അവിടെ വെച്ച് തന്നെ നിക്കാഹിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഐഷു ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ അത് വലിയ നാണക്കേടാകും. അതുകൊണ്ട് തന്നെ അധികം നീട്ടിവെക്കേണ്ടെന്ന് അവർ ഉറപ്പിച്ചു. ഒന്നര മാസത്തിനുള്ളിൽ ലളിതമായ ചടങ്ങുകളോടെ നിക്കാഹ് നടത്താൻ തീരുമാനിച്ചു.
”ഈ ഗർഭത്തിന്റെ കാര്യം നമ്മൾ നാലുപേർ അല്ലാതെ വേറെ ആരും അറിയരുത്,”
ഫൈസിയുടെ ഉമ്മ കർശനമായി പറഞ്ഞു.
“നിക്കാഹ് കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷം കുട്ടി ജനിക്കുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞു നമുക്ക് അത് ഒതുക്കാം. നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാൽ നമ്മുടെ രണ്ടു കുടുംബത്തിന്റെയും മാനം പോകും.”
എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. ഐഷു അകത്തെ മുറിയിൽ ഇരുന്ന് ഒരു ദീർഘനിശ്വാസം വിട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഒരു പരിഹാരമായതിൽ അവൾക്ക് ആശ്വാസം തോന്നി. എങ്കിലും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് ഫൈസിയുടേതാണോ അജുവിന്റേതാണോ എന്ന ചോദ്യം ഇപ്പോഴും അവളുടെ ഉള്ളിൽ ഒരു നോവായി ബാക്കിയുണ്ട്.
ഫൈസിയും ഉമ്മയും വീട്ടിലേക്ക് മടങ്ങാൻ ഇറങ്ങി. പോകുമ്പോൾ ഫൈസി ഐഷുവിനെ ഒന്ന് നോക്കി. ആ നോട്ടത്തിൽ അവളോടുള്ള പ്രണയവും ഇനി വരാനിരിക്കുന്ന പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയുമുണ്ടായിരുന്നു.
നിക്കാഹിന്റെ തിയതി ഉറപ്പിച്ചതോടെ ഫൈസിയുടെയും ഐഷുവിന്റെയും വീടുകളിൽ ഒരുക്കങ്ങൾ തകൃതിയായി തുടങ്ങി. ലളിതമായ ചടങ്ങാണെന്ന് തീരുമാനിച്ചെങ്കിലും ഡ്രസ്സുകളും മറ്റും എടുക്കാൻ രണ്ടു വീട്ടുകാരും തിരക്കിലായി.
ഐഷുവിന് നിക്കാഹിന്റെ വസ്ത്രങ്ങൾക്കും ബ്ലൗസിനുമൊക്കെ അളവ് കൊടുക്കുവാൻ അടുത്ത ദിവസം തന്നെ പെരിന്തൽമണ്ണയിൽ പോകേണ്ടതുണ്ട്.
എന്തിനും ഏതിനും ഐഷുവിന്റെ കൂടെ ഓടി നടന്നിരുന്ന ഫൈസി,
“ഉമ്മാ, അളവ് കൊടുക്കാൻ ഞാൻ അവളെ കൊണ്ടുപോയ്ക്കോളാം” എന്ന് ആവേശത്തോടെ പറഞ്ഞു.
എന്നാൽ ഉമ്മ അവനെ ഒന്ന് രൂക്ഷമായി നോക്കി.
“നീ അവിടെ ഇരുന്നാൽ മതി! ഇത്രയും വലിയൊരു വിന വരുത്തി വെച്ചിട്ടും നിനക്ക് ഒരു കുലുക്കവുമില്ലല്ലോടാ? നിക്കാഹ് കഴിയുന്നതുവരെ നീ അവളുടെ നിഴല് പോലും കണ്ടു എന്ന് ഞാൻ അറിഞ്ഞാൽ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും!” ഉമ്മയുടെ ശബ്ദം കടുപ്പമുള്ളതായിരുന്നു.
ചെയ്ത തെറ്റിന്റെ പേരിൽ ഫൈസിക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.
എന്നിട്ട് ഉമ്മ അടുത്തേക്ക് വന്ന അജുവിനെ നോക്കി
. “അജൂ, നാളെ നീ ഐഷുവിനെ കൂട്ടാൻ അവളുടെ വീട്ടിലേക്ക് പോകണം. വാപ്പയുടെ കാർ എടുത്തോ. അവളെ പെരിന്തൽമണ്ണയിൽ കൊണ്ടുപോയി ഡ്രസ്സിന്റെ കാര്യമൊക്കെ കഴിഞ്ഞ് വേഗം തിരികെ വീട്ടിൽ എത്തിക്കണം. നിന്റെ കൂടെ അയക്കുമ്പോൾ എനിക്ക് പേടിയില്ല.”
ഉമ്മയുടെ ആ വാചകം കേട്ടതും അജുവിന്റെ മനസ്സിൽ ഒരേസമയം നൂറു ലഡ്ഡു ഒരുമിച്ച് പൊട്ടി! ഐഷുവിനെ തനിച്ച് കിട്ടാൻ ഒരു അവസരം കാത്തുനിൽക്കുകയായിരുന്നു അവൻ. ഫൈസിയെ ഉമ്മ വിലക്കിയതും, ആ ചുമതല തന്നെ ഏൽപ്പിച്ചതും തനിക്ക് വീണുകിട്ടിയ വലിയൊരു ഭാഗ്യമായി അവൻ കരുതി.
”ശരി ഉമ്മാ, ഞാൻ നോക്കിക്കോളാം. ഐഷുവിനെ സുരക്ഷിതമായി ഞാൻ എത്തിക്കാം,”
അജു വളരെ ഗൗരവത്തിൽ അഭിനയിച്ച് പറഞ്ഞു. അവന്റെ ഉള്ളിൽ ചിരിയും ആവേശവും തിരതല്ലുകയായിരുന്നു. ഫൈസി ദയനീയമായി അജുവിനെ നോക്കി. താൻ നട്ടുനനച്ച വിളവ് മറ്റൊരുവൻ കൊയ്യാൻ പോകുകയാണെന്ന സത്യം ഫൈസി അറിഞ്ഞില്ല.
അജു മുറിയിലേക്ക് കയറി ജനലിലൂടെ പുറത്തേക്ക് നോക്കി ചിരിച്ചു. ഐഷുവിനെ ഒറ്റയ്ക്ക് കിട്ടുന്ന ആ യാത്ര… അവളുടെ ഗർഭത്തിന് പിന്നിൽ തനിക്കും പങ്കുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ അവളോട് ആ യാത്രയിൽ എന്തൊക്കെ പറയണം, എങ്ങനെയൊക്കെ പെരുമാറണം എന്ന് അവൻ മനസ്സിൽ പ്ലാൻ ചെയ്യാൻ തുടങ്ങി.
