തണൽ – 5 2അടിപൊളി  

മുഹൂർത്തമായി എന്ന് ആരോ പറഞ്ഞത് കേട്ടപ്പോൾ ഞാൻ നേരെ കതിർ മണ്ഡപത്തിലേക്ക് കയറി.

അൽപ സമയം കഴിഞ്ഞപ്പോൾ അഭിയും അങ്ങോട്ട് കയറി.

കുറച്ച് നേരത്തെ തന്ത്രിയുടെ മന്ത്രജപത്തിനെടുവിൽ അദ്ദേഹം എനിക്ക് നേരെ അഭിയുടെ കഴുത്തിൽ ചാർത്തുവാനുള്ള താലി നീട്ടി.

ഞാനത് വിറക്കുന്ന കൈകളോടെ ഏറ്റുവാങ്ങി.

അപ്പോഴേക്കും അഭിരാമി എനിക്ക് മുന്നിൽ അഭിമുഖമായി നിന്നിരുന്നു.

അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നുകൊണ്ട് കൈകൾ കൂപ്പി പിടിച്ചു.

ഞാനും ആ കണ്ണുകളിൽ തന്നെ നോക്കി.

കെട്ടട്ടെ… ഞാനാ കണ്ണിൽ തന്നെ നോക്കികൊണ്ട് അവളോട് അനുവാദം ചോദിച്ചു.

മ്മ്.. ഒരു മൂളലോടെ നിറഞ്ഞ ചിരിയൽ അവൾ എനിക്ക് കെട്ടാൻ അനുവാദം തന്നു.

ഞാൻ എന്റെ കയ്യിലെ താലി അവളുടെ കഴുത്തിലേക്ക് വച്ച് അതിന്റെ കൊളുത്തിട്ടു.

ആ പരുപാടി കഴിഞ്ഞപ്പോൾ തന്നെ വലിയ എന്തോ നേടി കഴിഞ്ഞതുപോലെയുള്ള സന്തോഷമായിരുന്നു എനിക്ക് .

അതിന് ശേഷം തുളസി കൊരുത്ത മാല ഞങ്ങൾ പരസ്പരം കഴുത്തിൽ അണിയിച്ചു.

ചടങ്ങുകൾക്കെല്ലാം ശേഷം പിന്നീട് അങ്ങോട്ട് ഫോട്ടോ എടുക്കുന്നവരുടെ വെറുപ്പിലായിരുന്നു.

കുറച്ച് കഴിഞ്ഞ് എല്ലാവരും ചേർന്ന് അഭിയുടെ വീട്ടുകാർ ഫംഗ്ഷൻ നടത്തുന്ന livanta ഹോട്ടലിലേക്ക് പോയി.

എന്റെ വീട്ടുകാർക്കും അത് കഴിഞ്ഞ് വൈകിട്ട് അഭിയുടെ അകന്ന മറ്റ് ഫാമിലി മെമ്പേഴ്സിനും പിന്നെ ഞങ്ങളുടെ ബാങ്കിലെ സ്റ്റാഫുകൾക്കും എന്റെ ഹോസ്റ്റലിലെ ഫ്രണ്ട്സിനുമെല്ലാം ഹോട്ടൽ livanta യിൽ തന്നെയാണ് ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുള്ളത്.
ഉച്ചതെ ഫുഡ്‌ കഴിക്കല് കഴിഞ്ഞ് എന്റെ ഫാമിലി നാട്ടിലേക്ക് തിരിച്ച് പോകുബോൾ എന്റെ വീട്ടുകാരുടെ മുഖത്ത് അഭിയുടെ വീട്ടുകാർ നൽകിയ എല്ലാ ആദിത്യ മര്യാദയുടെയും സംതൃപ്തിയുണ്ടായിരുന്നു.

എന്റെ വീട്ടുകാരെ യാത്ര ആകിയതിനുശേഷം ഞങ്ങൾക്കൊന്ന് വിശ്രമിക്കാൻ പോലും സമയം കിട്ടിയില്ല. വൈകിട്ടത്തെ ഫംഗ്ഷനുള്ള തയാറെടുപ്പുകൾ ആയിരുന്നു പിന്നെ.

അഞ്ച് മണി മുതൽ എട്ട് മണി വരെയാണ് വൈകിട്ട് നടക്കുന്ന ഫംഗ്ഷൻ.

