മംഗള ലക്ഷദീപ് – 4 2അടിപൊളി  

നീരജ് ആയിരുന്നു

ഞങ്ങളുടെ ടീമിലെ ഓരോരുത്തരും പതിയെ പോയിത്തുടങ്ങി

അവർ എല്ലാവരും മെട്രോ, ബൈക്ക് അങ്ങനെ ഒക്കെ ആയിട്ടാണ് പോകുന്നത് , അവര്ക് ഒപ്പം ഞാനും ഇറങ്ങി

അപ്പോളും യക്ഷി അവിടെ ഇരുന്നു എന്തോ കാര്യമായ പണിയിൽ ആയിരുന്നു, ഞാൻ അത് നോക്കി നിക്കുന്നത് കണ്ടപ്പോൾ നീരജ് എന്നോട് പറഞ്ഞു

” ബ്രോ യക്ഷി കാണുന്നതിന് മുൻപ് സ്ഥലം വിട്ടോ അല്ലേൽ അവൾ കടിക്കും ..”

“എന്താ ..”

“അവൾ പണി തരും ..”

ഞാൻ അവൻ പറയുന്നത് കേട്ടുചിരിച്ചു , അവന്റെകൂടെ പഞ്ച് ഔട്ട് ചെയ്തു പുറത്തേക് ഇറങ്ങി

ടീമിലെ എല്ലാവരും താഴെ നികുന്നുണ്ട്

“സിദ്ധാർഥ് എങ്ങനെയാ വന്നത് ..” ഞാൻ ഊഹിച്ചതുപോലെ അവനതികയുടെ ആയിരുന്നു ആ ചോദ്യം

“ഞാൻ ബൈക്കിലാണ് വന്നത് ..”

“ബൈക്ക് നാട്ടിൽ നിന്ന് കൊണ്ടുവന്നോ ”

“അല്ല , എന്റെ അച്ഛന്റെ ഒരു കൂട്ടുകാരന്റെ മകന്റെയാണ് .. അവൻ സ്ഥലത്തു ഇല്ലാത്ത കാരണം എനിക്ക് തന്നു ”

” ആഹ്ഹ”

“എന്നാൽ ശെരി നാളെ കാണാം” ഞാൻ അവരോടെല്ലാം യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി

പോകുന്ന വഴി ആരാധനയെ പറ്റി ആയിരുന്നു ഞാൻ അലോച്ചോചിച്ചത്

ഇവൾ ആരോടും ചിരിക്കില്ലേ.. യക്ഷി…. അവളുടെ ആ പേര് ഓർത്തു ഞാൻ ചിരിച്ചു

നേരെ റൂമിൽ എത്തി ഫ്രഷ് ആയി സോഫയിൽ ഇരുന്നു ..

കൊണ്ടുവന്ന സാധങ്ങൾ ഒക്കെ അടക്കി ഒതുക്കി വെക്കണം ഇനിയും ചെയ്തില്ലേൽ ഇനി സമയം കിട്ടില്ല ..

ഞാൻ ഓരോ സാധങ്ങൾ ആയി അവിടെ അടക്കി ഒതുക്കിവെച്ചു

പെട്ടന്നാണ് ഫോൺ

റിങ് ചെയ്തത് , നോക്കിയപ്പോ അച്ഛനാണ്

“ഹലോ അച്ഛാ ”

“ഹാ പറയെടാ, എങ്ങനെയുണ്ടായി ഇന്നത്തെ ദിവസം ”

“നല്ലതായിരുന്നു.. ”

“സ്ഥലം എല്ലാം എങ്ങനെയുണ്ട് ”

“പഠിച്ചുവരുന്നതേയുള്ളു .. പിന്നെ ആ ബൈക്ക് കിട്ടിയത് എന്തുകൊണ്ടും നല്ല ഉപകാരം ആയി ”

“ഹ .. വീരേന്ദർ (house owner ) ഒക്കെ എന്തുപറയുന്നു ”

“ആ ഇന്നു കാലത്തുകണ്ടിരുന്നു .. ”

അങ്ങനെ ആ സംഭാഷണം പതിവുപോലെ ഒരു അച്ഛൻ മകൻ സംഭാഷണം പോലെ അവസാനിച്ചു

ഓർമവെച്ച കാലം തൊട്ട് അച്ഛൻ വിദേശത്താണ് , കൊല്ലത്തിൽ ഒരു മാസമോ അല്ലെങ്കിൽ അതിലും കുറവോ മാത്രമാണ് അച്ഛനെ കാണാറുള്ളത് , ഇപ്പോളും എനിക്ക് അച്ഛനോട് എങ്ങനെയാ സംസാരിക്കേണ്ടത് എന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല , അദ്ദേഹത്തിനും അങ്ങനെ തന്നെ ..

