💦💦💦💦💦
അതിരാവിലെ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടാണ് ഫൈസി കണ്ണ് തുറന്നത്. പുറത്ത് വെളിച്ചം വീണു തുടങ്ങിയിട്ടേയുള്ളൂ.
ഉറക്കത്തിന്റെ ആലസ്യത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ച ഫൈസി പെട്ടെന്ന് സ്തംഭിച്ചുപോയി. ഉറക്കത്തിൽ എപ്പോഴോ ഐഷു തന്നിലേക്ക് ചേർന്നു കിടക്കുകയാണ്. അവളുടെ ഒരു കൈ അവന്റെ നെഞ്ചിന് കുറുകെയാണ്. ഒരു കാല് അവന്റെ കാലുകൾക്ക് മുകളിലേക്ക് കയറ്റി വെച്ചിരിക്കുന്നു.
അവളുടെ ശ്വാസത്തിന്റെ ചൂട് അവന്റെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. ആ തണുത്ത പുലരിയിൽ, ഐഷുവിന്റെ ശരീരത്തിന്റെ ചൂടും ആ ലൂസ് ബനിയനുള്ളിലെ അവളുടെ ശരീരത്തിന്റെ മൃദുത്വവും അറിഞ്ഞപ്പോൾ ഫൈസിയുടെ ഹൃദയമിടിപ്പ് കൂടി. മുമ്പ് ബൈക്കിലിരുന്നപ്പോൾ തോന്നിയതിനേക്കാൾ എത്രയോ മടങ്ങ് തീവ്രമായിരുന്നു ആ സ്പർശം. ഒരു നിമിഷം ആ കൈകൾ കൊണ്ട് അവളെ ചേർത്തുപിടിക്കാൻ അവന്റെ മനസ്സ് തുടിച്ചു.
അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ നിഷ്കളങ്കമായി ഉറങ്ങുന്ന പഴയ ഐഷുക്കുട്ടിയെയാണ് അവന് കാണാൻ കഴിഞ്ഞത്. പക്ഷേ, ആ നിഷ്കളങ്കതയ്ക്കിപ്പുറം വളർന്നുനിൽക്കുന്ന അവളുടെ സ്ത്രീരൂപം അവനെ വല്ലാതെ അസ്വസ്ഥനാക്കി. തന്റെ വികാരങ്ങൾ അതിരുവിടുകയാണോ എന്ന് അവൻ ഭയന്നു.
മനസ്സിനെ കഷ്ടപ്പെട്ട് നിയന്ത്രിച്ച്, അവൻ ഐഷുവിന്റെ കൈ പതിയെ മാറ്റി വെച്ചു. അവൾ അറിഞ്ഞതേയില്ല; ഒരു ചെറിയ മൂളലോടെ അവൾ മറുഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.
ഫൈസി കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബെഡ് സൈഡ് ടേബിളിൽ ഇരുന്ന ഫോൺ കയ്യിലെടുത്തു.
ഫോൺ കൈയ്യിലെടുത്തപ്പോൾ ഡിസ്‌പ്ലേയിൽ തെളിഞ്ഞത് പരിചയമില്ലാത്ത ഒരു നമ്പറാണ്. ഈ നേരത്ത് ഇതാരായിരിക്കും എന്നാലോചിച്ച് ഫൈസി സംശയത്തോടെ കാൾ അറ്റൻഡ് ചെയ്തു.
”ഹലോ, ഫൈസൽ ആണോ സംസാരിക്കുന്നത്?” അപ്പുറത്ത് ഒരു സ്ത്രീയുടെ ഗൗരവത്തിലുള്ള സ്വരമായിരുന്നു.
”അതെ, ആരാണ്?”
”ഞാൻ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങൾ ഇന്നലെ രാവിലെ ബാംഗ്ലൂരിലെ ഒരു കോളേജിൽ വിസിറ്റ് ചെയ്തിരുന്നല്ലോ? അവിടെ നിങ്ങൾ കണ്ട പ്രൊഫസർക്ക് ഇന്ന് കോവിഡ് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.”
അതുകേട്ടതും ഫൈസിയുടെ നെഞ്ചിലൊരു മിന്നൽ പാഞ്ഞു. അവൻ അറിയാതെ ഒന്ന് ഞെട്ടി.
“എന്ത്! പ്രൊഫസർക്കോ? അപ്പൊ ഇനിയിപ്പോ എന്താ ചെയ്യാ?”
”പേടിക്കേണ്ട കാര്യങ്ങൾ ഒന്നുമില്ല. പക്ഷെ നിങ്ങൾ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി ആയിഷയും ഇതിൽ ഉൾപ്പെടും. നിങ്ങൾ ഇപ്പോൾ എവിടെയാണ്?”
”ഞങ്ങൾ ഇപ്പോൾ ബാംഗ്ലൂർ ഒരു ഹോട്ടലിലാണ്. നാട്ടിലേക്ക് തിരിക്കാൻ നിൽക്കുകയായിരുന്നു. ഞങ്ങളെല്ലാം മാസ്ക് ഒക്കെ വെച്ചിരുന്നു. വലിയ കുഴപ്പമുണ്ടാവില്ലല്ലോ?” ഫൈസി പരിഭ്രമത്തോടെ ചോദിച്ചു.
”മാസ്ക് ഉണ്ടെങ്കിലും നിങ്ങൾ സമ്പർക്കം പുലർത്തിയ സ്ഥിതിക്ക് റിസ്ക് എടുക്കാൻ പറ്റില്ല. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ഹോട്ടൽ മുറി വിട്ട് ഒരടി പുറത്തിറങ്ങാൻ പാടില്ല. നാട്ടിലേക്ക് പോകാനുള്ള ശ്രമം ഒരിക്കലും ഉണ്ടാവരുത് . കൃത്യം പതിനാല് ദിവസം നിങ്ങൾ അവിടെ ക്വാറന്റൈനിൽ ഇരിക്കണം. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ മാത്രം റിപ്പോർട്ട് ചെയ്താൽ മതി.”
ഫൈസിയുടെ കിളി പോയ അവസ്ഥയായിരുന്നു അപ്പോൾ.
“അല്ല… ഈ പതിനാല് ദിവസം മുഴുവൻ ഞങ്ങൾ ഈ ഒരു മുറിക്കുള്ളിൽ തന്നെ കഴിയണം എന്നാണോ പറയുന്നത്? വേറെ നിവൃത്തിയില്ലേ?”
”ഇല്ല ഫൈസൽ. ഇത് ഗവൺമെന്റ് പ്രോട്ടോക്കോൾ ആണ്. നിയമം ലംഘിച്ചാൽ അത് വലിയ ബുദ്ധിമുട്ടാകും. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ഹോട്ടൽ മാനേജ്‌മെന്റിനെ ഞങ്ങൾ വിവരമറിയിക്കും. അവർ നിങ്ങൾക്ക് വേണ്ട ഭക്ഷണം റൂമിന് മുന്നിൽ എത്തിച്ചു തരും. ഒന്നും പേടിക്കാനില്ല, ജസ്റ്റ് സെൽഫ് ഐസൊലേഷൻ.”
ഫോൺ വെച്ചുകഴിഞ്ഞിട്ടും ഫൈസി അന്തംവിട്ടിരുന്നു. നാട്ടിൽ പോകാൻ റെഡിയായി നിന്ന തനിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.
