അതും പറഞ്ഞ് അവൾ എന്റെ കയ്യിൽ നിന്നും കുട വാങ്ങി നടന്നു…..
സഭാഷ്…..
നല്ല മഴ ആയതിനാൽ ഒരു നിമിഷം നേരം പോലും വേണ്ടി വന്നില്ല നനയാൻ.
അത്കൊണ്ട് തന്നെ നല്ല വൃത്തിക്ക് തന്നെ നനഞ്ഞു…നനഞ്ഞു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും കുളിച്ചു എന്ന് പറയുന്നതാവും ശരി
കാറിന്റെ അടുത്ത് എത്തിയെങ്കിലും എന്ത് കാര്യം…
കൂടുതൽ നേരം അവിടേ നിന്നില്ല… ഇനി നനയാത്ത ഭാഗം ഉണ്ടെങ്കിൽ നമ്മളായിട്ട് എന്തിനാ നനക്കുന്നെ….
അത്കൊണ്ട് വേഗം തന്നെ കാറിൽ കയറി.. പിന്നാലേ കല്ല്യാണിയും കയറി.. പക്ഷേ ഫ്രണ്ട് സീറ്റിന് പകരം ബാക്കിൽ ആണ് കയറിയത് എന്ന് മാത്രം…
ഞാനെന്താ ഇവളുടെ ഡ്രൈവറോ… 😤
ഇവളേം കൊണ്ട് വേറേ എങ്ങോട്ടേക്കേലും പോകണം എന്നൊക്കെ വിചാരിച്ചതായിരുന്നു… ഇനി ഇപ്പോ ഈ നനഞ്ഞ കോലത്തിൽ എങ്ങോട്ട് പോവാൻ ആണ്
പ്ലാൻ ഓക്കേ മൂഞ്ചിയ സ്ഥിതിക്ക് ഇനി അപ്പാർട്മെന്റ് തന്നെ ശരണം…
ഏകദേശം പകുതി ദൂരം കഴിഞ്ഞു…
കല്ല്യാണി കാറിന്റെ വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ്… ഒരക്ഷരം മിണ്ടുന്നില്ല..
ശെടാ ഇതിനും മാത്രം എന്താപ്പോ ഇവിടേ ഉണ്ടായേ…
ഒന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കണോ..
ശ്രമിക്കാം ലേ.. ഒന്നല്ലെങ്കിലും ഞാൻ കാരണം അല്ലേ..
ചേച്ചിമാരോട് വഴക്കിട്ട് ഇരുന്നാൽ പോലും അങ്ങോട്ട് പോയി മിണ്ടാത്ത ഞാനാണ്… ഇപ്പോ ഇങ്ങനെ ഓക്കേ ചിന്തിക്കുന്നേ..
കാലം പോയൊരു പോക്കേ…
“എടി കല്ല്യാണി… ഞാൻ വെറുതെ പറഞ്ഞതാടി കല്ല്യാണം കഴിഞ്ഞവരേ ഓക്കേ വായിനോക്കാറുണ്ടെന്ന്…”
ഞാൻ ഫ്രണ്ട് മിററിൽ കൂടേ അവളേ ഒന്ന് നോക്കി ആ മുഖത്ത് കുറച്ച് തെളിച്ചം ഓക്കേ വന്ന് ഒരു കള്ള ചിരി ഓക്കേ കാണാം…
ഓഹ് അപ്പോകല്ല്യാണം കഴിഞ്ഞവരേ നോക്കുമ്പോൾ ആണ് ഇവൾക്ക് പ്രശ്നം.കല്ല്യാണം കഴിയാത്തവരെ നോക്കുമ്പോൾ കുഴപ്പം കാണില്ല…
“അല്ലെങ്കിലും ഈ കല്ല്യാണം കഴിഞ്ഞവരേ ഓക്കേ നോക്കിട്ട് എന്തിനാ… കല്ല്യാണം കഴിയാത്തവരെ നോക്കുമ്പോൾ അല്ലേ അതിന്റെ ഒരു ഇത്… ”
ഞാൻ രംഗം ഒന്ന് കളർ ആക്കാൻ വേണ്ടി പറഞ്ഞു..
ശേഷം മിററിൽ കൂടേ അവളേ നോക്കി…രംഗം ശരിക്കും കളർ ആയി എന്ന് മനസ്സിലായി.. സ്വിച്ചിട്ടപോലേ മുഖം മാറി.
“പോടാ പട്ടി… ”
അവൾ പല്ലിരുമ്മി പറഞ്ഞു….
മൈര് മൂഞ്ചി… ഇനി ഞാൻ ആരേം നോക്കുന്നത് ഇഷ്ട്ടമല്ലായിരിക്കോ… 🤔
പിന്നേയും അവൾ മൗനം പാലിച്ചു…. ഞാനും മിണ്ടാൻ പോയില്ല… അല്ലെങ്കിലും എന്നോട് ജാഡ കാണിച്ചാൽ ഞാൻ അതിന്റെ ഇരട്ടി കാണിക്കും..
ഇടക്ക് മിററിൽ നോക്കുമ്പോ എന്നേ പാളി നോക്കുന്നത് കാണാം.. ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാവുമ്പോൾ പെട്ടന്ന് നോട്ടം മാറ്റും
ഇവൾക്ക് ശരിക്കും ബുദ്ധി ഇല്ലേ അതോ ബുദ്ധി ഇല്ലാത്ത പോലേ അഭിനയിക്കാണോ..
ആ തമ്പുരാനറിയാം….
ഇപ്പോൾ അതല്ല പ്രശ്നം മൊത്തത്തിൽ നല്ല തണുപ്പ്…
പിന്നേ എങ്ങനെ ഇല്ലാതിരിക്കും ഒന്നാമത് മൊത്തം നനഞ്ഞു.. അതിന്റെ കൂടേ എ സി യും… മനുഷ്യൻമ്മാർക്ക് ആർക്കെങ്കിലും പിടിച്ച് നിൽക്കാൻ പറ്റോ…
എനിക്കും പറ്റിയില്ല തണുപ്പ് സഹിക്കാൻ കഴിയാതെ ഞാൻ ആ എ സി ഓഫ് ആക്കി..
പക്ഷേ ഞാൻ എന്തെങ്കിലും ചെയ്യാൻ കാത്ത് നിൽക്കുന്ന ആ കഴുകൻ കണ്ണുകൾ ഞാൻ കണ്ടില്ല…
“നീ എന്തിനാ.. എ സി ഓഫ് ചെയ്തേ… ”
കല്ല്യാണി ചൂടായി ചോദിച്ചു….
ഈ തണുപ്പത്ത് എന്തെങ്കിലും ചൂടായിട്ടുണ്ടെങ്കിൽ അത് കല്ല്യാണി മാത്രമാണ്..
പക്ഷേ അവളോട് മൗനവൃതം എടുത്തിരിക്കുന്നതിനാൽ മറുപടി പറയാൻ മനസ്സ് സമ്മതിച്ചില്ല….😤
എന്റെ മറുപടിക്ക് കാത്തുനിന്ന അവൾക്ക് നിരാശയായിരുന്നു ഫലം…
“എ സി ഓൺ ആക്കിക്കേ സിദ്ധു… ”
തമ്പുരാട്ടി പിന്നേയും മൊഴിഞ്ഞു….
പിന്നേ എന്റെ പട്ടി ഓൺ ആക്കും… 😏
