തണൽ – 5 2അടിപൊളി  

ബാത്‌റൂമിൽ കയറി നൈസായിട്ട് ഒന്ന് കുളിച്ചശേഷം ഞാൻ ഡ്രസ്സ്‌ മാറി റൂമിലേക്ക് വന്നു.

സമയം 10.00 കഴിഞ്ഞിരിക്കുന്നു. ഞാൻ മണിയറയിൽ അഭിയേയും കാത്തിരുന്നു.

അല്പസമയം കഴിഞ്ഞതും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി.

എന്റെ പ്രദീക്ഷ തെറ്റിക്കാതെ അത് അഭിരാമിയായിരുന്നു. നൈറ്റ്‌ ഗൗണാണ് അവളുടെ വേഷം. കയ്യിൽ ഒരു ഗ്ലാസ് പാലുമുണ്ട് .

അവൾ എന്നെ നോക്കി ചിരിച്ച ശേഷം വാതിലടച്ച് കുറ്റിയിട്ടു.

ആഹാ… ഞാൻ വിചാരിച്ചു സിനിമയിൽ കാണുന്നതുപോലെ സെറ്റ് ശരീയൊക്കെ ഉടുത്തുകൊണ്ടവും വരുന്നതെന്ന്.. ഞാൻ ഒരു തലയിണ എടുത്ത് മടിയിലേക്ക് വച്ചുകൊണ്ട് അഭിയോട് പറഞ്ഞു.

അതൊക്കെ പഴഞ്ചൻ ഏർപ്പാടല്ലേ കിച്ചു…

അല്ല ഞാൻ പറഞ്ഞുനോള്ളൂ. അല്ല.. നീനു എവിടെ…

അവള് ഏട്ടന്റെ കുട്ടികളോടൊപ്പം അവിടെ കിടന്നു. അവൾ കയ്യില്ലേ പാൽഗ്ലാസ് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.

ഞാനത് വാങ്ങിയ ശേഷം അഭിയോട് എന്റെ അരികിൽ ഇരിക്കുവാൻ പറഞ്ഞു.

ഇത് പകുതി കുടിക്കാൻ വേണ്ടിയിട്ടല്ലേ.. ഞാൻ അവളോട് ഒന്നും അറിയാത്തത് പോലെ ചോദിച്ചു.

അതിനവൾ എന്നെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്.

എന്നാ നമ്മുക്ക് ഒരു കാര്യം ചെയ്യാം. ഞാൻ എന്താണ് പറയുന്നത് എന്നറിയുവാൻ വേണ്ടി അഭിരാമി ആകാംഷയോടെ എന്നെ നോക്കിയിരുന്നു.

താൻ ആദ്യം കുടിക്ക് അതിനുശേഷം ഞാൻ കുടിക്കം.

ഹ്മ്മ.. പെട്ടെന്ന് വായിൽ വന്ന ചിരി അവൾ വാ പൊതി അടക്കി പിടിച്ചു. ഇതാണോ കാര്യം.. കിച്ചു എന്തോ ആന കാര്യമാവും പറയാൻ പോകുന്നത് എന്ന് കരുതി. അവൾ ചിരിക്കുന്നതിനിടയിൽ പറഞ്ഞു.

മ്മ്… ഇങ്ങുതാ.. അതും പറഞ്ഞവൾ ഗ്ലാസിന് വേണ്ടി കൈ നീട്ടി.

ഞാൻ ഒരു ചിരിയോടെ അതവൾക്ക് കൊടുത്തു.

അവൾ ആ ഗ്ലാസ് വാങ്ങി ചുണ്ടോടു ചേർത് എന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് പാല് പകുതിയുള്ളാം കുടിച്ചു. അതിന് ശേഷം ആ ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി.
ഞാനും ഒരു ചിരിയോടെ അത് വാങ്ങി കുറച്ച് കുടിച്ചു. അതിന് ശേഷം ഞാൻ അതിൽ ബാക്കിയുള്ള പാൽ വീണ്ടും അവൾക്ക് നേരെ നീട്ടി.

മ്മ്… എനിയിത് മുഴുവൻ കുടിക്ക്. ഞാനത് പറഞ്ഞതും അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി.

അവൾ ഒന്നും മിണ്ടാതെ തന്നെ എന്റെ കയ്യിൽ നിന്നും ആ ഗ്ലാസ് വാങ്ങി. ആ ഗ്ലാസിലെ അവശേഷിച്ച പാല് കൂടി അവൾ തന്റെ വായിലേക്ക് കമിഴ്ത്തിയ ശേഷം ആ ഒഴിഞ്ഞ ഗ്ലാസ്‌ ടേബിളിന് മുകളിലേക്ക് വച്ചു.

എന്തായാലും എല്ലാം നല്ലരീതിയിൽ കഴിഞ്ഞപ്പോ വല്ലാത്തൊരു സമാദാനം. ഞാൻ പറഞ്ഞു.

ഞാനും ഒട്ടും പ്രദീക്ഷിച്ചില്ല കിച്ചു എല്ലാം ഇങ്ങനെ സ്മൂത്തായി നടക്കുന്ന്. അവളെന്റെ അടുത്തേക്ക് നീങ്ങിയിരുന്ന ശേഷം എന്റെ വിരലുകൾക്കിടയിലൂടെ വിരലുകൾ കോർത്ത് പിടിച്ചുകൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു.

അന്നേരം എനിക്ക കണ്ണുകളിൽ കാമത്തിന്റെ തിരയിളക്കമല്ല കാണാൻ കഴിഞ്ഞത്. ആ സുന്ദരമായ കണ്ണുകളിൽ ക്ഷീണം വല്ലാതെ പിടിമുറുക്കിയിരിക്കുന്നു. എന്റെയും സ്ഥിതി മറിച്ചല്ലായിരുന്നു.

ഞാനെന്റെ രണ്ട് കൈകൾ കൊണ്ടും അഭിയുടെ മുഖം കോരിയെടുത്ത് ആ നെറ്റി തടത്തിൽ ഒരു ചുംബനം നൽകി. അവളത് രണ്ട് കണ്ണുകളും അടച്ച് കൊണ്ട് തന്നെ ഏറ്റുവാങ്ങി.

ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി.

അവള ചുംബനമെറ്റതിനുശേഷം തന്റെ കണ്ണുകൾ പാട് പെട്ട് തുറന്നു. ഇപ്പോൾ ആ കണ്ണുകൾ അല്പം കൂടി ചുവന്നതായി എനിക്ക് തോന്നി.

ഉറക്കം വരുന്നുണ്ടല്ലേ… ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

അതിനവൾ ഒന്നും പറഞ്ഞില്ല. പകരം എന്നെ നോക്കി മങ്ങിയ ഒരു ചിരി മാത്രം തന്നു.

നമ്മുക്കെന്നാൽ ഉറങ്ങിയല്ലോ… ഞാൻ ചോദിച്ചു.

എന്റെ ചോദ്യം കേട്ട് പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു.

അപ്പോ.. നമ്മുടെ ഫസ്റ്റ്നൈറ്റ്‌. അവൾ അതിശയത്തോടെ തിരിച്ച് ചോദിച്ചു.

“എനിയെന്നും നീയെൻ അരികിലില്ലേ സഖീ… എനിയുള്ള രാത്രികൾ നമ്മുക്ക് പകലുകളാക്കാം” അന്നേരം ഞാനെന്റെ വായിൽ വന്ന വരികൾ ഒരു കവിത പോലെ അവളെ നോക്കി പാടി.

ആഹാ… കവിതകയോ…

നിന്നെ കണ്ടാൽ ആർക്കാണ് പ്രിയേ കവിത വരാത്തത്. ഞാൻ ചിരിച്ചുകൊണ്ട് അവളോട് തിരിച്ച് ചോദിച്ചു.
പിന്നെ നമ്മുക്ക് നാളെ നേരത്തെ ഇറങ്ങണ്ടേ . അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട് നാളെ 11.അരക്ക് മുന്നേ അവിടെ എത്തണമെന്ന് അപ്പോ നമ്മൾ ഇവിടെ നിന്നും 6.30 ഇറങ്ങേണ്ടിവരും .

Leave a Reply

Your email address will not be published. Required fields are marked *