എന്ന് പറഞ്ഞ് അവൻ ഫോൺ വെച്ചു.
പെട്ടെന്നാണ് ബാത്ത്റൂം വാതിൽ തുറന്നത്. കുളി കഴിഞ്ഞ് ഈറൻ മുടിയോടെ ഐഷു പുറത്തേക്ക് വന്നു. അവൾ നേരത്തെ കരുതി വെച്ചിരുന്ന ആ ലൂസ് ബ്ലൂ ജീൻസും ബ്ലാക്ക് ബനിയനും ആണ് ധരിച്ചിരിക്കുന്നത്. ലൂസ് ഡ്രസ്സായിട്ട് പോലും അവളുടെ ആ ശരീരത്തിന് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.
”കാക്കു… ഇങ്ങള് പോയി കുളിച്ചേ. വല്ലാത്തൊരു വിയർപ്പ് മണം,” മൂക്ക് ചുളിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഫൈസി ഒരു ചിരിയോടെ തോർത്തുമെടുത്ത് ബാത്ത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് വെറും തോർത്ത് മാത്രം ഉടുത്തു കൊണ്ട് മുടി തുവർത്തി അവൻ പുറത്തേക്ക് വന്നപ്പോൾ ഐഷു ബെഡിലിരുന്ന് ഫോൺ നോക്കുകയായിരുന്നു. അവൻ വന്നത് കണ്ടതും അവൾ ഫോൺ മാറ്റി വെച്ചു.
ഫൈസിയുടെ വിരിഞ്ഞ നെഞ്ചും മസിലുള്ള കൈകളും കണ്ടപ്പോൾ ഐഷുവിന്റെ കണ്ണുകളിൽ ഒരു തിളക്കം. അവൾ അവനെ തല മുതൽ പാദം വരെ ഒന്ന് നോക്കി.
”ഹോ… ഈ ബ്യൂട്ടി ക്രീം ഒക്കെ ഉപയോഗിക്കുന്നത് കൊണ്ടാണോ ഇത്ര ലുക്ക്? ആ നടൻ വിദ്യുത് ജംവാലിന്റെ അതെ കട്ടിംഗ്! ബാംഗ്ലൂർ സിറ്റിയിലൊക്കെ ഇറങ്ങിയാൽ ഐഷുവിന്റെ കാക്കയെ കണ്ട് പെണ്ണുങ്ങളൊക്കെ വീഴുമല്ലോ,”
എന്ന് പറഞ്ഞു അവൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
”ഡീ… ഇജ്ജ് ഒന്ന് പോയേ. എന്നെ ഇങ്ങനെ സൈറ്റടിക്കാതെ,” ഫൈസി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്നതിനിടയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
”സത്യമാ കാക്കു… ഈ കൊറഞ്ഞ ഡ്രസ്സിൽ ഇങ്ങള് വല്ലാത്തൊരു ഗ്ലാമറാ. ഇങ്ങനെയൊക്കെ പുറത്തിറങ്ങിയാ ഞാൻ പിന്നെ കാവൽ നിൽക്കേണ്ടി വരും,” അവൾ പൊട്ടിച്ചിരിച്ചു.
അവർ ഭക്ഷണം കഴിക്കാനായി താഴത്തെ റെസ്റ്റോറന്റിലേക്ക് ഇറങ്ങി. ഇത്തവണ ഐഷുവിന്റെ കൂടെ നടക്കുമ്പോൾ ഫൈസി മറ്റൊരു കാര്യം ശ്രദ്ധിച്ചു. അവിടെയിരുന്നവരും പുതുതായി വന്നവരുമെല്ലാം ഐഷുവിനെ തന്നെ നോക്കുന്നു. അവളുടെ ആ വശ്യമായ ചിരിയും ആ ലൂസ് ഡ്രസ്സിൽ പോലും ഒളിപ്പിക്കാനാവാത്ത ശരീരവടിവുകളും ആരെയും ആകർഷിക്കുന്നതായിരുന്നു.
