എന്ന നമ്മുക്ക് ഉറങ്ങാം ഞാൻ എന്റെ കവിയെയും കെട്ടിപ്പിടിച്ച് ഉറങ്ങട്ടെ എന്നും പറഞ്ഞുകൊണ്ട് അവൾ എന്റെ മാറിലേക്ക് വീണു. ഞാൻ അവളെയും കെട്ടിപിടിച്ചുകൊണ്ട് ബാഡിലേക്ക് കിടന്നു.
അഭിയുടെ ചൂടുള്ള ശരീരം എന്റെ ശരീരത്തെയും ചൂടുപിടിപ്പികുന്നുണ്ട്.
അവളുടെ ചൂടുള്ള നിശ്വാസം എന്റെ കഴുത്തിൽ വന്ന് പതിച്ചുകൊണ്ടിരുന്നു.
എന്റെ മനസ്സ് എന്റെ കൈവിട്ട് പോകുന്നത് പോലെ തോന്നുന്നുണ്ട്. എങ്കിലും ഞാൻ എന്റെ കൈകളെ നിയന്ത്രിച്ചുനിർത്തി.
പിന്നെ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
മൺഡേ :
അഭിയുടെ വിളി കേട്ടാണ് ഞാൻ ഉറക്കമുണർന്നത് .
കിച്ചു എഴുനേൽക്ക്…
എന്താ അഭി.. ഞാൻ എഴുനേൽക്കാൻ ഒരല്പം മടി കാണിച്ചുകൊണ്ട് ചോദിച്ചു.
എനിയും കിടന്നാൽ നേരം വൈകും. നമ്മുക്ക് വീട്ടിൽ പോണ്ടേ… എഴുനേക്ക് കിച്ചു. അവളെന്നെ വീണ്ടും കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ കഷ്ടപ്പെട്ട് കണ്ണുതുറന്ന് നോക്കി.
അഭിയെ കണ്ടപ്പോൾ തന്നെ അവളുടെ കുളി കഴിഞ്ഞെന് മനസിലായി.
ഞാൻ പിന്നെ സമയം കളയാൻ നിന്നില്ല. വേഗം ബാത്‌റൂമിലേക്കോടി കയറി. വേറെ ഒന്നുകൊണ്ടല്ല നേരം വൈകിയാൽ ചിലപ്പോൾ അമ്മ അഭിയെ കുറ്റം ചാരും എന്ന് കരുതിയിട്ടാണ്.
ബാത്‌റൂമിൽ കയറി എല്ലാ പരിപാടിയും തീർത്ത് ഒരു ടവ്വലും അരയിൽ ചുറ്റി പുറത്തിറങ്ങുബോൾ നീനു ഡ്രസ്സ് ചെയ്ഞ്ചിങും കഴിഞ്ഞ് എന്നെയും കാത്ത് റൂമിൽ നിൽപ്പുണ്ടായിരുന്നു.
ആഹാ… ഇതാര്.. ഇന്നലെ എവിടായിരുന്നു എന്റെ മോള്.. ഞാൻ നീനുവിനോട് ചോദിച്ചു. ഇന്നലെ ഞാൻ ഗീതുചേച്ചിടെം അപ്പുന്റിമ് ഒപ്പ കിടന്നെ (അഭിയുടെ ഏട്ടന്റെ മക്കൾ ).
ആഹാ… അതേയ് നീനുട്ടി നമ്മള് ഇന്ന് എങ്ങോട്ട പോവുനേ എന്നറിയോ..
അറിയാം.
എന്ന എങ്ങോട്ടാ പറ.
അച്ഛമേനിം അച്ചാച്ചനിം കാണാനല്ലേ..
ആരുപറഞ്ഞു…
ഞാനത് ചോദിച്ചതും അവൾ റൂമിലെ അലമാരക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചു.
അവിടെ എന്താ എന്നറിയുവാൻ വേണ്ടി ഞാൻ അങ്ങോട്ട് തിരിഞ്ഞു നോക്കി.
