“ആഹ് അക്ഷു….ഞാൻ കഴിച്ചിട്ട് ഇറങ്ങാൻ ഇരിക്കുവാ, സൈറ്റിൽ പോണം, കുറച്ചു ബില്ല് അപ്രൂവ് ചെയ്യണം.”
“ശരി നന്ദാ ഞാനും അക്ഷരയും ഒരു മൂവിക്ക് പോയാലോ ആലോചിക്കുവാ”
“അയ്യോ വേണ്ട അജയ്, മൂവി ബോർ ആകും!”
“എങ്കിൽ അക്ഷര പറ, എന്ത് ചെയാം…”
“നമുക്ക് ബോട്ടിങ് പോകാം!”
“ശരി, നിന്റെ ഇഷ്ടം.”
ഞങ്ങൾ ടീവിയിലെ സിനിമ വീണ്ടും കണ്ടുകൊണ്ട് ആസ്വദിച്ച് ഭക്ഷണം കഴിച്ചു. ആ സിനിമയിൽ മോഹൻലാലിന്റെ കാരക്ടർ നു ആണല്ലോ രണ്ടു
സ്ത്രീകളുമായി ബന്ധം ഉണ്ടാകേണ്ടി വരുന്നത്,
അതിൽ ക്ലാരയുടെ ജീവിതം ഇത്രയും സെല്ഫ് സെലിബ്രേറ്റ് വ്യക്തിത്വം വേറെ ഏതെങ്കിലും സിനിമയിൽ ഉണ്ടോ എന്നത് ഇന്നുമുള്ള ചോദ്യമാണ്.
ഞാൻ അക്ഷരയുമായി ആലോചിച്ചു. രാധയ്ക്കും ക്ലാരയ്ക്കും ഇടയിൽ പെട്ടുപോയ ജയകൃഷ്ണന്റെ അവസ്‌ഥപോലെ പോലെയാണോ അക്ഷരയുടെ, ഞാൻ കഴിക്കുമ്പോ മോഹൻലാൽ ക്രൂഷ്യൽ സീൻ വരുമ്പോ ചിരിച്ചപ്പോൾ, അക്ഷരയും നന്ദനും എന്നെ ഒന്ന് നോക്കി. ഞാൻ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു.
നന്ദൻ കഴിച്ചുകഴിഞ്ഞു റെഡി ആയി പുറത്തിറങ്ങി. ഇറങ്ങുമ്പോ അക്ഷരയുടെ കൈപിടിച്ചുകൊണ്ട് നന്ദൻ ഒരു മുത്തം ഇട്ടു.
“മസ്സാജ് ചെയ്തതിന്റെ സമ്മാനമാണോ?”
“അതെ.”
“ഇതൊന്നും പോരാ, എനിക്ക് ഗിഫ്റ്റ് എന്തേലും വേണം.”
“എന്തിനു? അതൊന്നും പറ്റില്ല!” എന്ന് പറഞ്ഞുകൊണ്ട് നന്ദൻ നോക്കി കണ്ണിറുക്കി.
എനിക്കറിയാമായിരുന്നു നന്ദൻ എന്തേലും നല്ല ഗിഫ്റ് തന്നെ അവൾക്ക് വാങ്ങികൊടുക്കുമെന്നു! പക്ഷെ അത് അവളെ അറിയിക്കാതെ കുശുമ്പിയാക്കാൻ വേണ്ടി അങ്ങനെ പറയുന്ന നന്ദനിലെ കാമുക ഭാവം ഇപ്പോഴാണ് എനിക്ക് കാണാൻ കഴിഞ്ഞത്.
നന്ദൻ ഇറങ്ങിയതും ഞാൻ അക്ഷരയെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.
“നീ കള്ളിയാണ്! പെരുങ്കള്ളി!”
“എന്തെ?”
“വേണ്ട വേണ്ട എന്നോട് ഒന്നും ഒളിക്കണ്ട!”
“എന്തെ?”
“അക്ഷര ഇത് 2024 ആണ്, ലോകം എത്രയോ മാറിയിക്കുന്നു. നിനക്ക് വിവാഹത്തിന് മുൻപോ അല്ലെങ്കിൽ ശേഷമോ ഒരാളെ ഇഷ്ടമാകും എങ്കിൽ, ഞാൻ ഒരിക്കലും അതിനു എതിരല്ല!”
