ജാതകം ചേരുമ്പോൾ 11
Jaathakam Cherumbol Part 11 | Author : Kaavalkkaran
[ Previous Part ] [ www.kambi.pw ]
“ഇതോ… ഇതാണ് എന്റെ ഹസ്ബൻഡ്… ”
അവൾ എന്നേ നോക്കി ഒരു നിറഞ്ഞ പുഞ്ചിരിയിൽ അവളോട് പറഞ്ഞു…
ഒരു നിമിഷം പോലും കാക്കേണ്ടി വന്നില്ല അതിനുള്ള ഉത്തരം പറയാൻ അവൾക്ക്…
സത്യം പറഞ്ഞാൽ ഞാനും ഒന്ന് സ്റ്റക്ക് ആയി…
എനിക്ക് ഉണ്ടായത് ഒന്നും അല്ല എന്ന് മനസ്സിലായത് ചുറ്റും നോക്കിയപ്പോൾ ആണ്…
മഴയുടെ ശബ്ദം മാത്രം കേൾക്കാം….
ഞാൻ ആദ്യം നോക്കിയത് ആ തടിയനെ ആണ്…
ഇപ്പോ നിന്റെ നാക്ക് ഇറങ്ങിപോയോട… 😏
ഞാൻ കല്ല്യാണിയുടെ കൈ മുറുക്കെ പിടിച്ചു….
ജീവിതകാലം മുഴുവൻ ചേർത്ത് പിടിക്കണം എന്ന് തോന്നിപോയി…
തോന്നലല്ല…. ജീവിത കാലം മുഴുവൻ ഞാൻ ഈ കൈ ചേർത്ത് പിടിക്കും….
കൈ പിടിച്ച്കൊണ്ട് തന്നെ ഞാൻ കല്ല്യാണിയേ നോക്കി….
ഇമ ചിമ്മാതെ എന്നേ തന്നെ നോക്കി നിൽക്കുന്ന കല്ല്യാണിയേയാണ്….
ആ കണ്ണുകളിലെ പ്രണയം എനിക്ക് കാണാം…
ഉഫ് റൊമാന്റിക് വരുന്നെടാ…..😍🫢
ഒരു കിസ്സ് അങ്ങട്ട് കൊടുത്താലോ..
അല്ലേൽ വേണ്ട അപ്പാർട്മെന്റിൽ ചെല്ലട്ടേ…
ഒരു വിരുന്ന് തന്നെ കൊടുക്കാം…
“പോവാം.. ”
എന്നേ ചിന്തകളിൽ നിന്നും അവൾ ഉണർത്തി…
“എന്താ… ”
ഞാൻ കേൾക്കാത്ത പോലേ… വീണ്ടും അവളോട് ചോദിച്ചു….
“പോവാമെന്ന്… ”
അവൾ കൂടുതൽ അടുത്ത് ചേർന്നിട്ട് എന്റെ കയ്യിൽ അവളുടെ കൈ കോർത്തുകൊണ്ട് പറഞ്ഞു…
ഈ പെണ്ണ് എന്റെ ഉള്ളിലേ റൊമാന്റിക് ഹീറോയേ ഉണർത്തും ഇങ്ങനെ പോയാൽ… 😤
“ചേച്ചിടെ കല്ല്യാണം എപ്പോ കഴിഞ്ഞു.. ”
അച്ചുവാണത് ചോദിച്ചത്…..
“ലവ് മാര്യേജ് ആയിരുന്നോ…..”
പിന്നാലേ.. ആതിരയും ചോദിച്ചു…
ഈ പിള്ളേർക്ക് ഇത് എന്തൊക്കെ അറിയണം….
പക്ഷേ അവളുടെ ഉത്തരത്തിനായി എല്ലാവരെയും പോലേ ഞാനും കാതോർത്തു…
ഇനി ജാതകം പ്രശ്നം കാരണം പിടിച്ച് കെട്ടിച്ചതാണ് എന്ന് പറയോ അവൾ….
സത്യം അതാണെങ്കിലും അവളുടെ വായിൽ നിന്നും അങ്ങനെ കേൾക്കാൻ എനിക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു….
“കല്ല്യാണം കഴിഞ്ഞിട്ട് കൊറച്ചേ ആവുന്നുള്ളു… പ്രേമിച്ചാണോ എന്ന് ചോദിച്ചാൽ….”
അവൾ അതും പറഞ്ഞെന്റെ മുഖത്തേക്ക് നോക്കി…
അവളുടെ മുഖത്ത് ഒരു കള്ള ചിരി കാണാം…
പക്ഷേ എനിക്ക് അത് കണ്ടപ്പോ ഒരു കൊല ചിരി ആയാണ് തോന്നിയത്…
എന്തിനോ വേണ്ടി ഹാർട്ട് ബീറ്റ് ഓക്കേ കൂടുന്ന… പോലേ…
“ചോദിച്ചാൽ…. ”
ആതിര വീണ്ടും തിരക്കി….
ചുറ്റുമുള്ള കണ്ണുകൾ എല്ലാം ഞങ്ങടെ നേരേ ആണ്…
“ചോദിച്ചാൽ…… അതേ…. ”
കല്ല്യാണി അത്രയും പേരുടെ മുമ്പിൽ കവിൾ ഒന്ന് പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു…
ശേഷം നിര നിരയായ പല്ലുകൾ കാണിച്ച് ആരെയും മയക്കുന്ന ഒരു ചിരിയും…
ശേ ഇവൾ ഇത് എന്തൊക്കെ ആണ് ചെയ്യുന്നേ….
ഇങ്ങനെ പോയാൽ ഇവൾ എല്ലാവരുടെയും മുമ്പിൽ എന്നേ ഒരു പൂക്കി ആക്കും….😤
“വന്നേ… വന്നേ… പോവാം…. ”
ഇവൾക്കെന്താണ് ഇത്ര ധൃതി….
“ഒരു പ്രശ്നം ഉണ്ട്..ഈ മഴയത്ത് എങ്ങനെ പോവും….കാർ കൊറച്ച് മാറിയാണ് പാർക്ക് ചെയ്തിരിക്കുന്നത്….. ”
ഞാൻ കല്ല്യാണിയോട് പറഞ്ഞു…
“അതാണോ പ്രശ്നം…. ഇതൊക്കെ ഒരു പ്രശ്നം ആണോ സിദ്ധു…. ഒരു കുട കിട്ടിയാൽ മാറുന്ന പ്രശ്നം അല്ലേ ഉള്ളു ഇതൊക്കെ…. നീ എന്തിനാ ഈ ചെറിയ പ്രശ്നങ്ങൾ ഓക്കേ വലിയ പ്രശ്നം ആക്കുന്നെ….. ”
😳
ഏഹ്ഹ് ഇവൾക്കിതെന്തിന്റെ പ്രശ്നം ആണ്
കല്ല്യാണിയുടെ പെരുമാറ്റം കണ്ട് അന്തം വിട്ട് നിൽക്കുകയാണ് എല്ലാരും….
മിക്കവാറും ഇവളുടെ ഇവിടുത്തെ ആരാധന പട്ടം ഓക്കേ ഇന്ന് പോവും…..
“അച്ചു നിനക്ക് ഈ കുടവേണോ. വേണ്ടെങ്കിൽ എനിക്ക് തരോ….”
കല്ല്യാണിയുടെ പെരുമാറ്റം കണ്ട് കിളി പോയി നിൽക്കുന്ന അച്ചുവിനോടായി അവൾ ചോദിച്ചു…
