ലവ് ബൈറ്റ് 4
Love Bite Part 4 | Author : Kavalkkaran
[ Previous Part ] [ www.kambi.pw ]
പുതിയതായി വന്ന ഡ്രസ്സുകളുടെ കാർട്ടണുകൾ പൊട്ടിച്ച്, കളറും സൈസും തിരിച്ച് റാക്കിലേക്ക് അടുക്കി വെക്കുന്ന തിരക്കിലാണ് ഞാനും കിരണും പിന്നെ ഞങ്ങളുടെ കൂടെ നിൽക്കുന്ന പയ്യനും.
“എടാ അഭി…”
പാതി മടക്കിയ ഒരു ഷർട്ട് കയ്യിൽ പിടിച്ചുകൊണ്ട് കിരൺ എന്നെ നോക്കി വിളിച്ചു. അവന്റെ മുഖത്തൊരു കള്ളച്ചിരിയുണ്ടായിരുന്നു.
“എന്താടാ?”
ഒരു കാർട്ടൺ താഴെ വെച്ചുകൊണ്ട് ഞാൻ അവനെ നോക്കി.
“അല്ല… അടുത്ത ആഴ്ച നിന്റെ കല്യാണമാണെന്നുള്ള വല്ല ബോധവും നിനക്കുണ്ടോ? ഒരു വെപ്രാളവുമില്ലാതെ, കൂളായിട്ട് നീ ഇവിടെ കടയിലെ പണിയും നോക്കി നടന്നാൽ മതിയോ?”
അവൻ എന്നെ ഒന്ന് തോണ്ടിയിട്ട് ചോദിച്ചു.
അത് കേട്ടതും കൂടെ നിൽക്കുന്ന പയ്യനും ചിരിച്ചുകൊണ്ട് കിരണിന്റെ പക്ഷം ചേർന്നു.
“അതിന് വെപ്രാളപ്പെടാൻ മാത്രം എന്തിരിക്കുന്നു?”
ഞാൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു.
അത് കേട്ടതും കടയിലെ പയ്യൻ കിരണിന്റെ പക്ഷം ചേർന്നു.
“അതല്ല അഭിചേട്ടാ… കല്യാണച്ചെക്കന്റെ ഒരു ഗമയും ചേട്ടനില്ലല്ലോ എന്നാണ് കിരണേട്ടൻ ഉദ്ദേശിച്ചത്.”
”ഗമയല്ലെടാ… ചെറുക്കന്റെ മുഖത്തെ മാറ്റം കണ്ടോ നീ?”
കിരൺ വിടാൻ ഭാവമില്ലായിരുന്നു. അവൻ എന്റെ അടുത്തേക്ക് വന്ന് തോളിൽ കയ്യിട്ടു.
“സത്യം പറയെടാ, ഇന്നലെ മുതൽ നിന്റെ മുഖത്ത് വല്ലാത്തൊരു നാണവും കുണുക്കവും ഒക്കെയാണല്ലോ… എന്താ കഥ?”
അത് കേട്ടതും ഞാൻ ശരിക്കും ഒന്ന് പരുങ്ങി. അറിഞ്ഞുകൊണ്ട് തന്നെ എന്റെ വിരലുകൾ ചുണ്ടിലെ ആ ചെറിയ മുറിപ്പാടിലേക്ക് നീണ്ടു.
ഇന്നലെ… അവൾ പെട്ടെന്ന് എന്റെ മേലേക്ക് വീണതും, അവളുടെ ആ മൃദുവായ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ അമർന്നതും… ഓർക്കുമ്പോൾ തന്നെ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നുപോയി. ചോര പൊടിയുന്ന ആ ചെറിയ വേദനയിലും എനിക്ക് വല്ലാത്തൊരു ഇക്കിളിയാണ് തോന്നുന്നത്.
കാര്യമായിട്ടൊന്നും ഇല്ലെങ്കിലും അവളുടെ ആ നോട്ടവും സ്പർശനവും എന്നെ വല്ലാതെ മയക്കുന്നുണ്ട്. ഓർമ്മകൾ വന്നതും ഞാൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു പോയി.
”ദേ… ദേ… ചെറുക്കൻ നാണിക്കുന്നത് കണ്ടോ!”
കിരൺ ഉറക്കെ ചിരിച്ചുകൊണ്ട് ആ പയ്യനെ നോക്കി പറഞ്ഞു.
“പെണ്ണ് ഇവനെ വല്ലാതെ മയക്കിക്കളഞ്ഞെടാ… എപ്പോഴാടാ അവളെ ഞങ്ങൾക്ക് ഒന്ന് പരിചയപ്പെടുത്തി തരുന്നത്?”
”അത്… അത് പിന്നെ…”
എന്ത് പറയണമെന്നറിയാതെ ഞാൻ കുറച്ചുനേരം നിന്നു വിക്കി. അവൾക്കിതൊക്കെ ഇഷ്ട്ടമാവുമോ എന്നതായിരുന്നു പ്രധാന പ്രശ്നം…. എന്നോടിതുവരെ ദേഷ്യപ്പെട്ടിട്ടില്ലെങ്കിലും അമ്മ പറഞ്ഞു തന്ന അറിവ് വച്ച് അവൾക്ക് ദേഷ്യം കുറച്ച് കൂടുതലാണ്…..
ഞാൻ വേഗം മുഖത്തെ ചിരി മാറ്റി ഗൗരവം നടിക്കാൻ ശ്രമിച്ചു.
”പോടാ അവിടുന്ന്…സമയം വരുമ്പോൾ ഞാൻ പരിചയപ്പെടുത്തി തന്നോളം. ഇപ്പോൾ നീ ഈ വന്ന സ്റ്റോക്ക് മുഴുവൻ അടുക്കി വെക്കാൻ നോക്ക്.”
ഞാൻ വേഗം മറ്റൊരു ബോക്സ് എടുത്ത് വിഷയം മാറ്റാൻ നോക്കി.
”മ്മ്… നടക്കട്ടെ നടക്കട്ടെ…”
കിരൺ എന്നെ നോക്കി കണ്ണടച്ച് കാണിച്ചിട്ട് അവന്റെ പണിയിലേക്ക് തിരിഞ്ഞു.
അവർ പണി തുടർന്നപ്പോഴും എന്റെ മനസ്സിൽ അപ്പോഴും അവളായിരുന്നു. ആ ഉമ്മയുടെ ഓർമ്മകൾ വീണ്ടും വീണ്ടും എന്റെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു, അതെന്റെ ഉള്ളിലെ നാണക്കാരനേ ഉണർത്തിക്കൊണ്ടിരുന്നു….
ഈ ചിന്തകൾക്കിടയിലാണ് എന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ അമ്മയാണ്.
”ഹലോ അമ്മ…”
”അഭീ… നീ എവിടെയാടാ? കടയിലാണോ?”
അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു വെപ്രാളമുണ്ടായിരുന്നു.
”അതെ അമ്മേ, എന്താ കാര്യം?”
