ആഹ്ഹ് ഇപ്പോ എങ്ങനെ ഇരിക്കണ്
“എടി.. ചെറ്റേ നീ അല്ലേ പറഞ്ഞേ ഞാൻ താടി വെട്ടിയാൽ മറ്റേതാണ് മറച്ചതാണ് എന്നൊക്കെ ഇന്നലെ കിടക്കുമ്പോ. അതൊക്കെ മറന്നോ.. അതോണ്ടല്ലേ എന്റെ മുഖം ഇങ്ങനെ ഇരിക്കണേ…. ”
“എടാ സത്യായിട്ടും ഞാൻ ഉറക്കത്തിൽ പറഞ്ഞതാവും ഡാ…. ”
അവൾ ഒരു കൃത്രിമ സങ്കടം മുഖത്ത് വരുത്തി പറഞ്ഞു…
കാല് വാരി നിലത്തടിക്കാനാണ് ആദ്യം തോന്നിയത്…. പിന്നേ റൂമിൽ വച്ച് കൊടുക്കുമ്പോ ഇതിനും കൂടേ ചേർത്ത് കൊടുക്കാം എന്ന് വിചാരിച്ചു
അത് കൊണ്ട് ഞാൻ അവളുടെ ആ അഭിനയത്തിന് മൗനം പാലിച്ചു…
“എന്നാലും എന്റെ വാക്കും കേട്ട് നീ ഇങ്ങനെ ഓക്കേ ചെയ്തല്ലോ…. ഐആം പ്രൌട് ഓഫ് യു മോനെ…ഐആം പ്രൌട് ഓഫ് യു..”
ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടിട്ടാവണം…അവൾ വീണ്ടും കിന്നാരിക്കാൻ ശ്രമിച്ചു…
പക്ഷേ അതിനും ഞാൻ മറുപടി കൊടുത്തില്ല…
“അപ്പോഴേക്കും പിണങ്ങിയോ…. ഇന്നലത്തെ പോലേ രാത്രി പിടിക്കാൻ തരാം ഡാ… ”
ഞാൻ അവളേ ഒന്ന് നോക്കി..
പ്രതീക്ഷിച്ച പോലേ ആ കള്ളലക്ഷണം
ആ മുഖത്ത് കാണാം…
ഇതിപ്പോ എനിക്ക് സുഖം കിട്ടാൻ ആണോ അതോ അവൾക്ക് സുഖം കിട്ടാൻ.. ആണോ….🤔
ഏയ് എനിക്ക് വേണ്ടി ആവില്ല..
മോളേ കല്ല്യാണി നിന്നെ ഞാൻ സുഖിപ്പിച്ച് തരാടി…..😏
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് ഒരു കാറ്റയിരുന്നു…..
മൈര്…. ആകെ നനഞ്ഞു… കുടക്കൊണ്ടൊന്നും ഒരു ഉപകാരവും ഇല്ല…. 😐
“എന്റെ പൊന്ന് കല്ല്യാണി നിനക്ക് ഈ മഴ ഓക്കേ കഴിഞ്ഞ് ഇറങ്ങിയാൽ പോരായിരുന്നോ…? ഇതിപ്പോ ആകെ നനഞ്ഞില്ലേ…. ഇപ്പോ സമാധാനമായോ നിനക്ക്.. ”
ഞാൻ ശബ്ദം കുറച്ച് കടുപ്പിച്ചു പറഞ്ഞു… അത് ദേഷ്യം കൊണ്ടൊന്നും അല്ലായിരുന്നു കുറച്ച് ഉച്ചത്തിൽ പറഞ്ഞാലേ ഈ മഴയിൽ ഓക്കേ കേക്കു…
“നിന്നോട് ആരാ താടിം മീശേം ഓക്കേ വെട്ടി വരാൻ പറഞ്ഞേ… ”
ഏഹ്ഹ് ഇവൾ ഇതെന്താ ആന എന്ന് പറയുമ്പോ ചേന എന്ന് പറയുന്നേ…
“അതും ഈ മഴയും തമ്മിൽ എന്താടി ബന്ധം…😤 ”
“അതൊക്കെ ഉണ്ട്… ”
😳
ഇവൾ എന്താ ഈ ഉദ്ദേശിക്കുന്നെ…
“എന്ന് വെച്ചാൽ.. ”
അവളുടെ മനസ്സിലിരിപ്പ് അറിയാൻ എന്നോണം ഞാൻ ചോദിച്ചു…
“നീ ഇത്ര ക്യൂട്ട് ആയി വന്നോണ്ടല്ലേ എല്ലാവളുംമ്മാരും നിന്നെ തന്നെ നോക്കുന്നേ…ചിലവളുമാരുടെ നോട്ടം കണ്ടാൽ തന്നെ കലി കേറും… അവർക്കൊക്കെ വേറേ ആരെങ്കിലും നോക്കി കൂടേ… 😤”
കല്ല്യാണി എന്നേ നോക്കി ദേഷ്യത്തിൽ പറഞ്ഞു….
ഓ അപ്പോ അങ്ങനെ പണ… അപ്പോ അതാണ് കാര്യം ഇതിനും മാത്രം കുശുമ്പ് ഓക്കേ ഇവൾക്കിത് എവിടുന്ന് കിട്ടുന്നോ ആവോ…
എന്നാലും ഇതിപ്പോ ഞാൻ എന്ത് ചെയ്തിട്ട… ഇവളിത് എന്നോട് ദേഷ്യപെടുന്നേ… 😐
“എടി കല്ല്യാണി നല്ല ലുക്ക് ഉള്ള ആൺപിള്ളാരേ കണ്ടാൽ പെണ്ണുങ്ങൾ നോക്കി എന്നൊക്കെ ഇരിക്കും😌. നീ അതിന് എന്തിനാ ഈ കുശുമ്പ് ഓക്കേ കേറ്റി നടക്കുന്നേ….”
അവളേ ഒന്ന് ചൊറിയാൻ തന്നെ ഞാൻ തീരുമാനിച്ചു…
“എനിക്ക് കുശുമ്പ് ഒന്നും ഉണ്ടായിട്ടല്ല… നീ തന്നെ ഒന്ന് ആലോചിച്ച് നോക്കിയേ ഒരു കല്ല്യാണം കഴിഞ്ഞ ചെക്കനെ ഓക്കേ നോക്കി വെള്ളമിറക്കുന്നത് അത്ര നല്ല കാര്യം ആണോ…”
അവൾ ചിറികോട്ടി കൊണ്ട് പറഞ്ഞു..
ഓഹ്… എന്നാലും ഞാൻ ഇവളെ സമ്മതിച്ചു എത്രയൊക്കെ ആയാലും ഈ കുരിപ്പ് സമ്മതിച്ചു തരില്ലല്ലോ
“അതിപ്പോ ഞാൻ കല്ല്യാണം കഴിഞ്ഞ പെൺപിള്ളേരെ നോക്കുന്നുണ്ടല്ലോ.. ”
അങ്ങനെ നോക്കുന്നില്ലെങ്കിലും അവളുടെ പ്രതികരണം അറിയാൻ എന്നോണം ഞാൻ പറഞ്ഞു…
പറഞ്ഞതേ ഓർമ ഉള്ളു. കിട്ടി കല്ല്യാണി വക ഒരു സ്പെഷ്യൽ കുത്ത്
സാധാരണ വേദനിക്കാത്ത കുത്ത് ആണ് അവൾ കുത്താറ്. ഇപ്പോഴും വേദനിക്കൊന്നും ചെയ്തില്ലെങ്കിലും ചെറുതായി നൊന്തു..
“എന്താടി… ”
ഞാൻ അവളേ നോക്കി ഒന്ന് അലറി…
“കണ്ടവളുംമ്മാരെ ഓക്കേ നോക്കി നടന്നാൽ കൊല്ലും പന്നി നിന്നെ… ഞാൻ.. ”
