The Great Indian Bedroom

ഒരു മണിക്കൂറിനു ശേഷം ദാസ് വന്നു, അവൻ പതിവുപോലെ ന്യൂസ് കാണാനായി തുടങ്ങി, നാളെ ബർത്ഡേയ്ക്ക് എന്റയൊപ്പം വരാമോ എന്ന് ചോദിച്ചപ്പോൾ തനിച്ചു പോയാൽ പോരെ ഇതിനൊന്നും ലീവ് കിട്ടില്ല, എന്ന് ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നെ എനിക്ക് കിട്ടി.

അന്നുരാത്രി കിടക്കുമ്പോഴും, ഞാൻ ആലോചിച്ചു എന്തിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് എന്ന് ? ഒത്തിരി ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നുപോയി, 4 വർഷത്തെ ജീവിതം ഫ്ലാഷ്ബാക്ക് പോലെ ഞാൻ ഓർത്തെടുത്തു ഒന്നിച്ചു പുറത്തുപോയിട്ട് എത്ര നാളായി? ഒന്നിച്ചു യാത്ര ചെയ്തിട്ട് എത്രനാളായി.? പരസ്പരം സെക്സ് ആസ്വദിച്ചിട്ട് എത്ര നാളായി? ഈ ചോദ്യങ്ങൾ എന്റെ കണ്ണിനെ ഈറനണിയിച്ചു കൊണ്ടിരുന്നു.

സ്വയം നീറികൊണ്ട് ഞാൻ ഈ അടുക്കളയിൽ വെച്ചും വിളമ്പിയും കഷ്ടപെടുമ്പോ അഭിനന്ദനീയമായ ഒരു വാക്കെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ.

ഇനി അമ്മയോട് ഇതേക്കുറിച്ചു പറഞ്ഞാലോ..?! ആണുങ്ങൾ അങ്ങനെയൊക്കെ ആയിരിക്കും മോളെ, നമ്മൾ പെണ്ണുങ്ങൾ വേണം അതൊക്കെ സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവാൻ എന്ന മറുപടിയാവും കിട്ടുക, പിന്നെ ദാസിനോട് ഇതേപ്പറ്റി ഒന്ന് സംസാരിക്കാൻ പോലും എനിക്ക് തോന്നാറില്ല. സംസാരിച്ചാലും പറയുക, ജീവിതം ഇങ്ങനെയൊക്കെ ആണ് എന്നായിരിക്കും. വേണ്ട ഇനിയും ആവർത്തിക്കാൻ വയ്യ.

ഇതെന്റെ വിധിയാണ്, തലയിണ എന്റെ ആത്മാഭിമാനത്തിൽ നനഞ്ഞു കുതിരുമ്പൊ എനിക്ക് ഉറക്കമേ വന്നില്ല. ജീവിതത്തിനു അർത്ഥം ഇല്ലാതെയാകുമോ എന്ന പേടി മുൻപ് ഉണ്ടായിരുന്നപ്പോൾ ആണ്, എന്ന ജീവിക്കാൻ പ്രേരിപ്പിച്ചത് ഒരു ഡാൻസ് സ്‌കൂൾ തുടങ്ങാം, എന്ന സ്വപ്നമാണെന്ന് ഞാനോർത്തു.

വിവാഹം സ്വപ്നങ്ങൾക്ക് ബാധ്യത ആവുമെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സിസ്റ്റം എന്ന് എന്റെ മനസ്സിൽ ഒരായിരം വട്ടം ഞാൻ എന്നോടു തന്നെ ചോദിച്ചു മടുത്താണ് എങ്കിലും…. നിറ കണ്ണുകൾ എപ്പോഴോ താനെയടഞ്ഞു.

പിറ്റേന്ന് യോഗ ചെയ്തുകൊണ്ട് ഇരുന്നപ്പോൾ, അത് പൂർത്തിയാകാൻ പോലും സമ്മതിക്കാതെ, ദാസ് എണീറ്റു വന്നുകൊണ്ട് കൊണ്ട് എന്നോട് കോഫീ ചോദിച്ചു, ഞാൻ ഉണ്ടാക്കി കൊടുത്തു, ദാസ് ഒറ്റയ്ക്ക് 3 വര്ഷം താമസിച്ചിട്ടും ഒരു കോഫീ ഉണ്ടാകാൻ അറിയാത്തതാണോ അതോ സൗകര്യപ്പെടാതാണോ എന്ന് ഞാൻ അപ്പൊൾ ആലോചിച്ചു.

ഇന്നാണ് ബിർത്ഡേ പാർട്ടി, ഞാൻ വീട്ടിലെ ജോലി തീർത്തപ്പോൾ 10 മണി കഴിഞ്ഞു. കുളി കഴിഞ്ഞു ടവൽ ഉടുത്തോണ്ട് ഞാൻ ബെഡ്‌റൂമിൽ വെച്ച് മുടിയുണക്കികൊണ്ടിരുന്നു. ബ്ലൗസ് ഇടുമ്പോൾ എനിക്ക് പെട്ടന്ന് മിഥുനെ ഓർമ വന്നു, ഒന്ന് വിളിക്കണോ വേണ്ടയോ എന്ന് ആലോചിയ്പ്പോൾ, വിളിക്കാം എന്ന് എന്റെ മനസ് പറഞ്ഞു.

ഞാൻ എന്റെ ഐഫോൺ SE യിൽ മിഥുന്റെ നമ്പർ ഡയൽ ചെയ്തു, ആദ്യം ഫുൾ റിങ് ചെയ്‌തെങ്കിലും അവനു എടുക്കാൻ പറ്റിയില്ല. പിന്നെ ഒന്നുടെ ഞാൻ വിളിച്ചപ്പോ മിഥുൻ എടുത്തുകൊണ്ട് “ഞാൻ ഒരു ഫങ്ക്ഷനിലാണ് തിരിച്ചു വിളിച്ചോട്ടെ” എന്ന് പറഞ്ഞു.

“ഞാൻ വൈഗയാണ്” എന്ന് ഇടയ്ക്കു കയറി പറഞ്ഞപ്പോൾ, “പറയു പറയു എനിക്ക് മനസിലായില്ല, എവിടെയാണ് ഇപ്പൊ.” എന്ന് ചോദിച്ചു.

“അത്യാവശ്യമായി ഒന്ന് കാണാൻ പറ്റുമോ” എന്ന് ഞാൻ ചോദിച്ചു. പക്ഷെ അത് മനപ്പൂർവമായിരുന്നില്ല , ഞാൻ അറിയാതെ ചോദിച്ചു പോയതാണ്.

“യാ വരാം , എവിടെയാണ് വരേണ്ടത്”

“കോർടട്ടെസ്ന്റെ മുന്നിൽ വരാമോ”.

“ഇപ്പൊ ഞാൻ വരാം” എന്ന് മിഥുൻ പറഞ്ഞു.

ഞാൻ വീട് ലോക്ക് ചെയ്തുകൊണ്ട് ഗിഫ്റ്റുമായി കോർട്ടസിന്റെ മുന്നിൽ നിന്നപ്പോൾ, 5 മിനിറ്റിൽ മിഥുൻ പറന്നെത്തി.

“എങ്ങോട്ടേക്കാണ്..”

“ഒരു ബർത്തഡേ ഫങ്ക്ഷന് ഉണ്ടായിരുന്നു.”

“ഹസ്ബൻഡ് ഇല്ലേ..”

“ഇല്ല, ദാസ് ഓഫീസിൽ പോയി.”

“കയറിക്കോ, ഞാൻ ഡ്രോപ്പ് ചെയാം..”

ഞാൻ ഗിഫ്റ് മിഥുന് നീട്ടിയപ്പോൾ മിഥുൻ അതെടുത്തു ബൈക്കിന്റെ ഫ്രണ്ടിൽ വെച്ചുകൊണ്ട് “കയറിക്കോളൂ മാഡം”എന്ന് പറഞ്ഞു. ഞാൻ ചിരിച്ചോണ്ട് കയറി.

“ഇതാണോ അത്യാവശ്യം ആണെന്ന് പറഞ്ഞത് .”

“അത് ഞാൻ അറിയാതെ …”

“സാരമില്ല , സത്യത്തിൽ ഞാൻ ഒരു സ്‌ഥലത്തു നിന്നും ഊരി പോന്നതാണ് , സൊ താങ്ക്സ് ഞാൻ അങ്ങോട്ട് പറയണം .” “ഹാ ..” മിഥുന്റെ പേർസണൽ കാര്യം ആയതുകൊണ്ട് ഞാൻ അതേപ്പറ്റി കൂടുതൽ ചോദിക്കാൻ തയാറായില്ല.

“എവിടെയാണ് ഫങ്ക്ഷന്”

“അടുത്താണ് നേരെ പൊയ്ക്കോളൂ ഞാൻ പറയാം..”

“ഓക്കേ..”

പക്ഷെ മനസ്സിൽ വീണ്ടും തോന്നി, വെറുതെ ചോദിക്കാം എന്ന്.

“മിഥുൻ എന്താണ് വിളിച്ചപ്പോൾ ഫോൺ എടുക്കാഞ്ഞത്..”

“അത്…ഞാൻ ഒരു പെണ്ണുകാണൽ ചടങ്ങിലായിരുന്നു..”

“ഫ്രണ്ട്ന്റെയാണോ..”

“ഉഹും എന്റെ..” (ചിരിക്കുന്നു..)

“അതെയോ..ഞാൻ വിളിക്കണ്ടായിരുന്നു..അല്ലെ..”

“നോ നോ…ആക്ച്വലി.. ഞാൻ പറഞ്ഞില്ലേ ..അവിടെന്നു രക്ഷപെടാൻ വേണ്ടി കാത്തിരിക്കുകയായിർന്നു.”

“അതെന്തേ…”

“എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടന്നു പറഞ്ഞാൽ, അപ്പയും അമ്മയും കേൾക്കണ്ട. മനസിന് ഇഷ്ടപെട്ട ആളെ, കണ്ടെത്താൻ ഞാൻ ഇച്ചിരി സമയം ചോദിച്ചിരുന്നു, പക്ഷെ തന്ന സമയം കഴിഞ്ഞിട്ടും ഞാൻ ഇങ്ങനെ ഉഴപ്പുന്നതു കണ്ടപ്പോൾ… അപ്പയും അമ്മയും, ഒരാളെ കണ്ടുപിടിച്ചു. നിഹാരിക, പക്ഷെ അവൾക്ക് ഞാൻ ഒരിക്കലും ചേരില്ല.”

“അതെന്തേ.”

“അവളോട് ഞാൻ സംസാരിച്ചപ്പോ അവൾക്ക്, പ്രത്യേകിച്ച് ഡ്രീം ഒന്നുല്ല, വീട്ടുകാർ നിർബന്ധിച്ചതുകൊണ്ടു മാത്രം വിവാഹത്തിന് തയാറാകുന്നതാണ്, ഇപ്പോൾ ജോലിയില്ല. ഒത്തിരി ട്രാവൽ ചെയ്യാൻ ആൾക്കിഷ്ടമാണ്, ഇതാണ് പ്രൊഫൈൽ.”

“അതിനിപ്പോ എന്താ കുഴപ്പം”

“അങ്ങനെയല്ല, എന്റെ മനസിലെ ആളെന്നു പറയുമ്പോ ഒരു ട്രൂ ഡ്രീം ഉള്ള……ലൈഫിൽ എന്തേലും ഗോൾ ഉള്ള ഒരാളാണ്, ഞാനും ആ ഡ്രീമിൽ ജോയിൻ ചെയ്തു അത് അച്ചീവ് ചെയ്യാൻ കൂടെ നില്കുമ്പോ കിട്ടുന്ന സുഖം, അതിലാണ് ജീവിതം ഉള്ളതു, സോറി ഇതെന്റെ കാഴ്ചപ്പാട് ആണ് കേട്ടോ. സത്യമാണോ അറിയില്ല.”

എനിക്കതു കേട്ടപ്പോൾ സത്യത്തിൽ, മിഥുൻ 25 വയസുണ്ടെലും പ്രായത്തിൽ കവിഞ്ഞ പക്വത നിറഞ്ഞവൻ ആണെന്ന് തോന്നിച്ചു. എന്റെയുള്ളിൽ മിഥുനോടുള്ള കാഴ്‌ചപ്പാടു അടിച്ചു പൊളി പയ്യൻ എന്നായിരുന്നു. പക്ഷെ ഈ ഒരൊറ്റ നിമിഷം കൊണ്ട് അത് പാടെ മാറി.

“നിർത്തിക്കോളു…..ദേ ഇതാണ് വീട്.”

“ഞാനും വന്നോട്ടെ..എനിക്ക് കുട്ടികളെ വലിയ ഇഷ്ടാണ്. കേട്ടോ..”

“ആ വന്നോളൂ, പക്ഷെ ഗിഫ്റ് ഉണ്ടോ കയ്യിൽ.?” ചിരിച്ചോണ്ട് ചോദിച്ചു.

“അത്..ആഹ് ദേ ഉണ്ടല്ലോ..”

“അതെന്റെ ഗിഫ്റ് അല്ലെ..”

“നമ്മുടെ ആക്കാമോ പ്ലീസ്..”

“ശരി വായോ…” അവന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ടതും എനിക്ക് മനസ് തുറന്നു ഒന്ന് ചിരിക്കണമെന്നു തോന്നി. ഞാനും മിഥുനും ചേർന്നു നന്ദനകുട്ടിയെ വിഷ് ചെയ്തു, സെൽഫി എടുത്തു, ഒന്നിച്ചു ലഞ്ച് കഴിച്ചു.

തിരിച്ചു മിഥുൻ എന്നെ കോർട്ടേസിൽ ഡ്രോപ്പ് ചെയ്യുമ്പോ, കുറച്ചു നേരം എന്റെയൊപ്പം ഇരിക്കാമോ എന്ന് ചോദിക്കണം എന്ന് എന്റെ മാനസിലുണ്ടായിരുന്നു,പക്ഷെ ചോദിച്ചില്ല, മോഹങ്ങളെയും ആഗ്രഹങ്ങളെയും മറച്ചു ശീലിച്ച എനിക്ക് അതിനു വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *