മേക്കിങ് ഓഫ് എ ഗിഫ്റ്റ് Like

ഹിസ്റ്ററി ടെക്സ്റ്റ്‌ലും ഇംഗ്ലീഷ് മുതൽ മലയാളം സിനിമയിലും കാണിച്ചിട്ടുള്ള കാര്യങ്ങളും പിന്നെ കഥക്ക് ആവിശ്യമായി സിറ്റുവേഷൻസ് വളച്ചൊടിച്ചും ബ്രിട്ടീഷ് ഭരണകാലം എഴുതാൻ ശ്രെമിക്കുക ആണ്‌. അഭിപ്രായങ്ങൾ കമ്മെന്റ് ആയി രേഖപ്പെടുത്തു.

Nb:- സായിപ്പന്മാർ മലയാളം പറയും ***

കച്ചവടത്തിനായി വന്നവർ നമ്മളെ ചതിയിൽ പെടുത്തിയും തമ്മിലടിപ്പിച്ചും അധികാരം പിടിച്ചടക്കി. പൊന്നും മണ്ണും സുഗന്ധദ്രവ്യങ്ങളും മാത്രമല്ല അവർ നമ്മുടെ സ്ത്രീകളെയും അവരുടെ ആഗ്രഹപ്രേകരം വെച്ചനുഭവിച്ചു. ആദ്യം അക്രമത്തിന് ശേഷം ബലാത്സംഗം ചെയ്തും പിന്നീട് കാര്യം കാണാൻ ഭാര്യയെയും സഹോദരങ്ങളെയും ചിലർ അവർക്ക് മുന്നിൽ കാഴ്ച വെച്ചു. കുടിലുകളിലും മണിമാളിക കളിലും പൂച്ചകണ്ണുള്ള കുഞ്ഞുങ്ങൾ പിറക്കാൻ തുടങ്ങി. അതിലൊരു പൂച്ചക്കണ്ണൻ ആണ്‌ ഈ ഞാനും. അതെ എന്റെ അമ്മയുടെ ആദ്യഭർത്താവ് ബ്രിട്ടീഷ്കാരുടെ ദാസ്യൻ ആയിരുന്നു. പൊന്നും പണവും പിന്നെ സ്വന്തം ഭാര്യയെയും അയാൾ അവർക്ക് മുന്നിൽ കാണിക്ക വെച്ചു. പക്ഷെ കാര്യം കണ്ടു കഴിഞ്ഞപ്പോൾ അയാളുടെ വീടും കമ്പനി പട്ടാളം ആക്രമിച്ചു. അന്ന് എന്നെയും അമ്മയെയും അവരിൽ നിന്നും രക്ഷിച്ചത് എന്റെ അച്ഛൻ കേളു ആയിരുന്നു. ജന്മം തന്നിലെങ്കിലും കർമം കൊണ്ട് അയാൾ എനിക്ക് അച്ഛൻ ആണ്‌.

അച്ഛൻ ഒരു വ്യാപാരിയുടെ സഹായി ആയിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും മറ്റും വാങ്ങാൻ മലയിടുക്കുകളിലും വനത്തിലും പോകുന്നത് അച്ഛന്റെ നേതൃത്വത്തിൽ ഉള്ള സംഘമായിരുന്നു. എനിക്ക് പുച്ഛകണ്ണും ഇംഗ്ലീഷ്കാരെ പോലെ ഉള്ള ശരീരഘടന ആണെങ്കിലും എനിക്ക് അമ്മയെ പോലെ ഇരുനിറം ആയിരുന്നു. അതുകൊണ്ട് തന്നെ എന്നെ കാണുന്നവർ സംശയത്തോടെ നോക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു സാധരണ കാരൻ ആയി നടക്കാൻ എനിക്ക് പറ്റി.

രണ്ടാം ലോകമഹായുദ്ധം കാരണം ഉണ്ടായ പ്രതിസന്ധി കാരണം അച്ഛൻ കുറച്ചു നാളുകൾ ആയി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വീടിന് ചുറ്റും കപ്പയും മറ്റും വെച്ചു പിടിപ്പിച്ചും പിന്നെ പശുക്കളും കോഴികളും ഉള്ളത് കൊണ്ട് ഞാനും അച്ഛനും അമ്മയും തട്ടിയും മുട്ടിയും ജീവിച്ചു പൊന്നു. പക്ഷെ നമ്മുടെ പരിസരത്ത് താമസിച്ചിരുന്നവരുടെ അങ്ങനെ ആയിരുന്നില്ല കടുത്ത ദാരിദ്ര്യം അവരെ വെട്ടയടിഇരുന്നു. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്‌തെങ്കിലും അതൊന്നും അവരുടെ പ്രേശ്നത്തിന് പരിഹാരം ആയിരുന്നില്ല.
ഒരു ദിവസം ഞാനും അമ്മയും പശുക്കളെ മേച്ചിട്ട് തിരിച്ചു വരുമ്പോൾ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അച്ഛൻ എന്തോ വലിയ ചിന്തയിൽ ആയിരുന്നു. മുറ്റത്ത്‌ എത്തിയപ്പോൾ ഞാൻ പശുക്കളെ അമ്മയെ ഏൽപ്പിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടി.

” ഡാ നിക്കടാ മെല് കഴുകിട്ട് അകത്തേക്ക് കേറിയാൽ മതി ”

പുറകിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു.

” നല്ല വിശപ്പ് ഉണ്ട് അമ്മേ ”

“നീ കാലും കയ്യുമെങ്കിലും കഴുക് എന്റെ ചന്തു ”

ഞാൻ മനസില്ല മനസോടെ ഉമ്മറത്ത് നിന്നും ഇറങ്ങി.

” മോനെ ചന്തു ഒന്നിങ് വന്നേ ”

കിണറ്റിൻ കരയിലേക്ക് നടക്കാൻ തുടങ്ങിയ എന്നെ അച്ഛൻ വിളിച്ചു.

” എന്താ അച്ഛാ ”

അച്ഛന്റെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു. അപ്പോൾ അച്ഛന്റെ കയ്യിൽ ഇരുന്ന പേപ്പർ അടുത്ത് കിടന്നിരുന്ന നൽകാലിയിൽ വെച്ചുകൊണ്ട് പറഞ്ഞു.

” പെട്ടെന്ന് കുറച്ചു ലോഡ് കൊച്ചിയിൽ എത്തിക്കണം ഇപ്പോഴാ എഴുത്ത് വന്നത്… കൃഷ്ണനും ചത്തുണ്ണിയും നാട്ടിൽ പോയിരിക്കുകയാ അവരെ കത്ത് നിൽക്കാൻ സമയം ഇല്ല…… നീ വരുമോ എന്റെ കൂടെ ”

” അതിനെന്താ അച്ഛാ ഞാൻ വരാമല്ലോ ”

” എങ്കിൽ പെട്ടെന്ന് ഒരുങ്ങി വരൂ .. ഇപ്പോൾ തന്നെ പുറപ്പെടണം”

ഞാൻ വീടിനുള്ളിലേക്ക് കയറി അച്ഛനോടൊപ്പം പുറപ്പെടാൻ തയ്യാറായി. ഞാൻ ഒരുങ്ങി ഇറങ്ങുമ്പോൾ പുറത്ത് അച്ഛനും അമ്മയും ആരോടോ സംസാരിച്ചു നിൽക്കുന്നത് ആണ്‌ കാണുന്നത്.

” നിങ്ങൾ ഇവരെയും കൂടെ കുട്ടിക്കോളൂ നമ്മളാൽ കഴിയുന്ന ഒരു സഹായം അല്ലെ ”

അമ്മ അച്ഛനോട് സംസാരിക്കുക ആണ്‌. ഞാൻ നോക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ. സാവിത്രിയും ലക്ഷ്മിയും നിൽപ്പുണ്ട്. അടുത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടികൾ ആണ്‌. അവരുടെ അച്ഛന്റെ കിഴക്ക് ഏതോ മലയിൽ ഉള്ള തോട്ടത്തിൽ പണിക്ക് പോയിരിക്കുക ആണ്‌ പക്ഷെ കുറെ നാളുകൾ ആയി വിവരം ഒന്നും ഇല്ല. ഞങ്ങളുടെ പറമ്പിൽ വിളയുന്നതിൽ ഒരു പങ്ക് കഴിച്ചാണ് അവർ ഇപ്പോൾ കഴിയുന്നത്.

