എന്റെൽ നിന്നും മറുപടി ഒന്നും വരില്ല എന്ന് കണ്ടിട്ടാവണം അവൾ എത്തി വലിഞ്ഞു എ സി ഓൺ ആക്കി… ഞാൻ മിററിലൂടെ നോക്കിയപ്പോൾ കാണുന്നത് അവളുടെ സുന്ദരി മുലകളുടെ ഉത്ഭവത്തെയാണ്….
അതൊരു കാഴ്ചത്തന്നെയായിരുന്നു… 🥰
അതങ്ങോട്ട് കണ്ടാൽ പിന്നെ ചുട്ടുള്ളതൊന്നും കാണാൻ പറ്റില്ല…..
ഞാൻ വെറുതെ പറഞ്ഞതല്ല ട്ടോ ശരിക്കും ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല മുമ്പിൽ ക്രോസ്സ് ചെയ്യാൻ പോകുന്ന വണ്ടി പോലും….
“സിദ്ധു… ”
എന്നേ അളവെടുപ്പിൽ നിന്നും ഉണർത്തിയത് കല്ല്യാണിയുടെ വിളിയായിരുന്നു… ആ വിളിയിൽ ഒരു ഭയം തോന്നിയ ഞാൻ മുന്നോട്ട് നോക്കി…
പെട്ടെന്ന് സ്റ്റീറിങ് വളക്കാൻ പറ്റിയൊണ്ട് കാര്യായിട്ടൊന്നും സംഭവിച്ചില്ല
ഞാനൊരു ദീർഘ ശ്വാസം വിട്ടു…. കല്ല്യാണിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു…. അവളും നന്നായി കിതക്കുന്നുണ്ട്….
“നേരേ നോക്കി വണ്ടി ഓടിക്കട… അതെങ്ങനെ വേണ്ടാതിടത്തല്ലേ നോട്ടം… വഷളൻ… ”
കല്ല്യാണി ഒരു കുഴപ്പവും ഇല്ലാത്ത അവളുടെ ഡ്രസ്സ് ശരിയാക്കികൊണ്ട് പറഞ്ഞു…
എന്നേ ചൊടിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന് മനസിലായെങ്കിലും.. ഞാൻ വായ തുറക്കും എന്നുള്ള അവളുടെ ആ പ്രതീക്ഷയും പോയി…
അവളുടെ എല്ലാ പരിശ്രമങ്ങളും ഞാൻ തന്ത്രപൂർവം തട്ടി തെറിപ്പിച്ചു… 😏
അവസാനം അപ്പാർട്മെന്റിൽ എത്തി….
അപ്പാർട്മെന്റിൽ എത്തിയതും കല്ല്യാണി ചവിട്ടി തുള്ളി പോയി….
മൈര് ആകെ ഉള്ള കുട കൊണ്ടല്ലേ അവൾ പോകുന്നേ.
ഞാൻ ഇനി എങ്ങനെ പോവും 😐
ഒന്ന് ഉണങ്ങി വരായിരുന്നു…. ഇനിപ്പോ പിന്നേയും നനയണം…
എന്നേക്കാൾ വലിയ ഗതികെട്ടവൻ ഇനി ആരുണ്ട് കർത്താവേ…
പിന്നേ ഒന്നും നോക്കിയില്ല കാറിൽനിന്നും ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു….
ഉച്ചക്കും രാത്രിയിലേക്കുമുള്ള ഫുഡ് പുറത്തുന്ന് വാങ്ങി കഴിക്കുകയായിരുന്നു….
എനിക്കും കല്ല്യാണിക്കും നല്ല പോലേ വാശി കേറിയിരുന്നു… രണ്ടുപേരും പരസ്പരം ഒഴിഞ്ഞു മാറി നടന്നു…
ഇനി അടുത്ത അധ്യായം ഉറക്കമാണ്…
ഞാൻ റൂമിൽ കയറിയപ്പോൾ കാണുന്നത്.. കട്ടിലിന്റെ ഒരറ്റം പിടിച്ച് കിടക്കുന്ന കല്ല്യാണിയേയാണ്….
പക്ഷേ എന്റെ പദ്ധതി വേറെയായിരുന്നു…
ഞാൻ അവൾ കിടക്കുന്നതിന്റെഅടുത്ത് നിന്നു ഒരു തലയിണ എടുത്തു…
ഞാൻ എന്ത് ചെയ്യാൻ പോവാണ് എന്നോണം കല്ല്യാണി കിടന്ന കിടപ്പിൽ എന്നേ ഒന്ന് തിരിഞ്ഞു നോക്കി…
ഞാനും അതിനു വേണ്ടി കാത്തിരിക്കുയായിരുന്നു.. അവൾ തിരഞ്ഞതും ആ തലയിണ എടുത്തുകൊണ്ടു ഞാൻ അപ്പുറമുള്ള റൂമിൽ പോയി….
ഒഴിവാക്കാൻ തുടങ്ങിയാൽ കംപ്ലീറ്റ് ആയി ഒഴിവാക്കണം എന്നാണ് എന്റെ പോളിസി…
ഞാൻ പോവുന്നതും നോക്കി അവൾ കിടന്നു…. പിന്നിൽ നിന്നും ഒരു വിളി വരും എന്ന് കരുതിയിരുന്നു എങ്കിലും ഒന്നും വന്നില്ല…
ഞാൻ റൂമിൽ നിന്നും പോയതും കല്ല്യാണി ലൈറ്റ് ഓഫ് ചെയ്തു…
ഓഹ് അപ്പോ ഇവൾടെ പേടി ഓക്കേ പൂർണമായും പോയി ലേ…. ലൈറ്റും വേണ്ട ആരും കൂട്ടിനും വേണ്ട…
ശരീരം ചൂടുപിടിക്കുന്നത് ഞാൻ അറിഞ്ഞു… ഒരു പനിക്കുള്ള കാൾ ആണ്…
അവൾക്കപ്പുറമുള്ള റൂമിൽ കിടക്കുമ്പോഴും…മനസ്സിൽ കല്ല്യാണി മാത്രമാണ്… ഇത്രക്ക് ഓക്കേ ചെയ്യണമായിരുന്നോ… ഒന്നല്ലെങ്കിലും അവൾ എനിക്ക് വേണ്ടി ബെഡിന്റെ ഒരു സൈഡ് തന്നതല്ലേ….. അവളോടൊപ്പം പോയി കിടക്കണോ….
അങ്ങനെ അങ്ങനെ ആവശ്യമില്ലാത്ത ചിന്തകൾ ആണ് മനസ്സ് മുഴുവനും….
വേണ്ട ഇനി ഞാൻ തിരിച്ചു പോയാൽ.. പിന്നെ എനിക്ക് വില ഉണ്ടാവില്ല… അല്ലെങ്കിലും ഞാൻ എന്തിന് തിരിച്ചു പോണം… ഞാൻ ഇങ്ങോട്ട് വന്നപ്പോൾ അവൾ ഒന്ന് വിളിക്ക പോലും ചെയ്തില്ലല്ലോ…അത്രക്ക് സ്നേഹം അല്ലേ അവൾക്കുള്ളു… 😤
എന്തൊക്കെ പ്ലാൻ ചെയ്തതായിരുന്നു… അല്ലെങ്കിലും ഈ ദിവസം ഫുൾ മൂഞ്ചൽ ആണ്…
കിടന്നിട്ടാണെൽ ഉറക്കവും വരുന്നില്ല…