ആഹാ.. ഇവിടുണ്ടായിരുന്നോ..
ഇന്നലെ ഡ്രസ്സ് പാക്ക് ചെയ്യാൻ സമയം കിട്ടില്ല. അഭി ഷെൽഫിൽ നിന്നും ഡ്രസ്സുകളെടുത് ബാഗിലെക്ക് വാകുന്നതിനിടയിൽ എന്നോട് പറഞ്ഞു.
കിച്ചു.. കിച്ചുന്റെ ഡ്രസ്സ് വല്ലതും വെക്കണോ..
വേണ്ട അഭി. ഡ്രസ്സൊക്കെ അവിടെയുണ്ട്. പിന്നെ രണ്ട് ഇന്നർസണ് വെക്കേണ്ടത്. അത് പിന്നെ ഞാൻ വച്ചോണ്ട്. ഞാനവൾക്ക് മറുപടി കൊടുത്തു.
അതൊക്കെ ഞാൻ ബാഗിൽ വച്ചിട്ടുണ്ട്. അവൾ തിരിച്ച് എനിക്ക് മറുപടി തന്നു.
കിച്ചുന് ഇപ്പോ ഇടാനുള്ള ഡ്രസ്സ് ദേ.. ആയിരിക്കുന്നു. അവൾ ബെഡിലേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു.
ഞാൻ നോക്കുബോൾ അവൾ ഉടുത്തിരിക്കുന്ന സാരിയുടെ അതെ നിറത്തിലുള്ള ടീഷർട്ടാണ്. പിന്നെ ഒരു ബ്ലാക്ക് ജീനും.
ഞാനത് എടുത്തിട്ട ശേഷം അഭിയുടെ അടുത്തേക്ക് ചെന്നു.
ഞാൻ സഹായിക്കണോ…
വേണ്ട. കഴിഞ്ഞു. അവൾ അതും പറഞ്ഞ് ബാഗിന്റെ സിബ്ബടച്ചു.
ഒരു മിനിറ്റ് അവിടെ നിന്നെ. ബാഗ് എടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങിയ അഭിയെ ഞാൻ പുറകിൽ നിന്നും വിളിച്ചു.
അവൾ തിരിഞ്ഞ് ചോദ്യം ഭാവത്തിൽ എന്നെ നോക്കി.
ഇതെന്താ മുഖത്തൊരു പാട്.
അത് കേട്ട് അഭി തന്റെ കൈ കൊണ്ട് രണ്ട് കവിളുകളിലും തുടക്കാൻ തുടങ്ങി.
വേണ്ട ഞാൻ തുടച്ച് തരാം. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.
ഞാനെന്റെ വലത് കൈ അവളുടെ ഇടത് കവിളിൽവച്ചശേഷം തള്ളവിരൽ കൊണ്ട് പതിയെ ആ കവിളിൽ ഒന്ന് തഴുകി.
സുന്ദരിയായിട്ടുണ്ട് കാണാൻ എന്ന് പറഞ്ഞതിന് പുറക്കെ ഞാൻ അവളുടെ വലത് കവിളിൽ പൊടുന്നനെ എന്റെ ചുണ്ടമർത്തി.
ഇപ്പോ ആ പാട് പോയി. എനി നമ്മുക്ക് പോവാം . ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്റെ ചിരി കണ്ടപ്പോൾ തന്നെ ഞാൻ കളിപ്പിച്ചതാണ് എന്നവൾക്ക് മനസ്സിലായി.
ഞങ്ങൾ റൂമിന് വെളിയിൽ ഇറാങ്ങിയപ്പോൾ ഞങ്ങളെയും കാത്ത് പുറത്ത് അഭിയുടെ വീട്ടുകാർ നിൽപ്പുണ്ടായിരുന്നു.
അവളുടെ അമ്മയുടെ നിർബന്ധം മൂലം ഓരോ ഗ്ലാസ് ചായ കുടിച്ചാണ് ഞങ്ങൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്.