“അജയ് എന്തൊക്കെയാണ് പറയുന്നത്?”
“നിനക്ക് നന്ദനെ ഇഷ്ടമാണോ?” ഞാൻ വെട്ടിത്തുറന്നു ചോദിച്ചു
“ഇഷ്ടം! ഇഷ്ടമാണല്ലോ, അജയ്‌ക്ക് നന്ദനെ ഇഷ്ടമല്ലേ?”
“എനിക്ക് നല്ല മതിപ്പാണ്, നിന്നെ നല്ലപോലെ കയർ ചെയ്യാൻ അറിയാവുന്ന ഒരു നല്ല കൂട്ടുകാരൻ”
“അത്രയും എനിക്കുള്ളൂ!”
“പിന്നെ നീയന്തിനാ ലാപ്ടോപിന്റെ പാസ്സ്‌വേർഡ് അങ്ങനെ വെച്ചിട്ടും കള്ളം പറഞ്ഞത്?
അത് നീ എന്നോട് പറയുമ്പോ നിന്റെ കണ്ണിലെ പിടച്ചിൽ ഞാൻ ശ്രദ്ധിച്ചിരുന്നു.”
“അത്…”
“കഴിഞ്ഞില്ല, നിങ്ങൾ ഇരുവരും ഒരേ മുറിയിൽ നീ ഷർട് മാത്രം ഇട്ടുകൊണ്ട് നന്ദന്റെ ഒപ്പം നിൽക്കുന്ന ഫോട്ടോ ഞാൻ ലാപ്ടോപ്പിൽ കണ്ടല്ലോ!”
“അജയ് അത്.”
“ഇനിയും ഉണ്ട്, പറയാണോ?”
“വേണ്ട അജയ് ഞാൻ എല്ലാം പറയാം.”
“ഇപ്പൊ വേണ്ട രാത്രി മതി”
“അതെന്താ?”
“നമുക്ക് പുറത്തൊക്കെ പോയിട്ട് വരാം, എന്നിട്ട് മതി.”
“ശരി” അക്ഷര എന്നെ ഇറുക്കി പിടിച്ചുകൊണ്ട്, ചിരിച്ചുകൊണ്ട് കണ്ണ് തുടച്ചു!
“എന്തിനാ കരയുന്നത്?”
“എനിക്കെന്തോ? വല്ലാതെ സന്തോഷം വ..രു…ന്നു…”
“അതുകൊണ്ടാ ഞാനിപ്പോ നിന്നോട് ഒന്നും ചോദിച്ചു ബുധിമുട്ടിക്കാത്തത്.”
“നല്ല തെളിനീരുള്ള സാഗർ ലേകിൽ ബോട്ടിങ് കഴിഞ്ഞു വന്നിട്ട് നമുക്ക് തുടങ്ങാം…”
അക്ഷര ഒരു സിൽക്ക് സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ഇട്ടുകൊണ്ട്, എന്റെയൊപ്പം കാറിൽ കയറി, ഒരു മേക്കപ്പും ഇല്ലാതെ അവൾ എത്രമാത്രം സുന്ദരിയായിരിക്കുന്നു.
ഞങ്ങൾ സാഗർ ലേകിൽ കപ്പിൾ ബോട്ടിൽ ഒരു മണിക്കൂറോളം യാത്ര ചെയ്തു. നീലത്തടാകത്തിൽ ഇളം വെയിലിട്ടുകൊണ്ട് ജ്വലിക്കുന്ന സൗന്ദര്യമായി എന്റെയൊപ്പം അക്ഷര കൂടെ ഇരുന്നു.
ഞാൻ അവളുടെ കൈകൾ ഇറുകെ പിടിച്ചപ്പോൾ അവളും എന്റെ കൈകൾ ഇറുകെ പിടിച്ചുകൊണ്ട്.
“ഐ ലവ് യു സൊ മച്ച് അജയ്.”
“ഐ ലവ് യു ടൂ അക്ഷര.”
ബോട്ടിങ് സവാരി കഴിഞ്ഞു ഞങ്ങൾ ഒരു കോഫീ കുടിക്കാൻ വേണ്ടി കാൻഡിൽ ലൈറ്റ് തെളിച്ച ഒരു 7 സ്റ്റാർ ഹോട്ടലിൽ കയറി.
