മഴ ഒന്ന് തോർന്നതായിരുന്നു… പിന്നേം തുടങ്ങി അതിന്റെ എടെകൂടെ ഇടിയും മിന്നലും…..
ഒരു പ്രേത സിനിമ ഓക്കേ ഷൂട്ട് ചെയ്യണേൽ ഇപ്പോ ചെയ്യണം… അമ്മാതിരി വൈബ്..
എന്നാലും എനിക്ക് അത്ഭുതം അതല്ല… ഇങ്ങനെ മഴയും ഇടിയും ഉള്ളപ്പോഴും കല്ല്യാണിക്ക് പേടി തോന്നുന്നില്ലേ….
അങ്ങനെ വരാൻ വഴിയില്ലല്ലോ… ഇനി ബോധം വല്ലോം പോയോ ഞാൻ അവൾ കിടക്കുന്ന റൂമിലേക്ക് നോക്കി..
ഞങ്ങളുടെ മുറികൾ നേരേ ഓപ്പോസിറ്റ് ആണ് ഒരു മുറിയിൽ നിന്നും നോക്കിയാൽ മറ്റേ മുറി കാണാം
കല്ല്യാണി കതക് അടക്കാത്തത് കൊണ്ട് അവൾ കിടക്കുന്നത് കാണാം…
പുതച്ച് മൂടി അനങ്ങാതെ കിടക്കുകയാണ്..
ദൈവമേ ശരിക്കും ബോധം പോയോ…
പെട്ടന്നാണ് ഒരു വലിയ ശബ്ദത്തോട് കൂടേ ഇടി വെട്ടിയത്… അവൾ ഒന്ന് വിറച്ചത് ഞാൻ കണ്ടു…
ഭാഗ്യം… ജീവനുണ്ട്….
ഞാൻ അവളേ തന്നെ നോക്കി കിടക്കുകയാണ്….
അവളുടെ അവസ്ഥ കണ്ടപ്പോൾ ഒരു സഹതാപം ഓക്കേ തോന്നിയെങ്കിലും… അവളുടെ അടുത്തേക്ക് പോവാൻ ഈഗോ സമ്മതിച്ചില്ല….
ഇനി പോകണം എന്ന് വിചാരിച്ചാലും എനിക്ക് പറ്റില്ലായിരുന്നു… ശരീരം തളർന്ന പോലേ… പനി കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു..
മൈര്… അതിന്റെ കൂടേ നല്ല തണുപ്പും…
ഒരു പുതപ്പെടുത്ത് ഞാൻ തല ഒഴികെ ബാക്കി ഉള്ളതൊക്കെ മൂടി…. എന്നിട്ടും വിറയലിന് ഒരു കുറവും ഇല്ല….
തീരെ വയ്യാ…. കാർത്തു ചേച്ചി ഉണ്ടായിരുന്നെങ്കിൽ അടുത്ത് പോയി കിടക്കായിരുന്നു… ചേച്ചി തന്നെ ഒരു മെഡിസിൻ ആണ്…… ചേച്ചിക്ക് ഒരു പനി പോലും വന്നതായി ഞാൻ ഓർക്കുന്നില്ല….
മഴ കുറയുന്നലക്ഷ്ണമില്ല… മൈര് ഇതൊക്കെപാടെ പൊട്ടി വീഴോ….
പെട്ടെന്നൊരു ദിവ്യ വെളിച്ചം ഞാൻ കണ്ടു… ഒരു രാത്രി പകൽ ആയത് പോലേ ആയിരുന്നു അപ്പോൾ അന്തരീക്ഷം…. അത് മിന്നൽ ആയിരുന്നു എന്ന് മനസിലാക്കാൻ അതികം നേരം വേണ്ടി വന്നില്ല…. അതിനുശേഷം നല്ല ഒന്നാന്തരം ഒരു ഇടി വെട്ടി….
ഞാൻ കല്ല്യാണിയേ നോക്കി ഇടിയുടെ ശക്തിയിൽ ഞെട്ടി തരിച്ചിരിക്കുകയാണ് പാവം..
അവൾ എന്നേ നോക്കുന്നത് ഞാൻ കണ്ടു..
ഇത്ര ഓക്കേ ജാഡ കാണിച്ചാൽ മതി… അവളേ ആ മുറിയിൽ ഒറ്റക്ക് കിടത്താൻ മനസ്സ് അനുവദിച്ചില്ല….
ബെഡിൽ എന്നേ തന്നെ നോക്കി ഇരിക്കുന്ന കല്ല്യാണിയോട് വരാൻ ഞാൻ കൈ കൊണ്ട് ആംഗ്യം കാട്ടി…
ഞാൻ അങ്ങനെ പറയേണ്ട താമസമേ വന്നുള്ളൂ… എന്റെ വിളിയും കാത്ത് നിൽക്കുന്ന കല്ല്യാണിക്ക് അത് മതിയായിരുന്നു….
ഒരു തലയിണയും പുതപ്പും ഫോണും എടുത്ത് അവൾ ഓടി വന്നു….
ഈ ഓട്ടം ഒളിംപിക്സിൽ ഓടിയിരുന്നേൽ ഫസ്റ്റ് അടിക്കാർന്നു….
റൂമിൽ കയറിയതും അവൾ എന്റെ പുതിപ്പിനുള്ളിലേക്ക് കയറി എന്നേ കെട്ടി പിടിച്ചു…
എന്നിട്ട് കല്ല്യാണി വക സ്പെഷ്യൽ കുത്തും..
പക്ഷേ അതിനൊന്നും മറുപടി കൊടുക്കാനുള്ള ഒരു മാനസികാസ്ഥയിൽ ആയിരുന്നില്ല ഞാൻ…
“എന്നാലും.. ഇങ്ങനെയൊക്കെ മഴയും ഇടിയും ഉണ്ടായിട്ടും നിനക്ക് എന്നേ ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലല്ലോ…. 😤”
പറഞ്ഞു കഴിഞ്ഞതും വേദനിപ്പിക്കാതെ വീണ്ടും കിട്ടി ഒരു കുത്ത്…
ഞാൻ അവൾക്ക് മറുപടി കൊടുത്തില്ല പകരം എന്നിലേക്ക് കൂടുതൽ അമർത്തി കെട്ടി പിടിച്ചു….
കല്ല്യാണി അടുത്ത് കിടക്കുമ്പോ നല്ല ചൂട് കിട്ടുന്നുണ്ട്….
പനിച്ചു വിറച്ചു കിടക്കുന്ന എനിക്ക് അതൊരു ആശ്വാസമായിരുന്നു…
“എന്താടാ എന്ത് പറ്റി… ”
എന്റെ അപ്രതീക്ഷിത പെരുമാറ്റം കണ്ടിട്ടാവണം കാര്യം അറിയാൻ എന്നോണം കല്ല്യാണി തിരക്കി….
പക്ഷേ ഒന്നിനും മറുപടി കൊടുക്കാൻ സാധിക്കുന്നില്ല… അത്രക്കും തളർന്നു പോയിരുന്നു ഞാൻ….
പനി ഉണ്ടാവാറുണ്ടെങ്കിലും ഇത് പോലൊരു പനി ഉണ്ടായിട്ടില്ല… ഒരു മയം ഓക്കേ വേണ്ടേ… 😤
എന്നാലും ഞാൻ ഇങ്ങനെ വിറക്കുന്നത് കാണുമ്പോൾ എങ്കിലും വയ്യാ എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇവൾക്ക് ഇല്ലേ…