തന്നോളം വളർന്ന മകനോട് എന്താ സംസാരിക്കേണ്ടത് എന്ന് പുള്ളികാരനും മന്സായിലായിട്ടില്ല..

പക്ഷെ അമ്മക്ക് എന്തെ മുഖം മാറിയാൽ അറിയാം

അച്ഛനോട് സംസാരിച്ചുകഴിഞ്ഞതിനു ശേഷം ഞാൻ ബാക്കി അടക്കിയൊതുക്കി വെക്കുന്ന ജോലി തുടർന്നു .

അമ്മയുടെ മെസ്സേജ് വന്നുകിടപ്പുണ്ട്

ഡ്യൂട്ടി കഴിഞ്ഞുവന്നതേയുള്ളു കുറച്ച കഴിഞ്ഞു വിളിക്കാം എന്നായിരുന്നു

ഒരുവിധം റൂമിലെ എല്ലാം ഞാൻ സെറ്റ് ആക്കി

ഇപ്പോ കണ്ടാൽ ഒരു ബാച്ലർ റൂം ആണെന്ന് ആരും പറയില്ല , നല്ല വൈബ് ഒക്കെ ഉണ്ട്

ഞാൻ എന്റെ ബാഗ് തുറന്നു അതിൽ ഉണ്ടായ ഒരു ബ്ലൂടൂത്ത് സ്പീക്കർ കൂടെ എടുത്തു പതിയെ ഒരു ഹിന്ദി മെലഡി കൂടി വെച്ചു

കുറച്ചു ഇൻഡോർ പ്ലാന്റ്സ് കൂടെ സെറ്റ് ചെയ്യണം ,

പിന്നെ കുറച്ചു ലൈറ്റ് , അതും കൂടി ആയാൽ സെറ്റ് .

ഇങ്ങനെയിരുന്നാൽ വയർ പട്ടിണി ആളും എന്നറിയാവുന്നത്കൊണ്ട് പതിയെ കിച്ചണിലേക് പോയി .

കുറച്ചു ദിവസായി എന്തേലും വയറിനു പിടിക്കുന്നത് കഴിച്ചിട്ട്

വൈകീട് വരുന്ന വഴി വാങ്ങിയ ചിക്കൻ ഫ്രിഡ്ജിൽനിന്നു എടുത്ത് വെള്ളത്തിൽ വെച്ചു

അരി കഴുകി അടുപ്പിലേക്കുവച്ചു

പിന്നെ ചോറും ചിക്കൻ കറിയും ഉണ്ടാക്കി 2 ലെഗ് പീസ് മാറ്റിവെച്ചത് എടുത്ത് ഫ്രൈ ചെയ്തു , പാറു ഒരു 8 മണി ആകുമ്പോ വരാം എന്നുപറഞ്ഞിട്ടുണ്ട് അവൾക്കും കൂടി ഭക്ഷണം ഉണ്ടാകണം

ഏകദേശം ഒരു 7:50 ഒക്കെ ആയപ്പോ ഡോറിൽ തട്ടുകേട്ടു ചെന്നുനോക്കിയപ്പോ പാറു ആയിരുന്നു

“ഹലോ ജോലിക്കാരൻ എങ്ങനെ ഉണ്ടായി ഇന്നത്തെ ദിവസം ”

“ഇവിടെ വെച്ച് തന്നെ പറയണോ … ഉള്ളിലേക്കു കേറി വാടി ..”

“ok boss ”

അവൾ ഉള്ളിലേക്കു കേറിയപാടെ ചുറ്റും നോക്കിയശേഷം

“ആഹാ എന്താ വൈബ്.. കൊള്ളാം കേട്ടോ നല്ല രസമുണ്ട് .. നല്ല സമാധാനം “

Leave a Reply

Your email address will not be published. Required fields are marked *