കെട്യോളാണ് മാലാഖ 1അടിപൊളി  

BisexualFreedom അത് നല്ലപോലെ പ്രൊമോട്ടചെയ്യുന്ന ഒരു സൈറ്റാണ്, ഇവിട നമുക്ക് നമുക്കിഷ്ടമുള്ള ഒരാളെ കണ്ടെത്താനും അയാൾക്കൊപ്പം കുറച്ചു നാൾ താമസിക്കാനും ഉള്ള സൗകര്യമൊക്കെ അവർ തന്നെ ചെയ്തു തരും.

ഇന്ത്യയിൽ 2024 ആയിട്ടും, ഇപ്പോഴും പുച്ഛത്തോടെയും അവഗണയോടെയും കാണുന്ന ഞങ്ങളെ പോലെയുള്ള മനുഷ്യരെ
എന്ത് തെറ്റാണു അവരോടു ഞങ്ങൾ ചെയ്തെന്നു ഞാൻ പലപ്പോഴും ലോകേഷിനോട് ചോദിക്കാറുണ്ട്. മനസു എന്ന് പറയുന്ന ഒരു സാധനം എല്ലാവര്ക്കും ഉള്ളതുപോലെ ഞങ്ങൾക്കും ഉണ്ട്. അത് ഒരു പെണ്ണിനെ മാത്രമല്ല, ആണിനേയും അതെ പോലെ ഇഷ്ടപ്പെടാനും ഭാഗ്യം സിദ്ധിച്ചവരാണ് ഞങ്ങൾ.!

എന്തായാലും ഞങ്ങൾ കഴിഞ്ഞ വര്ഷം കാണാൻ തീരുമാനിച്ചതാണ്, ഇക്കൊല്ലമെങ്കിലും അത് നടന്നാൽ മതിയായിരുന്നു. കാരണം ഞാൻ മനസുകൊണ്ട് അത്രക്കും അടുത്തിരുന്നു അവനുമായി.

കഴിഞ്ഞ വര്‍ഷം ലോകേഷ് വരാമെന്നു പറഞ്ഞുപറ്റിച്ചു. ഇത്തവണ പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

പക്ഷെ ആ ചാറ്റിന്റെ അവസാനം
ഞാൻ നമ്പർ ലോകേഷ് ഷെയർ ചെയ്തുകൊണ്ട് മറുപടിക്കായി കാത്തു നിൽകുമ്പോൾ അജയ് ആണോ എന്ന് ലോകേഷ് ചോദിച്ചത് എന്നെ സത്യത്തിൽ ഞെട്ടിച്ചു. എന്റെനമ്പർ ഉള്ള ആരോ….ആണ് ഇത്രയും നാൾ ലോകേഷ് ആയി

പറ്റിച്ചത് എന്ന് ആലോചിക്കുമ്പോ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നപോലെ തോന്നി. ഇത്രയും മനോഹരമായി എന്നെ പറ്റിച്ചതാരാണ്.. ജെയിംസ് എന്ന nickname അജയ് ജെയിംസ് എന്ന fullname ആണെന്ന് അറിയാവുന്ന ആരോ ആണ്, രണ്ടര വർഷമായി എന്നോട് സംസാരിക്കുന്നത് എന്നറിഞ്ഞപ്പോൾ…. എനിക്ക് എന്റെ മനസു കൈവിട്ട്പോയി… ഞാൻ ചാറ്റ്ബോക്സ് കളഞ്ഞിട്ട് അതാരായിക്കുമെന്നു അറിയാതെ പേടിച്ചു കൈവിറച്ചുകൊണ്ട് ലാബിൽ നിന്ന് റസ്റ്റ്റൂമിലേക്ക് ഓടി. പക്ഷെ…. അടുത്ത നിമിഷം എന്റെ ഫോണിൽ ഒരാളുടെ കാൾ വന്നപ്പോൾ… ആ പേര് വായിക്കും മുൻപെ… എന്റെ തല കറങ്ങുന്നപോലെ തോന്നി…. അക്ഷര ആയിരുന്നു…. ഈശ്വര…ഇനി അക്ഷരയാണോ…. എന്റെ മനസ് വീണ്ടും പതറി….. എനിക്കാ കാൾ എടുക്കാൻ കഴിഞ്ഞില്ല. ഞാൻ ശെരിക്കും പേടിച്ചു. അര മണിക്കൂർ ഞാൻ ഫോൺ എടുത്തു ഓഫാക്കി വെച്ചു. സ്വബോധം വന്നപ്പോൾ മനസിലായി. അതക്ഷര ആവാൻ യാതൊരു സാധ്യതയും ഇല്ല. എന്തെന്നാൽ പരിചയപ്പെടുമ്പോൾ ലോകേഷ് ഒന്ന് രണ്ടു ഫോട്ടോസ് തന്നിരുന്നു ഷർട് ഇടാതെയുള്ള കഴുത്തു മുതൽ നെഞ്ചുവരെയുള്ളത് അത് എങ്ങനെ അക്ഷരയ്ക്ക് കിട്ടും. സാധ്യമല്ല , കാരണം അതയാളുടെ ഒരു വര്ഷം കഴിഞ്ഞുള്ള ഫോട്ടോയും ഒരേപോലെ ആയിരിന്നല്ലോ. ഞാൻ മനസിന് ഒരു ആശ്വാസം കിട്ടാൻ വേണ്ടി, നന്ദനെ വിളിച്ചപ്പോൾ അവൻ അപ്പൊ എടുത്തില്ല. അക്ഷര അടുത്തുണ്ടാവും എന്ന് എനിക്ക് തോന്നി . ഞാൻ എന്റെ ജോലിയിലേക്ക് കടന്നെങ്കിലും എന്റെ മനസ്സിൽ അതാരായിരിക്കുമെന്നു പേടി ആയിരുന്നു. ഞാൻ വൈകീട്ട് ഫോൺ നോക്കിയപ്പോൾ, നന്ദൻ ഒരു തവണ എന്നെ വിളിച്ചിരിക്കുന്നു. ഞാൻ തിരിച്ചു വിളിച്ചപ്പോൾ കിട്ടുന്നതും ഇല്ല. ഒടുവിൽ അരമണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ നന്ദൻ എന്നെ വിളിച്ചു.. പക്ഷെ അവൻ ഒന്നും മിണ്ടാതെ നില്കുവാണ്.. “നന്ദാ ….” “Are you there….” “നന്ദാ…..” “ഇത്രയും നാൾ മനസു തുറന്നു സംസാരിച്ചിട്ടും, നേരിട്ട് കാണാൻ ഇരുവരും കൊതിച്ചിട്ടും , ഒടുക്കം നമുക്ക് രണ്ടു പേർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ലാലോ ….അജയ് “ലോകേഷ്…..”