ആദ്യം അതുകണ്ട് ദേഷ്യം വന്നിരുന്ന ഫൈസിക്ക് ഇപ്പോൾ ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നിത്തുടങ്ങി. ഇത്രയും സുന്ദരിയായ, എല്ലാവരും കൊതിയോടെ നോക്കുന്ന ഈ പെണ്ണ് ഇപ്പോൾ തന്റെ കൂടെയാണല്ലോ എന്നൊരു വല്ലാത്തൊരു ആവേശം അവന്റെ ഉള്ളിൽ പടർന്നു. അവനെ സംബന്ധിച്ച് അതൊരു അഭിമാനമായി മാറി.
ഒരു ടേബിളിൽ ഇരുന്നപ്പോൾ ഐഷു ചോദിച്ചു,
“എന്താ കാക്കു… ആൾക്കാരൊക്കെ നോക്കുന്നത് കണ്ട് ഇപ്പോ ദേഷ്യം വരുന്നില്ലേ?”
”ഇല്ല… അവർ നോക്കട്ടെ. എല്ലാവർക്കും കിട്ടുന്നതല്ലല്ലോ നിന്റെ ഈ കൂട്ട്,” ഫൈസി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
രാത്രിയുടെ നിശബ്ദതയിൽ ബാംഗ്ലൂരിലെ തണുപ്പും ആസ്വദിച്ച് അവർ ഭക്ഷണം കഴിച്ചു. ഐഷു ഓരോന്നൊക്കെ തമാശയായി പറഞ്ഞു ചിരിച്ചുകൊണ്ടിരുന്നു. അവളുടെ ആ ചിരിയും സംസാരവും കേട്ടിരിക്കുമ്പോൾ, താൻ വെറുമൊരു ‘കാക്ക’ മാത്രമല്ല എന്നൊരു തോന്നൽ ഫൈസിയുടെ ഉള്ളിൽ പതുക്കെ വേരുപിടിച്ചു തുടങ്ങുകയായിരുന്നു.
ഭക്ഷണം കഴിഞ്ഞ് അവർ മുറിയിലേക്ക് തിരിച്ചു നടന്നു.
ഭക്ഷണം കഴിഞ്ഞ് അവർ മുറിയിൽ തിരിച്ചെത്തിയപ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് മോഡലിലുള്ള മുറിയായിരുന്നു അത്. അത്യാവശ്യം സൗകര്യമുള്ള ഒരു കിച്ചനും നല്ലൊരു ബാത്റൂമും, പിന്നെ നടുവിലായി വിരിഞ്ഞുകിടക്കുന്ന വലിയൊരു കിംഗ് സൈസ് കട്ടിലും.
”ഇത് നല്ല സുഖമുള്ള കട്ടിലാണല്ലോ കാക്കു… ഇന്ന് നല്ലോണം ഉറങ്ങാം,” എന്ന് പറഞ്ഞ് ഐഷു തന്റെ ബാഗ് ഒരു സൈഡിലേക്ക് വെച്ചു.
കട്ടിലിന്റെ ഒരറ്റത്ത് ഫൈസിയും മറ്റേ അറ്റത്ത് ഐഷുവും കിടന്നു.
എങ്കിലും ആ വലിയ കട്ടിലിന്റെ നടുവിൽ ഒരു വലിയ അകലം അവർക്കിടയിലുണ്ടായിരുന്നു. യാത്രയുടെ ക്ഷീണം കാരണം ലൈറ്റ് അണച്ച ഉടനെ തന്നെ ഐഷു ഉറക്കത്തിലേക്ക് വീണു. ഫൈസി കുറച്ചുനേരം ജനലിലൂടെ പുറത്തെ നഗരത്തിന്റെ വെളിച്ചം നോക്കിക്കിടന്നു. പതിയെ ക്ഷീണം അവനെയും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയി.
