” അതിന് വിവാഹം കഴിയണം എന്നില്ലല്ലോ ”
എന്നു പറഞ്ഞ് വശ്യമായി ചിരിച്ച ശേഷം എമി അവളുടെ റൂമിലേക്ക് നടന്നു. അവൾ റൂമിൽ കയറി വാതിൽ ചാരിയാ ശേഷം കാട്ടിലിന് അടിയിൽ കത്തിയും മായി കിടക്കുന്ന എന്നെ നോക്കി. ഞാൻ അവളെ നോക്കി ഒന്നു കണ്ണടച്ചു തല കുലിക്കി. അപ്പോയെക്കും അവളെ പിന്തുടർന്ന് ഇല്ലിസ് വാതിൽ തുറന്നു കൊണ്ട് എമിയെ പിന്നിൽ നിന്നും കെട്ടി പിടിച്ചു. എമി അയാളുടെ നെഞ്ചിൽ ചാരി കുറുകി നിന്നു. ഇപ്പോൾ ഞാൻ പുറത്തിറങ്ങിയാൽ ഇല്ലിസിന് എന്നെ വെക്തമായി കാണാൻ സാദിക്കും അതുകൊണ്ട് അയാൾ ഇപ്പോൾ നിൽക്കുന്നിടത്തു നിന്നും മാറാൻ വേണ്ടി ഞാൻ കാത്തിരുന്നു. ഇല്ലിസ് പെട്ടെന്ന് എമിയെ അവന് നേരെ തിരിച്ചു നിർത്തി അവളുടെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് അവളെ കൈകൊണ്ട് വരിഞ്ഞു മുറുക്കി. എമി അയാളുടെ സൗകര്യത്തിന് നിന്നുകൊടുത്തു.
“ടക്…. ടക്…. ടക് ”
പിറ്റർ കതകിൽ തട്ടിയപ്പോൾ ഇല്ലിസ് എമിയെ വിട്ട് കതക് തുറന്നു. എമി ഒരു ആശ്വാസത്തോടെ തീർക്കാനിശ്വാസം എടുത്തു. ഞാൻ അവർ എന്താണ് സംസാരിക്കുന്നത് എന്നറിയാൻ ചെവികുർപ്പിച്ചു.
” സാർ ആ ഐ.എൻ.ഐ കാരുടെ ഒളിതാവളം കണ്ട് പിടിച്ചു.. അവർ കാട്ടിനുള്ളിൽ ആണ് തമ്പടിച്ചിരിക്കുന്നത്…. നാളെ നമ്മൾ പോകുക അല്ലെ അതിന് മുൻപ് ഒന്നുകൂടി ഒന്ന് വേട്ടക്കിറങ്ങാം ”
ഇല്ലിസ് എമിയെ തിരിഞ്ഞു നോക്കിയിട്ട് പിറ്ററിനോട് പറഞ്ഞു.
” നോ മാൻ നിങ്ങൾ പൊക്കൊളു ഞാൻ ഒന്ന് റിലാക്സ് ചെയ്യട്ടെ…. ”
അപ്പോൾ പിറ്റർ ഇല്ലിസിന്റ അടുത്തേക്ക് വന്ന് ചെവിയിൽ പറഞ്ഞു.
” സാർ ആ കുട്ടത്തിൽ പല സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീ കാളും ഉണ്ട്…… ഇനി ഇങ്ങനെ ഒരു ചാൻസ് നമുക്ക് കിട്ടില്ല “
ഇല്ലിസും പിറ്ററും മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു. ഇല്ലിസ് തിരിച്ചു റൂമിനുള്ളിലേക്ക് കയറി എമിയോട് പറഞ്ഞു.
” ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം ”
പിറ്ററും ഇല്ലിസും ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പദ്ധതികൾ എല്ലാം പൊളിഞ്ഞു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ.
” ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടില്ല ഞാൻ ഇത്രയും നാൾ കാത്തിരുന്നത് വെറുതെ ആയല്ലോ ”
ഞാൻ അമർഷം അടക്കാൻ അകതെ പല്ലിറുമ്മി.
“നീ വിഷമിക്കണ്ട അവൻ ഇവിടെ നിന്നും രക്ഷപെട്ടോട്ടെ പക്ഷെ അവൻ വരുന്നത് എന്റെ കൂടെ അല്ലെ…. ഞാൻ നിനക്ക് വേണ്ടിയും എനിക്ക് വേണ്ടിയും അവനെ കൊന്നേക്കാം ”
” വേണ്ട അവൻ മരിക്കണ്ട…. അവൻ തന്നെ അവന്റെ പാപങ്ങളെ ഓർത്ത് പച്ചതപിക്കണം…. അവന് ജീവിതത്തിൽ ഇനി ഒരു സന്തോഷവും ഉണ്ടാവാൻ പാടില്ല….. നിന്നെ കൊണ്ട് അതിന് പറ്റുമോ ”
” മാരേജ് കഴിഞ്ഞാൽ അയാൾക്ക് ഞങ്ങളുടെ ഫാമിലിമെമ്പേഴ്സിനെ എതിർത്തു എന്നെ ഒന്നും ചെയ്യാൻ പറ്റില്ല…. പിന്നെ പപ്പയെ സാവദാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും സാധിക്കും. ”
” ജീവിത കലം മുഴുവൻ അവൻ ഒരു അടിമയെ പോലെ ജീവിക്കണം …… അതിന് നീ എന്നെ സഹായിക്കുമോ ”
” ഞാൻ എന്താ ചെയ്യേണ്ടത് ”
ഞാൻ പെട്ടെന്ന് എന്തോ ഓർത്ത് കൊണ്ട് ആ മുറി മുഴുവൻ തപ്പാൻ തുടങ്ങി.
” നീ എന്താ തിരയുന്നത് ”
എന്റെ പ്രവർത്തികൾ കണ്ട എമി ചോദിച്ചു..
” നിന്റെ ക്യാമറ ഇവിടെ? ”
എമി അപ്പോൾ തന്നെ അത് എടുത്ത് എന്നെ കാണിച്ചു. ക്യാമറ കണ്ടപ്പോൾ ഞാൻ അവളോട് പറഞ്ഞു.
” നീ അത് ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയുന്നത് പോലെ സെറ്റ് ചെയ്ത് ആ ടേബിളിൽ വെക്കു. ”
എമി ഞാൻ പറഞ്ഞത് പോലെ ചെയ്‌തു. എന്റെ അപ്പോഴത്തെ മാനസികാവസ്ഥായിൽ ഞാൻ ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്ന ബോദ്യം ഒന്നും ഇല്ലാതെ ഞാൻ എമിയെ ക്യാമറക്ക് മുന്നിലേക്ക് പിടിച്ചു നിർത്തി എന്നിട്ട് ഞാൻ അവളെ കടന്നു പിടിച്ചു ചുംബിക്കാൻ തുടങ്ങി. പെട്ടെന്ന് എന്നിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രേതിഷിക്കാത്ത എമി ഒരു നിമിഷം ഒന്ന് സ്റ്റക്ക്ആയി നിന്നു. ക്യാമറയുടെ കട കട ശബ്ദം അപ്പോഴും കേട്ടുകൊണ്ടിരുന്നു . ശബ്ദം നിന്നപ്പോൾ എമി എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു.
” വാട്ട് ആർ യു ഡുയിങ് ”
