തണൽ – 5അടിപൊളി  

ആ സമയങ്ങളിൽ ഞാൻ കണ്ണുകൊണ്ട് അവളെ മാക്സിമം ചൂഷണം ചെയ്തു. അത് അവൾക്കും ഒരുപാട് ഇഷ്ടമാണ്.

ചുറ്റു മുള്ളവർ കാണുന്നുണ്ടോ എന്ന് പോലും ചിന്തിക്കാതെയാണ് പലപ്പോഴും ഞങ്ങൾ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ ചിലവഴിച്ചത്.
അഭിയുടെ കണ്ണിൽ നോക്കിയിരിക്കാൻ വല്ലാത്തൊരു രസമാണ്. അവൾ പലപ്പോഴും കണ്ണുകൾക്കൊണ്ട് എന്നെ ഒരു മായ ലോകത്തേക്ക് കൊണ്ടുപോവാറുണ്ട്. അത്രത്തോളം മനോഹരവുമാണ് അവളുടെ ആ കണ്ണുകൾ.

ഇതിനെല്ലാം പുറമേ ഞങ്ങൾ തമ്മിലുള്ള രാത്രി ഫോൺ വിളിക്കും ഒരു കുറവുമുണ്ടായിരുന്നില്ല. എന്താ…, മ്മ്…., പിന്നെ.., നീ പറ…, ഉമ്മ.., I love u., മുത്തേ.., പൊന്നെ…, ചക്കരെ.. എന്നെല്ലാം നിറഞ്ഞ് ആ സംസാരം പലപ്പോഴും മണിക്കൂറുകളോളം നീണ്ടുപോവുകയും ചെയ്യും.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

സാറ്റർഡേ (കല്യാണ തലേന്നാൾ)

ഞാൻ എന്റെ ബാഗും മറ്റ് സാദനങ്ങളും എടുത്ത് ഹോസ്റ്റലിൽ നിന്നും പൊന്നു.

എനി അങ്ങോട്ട് ഒരു തിരിച്ചു പോക്കില്ല. അതുകൊണ്ട് തന്നെ എല്ലാവരോടും യാത്രയും പറഞ്ഞു അതിന് പുറമേ കല്യാണവും ക്ഷണിച്ചശേഷമാണ് ഞാൻ അവിടെനിന്നും പോന്നത്.

ഞാൻ നേരെ പോന്നത് ഞങ്ങൾ റൂമെടുത്ത ഹോട്ടലിലേക്കാണ്. ഞാൻ ചെല്ലുബോൾ ഞങ്ങൾ ബുക്ക്‌ ചെയ്ത അഞ്ച് റൂമുകളും സെറ്റായിരുന്നു.

പത്ത് മാണിയോട് കൂടി എന്റെ വീട്ടുകാരും ഏടത്തിയുടെ വീട്ടുകാരും ഹോട്ടലിലേക്കെത്തി.

വൈകും നേരത്തിനുള്ളിൽ ക്ഷണിക്കപ്പെട്ട മറ്റ് അടുത്ത കുടുബകരും ഹോട്ടലിലേക്ക് എത്തിചേർന്നു.

(JK: ഈ സീൻ പറയുബോൾ ഒരുപക്ഷേ നിങ്ങളുടെ മനസ്സിൽ വരുന്നത് വെട്ടം സിനിമയിലെ ഹോട്ടൽ സീൻ ആയിരിക്കും. പക്ഷേ ഇത് അതുപോലെ ഒന്നും അല്ലാട്ടോ.)

എറണാകുളത് റൂമെടുത് മുടിയേണ്ട എന്ന് കരുതി എന്റെ നാട്ടിലെ ഫ്രണ്ട്സിനെയെല്ലാം നാട്ടിൽ വച്ച് നടക്കുന്ന റിസപ്ഷന് മാത്രമാണ് വിളിച്ചിട്ടൊള്ളു.

ഇപ്പോൾതന്നെ 5 റൂമാണ് എടുത്തിരിക്കുന്നത്. പോരാത്തതിന് ഫുഡിന്റെ ചിലവും കൂടി ആയപ്പോൾ ബില്ലിന്റെ കാര്യം ഏറെക്കുറെ തീരുമാനമാകും എന്ന് ഉറപ്പാണ്. ഇതെല്ലാം എന്തിനാണ് നിങ്ങളോട് പറയുന്നത് എന്ന് ചോദിച്ചാൽ. ഒരു ശരാശരി മലയാളി യൂവകളുടെ വിവാഹത്തെ കുറിച്ചുള്ള ഭയവും ഇതൊക്കെ തന്നെയല്ലേ..

രാത്രി എട്ട് മണിയോടെ ഫുഡും കഴിച്ച് ഇരിക്കുബോഴാണ് നാളത്തെ കാര്യങ്ങൾ ഓർത്ത് അല്പം ടെൻഷൻ തോന്നിയത് .

അഭിയെ ഒന്ന് വിളിക്കാം. അവളുടെ അവസ്ഥകൂടി അറിയാല്ലോ.. ഞാൻ ചിന്തിച്ചു.

രണ്ട് വട്ടം റിംഗ് ചെയ്തപോഴാണ് അവൾ കോളെടുത്തത്.

ഹലോ. കിച്ചുട്ടാൻസ് പറയു ഏതുവരെയായി കല്യാണ ഒരുക്കങ്ങളൊക്കെ .
എല്ലാം സെറ്റാണ്. എനി പെണിനെ എന്റെ കയ്യിലേക്ക് ഇങ്ങ് തനാൽ മതി.

ങേ.. അത്രക്ക് തിടുകയോ.. അഭിരാമി ഊറി വന്ന ചിരി അടക്കി പിടിച്ചുകൊണ്ട് തിരിച്ച് ചോദിച്ചു.

മ്മ്… കുറച്ച് തിടുക്കം ഇല്ലാതില്ല. ഞാൻ മറുപടി കൊടുത്തു.

ഓഹോ… അതെന്തിനാപ്പൊ ഇത്രക്ക് തിടുക്കം…

അതൊക്കെയുണ്ട് അതൊക്കെ ഞാൻ പിന്നെ പറഞ്ഞുതരാം. അതൊക്കെ പോട്ടെ ഏതുവരെയായി അവിടത്തെ ഒരുക്കങ്ങൾ. ഞാൻ അവളോട് ചോദിച്ചു.

അതൊക്കെ ചേട്ടന്റെ അൺഡറിൽ വരുന്ന കാര്യമായോണ്ട് എനിക്ക് വലിയ ടെൻഷനില്ല. അവൾ പറഞ്ഞു.

പക്ഷേ എനിക്ക് ചെറിയൊരു ടെൻഷനുണ്ടഭി..

എന്തിന്…

താലി കേട്ടുബോ എന്റെ കൈ വിറക്കുമോ എന്നൊരു പേടി.

അതാണോ. അതിന് ഒരു വഴിയുണ്ട്.

എന്താ… ഞാൻ ആകാംഷയോടെ ചോദിച്ചു.

അത് താലി കേട്ടുബോ കണ്ണടച്ചാൽ മതി.

ആഹാ… നല്ല ഐഡിയ. എന്നിട്ട് വേണം ആളെ മാറി താലി കെട്ടാൻ.

അങ്ങനെ ഓരോ തമാശകളും പറഞ്ഞ് ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

സൺഡേ (കല്യാണം )

ഞാൻ രാവിലെ നേരത്തെ എഴുനേറ്റ് കുളി കഴിഞ്ഞ് നിൽക്കുബോഴാണ് ചേട്ടൻ റൂമിലേക്ക് കയറിവന്നത്.

പിന്നെ അവന്റെ സഹായത്തോടെ ഡ്രസ്സ്‌ മാറി.

പച്ച ഷർട്ടും കസവ് മുണ്ടുമാണ് താലി കേട്ടുബോൾ ഞാൻ ഇടുന്നത്. അത് തന്നെയാണ് അഭിയുടെയും കളർകോട്.

ഡ്രസ്സ്‌ മാറൽ കഴിഞ്ഞ് ചേട്ടന്റെ നിർബന്ധം കാരണം ചെറിയ രീതിയിൽ മേക്കപ്പും ചെയ്തു.

ചേട്ടൻ റൂമിലേക്ക് കയറിവരുബോൾ കയ്യിൽ കരുതിയിരുന്ന കവറിൽ നിന്നും ഒരു ചെറിയ ബോക്സ്‌ എടുത്തു. അതൊരു വാച്ചായിരുന്നു. അവനത് എന്റെ കയ്യിൽ കെട്ടിത്തന്നു.

അതിന് ശേഷം ഞങ്ങൾ റൂമിന് പുറത്തേക്ക് ഇറങ്ങി.

ഞങ്ങൾ ഇറങ്ങുന്നതും കാത്ത് എല്ലാവരും പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

പുറത്ത് എത്തിയതും അമ്മയെന്റെ അടുത്തേക്ക് വന്നശേഷം എന്റെ കയ്യിൽ ഒരു ബ്രേസ്‌ലെറ്റ് കെട്ടിത്തന്നു.

