“ഓക്കേ മാം ”
“Then welcome to Pcs ”
ആ പെൺകുട്ടി എനിക്ക് ഒരു ഷേക്ക് ഹാൻഡ് തന്നു ..
ആഹാ നല്ല സോഫ്റ്റ് കൈ .. കണ്ടിട്ട് ഏതോ പഞ്ചാബി ആണെന് തോന്നുന്നു …
പതിയെ അവിടെ നിന്ന് ലിഫ്റ്റിലേക് നീങ്ങി , ലിഫ്റ്റിൽ കേറിയ ശേഷം 6 നമ്പർ അമർത്തി
എന്നെ കൂടാതെ രണ്ടു മൂന്ന് പേര് വേറെയും കൂടി ഉണ്ട് ലിഫ്റ്റിൽ
6 എന്ന് കണ്ടപ്പോ ഞാൻ അവിടെ ഇറങ്ങി നേരെ അവിടെ കണ്ട ഒരു പയ്യനോട് ന്യൂ ജോയിനീ ആ എന്ന് പറഞ്ഞപ്പോ അവൻ നേരെ മാനേജറിന്റെ റൂമിലേക്
കൊണ്ട് പോയി
അവിടെ ഒരു വെയ്റ്റിങ് റൂമിൽ വരുത്തിയ ശേഷം ഹിന്ദിയിൽ അവൻ പറഞ്ഞു
“സർ ഇപ്പൊ വരും വെയിറ്റ് ചെയ്യൂ..”
“താങ്ക്യൂ ..”
അവൻ അവിടെ നിന്നും പോയി
ഞാൻ പതിയെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോ ആളുകൾ വന്നു തുടങ്ങുന്നേ ഒള്ളു
പെട്ടന്ന് ഓഫീസിൽ ഡോർ തുറന്നു ഒരു അമ്പതു വയസ് പ്രായം തോന്നിക്കുന്ന ആൾ കേറി വന്നു
അദ്ദേഹത്തെ കണ്ടപ്പോ ഞാൻ എണീറ്റു …
“സിറ്റ് സിറ്റ് .. സിദ്ധാർഥ് അല്ലെ..”
” യെസ് സർ ”
“ഞാൻ യോഗേഷ് പട്ടേൽ .. ഇവിടത്തെ മാനേജർ ആണ് .. ഓക്കേ ക്യാബിനിലേക് വരൂ…”
ഞാൻ അയാളുടെ കൂടെ അയാളുടെ ക്യാബിനിലേക് പോയി
കസേരയിൽ ഇരുന്ന ശേഷം പുള്ളി എന്നെപ്പറ്റി ഒക്കെ ചോദിയ്ക്കാൻ തുടങ്ങി
നല്ല സ്നേഹത്തോടെ ഉള്ള പെരുമാറ്റം
എന്റെ താമസ സ്ഥലവും എല്ലാം ചോദിച്ചു മനസിലാക്കിയ ശേഷം
അദ്ദേഹം ലാൻഡ്ഫോൺ എടുത്ത് ആരെയോ വിളിച്ചു
” ആരാധന please come to my cabin ”
ആരാധന നല്ല പേര് , ഞാൻ മനസിൽ പറഞ്ഞു
ഒരു ഒരു മിനിറ്റ് കഴിഞ്ഞപ്പോ ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു
ആരാധന ആയിരിക്കും എന്നു പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ഞാൻ ഞെട്ടിപ്പോയി
ഇന്നലെ മാളിൽ വെച്ച് എന്നെ ചീത്ത വിളിച്ച ആ പെൺ
ഈശ്വര അപ്പൊ അതിനും ഒരു തീരുമാനമായി
എന്റെ ഇരിപ്പും ആ നോട്ടവും കണ്ടു ഉള്ളിലേക്കു കേറി വന്ന അവളുടെ മുഖത്തു ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന സംശയം പോലെ തോന്നി
..
പെട്ടന്ന് അവളുടെ മുഖം മാറി ആളെ മനസിലായപോലെ ..
” ആഹ് ആരാധന ഇതാണ് നിങ്ങളുടെ ടീമിലെ ന്യൂ ജോയിനീ , സിദ്ധാർഥ് .., സിദ്ധാർഥ് ഇത് ആരാധന ”
അവൾ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു
“ആഹ്ഹ പിന്നെ ഇയാളും കേരളത്തിൽ നിന്നാണ് ..” യോഗേഷ് സർ പറഞ്ഞു
“ഏഹ്ഹ് ” ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി.. ഇവൾ മലയാളി ആയിരുന്നോ…
അവളുടെയും അവസ്ഥ മറിച്ചായിരുന്നില്ല .. എന്നെ തന്നെ നോക്കി നില്പുണ്ട്
“ഓക്കേ എന്നാൽ you can go back to work , ആരാധന ഇയാളുടെ ജോബ് ഒക്കെ ഒന്ന് മനസിലാക്കി കൊടുക്ക്”
അതും പറഞ്ഞു എനിക്ക് യോഗേഷ് സർ ഒരു ഷേക്ക് ഹാൻഡ് തന്നു
ഡോർ തുറന്നു ഇറങ്ങി പോകുന്ന ആരാധനയുടെ പിന്നാലെ ഞാനും വെച്ച് പിടിച്ചു
“കൊള്ളാം , ഇവളെ കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്, പക്ഷെ ഇവൾ ഇന്നലെ എന്നെ തെറിവിളിച്ചില്ലേ.. എന്തായാലും സഹിക്കുകതന്നെ ..”
ആരോടെന്നില്ലാതെ പറഞ്ഞ ശേഷം അവളുടെ പിന്നാലെ ഞാൻ നടന്നു
ഡെസ്ക്ന്റെ മുന്നിൽ എത്തിയപ്പോൾ അവളവിടെ നിന്നതിനു ശേഷം എന്നെ തിരിഞ്ഞു നോക്കി
“നാട്ടിൽ എവിടെയാ മാഡം ..” ഞാൻ ചോദിച്ചു
“അത് അറിഞ്ഞിട് തനിക് ഇപ്പോ എന്ത് കിട്ടാൻ ആണ് ..” അവളുടെ ആ മറുപടി എനിക്ക് നാണക്കേട് പോലെ തോന്നി
ഭാഗ്യം ആരും കേട്ടില്ല
അതിനു ശേഷം താകീത് പോലെ പറഞ്ഞു
“മര്യാദക് നിന്നാൽ തനിക്ക് കൊള്ളാം .. തന്നെപോലെകുറെ എണ്ണത്തിനെ കണ്ടിട്ടാ ഞാൻ
ഇവിടെ എത്തിയത് .. കൂടുതൽ അടവുകൾ ഒന്നും എന്റെ അടുത്തു എടുക്കണ്ട കേട്ടലോ…”
എനിക്ക് തല ആട്ടാൻ മാത്രമേ പറ്റിയുള്ളൂ
അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു
മനസ്സിൽ അവളുടെ അച്ഛനെ സ്മരിച്ചശേഷം അവളുടെ പിന്നാലെ ഞാൻ വീണ്ടും പോയി
ഞങ്ങളുടെ ടീമിന്റെ സെക്ഷൻ എത്തിയപ്പോ ടീമിലെ അംഗങ്ങളെ നോക്കി അവൾ പറഞ്ഞു
“Guys .. this is sidhrath.. he is the new joinee to our team .. he is from kerala ..
Prasanth please explain him his job responsibilities .. ”
ഇതും പറഞ്ഞു എനിക്ക് നേരെ തിരിഞ്ഞു നോക്കി എന്നോട് പറഞ്ഞു
