്തായി നിന്റെ ക്ഷണികല് എല്ലാം കഴിഞ്ഞോ.. ഏട്ടനായിരുന്നു അത്.

ആട കഴിഞ്ഞു. ഞാൻ എട്ടാനുള്ള മറുപടി കൊടുത്തു.

അഭി.. എന്ന നീ അങ്ങോട്ട് ചെല്ല്. ഞാൻ ഇപ്പോ വരാം.

ഞാൻ സാഹചര്യത്തിന് യോജിക്കാത്ത രീതിയിൽ അഭിയോട് അങ്ങനെ പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കി.

അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോകുബോഴും അവളുടെ കണ്ണുകൾ എന്നെ സംശയത്തോടെ തന്നെ നോക്കുനുണ്ടായിരുന്നു.

എന്താടാ തെണ്ടി.. നീ കയ്യും കലാസവും കാണിക്കുന്നത്. ഞാൻ പല്ലിറുമ്മിക്കൊണ്ട് ചേട്ടനോട് ചോദിച്ചു.

നിനക്ക് ബിയർ വേണോ.. അവൻ എന്നോട് ചോദിച്ചു.

ഹോ.. അതാണോ.. എനിക്ക് വേണ്ടടാ. ഞാൻ മറുപടികൊടുത്തു.

അതെന്താടാ നീ കല്യാണം കഴിഞ്ഞപ്പോ ആ പരുപാടിയൊക്കെ നിർത്തിയോ…

ഹേയ് അതല്ല. എന്തായാലും എനിക്കിപ്പോ വേണ്ട.

വേണ്ടകിൽ വേണ്ട. ഒരു കാര്യം ചെയ്യ് നീ വനെന്റെ കൂടെ ഒന്ന് നിക്ക്.
അവൻ ഒരു തരത്തിലും എന്നെ വിടുന്ന ലക്ഷണമില്ല.

നിന്നെ കൊണ്ട് തോറ്റു. ഒരു കാര്യം ചെയ്യ്.. നീ സാധനം കൊണ്ട് മുകളിലേക്ക് വിട്ടോ. ഞാൻ ഇപ്പോ വരാം. ഞാൻ അതും പറഞ്ഞ് നേരെ റൂമിലേക്ക് പോയി.

എന്റെ വരവും കാത്ത് അഭി റൂമിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

എന്താ സംഭവം… ഞാൻ അങ്ങോട്ട് ചെന്നതും അഭി എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.

അത് വേറെന്നും അല്ല അഭി. ചേട്ടൻ എന്നെ ബിയർ കഴിക്കാൻ വിളിച്ചതാണ്. ഞാനെന്ന് അതുവരെ പോയിട്ട് വരാം.

കിച്ചു.. എനിക്ക് ഒട്ടും ഇഷ്ടല്ല കഴിക്കുന്നത്. അവൾ ശാന്തമായി തന്നെയാണ് പറഞ്ഞത് .

അയ്യോ ഞാൻ കഴിക്കാനല്ല. ഞാൻ അവന് ഒരു കമ്പനിക്ക് വേണ്ടിയാണ്.

അത് കേട്ട് അവൾ ഒന്നും മിണ്ടാതെ തന്നെ നിന്നു.

ഞാൻ പോയിട്ട് വേഗം വരാം. എന്നും പറഞ്ഞ് ഞാൻ റൂമിനിന്ന് പുറത്തേക് നടന്നു.

കിച്ചു.. കഴിച്ചിട്ട വരുന്നത് എങ്കിൽ പിന്നെ ഞാൻ മിണ്ടില്ലാട്ടോ.. ഉറപ്പ്. അവൾ അന്ത്യശാസനം മുഴക്കും പോലെ പറഞ്ഞു.

ഇല്ല. ഞാൻ ശബ്ദം ഇല്ലാതെ ചുണ്ടനക്കി കൊണ്ട് പറഞ്ഞ ശേഷം ചേട്ടന്റെ അടുത്തേക്ക് നടന്നു.

വീടിന്റെ മുകളിൽ വച്ചാണ് പലപ്പോഴും എന്റെയും ചേട്ടന്റെയും വെള്ളമടി.

ഞാൻ മുകളിലേക്ക് കയറി ചെല്ലുബോൾ രണ്ട് കുപ്പിയും മുന്നിൽ വച്ചുകൊണ്ട് അവൻ വിദൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരിക്കുന്നത് കണ്ടു.

ഞാൻ അടുത്തേക്ക് ചെന്നതറിഞ്ഞപ്പോൾ അവൻ തിരിഞ്ഞെന്നെ നോക്കി. അതിന് ശേഷം ഓപ്പൺ ചെയ്ത് വച്ചിരുന്ന ഒരു ബോട്ടിൽ അവൻ തന്റെ വായിലേക്ക് കമിഴ്ത്തി.

ഞാൻ വരുനത്തിന് മുൻപ് തന്നെ പകുതിയോളം കാലിയാക്കിയ ബോട്ടിൽ ആയതിനാൽ ഇപ്രാവശ്യം അത് ഫുൾ കാലിയാക്കിയതിന് ശേഷമാണ് അവൻ അത് താഴെ വച്ചത്.

നീ ഭാഗ്യവാനാടാ കിച്ച. അവൻ ഒഴിഞ്ഞ ബോട്ടിൽ താഴെ വച്ചതിന്ന് ശേഷം എന്നോട് പറഞ്ഞു. നീ നീയാഗ്രഹിച്ചപോല്ലേ തന്നെ നിന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ തന്നെ നിനക്ക് കിട്ടിയില്ലേ. യൂ ആർ എ ലക്കി മാൻ..

ങേ… അതിന് നിനക്കിപ്പോ എന്താ പ്രശ്നം. ഏട്ടത്തിക്ക് എന്താ ഒരു കുറവ്… ഞാൻ ചോദിച്ചു.
ഒരു കുറവും ഇല്ലടാ.. എല്ലാം ഇത്തിരി കൂടുതലാണെന്നേയുള്ളൂ. അത് പറയുബോൾ അവന്റെ കണ്ണുകൾ അല്പം നിറഞ്ഞതായി എനിക്ക് തോന്നി.

ഡാ.. കുട്ടികളൊക്കെ അതിന്റെ സമയം ആവുബോ നടക്കും. നീ അതോർത് ടെൻഷനടിക്കാതിരിക്ക്. ഞാൻ അവന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

എന്റെ ആ പറച്ചിൽ കേട്ടതും അവൻ പൊട്ടി ചിരിച്ചു. അതോടൊപ്പം രണ്ടാമത്തെ ബോട്ടിലും പൊട്ടിച്ച് ചുണ്ടോട് ചേർത്തു.

കുറച്ചുനേരത്തെ നിശബ്ദതയ്ക്കോടുവിൽ പിന്നീട് ഞങ്ങൾ സംസാരിച്ചത് സാറ്റർഡേ നടക്കാൻ പോകുന്ന ഫംഗ്ഷനെകുറിച്ചാണ്.

അല്പ നേരം കൂടി സംസാരിച്ച് നിനശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങി.

ഞാൻ റൂമിലേക്ക്‌ കയറിയതും അഭി എനിക്ക് പിന്നാലെ റൂമിലേക്ക് കയറിയശേഷം വാതിൽ അടച്ച് കുറ്റിയിട്ടു.

ഞാൻ കാര്യം മനസ്സിലാവാതെ അഭിയെ സംശയത്തോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *