ഞാൻ ഗിഫ്റ് മിഥുന് നീട്ടിയപ്പോൾ മിഥുൻ അതെടുത്തു ബൈക്കിന്റെ ഫ്രണ്ടിൽ വെച്ചുകൊണ്ട് “കയറിക്കോളൂ മാഡം”എന്ന് പറഞ്ഞു. ഞാൻ ചിരിച്ചോണ്ട് കയറി.
“ഇതാണോ അത്യാവശ്യം ആണെന്ന് പറഞ്ഞത് .”
“അത് ഞാൻ അറിയാതെ …”
“സാരമില്ല , സത്യത്തിൽ ഞാൻ ഒരു സ്‌ഥലത്തു നിന്നും ഊരി പോന്നതാണ് , സൊ താങ്ക്സ് ഞാൻ അങ്ങോട്ട് പറയണം .” “ഹാ ..” മിഥുന്റെ പേർസണൽ കാര്യം ആയതുകൊണ്ട് ഞാൻ അതേപ്പറ്റി കൂടുതൽ ചോദിക്കാൻ തയാറായില്ല.
“എവിടെയാണ് ഫങ്ക്ഷന്”
“അടുത്താണ് നേരെ പൊയ്ക്കോളൂ ഞാൻ പറയാം..”
“ഓക്കേ..”
പക്ഷെ മനസ്സിൽ വീണ്ടും തോന്നി, വെറുതെ ചോദിക്കാം എന്ന്.
“മിഥുൻ എന്താണ് വിളിച്ചപ്പോൾ ഫോൺ എടുക്കാഞ്ഞത്..”
“അത്…ഞാൻ ഒരു പെണ്ണുകാണൽ ചടങ്ങിലായിരുന്നു..”
“ഫ്രണ്ട്ന്റെയാണോ..”
“ഉഹും എന്റെ..” (ചിരിക്കുന്നു..)
“അതെയോ..ഞാൻ വിളിക്കണ്ടായിരുന്നു..അല്ലെ..”
“നോ നോ…ആക്ച്വലി.. ഞാൻ പറഞ്ഞില്ലേ ..അവിടെന്നു രക്ഷപെടാൻ വേണ്ടി കാത്തിരിക്കുകയായിർന്നു.”
“അതെന്തേ…”
“എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടന്നു പറഞ്ഞാൽ, അപ്പയും അമ്മയും കേൾക്കണ്ട. മനസിന് ഇഷ്ടപെട്ട ആളെ, കണ്ടെത്താൻ ഞാൻ ഇച്ചിരി സമയം ചോദിച്ചിരുന്നു, പക്ഷെ തന്ന സമയം കഴിഞ്ഞിട്ടും ഞാൻ ഇങ്ങനെ ഉഴപ്പുന്നതു കണ്ടപ്പോൾ… അപ്പയും അമ്മയും, ഒരാളെ കണ്ടുപിടിച്ചു. നിഹാരിക, പക്ഷെ അവൾക്ക് ഞാൻ ഒരിക്കലും ചേരില്ല.”
“അതെന്തേ.”
“അവളോട് ഞാൻ സംസാരിച്ചപ്പോ അവൾക്ക്, പ്രത്യേകിച്ച് ഡ്രീം ഒന്നുല്ല, വീട്ടുകാർ നിർബന്ധിച്ചതുകൊണ്ടു മാത്രം വിവാഹത്തിന് തയാറാകുന്നതാണ്, ഇപ്പോൾ ജോലിയില്ല. ഒത്തിരി ട്രാവൽ ചെയ്യാൻ ആൾക്കിഷ്ടമാണ്, ഇതാണ് പ്രൊഫൈൽ.”
“അതിനിപ്പോ എന്താ കുഴപ്പം”
“അങ്ങനെയല്ല, എന്റെ മനസിലെ ആളെന്നു പറയുമ്പോ ഒരു ട്രൂ ഡ്രീം ഉള്ള……ലൈഫിൽ എന്തേലും ഗോൾ ഉള്ള ഒരാളാണ്, ഞാനും ആ ഡ്രീമിൽ ജോയിൻ ചെയ്തു അത് അച്ചീവ് ചെയ്യാൻ കൂടെ നില്കുമ്പോ കിട്ടുന്ന സുഖം, അതിലാണ് ജീവിതം ഉള്ളതു, സോറി ഇതെന്റെ കാഴ്ചപ്പാട് ആണ് കേട്ടോ. സത്യമാണോ അറിയില്ല.”
എനിക്കതു കേട്ടപ്പോൾ സത്യത്തിൽ, മിഥുൻ 25 വയസുണ്ടെലും പ്രായത്തിൽ കവിഞ്ഞ പക്വത നിറഞ്ഞവൻ ആണെന്ന് തോന്നിച്ചു. എന്റെയുള്ളിൽ മിഥുനോടുള്ള കാഴ്‌ചപ്പാടു അടിച്ചു പൊളി പയ്യൻ എന്നായിരുന്നു. പക്ഷെ ഈ ഒരൊറ്റ നിമിഷം കൊണ്ട് അത് പാടെ മാറി.
“നിർത്തിക്കോളു…..ദേ ഇതാണ് വീട്.”
“ഞാനും വന്നോട്ടെ..എനിക്ക് കുട്ടികളെ വലിയ ഇഷ്ടാണ്. കേട്ടോ..”
“ആ വന്നോളൂ, പക്ഷെ ഗിഫ്റ് ഉണ്ടോ കയ്യിൽ.?” ചിരിച്ചോണ്ട് ചോദിച്ചു.
“അത്..ആഹ് ദേ ഉണ്ടല്ലോ..”
“അതെന്റെ ഗിഫ്റ് അല്ലെ..”
“നമ്മുടെ ആക്കാമോ പ്ലീസ്..”
“ശരി വായോ…” അവന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ടതും എനിക്ക് മനസ് തുറന്നു ഒന്ന് ചിരിക്കണമെന്നു തോന്നി. ഞാനും മിഥുനും ചേർന്നു നന്ദനകുട്ടിയെ വിഷ് ചെയ്തു, സെൽഫി എടുത്തു, ഒന്നിച്ചു ലഞ്ച് കഴിച്ചു.
തിരിച്ചു മിഥുൻ എന്നെ കോർട്ടേസിൽ ഡ്രോപ്പ് ചെയ്യുമ്പോ, കുറച്ചു നേരം എന്റെയൊപ്പം ഇരിക്കാമോ എന്ന് ചോദിക്കണം എന്ന് എന്റെ മാനസിലുണ്ടായിരുന്നു,പക്ഷെ ചോദിച്ചില്ല, മോഹങ്ങളെയും ആഗ്രഹങ്ങളെയും മറച്ചു ശീലിച്ച എനിക്ക് അതിനു വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
പക്ഷെ എന്റെ മനസ് മിഥുൻ വായിച്ചെടുത്തു, ഞാൻ കൂടെ വന്നോട്ടെ. എന്ന് അവൻ എന്നോട് ഇങ്ങോട്ട് അനുവാദം ചോദിച്ചപ്പോൾ എനിക്കവനെ കെട്ടിപിടിച്ചു കരയാൻ തോന്നി. അവനെങ്ങനെ കഴിയുന്നു ഞാൻ മനസ്സിൽ ഓർത്ത ഈ കാര്യം മനസിലാക്കാൻ. രണ്ടു തവണയേ തമ്മിൽ കണ്ടിട്ടുള്ളു ഏതാനും മണിക്കൂര് മാത്രമേ ഞങ്ങൾ തമ്മിൽ ബന്ധം ഉള്ളു. പക്ഷെ മനസ് എത്ര അടച്ചു പിടിച്ചാലും ഉള്ളിലെന്തെന്നു കാണാൻ കഴിയുന്ന ചിലർ അടുത്തെത്തുമ്പോ അവരെ നാം, എങ്ങനെ പിണക്കും തിരിച്ചയ്ക്കും?
“വായോ..”
ബൈക്ക് പാർക്കിംഗ് ലോട്ടിൽ വെച്ചുകൊണ്ട് മുറിയിലേക്ക് അവൻ വന്നു. ഇന്ന് ഞാൻ ഇട്ട ബ്ലൗസിന്റെ ഡിസൈൻ കൊള്ളാം എന്നു പറഞ്ഞതിനോടപ്പം, കുറച്ചൂടെ നല്ല ഡിസൈൻ ഞാൻ സജസ്റ് ചെയ്തോട്ടെ എന്നവൻ ചോദിച്ചു.