ഫംഗ്ഷന് മുൻപ് തന്നെ ഞങ്ങൾ വസ്ത്രം മാറി ഫംഗ്ഷൻ നടക്കുന്ന ഹാളിലേക്ക് ചെന്നു.

ചുവപ്പ് ലഹങ്കയാണ് അഭിയുടെ വേഷം. നിറയെ കല്ലുകളും മുത്തുകളും പിടിപ്പിച്ച അതി മനോഹരമായ ലഹങ്ക.

അതെ നിറത്തിലുള്ള ഷർട്ടും അതിന് മീതെ ലൈറ്റ് റെഡ് കോട്ടും ബ്ലാക്ക് പാന്റുമാണ് എന്റെ വേഷം.

നീനുവാണെങ്കിൽ ലിറ്റിൽ പ്രിൻസസ് എന്നൊക്കെ പറയും പോലെ അതി മനോഹരമായ ചുവന്ന ഉടുപ്പും പിന്നെ തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവും (tiara) വച്ച് അമ്മയെ വെല്ലുന്ന സൗന്ദര്യത്തോടെ ഞങ്ങൾക്ക് രണ്ട് പേർക്കും നടുവിൽ തന്നെയുണ്ട് കക്ഷി.

ടൈം ആയപ്പോൾ ഞങ്ങൾ അതി മനോഹരമായി ഒരുക്കി വച്ചിരിക്കുന്ന സ്റ്റേജിലേക്ക് കയറി.

അങ്ങനെ ഓരോരോരുത്തരായി അങ്ങോട്ട് കയറി വന്ന് ഒപ്പം നിന്ന് ഫോട്ടോ എടുത്തും സമാനങ്ങൾ തന്നും പരിജയം പുതുക്കിയും സമയം പോയികൊണ്ടിരുന്നു.

സത്യം പറഞ്ഞാൽ മടുപ്പ് പണിയാണ്.

അല്പം കഴിഞ്ഞതും രമ്യയും ഹസ്ബൻഡ് രതീഷും സ്റ്റേജിലേക്ക് കയറി വന്നു.

അവൾ കുറച്ച് തടിവെച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നുമില്ല. അവൾ ഞങ്ങൾക്ക് നേരെ ഒരു ഗിഫ്റ്റ് ബോക്സ്‌ നീട്ടി. അത് ഞങ്ങൾ രണ്ട് പേരും ചേർന്ന് തന്നെ ഏറ്റുവാങ്ങി. അതിന് ശേഷം ഫോട്ടോ എടുത്ത് കുറച്ച് നേരം കൂടി സംസാരിച്ച് നിന്നശേഷം അവൾ ഞങ്ങളോട് യാത്രപറഞ്ഞിറങ്ങി.

ബാങ്കിലെ ഞങ്ങളുടെ സഹപ്രവർത്തകർ വന്നപ്പോഴും ഞങ്ങൾ രണ്ടുപേരും ഒരുപോലെ തന്നെ അവരെ സന്തോഷത്തോടെ സ്വീകരിച്ചു.

ചിലവരുടെ മുഖത്ത് എന്നോട് ചെറിയ അസൂയ ഉള്ളത് പോലെ തോന്നി. എനി അതെന്റെ വെറും തോന്നൽ മാത്രമാണോ എന്നറിഞ്ഞുട.. ഞാനത് കാര്യമാക്കാനും പോയില്ല.

എട്ട് മണി വരെ എന്ന് പറഞ്ഞ ഫംഗ്ഷൻ കഴിയുമ്പോൾ സമയം ഒൻപത് മണിയായിരുന്നു.
അതിന് ശേഷം അവിടെ നിന്നും അഭിയുടെ ഫ്ലാറ്റിലേക്ക് പോന്നു.

വൈകിട്ടതെ ഫുഡ്‌ റിസപ്ഷനിൽ നിന്ന് കഴിച്ചതിനാലും നല്ല ക്ഷീണം ഉള്ളതുകൊണ്ടും ഞാൻ പിന്നെ കറങ്ങാൻ നിൽക്കാതെ നേരിട്ട് റൂമിലേക്കാണ് പോയത്.

Leave a Reply

Your email address will not be published. Required fields are marked *