” അങ്ങനെ ആണെങ്കിൽ നീ കൂടെ ഒരുങ്ങി വരൂ. ഇവർക്ക് ഒരു കൂട്ടും ആവുമല്ലോ “
അച്ഛൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു. അമ്മ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.

” എന്താ അമ്മേ……. ഇവർ എന്ത ഇവിടെ ”

” ഞാനും നിങ്ങളോടൊപ്പം വരുന്നുണ്ട്….. നീ അച്ഛന്റെ അടുത്തേക്ക് ചെല്ല് ഞാൻ പെട്ടെന്ന് ഒരുങ്ങി ഇറങ്ങട്ടെ ”

അമ്മ നടത്തത്തിനിടക്ക് എന്നോട് പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറി. ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു.

” മോനെ ഇവരും നമ്മുടെ കൂടെ വരുന്നുണ്ട്….. അവരുടെ അവസ്ഥ നമുക്ക് അറിയാവുന്നത് അല്ലെ…. പിന്നെ നമ്മുക്കും ഒരു സഹായം ആവും. കൃഷ്ണനും ചാത്തുണ്ണിയും ഇല്ലാത്തത് അല്ലെ ”

അച്ഛനും അമ്മയും സാവിത്രിയും ലക്ഷ്മിയും കൂടെ അച്ഛന്റെ കുതിരവണ്ടിയിലും. ഞാൻ അവർക്ക് പിറകിൽ ഞങ്ങളുടെ കളവണ്ടിയിലും യാത്ര തിരിച്ചു. രണ്ട് ദിവസത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ ചരക്ക് എടുത്ത് തിരിച്ചു കൊച്ചിയിലേക്ക് തിരിച്ചു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. കാടിനുനടുവിൽ കൂടെ ഉള്ള യാത്രക്കിടയിൽ അച്ഛന്റെ കുതിരവണ്ടി പെട്ടെന്ന് നിന്നു. അമ്മയും അച്ഛനും വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടക്കുന്നത് കണ്ട് ഞാനും വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് നടന്നു. എന്റെ കൂടെ വരാൻ ഒരുങ്ങിയ സാവിത്രിയെ ഞാൻ തടഞ്ഞു.

ബ്രിട്ടീഷ് പട്ടാളം ആണ്‌ ഞങ്ങളെ തടഞ്ഞു നിന്നിരുന്നത്. അവിടെ വെച്ചാണ് ഞാൻ ആദ്യം ആയി റോബർട്ട്‌ ഇല്ലിസിനെയും അയാളുടെ സബോർഡിനേറ്റ് പീറ്ററിനെയും കാണുന്നത്. പന്തത്തിന്റെ വെളിച്ചത്തിൽ അവരുടെ രണ്ടുപേരുടെയും മുഖം ഞാൻ വെക്തമായി കണ്ടു.പിറ്റർ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

” സ്‌പൈസസ്സ്!!!!!! ഇത്രയും ലോഡും ആയി എങ്ങോട് പോകുന്നു ”

” കൊച്ചി ”

” ലെറ്റ്‌ മീ സീ വാട്ട്‌ യു ഹാവ് ”

അയാൾ അച്ഛനെ തള്ളി മാറ്റിക്കൊണ്ട് വണ്ടിയുടെ അടുത്തേക്ക് വന്ന്. അച്ഛന്റെ അയാളുടെ പുറകെ പേടിച്ചു കൊണ്ട് നടന്നു. പീറ്റർ അച്ഛന്റെ വണ്ടിയിൽ ഇരുന്ന ഒരു ചക്ക് കിറി അതിൽ ഉണ്ടായിരുന്ന കുരുമുളക് മണപ്പിച്ചു നോക്കി. എന്നിട്ട് റോബർട്ട്‌ ഇല്ലിസ് നെ നോക്കി പറഞ്ഞു.
” സർ ഗുഡ് ക്ലോളിറ്റി സ്റ്റഫ് ”

Leave a Reply

Your email address will not be published. Required fields are marked *