“അതേടാ…..ബസ്റ്റാർഡ്…..ഞാൻ തന്നെയാണ് ” നന്ദൻ ചിരിച്ചുകൊണ്ട് കരയുന്നത് പോലെ എനിക്ക് തോന്നി. മനസുകൊണ്ട് ഇത്രയും അടുപ്പം ഉണ്ടായ എന്റെ ഏറ്റവും അടുത്ത സുഹൃത്തും കാമുകനും എല്ലാം അവനായിരുന്നു. പക്ഷെ അക്ഷരയെ കുറിച്ചോ, എന്റെ ജോലിയെ കുറിച്ചോ ഒന്നും ഞാൻ അവനോടു ഇതുവരെ പറയാഞ്ഞത് ഇപ്പൊ തെറ്റായിപ്പോയി എന്ന് തോനുന്നു. പരസ്പരം കാണുന്ന സ്വപ്ങ്ങൾ മാത്രം പറയുമ്പോളും അവൻ ഇത്രയും നാളും. എന്റെ അടുത്തുണ്ടായിരുന്ന നന്ദൻ തന്നെയാണ് എന്ന് ഞാൻ അങ്ങനെ…. എന്റെ മാതാവേ….ഞാൻ സർവ്വതും മറന്നുകൊണ്ട് കരഞ്ഞു. ഇനിയെന്തായാലും ഞങ്ങൾക്ക് പിരിഞ്ഞിരിക്കാൻ ആവില്ല. അക്ഷരയോട് എല്ലാം പറയുക തന്നെ വേണമെന്നു. വിചാരിച്ചുകൊണ്ട് ഞങ്ങൾ ഒന്നിച്ചു ധൈര്യം സംഭരിച്ചുകൊണ്ട് ഉറച്ച ആ തീരുമാനം എടുത്തു. ഞാൻ അക്ഷരയുടെ ഫോണിലേക്ക് വിളിക്കുമ്പോ റിങ് ആവുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. കുറെ തവണ ഞാൻ വിളിച്ചു. ഞാൻ ലാബിൽ നിന്നും പെർമിഷൻ ചോദിച്ചു അപ്പൊ തന്നെ ഇറങ്ങി. വേഗത്തിൽ കാറോടിച്ചു ഫ്ലാറ്റിൽ എത്തി. അക്ഷരയുടെ ബാഗിൽ അവളുടെ ഫോൺ കണ്ടു. ഞാൻ അതുകൊണ്ട് റോയി അങ്കിളിനെ വിളിച്ചു. റോയി അങ്കിൾ പറഞ്ഞു. അക്ഷര നന്ദന്റെയൊപ്പം സംസാരിക്കുകയാണ് എന്ന്. നന്ദൻ എന്നോട് പറഞ്ഞിരുന്നത് ഞാൻ സോഫയിൽ ഇരുന്നുകൊണ്ട് തണുത്ത വെള്ളം കുടിച്ചു കൊണ്ട് ഓർത്തു . അക്ഷരയോട് ഇനി മറച്ചു വെക്കുന്നതിൽ ഒരർഥവും ഇല്ല. ഇനി അവൾ തീരുമാനിക്കട്ടെ നമ്മൾ എന്ത് ചെയണം എന്ന്. അക്ഷരയും റോയി അങ്കിളും വൈകാതെ ഫ്ലാറ്റിൽ എത്തി. ഞാൻ ഫുഡ് ഉണ്ടാകുക ആയിരുന്നു കിച്ചനിൽ. എങ്ങനെ തുടങ്ങണം എന്നറിയില്ല. അക്ഷര എന്റെ പിറകിൽ വന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. “അജയ്… ” ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ….. അവൾ… “തിരഞ്ഞു നോക്കല്ലേ…അജയ്….” “ഹാ….” “എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ….” “പറ അക്ഷര…..” “നമുക്ക്….പിരിയാം……അല്ലെ ….അജയ് , പരസ്പരം മനസിലാകാതെ ഒന്നും തുറന്നു പറയാതെ …എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ?” ഞാൻ ആകെ….തളർന്നു പോകുന്നപോലെ… അക്ഷരയില്ലാതെ ഒരു ജീവിതത്തെ കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല… അവളുടെ നാവിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ …. “അക്ഷര….” ഞാൻ വിതുമ്പി ….കൊണ്ട് നിന്നു. ശരീരം മൊത്തം കുഴയുന്നപോലെ തോന്നി.

Updated: July 26, 2026 — 12:00 pm

Leave a Reply

Your email address will not be published. Required fields are marked *