ദർശന – 3 3

“അതേ….ഒന്ന് ഭക്ഷണം കഴിക്കാൻ വരാവോ….!!”

ഫുഡ് കഴിച്ചു കഴിയാറായിട്ടും തമ്പുരാട്ടി എഴുന്നള്ളിയിട്ടില്ല….. പിന്നെയും പോയി ആനയിക്കേണ്ടി വന്നു…..ഭക്ഷണത്തിന്റെ കാര്യായി പോയി…പ്ലേറ്റ് ന്റെ പുറത്ത് മാപ്പ് വരാക്കുവാന്ന് അല്ലാതെ ഒരു വസ്തു കഴിക്കണില്ല…..രണ്ട് കഷ്ണം വായിൽ വെച്ചിട്ട് അവൾ എഴുന്നേറ്റ് പോകാൻ നോക്കി…

“അതേ….എങ്ങോട്ടാ!!!???….. മുഴുവൻ കഴിച്ച് തീർത്തിട്ടെ നീ പോകു…… ഇതൊന്നും നിന്റച്ഛൻ അവിടെ നിന്ന് അയച്ച് തന്നതല്ല….ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കീതാ….രാവിലെ ഉപ്പുമാവും ഉണ്ടാക്കി വെച്ചിട്ട് പോയിട്ട് അതിപ്പോ വന്നിട്ട് ഞാൻ കളയുവാ ചെയ്തേ….ഇതൊക്കെയേ പൈസക്ക് വാങ്ങുന്നതാ…….അത് കഴിച്ച് കഴിഞ്ഞിട്ട് പ്ലേറ്റും കഴുകി വെച്ചിട്ട് പോയ മതി…..!!”

ഞാൻ എന്റെ പ്ലേറ്റും കഴുകി വെച്ച് വരുമ്പോൾ പെണ്ണ് കരഞ്ഞു കൊണ്ട് കഴിക്കാണ്….അവൾക്ക് ഓക്കാനിക്കാൻ ഒക്കെ വരണിണ്ട്….എന്നെ പേടിച്ചു കഴിക്കുവാണ് കക്ഷി…ഒട്ടും കഴിക്കാൻ പറ്റുന്നില്ലാന്ന് അവളുടെ മുഖം കണ്ടാൽ അറിയാം….. ഇനിയും കഴിച്ചാ ചെലപ്പോ അവൾ വാള് വെക്കും…

“മ്മ്… അവിടെ വെച്ചിട്ട് പൊക്കോ…..!!”

എന്തോ അപ്പൊൾ അങ്ങനെ പറയാൻ എനിക്ക് തോന്നി….കേൾക്കേണ്ട താമസം പ്ലേറ്റും അവിടെ വെച്ച് അവൾ കൈ കഴുകാൻ പോയി….ചപ്പാത്തി അത് പോലെ അവള്ടെ പ്ലേറ്റ് ഇൽ ണ്ട്…… എനിക്ക് ഫുഡ് വേസ്റ്റ് ആക്കുന്നത് ചിന്തിക്കാൻ കൂടി പറ്റില്ല… അവളുടെ പ്ലേറ്റിൽ നിന്ന് തന്നെ ഞാൻ ബാക്കി ഫുഡ് കഴിച്ച് തീർത്തു…..ഞാൻ കഴിക്കുന്നത് കണ്ട് അവൾ ഒരു സഹതാപ നോട്ടം നോക്കി….അവളുടെ ഭക്ഷണം കഴിച്ച് സഹായിച്ചത് കൊണ്ടാണോ അതോ ഇതൊക്കെ എങ്ങോട്ട് പോകുന്നു എന്ന അർത്ഥത്തിൽ ആണോന്ന് ആർക്കറിയാം….. ഒരു മാസ്സം അങ്ങനെ കണ്ണിന്റെ മുന്നീന്ന് പോയി…..ഓഫീസ്, വീട് ഇത് തന്നെ ആയിരുന്നു….അവളും ഞാനും ഇപ്പഴും അത് പോലെ തന്നെ പ്രത്യേകിച്ച് ഒന്നും മിണ്ടാറില്ല……എന്റെ ഭാഗ്യത്തിന് ഇപ്പോൾ ഫുഡ്‌ ഒക്കെ അവള് ഉണ്ടാക്കി തരും….. ഭാര്യ ആയത് കൊണ്ട് പൊങ്ങച്ചം പറയുന്നത് അല്ല അസാധ്യ രുചിയാണ് അവളുണ്ടാക്കുന്ന ഓരോ ഭക്ഷണത്തിനും…… ഇടക്കൊക്കെ
ഞാനും എന്തേലും സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാറിണ്ട്…… അടുക്കളയിൽ എന്തേലും തീർന്നാൽ പോലും എന്നോട് മിണ്ടാൻ കഴിയാത്തത് കാരണം ഒന്നും പറയില്ല….എല്ലാം ഞാൻ നോക്കി വാങ്ങി കൊണ്ട് വെക്കും….അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോഴാണ് ഒരു കോള് വരുന്നത്….. സേവ് ചെയ്യാത്ത ഒരു നമ്പർ ആയിരുന്നു…….

“ഹെലോ…..പെട്ടെന്ന് ഒന്ന് വരുവോ….!!”

കരഞ്ഞു കൊണ്ട് അപ്പുറത്ത് നിന്നും മറുപടി വന്നു….. കേട്ട് നല്ല പരിചയം ഉള്ള ശബ്ദം ആണെങ്കിലും വിതുമ്പികൊണ്ടുള്ള സംസാരം ആയതിനാൽ അത്ര വ്യക്തമായില്ല അത്…..അപ്രതീക്ഷിതമായ കോള് ആയിരുന്നത് കൊണ്ട് ഞാൻ ശരിക്കും ഞെട്ടിയിരുന്നു…..

“ഹെലോ…ആരായിരുന്നു…..!!”

“അതേ….ഞാനാ ദർശന….. കുളിമുറീന്ന് കാലൊന്ന് തെന്നി….ഒന്ന് പെട്ടെന്ന് വരാവോ….!!”

ഏങ്ങി വലിച്ചു കൊണ്ടാണ് അവളത് പറഞ്ഞു തീർത്തത്…… ആ ശബ്ദത്തിന് തീരെ കനം ഇല്ല…പെണ്ണിന് കാര്യമായിട്ട് എന്തോ പറ്റീട്ടുണ്ട്…… നേരെ SMM ന്റെ കേബിനിലേക്ക് വിട്ടു….. എന്റെ വിവാഹം കഴിഞ്ഞ കാര്യം പറയാഞ്ഞത് കൊണ്ട് തന്നെ ഫ്രണ്ട്നൊരു ആക്‌സിഡന്റ് എന്ന് പറഞ്ഞാണ് ഇറങ്ങിയത്….. സമയം ഒരു 10 ആകുന്നെ ഉള്ളൂ….. റോഡിലെ തിരക്കിപ്പഴും കുറഞ്ഞിട്ടില്ല…..എങ്ങനയൊക്കെയോ ആ തിരക്കിലൂടെ ഡ്രൈവ് ചെയ്ത് ഫ്ലാറ്റിലേക്ക് എത്തി…..ഫ്ലാറ്റിൽ അധികം ആർക്കും ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് അറിയില്ല……ഓടിപിടിച്ചു ലിഫ്റ്റ് ന്റെ അടുത്ത് എത്തുമ്പോൾ അത് 10 നിലേൽ ആണ്….ഇതിനിയെപ്പോ താഴെ എത്താനാണ്….സ്റ്റേയർ ലേക്ക് ഓടി….അങ്ങനെ ഓടിപ്പിടച്ചു റൂമിലേക്ക് എത്തുമ്പോൾ നിലത്ത് ബോധം പോയ അവസ്ഥേൽ കിടക്കുവാണവൾ…നെറ്റി പൊട്ടി ചോര ഒഴുകണിണ്ട്….. അധിക നേരം നോക്കി നില്കാതെ അവളേം പൊക്കിഎടുത്ത് കൊണ്ട് താഴേക്ക് വന്നു…..പിന്നെ അവളേം കൊണ്ട് നൂറേ നൂറിൽ പായുവായിരുന്നു…..ഏറ്റവും അടുത്തുള്ള VHM ലേക്ക് കേറി….പെണ്ണിന്നപ്പോഴും ബോധം വന്നിട്ടില്ല…… ചോര ഇപ്പഴും വരണുണ്ട്….എന്നെ കണ്ട ഉണ്ടനെ നഴ്സുമാർ സ്‌ട്രെചറും ആയി എത്തിയിരുന്നു…… കുറേ നേരം ഞാൻ പുറത്തു വെയിറ്റ് ചെയ്തു…..നെഞ്ച് പെടക്കുവായിരുന്നു….. അവൾക്കൊന്നും പറ്റാണ്ടിരിക്കാൻ സർവേശ്വരനേം വിളിച്ചു….കുറച്ച് കഴിഞ്ഞു ഡോക്ടർ വന്നു….
“നീങ്ക മലയാളിയാ….”

Leave a Reply

Your email address will not be published. Required fields are marked *