The Great Indian Bedroom

പക്ഷെ മെട്രോ അടുത്ത സ്റ്റോപ്പ് ഇല് ബ്രേക്ക് ചെയ്തപ്പോൾ എന്റെ അലസമായി കിടന്ന സാരിയുടെ മുന്താണി ചെറുതായി ഒന്ന് നീങ്ങി. ഒപ്പം പെട്ടെന്നുള്ള ഷേക്ക് ഇല് ഞാൻ ഒന്ന് മുന്നോട്ട് ആഞ്ഞുപോയി. ഒന്ന് രണ്ടുപേര്‍ എന്റെ അപ്പോഴത്തെ നിസ്സഹായാവസ്‌ഥയിൽ സാരിയുടെ ഇടയിലൂടെ കാണപ്പെട്ട പൊക്കിളിന്റെ ഭംഗി ആസ്വദിക്കുന്ന പോലെ തോന്നി.

പക്ഷെ അവനും എന്നെ ഒന്ന് കാഷ്വൽ ആയി നോക്കിയപ്പോൾ ഞാനൂഹിച്ചു കണ്ടു കാണുമെന്ന്, സാധാരണ ആ അവസ്‌ഥയിൽ എനിക്ക് ദേഷ്യമാണ് വരിക, പക്ഷെ ഞാൻ കമ്പിയിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി എനിക്ക് ഉള്ളിൽ ചിരി വന്നു, പക്ഷെ ഞാനതു കാണിച്ചില്ല. അവനെ എന്തെ ഒറ്റനിമിഷം കൊണ്ട് എനിക്കിഷ്ടപ്പെടാൻ കാരണമെന്നു ആലോചിച്ചു.

ഇനി വീണ്ടും നോക്കണ്ട എന്ന് എന്റെ മനസ് പറഞ്ഞപ്പോൾ എന്റെ സ്റ്റേഷൻ അടുത്തതാണല്ലോ എന്ന് ട്രെയിൻ അന്നൗൺസ്‌മെന്റ് വന്നു. ശരി അവസാനമായി ഒന്നുടെ നോക്കാം എന്ന് വെച്ച് തല ചരിച്ചപ്പോൾ, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. അവൻ എന്നെ കാഷ്വൽ ആയി നോക്കി ചിരിച്ചു. പക്ഷെ ഞാൻ ചിരിച്ചില്ല സ്റ്റേഷൻ എത്തിയതും, ഞാൻ വേഗം വാതിലിന്റെ അടുത്തേക്ക് നടന്നു.

പ്ലാറ്റഫോമിലേക്ക് ഇറങ്ങി നടക്കുമ്പോൾ എന്റെ ഡ്രസ്സ് ഉള്ള രണ്ടു പേപ്പർ ബാഗിൽ ഒരെണ്ണമേ ഇപ്പൊ ഉള്ളു, ആ കുട്ടിക്ക് വേണ്ടി വാങ്ങിയ ബര്‍ത്ത്ഡേ ഡ്രസ്സ് ബാഗ് മിസ്സ് ആയിരിക്കുന്നു, ഞാൻ രണ്ടും ഒന്നിച്ചു വെച്ചിരുന്നതാണ്, പക്ഷെ അത് മെട്രോ ബ്രെക് സമയത്തു എങ്ങാനും. എനിക്ക് പെട്ടന്നങ്ങോട്ട് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

വേഗം ഞാൻ തിരഞ്ഞു നടക്കാൻ തുടങ്ങിയതും, മുൻപ് കണ്ട പയ്യൻ എന്റെ മുൻപിൽ നിന്നുകൊണ്ട് എന്റെ പേപ്പർ ബാഗു നീട്ടി. ബ്രേക്ക് ചെയ്തപ്പോ ഞാൻ ഇരിക്കുന്ന സ്‌ഥലത്തേക്ക് അത് നീങ്ങിയതാണ്, പറയാൻ തുടങ്ങിയതും നിങ്ങൾ ഇറങ്ങാൻ വേണ്ടി നടന്നു എന്ന് പറഞ്ഞു. എന്നെ അത്ഭുതപെടുത്തിയത് അവന്റെ മലയാളം ആയിരുന്നു. കണ്ടപ്പോ വിചാരിച്ചത് അവനൊരു കന്നഡ പയ്യൻ ആയിരിക്കും എന്നാണ്. ഞാൻ ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞു. അവൻ മറുപടിയായി കൈനീട്ടികൊണ്ട് പറഞ്ഞു…മിഥുൻ.