പിന്നെ ഏട്ടത്തിയുടെ വീട്ടുകാരുടെ വക. അതിന് ശേഷം അമ്മായിയുടെയും അമ്മാവന്റെയും വകയും കിട്ടി. അതിന് ശേഷം ഞങ്ങൾ എല്ലാവരും ചേർന്ന് ഹോട്ടലിൽ നിന്നും അമ്പലത്തിലേക്ക് പുറപ്പെട്ടു.

കൃത്യ സമയത്ത് തന്നെ അവിടെ എത്തുകയും ചെയ്തു.
ഞങ്ങൾക്ക് മുൻപ് തന്നെ അഭിയും വീട്ടുകാരും അമ്പലത്തിൽ എത്തിയിരുന്നു.

കസവ് സാരിയാണ് അവളുടെ വേഷം എന്റെ ഷർടിനോട്‌ മാച്ചായാ പച്ച ബ്ലൗസും.

അവളുടെ കഴുത്തിൽ അതികം അഭരണങ്ങൾ ഒന്നുമില്ല. ആകെയുള്ളത് പച്ച മുത്തുകൾ പിടിപ്പിച്ച ഒരു പാലക്കാ മാല മാത്രമാണ്.

കയ്യിലാകട്ടെ ഒന്നിൽ പച്ച ഫാൻസി വളകളും മറ്റൊന്നിൽ സ്വാർണത്തിന്റെ വീതി കൂടിയ ഒരു വളയും. സുന്ദരിയായിട്ടുണ്ട് പെണ്ണ്. അവൾ എനിക്ക് നേരെ ഒരു ചിരിയെറിഞ്ഞു.

എന്റെ അടുത്ത നോട്ടം പോയത് എന്റെ മോളുടെ നേർക്കാണ്.

അവൾ അഭിയുടെ ഏട്ടന്റെ വൈഫിന്റെ കയ്യിലാണ്. അവളും ഇന്ന് പച്ച തന്നെയാണ്. ഒരു പച്ച പട്ടുപാവാട. സുന്ദരിയാണ്‌ അവളും അമ്മയെപോലെ തന്നെ .

മുഹൂർത്തമായി എന്ന് ആരോ പറഞ്ഞത് കേട്ടപ്പോൾ ഞാൻ നേരെ കതിർ മണ്ഡപത്തിലേക്ക് കയറി.

അൽപ സമയം കഴിഞ്ഞപ്പോൾ അഭിയും അങ്ങോട്ട് കയറി.

കുറച്ച് നേരത്തെ തന്ത്രിയുടെ മന്ത്രജപത്തിനെടുവിൽ അദ്ദേഹം എനിക്ക് നേരെ അഭിയുടെ കഴുത്തിൽ ചാർത്തുവാനുള്ള താലി നീട്ടി.

ഞാനത് വിറക്കുന്ന കൈകളോടെ ഏറ്റുവാങ്ങി.

അപ്പോഴേക്കും അഭിരാമി എനിക്ക് മുന്നിൽ അഭിമുഖമായി നിന്നിരുന്നു.

അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നുകൊണ്ട് കൈകൾ കൂപ്പി പിടിച്ചു.

ഞാനും ആ കണ്ണുകളിൽ തന്നെ നോക്കി.

കെട്ടട്ടെ… ഞാനാ കണ്ണിൽ തന്നെ നോക്കികൊണ്ട് അവളോട് അനുവാദം ചോദിച്ചു.

മ്മ്.. ഒരു മൂളലോടെ നിറഞ്ഞ ചിരിയൽ അവൾ എനിക്ക് കെട്ടാൻ അനുവാദം തന്നു.

ഞാൻ എന്റെ കയ്യിലെ താലി അവളുടെ കഴുത്തിലേക്ക് വച്ച് അതിന്റെ കൊളുത്തിട്ടു.

ആ പരുപാടി കഴിഞ്ഞപ്പോൾ തന്നെ വലിയ എന്തോ നേടി കഴിഞ്ഞതുപോലെയുള്ള സന്തോഷമായിരുന്നു എനിക്ക് .

അതിന് ശേഷം തുളസി കൊരുത്ത മാല ഞങ്ങൾ പരസ്പരം കഴുത്തിൽ അണിയിച്ചു.

ചടങ്ങുകൾക്കെല്ലാം ശേഷം പിന്നീട് അങ്ങോട്ട് ഫോട്ടോ എടുക്കുന്നവരുടെ വെറുപ്പിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *