ഞാൻ ഒരു പുച്ഛം അടങ്ങിയ ഭാവത്തോടെ ഒന്ന് ചിരിച്ചു കാണിച്ചു….തിരിഞ്ഞ് നടക്കാൻ ഒരു എന്നെ അവൾ പുറകീന്ന് വിളിച്ചു…..
“അതേ….എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….!” വളരെ വിനയത്തോടെയാണ് അവൾ പറഞ്ഞത്… ഞാൻ അതിന് തിരിഞ്ഞ് തലയാട്ടി കൊണ്ട് പറഞ്ഞോളൂന്ന് പറഞ്ഞു….അതിന്….
“സോറി….. എനിക്ക് ഈ വിവാഹത്തോട് താല്പര്യമില്ല….എനിക്ക് നിന്റെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ട്….. ഇന്നലെ എല്ലാരോടും ഞാൻ കെഞ്ചി പറഞ്ഞതാണ് എനിക്കീ വിവാഹം വേണ്ടാന്ന്…..അവസാനം അച്ഛൻ ചത്തു കളയും ന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സമ്മതിക്കേണ്ടി വന്നതാണ്…..എനിക്ക് നിന്റെ കൂടെ ജീവിക്കാൻ പ്രയാസിണ്ട്….എനിക്ക് ഡിവോഴ്സ് വേണം…..!!”
കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും ഇതെന്ത് മൈരാണ് ഇവള് പറയണത് ….. ഇവളുടെ വർത്തമാനം കേട്ടാൽ തോന്നും ഞാൻ നിർബന്ധിച്ചു കെട്ടിച്ചതാന്ന്…എന്താ ഇത് അച്ഛനും മോളും കൂടി കളിക്കുവാണോ….ഞാൻ എന്താ ഇവരുടെ ഒക്കെ കളിപ്പാവയോ…..
“എന്താ….എന്താ നിങ്ങൾ എന്നെ കളിയാക്കുവാണോ….കരഞ്ഞു കാലു പിടിച്ചു തൂറി മെഴുകിയാ നിന്റച്ഛൻ എന്നെ കൊണ്ട് ഈ കല്യാണത്തിന് സമ്മതിപ്പിച്ചേ….!!”
മൈര് പെട്ടെന്ന് വായീന്ന് വന്നു പോയതാണ്….. അവൾ എന്നെ തുറുപ്പിച്ചു നോക്കുന്നുണ്ട്….കണ്ണിപ്പോ താഴെ ചാടും ന്നുള്ള അവസ്ഥേലാണ്……
“ദേ….!!” അവൾ കൈചൂണ്ടി കൊണ്ട് എന്നെ വിരട്ടുന്ന പോലെ ഒന്ന് നോക്കി……
എനിക്ക് ആകെ ഇങ്ങ് വിറഞ്ഞു വന്നു…..എല്ലാരോടും ഉള്ള ഫ്രസ്ട്രേഷനും ദേഷ്യോം വെറുപ്പും കൊണ്ട് ആകെ പിടിവിട്ട സ്ഥിതിയിലാണ് ഞാൻ…..
“എന്താടി നിന്ന് തുള്ളണത്…… ഈ കൈചൂണ്ടലൊക്കെ വീട്ടിൽ വെച്ചാൽ മതി….. ഇത് എന്റെ വീടാ….നിന്റച്ഛനോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറിയാൽ അടിച്ചു മോന്ത ഞാൻ പൊ…..!!”
ഞാൻ പറഞ്ഞു തീർന്നില്ല ഉയർന്നു അവളുടെ കൈ എന്റെ നേരെ….. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ആ കൈ തടയുമ്പോഴേക്കും അതെന്റെ കവിളിൽ
പതിഞ്ഞിരുന്നു….. നല്ല രസികൻ അടി തന്നെ…….. കവിളിൽ പതിഞ്ഞ കൈ പിൻവലിക്കാൻ നോക്കിയ അവളുടേ കയ്യിൽ കേറി പിടിച്ചു ഞാൻ….ഇനിയും വേണോടാ എന്ന അർത്ഥത്തിൽ പുച്ഛത്തോടെ എന്റെ കണ്ണിൽ നോക്കി ഇരിക്കുവാണ്….ഞാൻ ആ കൈ പിടിച്ചു തിരിച്ചു… അവളുടെ മുഖം മാറുന്നത് കണ്ടു…… നല്ല വേദനയിലും അവൾ കരയുകയല്ല ആ മുഖത്ത് എന്നോടുള്ള പകയാണ് ഞാൻ കണ്ടത്….
” മേലിൽ ഒരാണിന്റെയും മുഖത്ത് പൊങ്ങില്ല നിന്റെ ഈ കൈ….. അതെനിക്ക് അറിയാഞ്ഞിട്ടല്ല….. നീയൊരു പെണ്ണായി പോയി…..വെറും പെണ്ണ്….!!!”
കിങ്ങിലെ ഡയലോഗും അടിച്ചു പുറത്തേക്ക് വരുമ്പോൾ വല്ലാത്ത ഒരു ആശ്വാസം ആയിരുന്നു……തിരിച്ചു ചെകിട് അടക്കം ഒന്ന് കൊടുക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല…… അതിനും നല്ല മറുപടി ഇതായിരുന്നു…… പിന്നാ ദിവസം ഞങ്ങൾ പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല ….രാത്രയിൽ അവള് കുറേ കരഞ്ഞു….. പക്ഷെ ഇന്നാ മെഷീൻ പെട്ടെന്ന് ഓഫ് ആയി…….ഈ നാശത്തിന്റെ കൂടെയുള്ള ഇനിയെന്റെ ജീവിതം ഓർക്കാൻ കൂടി പറ്റുന്നില്ല….. എന്നെക്കാൾ വാശിയും ദേഷ്യവുമുള്ള ഒന്നിനെയാണ് കിട്ടിയേക്കുന്നത് എന്താലും ഇതധികം മുന്നോട്ട് പോവാൻ പോണില്ല….. നാശം എങ്ങനെയെങ്കിലും ഒന്ന് തലയിൽ നിന്ന് ഒഴിഞ്ഞ് പോയാൽ മതി എന്നായി…..ഒരാഴ്ച വീട്ടിൽ നിന്ന ശേഷം ഞാൻ ചെന്നൈലേക്ക് പുറപ്പെട്ടു….. കൂടെ ആ നശൂലവും ഈ ഒരാഴ്ചയിലിടക്ക് ആകെ വിരരിൽ എണ്ണാവുന്ന തവണയേ ഞങ്ങൾ സംസാരിച്ചിട്ടുള്ളു അതും വീട്ടുകാരുടെ മുന്നിൽ നിന്ന് മാത്രം….യാത്രയിലും ഞങ്ങൾ ഒന്നും മിണ്ടിയില്ല….രാത്രിയിലാണ് ഫ്ലാറ്റിൽ എത്തിയത്… അന്നൊന്നും ഉണ്ടാക്കാൻ നിന്നില്ല ഞാൻ കയറി കിടന്നു….ഞാൻ എന്റെ റൂമിലും അവൾ അപ്പുറത്തെ മുറിയിലും….രാവിലെ എഴുന്നേറ്റ് ഞാൻ ഉപ്പുമാവ് ഉണ്ടാക്കി… എന്തായാലും എനിക്ക് ആക്കുന്നത് കൊണ്ട് അവൾക്കും ആക്കി വെച്ച് ഞാൻ കഴിച്ചിട്ട് ഓഫീസിലേക്ക് പോയി…..കൊളീഗ്സ്നാരോടും കല്യാണം കഴിഞ്ഞത് പറഞ്ഞില്ല….അതൊരു വിവാഹം ആയി അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു…… വീട്ടിൽ എത്തുമ്പോഴേക്കും നന്നേ ക്ഷീണിച്ചിരുന്നു….. അവളിപ്പോഴും അവളുടെ മുറിയിൽ തന്നെ ആണ്…..എനിക്കാണെങ്കിൽ വിശന്നിട്ട് കണ്ണ് കാണാൻ പറ്റുന്നില്ല….. നേരെ അടുക്കളയിലേക്ക് കയറി….ഒന്നും ഉണ്ടാക്കാൻ മൂടൊന്നും ഉണ്ടായിരുന്നില്ല….എന്നാലും ഞാൻ പുറത്തിന്ന് വാങ്ങാറില്ല…. ഡയനിങ്ങ് ടേബിൾ ഇൽ രാവിലെ വെച്ചിട്ട് പോയ പാത്രം അത് പോലെ തന്നെ ഉണ്ട്….തുറന്ന് നോക്കിയപ്പോൾ ഞാൻ ഉണ്ടാക്കി വെച്ച ഉപ്പുമാവ് അത് പോലെ
ഇരിക്കനിണ്ട്….എനിക്ക് ശരിക്കും കലി കയറി….എനിക്ക് ഈ ഭക്ഷണം വേസ്റ്റ് ആക്കുന്ന കാര്യം ചിന്തിക്കാൻ കൂടി പറ്റില്ല…… അവള്ടെ തന്തക്കും മനസ്സിൽ വെച്ച് ഞാൻ അത് കഴിക്കാൻ എടുത്തപ്പോഴേക്കും സാധനം ചീത്ത ആയിട്ടുണ്ട്….ന്നാലും കുറച്ച് കഴിച്ചു…..തീരെ പറ്റാത്ത അവസ്ഥയിൽ ആയിട്ടുണ്ട് മനസില്ല മനസ്സോടെ അത് ബിൻലേക്ക് ഇട്ടു….. ഒന്നും ചോദിക്കാൻ നിന്നില്ല രാത്രിയിലേക്ക് ചപ്പാത്തിയും ടൊമാറ്റോ റോസ്റ്റും ഉണ്ടാക്കി…..മങ്ക ഇനിയും റൂമിൽ നിന്ന് പുറത്ത് ഇറങ്ങീട്ടില്ല….ഫുഡ് ഉണ്ടാക്കി പോയില്ലേ മനസ്സില്ലാ മനസ്സോടെ പോയി വിളിച്ചു…..