ഹായ്‌

വൈഗ…ഞാനും ഷേക്ക് ഹാൻഡ് ചെയ്തു. അവൻ എന്നോട് കൂടുതൽ ഒന്നും അപ്പൊ ചോദിച്ചില്ല, പക്ഷെ ഞങ്ങൾ ഒന്നിച്ചു നടന്നു കൊണ്ട് റോഡിലേക്ക് ഇറങ്ങി. നല്ല ചൂടായിരുന്നു അപ്പൊ, അവൻ അടുത്തുള്ള പോക്കറ്റ് റോഡിലേക്ക് കയറിയപ്പോൾ ഞാൻ ബൈ പറഞ്ഞോണ്ട് കോർട്ടേസിലേക്ക് നടന്നു.

15 മിനുട്ടുണ്ട് നടക്കാൻ, വെയിൽ ആയോണ്ട് കുട നിവർത്തി ഞാൻ നടക്കാൻ തുടങ്ങി. 5 മിനുട്ട് ആയപ്പോൾ പിറകിൽ നിന്നും ഹോണടി കേട്ട് ഞാൻ ഒന്നുടെ റോട്ടിൽ നിന്നും മാറി ഫുട് പാതയിലേക്ക് നടന്നു. പക്ഷെ വീണ്ടും ഹോൺ. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ യമഹയുടെ ഒരു ബ്ലൂ കളർ സൂപ്പർ ബൈക്ക്, ഒരു ബ്ലാക്ക് ഹെൽമെറ്റ് ഇട്ട പയ്യൻ, ജാക്കറ്റ് ഇട്ടിട്ടുണ്ട്, ഹെൽമെറ്റ് ഗ്ലാസ് മാറ്റിയപ്പോൾ അത് മിഥുൻ ആയിരുന്നു.

എന്റെ മുൻപിലേക്ക് വണ്ടി പാർക്ക് ചെയ്തുകൊണ്ട് അവൻ ചോദിച്ചു, അടുത്തണോ വീട്. ഞാൻ ഡ്രോപ്പ് ചെയണോ എന്ന്. അധൈര്യപ്പെട്ടു ഞാൻ നിന്നപ്പോൾ അവൻ കൂട്ടിച്ചേർത്തു, നല്ല ചൂട് കാറ്റല്ലേ, ഡസ്റ്റും ഉണ്ട് …കയറിക്കോ, ഈസി.

എനിക്ക് കയറാതെ ഇരിക്കാൻ തോന്നിയില്ല. ഞാൻ അടുത്ത നിമിഷം ചിരിച്ചപ്പോൾ മിഥുൻ എന്റെ കയ്യിലെ പേപ്പർ ബാഗു വാങ്ങി ബൈക്കിന്റെ ഫ്രണ്ടിൽ വെച്ചു. ഒന്ന് ചുറ്റും നോക്കി ഞാൻ പതിയെ ബൈക്കിൽ കയറി വൺ സൈഡ് ഇരുന്നു, സാരിയുടുത്തതിൽ ഞാൻ തെല്ലു വിഷമിച്ചു, ചുരിദാർ ആയിരുന്നെങ്കിൽ കുറച്ചൂടെ കംഫോര്ട് ആയിട്ട് ഇരിക്കാമായിരുന്നു എന്ന് എനിക്കപ്പോ തോന്നി. ഞാൻ പതിയെ കൈകൊണ്ട് മിഥുന്റെ തോളിൽ പിടിച്ചപ്പോൾ അവൻ ബൈക്ക് ഒന്ന് റൈസ് ചെയ്തു. ഞാൻ അപ്പൊ അവനെ കൈകൊണ്ട് ഒന്നമർത്തിപിടിച്ചു. എനിക്ക് അപ്പൊ എന്തോ പോലെ തോന്നി. അവൻ പറപ്പിച്ചുകൊണ്ട് 2 മിനിറ്റിൽ അപ്പാർട്മെന്റിനു മുൻപിലെത്തി.

ആ സമയം അവിടെ പുറത്തു അധികം ആരും ഇല്ലാത്തോണ്ട് ഞാൻ വെറും നന്ദിവാക്കിനേക്കാൾ ഉപചാരത്തിനായി മിഥുനെ കൂൾ ഡ്രിങ്ക് കഴിക്കാൻ വേണ്ടി വീട്ടിലേക്ക് ക്ഷണിച്ചു. ബൈക്ക് പാർക്ക് ചെയ്യുമ്പോ ഞാൻ അതിന്റെ മോഡൽ നെയിം വായിച്ചു YZF R1 എന്നായിരുന്നു. ഞാൻ സ്റ്റെപ് കയറുമ്പോ മിഥുൻ എന്നെ പിന്തുടർന്നു, രണ്ടാമത്തെ നിലയിൽ ആയിരുന്നു ഞങ്ങളുടെ വീട്.

ഇരുവരും അകത്തുകയറി, ഞാൻ മിഥുനോട് സോഫയിൽ ഇരിക്കാനായി പറഞ്ഞോണ്ട് ഫാൻ ഓണാക്കി കൊടുത്തു. അടുക്കളയിലെ ഫ്രിഡ്ജ് തുറന്നൊണ്ട് മാങ്കോ ജ്യൂസ് ഞാൻ രണ്ടു ഗ്ലാസ്സിലാക്കി കൊണ്ടുവന്നു. മിഥുൻ അതുകുടിക്കുമ്പോ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ഞാൻ മുഖത്തേക്ക് നോക്കി, ദാസ് വൈകുന്നേരം വന്നാൽ തണുത്തത് കുടിക്കുന്ന ശീലമുണ്ട് അതാണ് ഞാൻ ഫ്രിഡ്ജിൽ മാങ്കോ ജ്യൂസ് ഉണ്ടാക്കി വെക്കുന്നത്.

ജ്യൂസ് കുടിക്കുന്നതിനിടയിൽ സൗമ്യമായി ഞങ്ങൾ പരിചയപെട്ടു. മിഥുൻ ഒരു കോസ്റ്റിയൂം ഡിസൈനർ ആണ്, പ്രായം 25 (22ഒക്കെ ആയിട്ടാണ് എനിക്ക് അത്പറഞ്ഞപ്പോഴും തോന്നിയത്) അമ്മ മലയാളി അച്ഛൻ കന്നഡ, ഒറ്റമകൻ.

അച്ഛൻ സിനിമയിൽ ആര്ട്ട് ഡയറക്ടർ ആണ്, ചെറിയ ഒരു കലാ കുടുംബം ആണ് എന്നൊക്കെ പറഞ്ഞു. രാജാജി നഗറിലാണ് താമസം, അവിടെ തന്നെ ഒരു വലിയ ഡിസൈൻ സ്റ്റുഡിയോ ഉണ്ട്, അത് അമ്മ തുടങ്ങിയതാണ്. ഇപ്പൊ മിഥുനും ചേർന്നു നടത്തുന്നു. സിനിമയ്ക്കും ടീവി സീരിയലിനും എല്ലാം കോസ്റ്യൂം ഡിസൈൻ അവിടെ ചെയ്യാനുള്ള സൗകര്യം അവിടുണ്ട് എന്നൊക്കെ പറഞ്ഞു.

എന്നെക്കുറിച്ചു എനിക്ക് ചോദിച്ചാൽ പറയാൻ ഇപ്പൊ ഒന്നുമില്ലെങ്കിലും, സോഫയുടെ അരികിൽ വെച്ച എന്റെ ഡാൻസ് ചെയുന്ന ഒരു ഫോട്ടോ കണ്ടപ്പോൾ അവൻ അതേക്കുറിച്ചാണ് ആദ്യം ചോദിച്ചത്. പഠിച്ചിരുന്നു ഇപ്പോൾ അധികം പ്രാക്ടീസ് ചെയ്യാറില്ല എന്ന് പറയുമ്പോ എന്റെ മനസിലെ വിങ്ങൽ ഞാൻ മിഥുനെ അറിയിക്കാതെ ഇരിക്കാനും നോക്കി. എങ്കിലും ഫാമിലി ലൈഫ് ഇങ്ങനെ പോകുന്നു പ്രത്യകിച് ആക്ടിവിറ്റി ഒന്നുമില്ല, യോഗ ചെയ്യാറുണ്ട് അത് മാത്രം ഇപ്പോഴുമുണ്ട് എന്ന് പറഞ്ഞു. എന്റെ ഡ്രസ്സ് ബാഗ് കണ്ടതുകൊണ്ട് മിഥുൻ മറക്കാതെ എന്നോട് ചോദിച്ചു ബ്ലൗസ്/സാരി ഡിസൈൻ ചെയ്യാനോ പർച്ചേസ് ചെയ്യാനോ ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.. നമ്പർ ഇതാണ് എന്ന്. അവന്റെ കാർഡ് എന്റെ നേരെ നീട്ടിയപ്പോൾ, വിളിക്കുമെന്ന് എനിക്ക് ഉറപ്പില്ലെങ്കിലും ഞാനത് വാങ്ങിവെച്ചു.

അധികം വൈകാതെ മിഥുൻ ഇറങ്ങിയെങ്കിലും, എനിക്ക് ഒരു വല്ലായ്മ അപ്പോൾ മുതൽ തോന്നിത്തുടങ്ങി, എന്നെകുറിച്ച് ഞാൻ തന്നെ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ മിഥുനോട് പറഞ്ഞപ്പോൾ ഓർത്തുപോയി. ദാസ് വരുന്നത് വരെ എന്റെ മനസ്സിൽ അതു തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *