“ഹ്മ്മ് ഇഷ്ടായോ..”
“പിന്നലാൻഡ് ”
പെട്ടന്ന് എന്തോ ഓർത്തപ്പോൾ അവൾ എന്നോട് ചോദിച്ചു
“മ്മ്ഹഹ് കൊഴിന്റെ മാണം ….പൊരിച്ച കോഴീന്റെ മാണം ”
കിലുക്കത്തിലെ രേവതിയെപോലെ അവളുടെ വർത്തമാനം കേട്ടിട്ട് എനിക്ക് ചിരിവന്നു
“അത് ഞാൻ എന്റെ പാറുവിനു സ്പെഷ്യൽ ഫുഡ് ഉണ്ടാക്കിയത് അല്ലെ …”
“ആണോ എന്ന വേഗം വാ, എനിക്ക് നല്ല വിശപ്പുണ്ട് ..”
അതും പറഞ്ഞു കിച്ചണിലേക് ഒറ്റ ഓട്ടമായിരുന്നു
“അഹാ അന്തസ്..” ചിക്കൻ കറിയുടെ പാത്രത്തിന്റെ അടപ്പു അൽപ്പം മാറ്റിവെച്ചശേഷം ആ
മണം മൂക്കിലേക് വലിച്ചുവിട്ടശേഷം അവൾ പറഞ്ഞു
പെട്ടന്ന് തന്നെ രണ്ടു പാത്രത്തിൽ ഫുഡ് ഒക്കെ എടുത്ത് ഞങ്ങൾ ഡൈനിങ്ങ് റൂമിൽ ഇരിക്കാൻ പോയി
അവൾ പെട്ടന്ന് ചോദിച്ചു
“നമുക് ബാൽക്കണിയിൽ ഇരുന്ന് ഫുഡ് കഴിച്ചാലോ”
“അതിനൊത്ത വായോ…”
ഞങ്ങൾ രണ്ടുംപേരുംകൂടെ ബാൽക്കണിയിൽ പോയി അവിടെയിരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി
പുള്ളിക്കാരി നല്ല ആസ്വതിച്ചുകഴിക്കുന്നുണ്ട്
“എന്ത് ടേസ്റ്റ് ആട ഇത് .. നീ തന്നെ ആണോ ഇത് ഉണ്ടാക്കിയത് ..”
“പിന്നല്ലാതെ ഇവിടെ ഞാൻ അല്ലാതെ വേറെ ആരാ ഉള്ളത്”
“നീ പ്രൊഫഷണൽ ഷെഫ് ആണെന്ന് പറഞ്ഞപ്പോ ഇത്രേം ഞാൻ വിചാരിച്ചില്ല ”
കയ്യിലുണ്ടായ ലെഗ് പീസ് കടിച്ചുവലിച്ചുകൊണ്ട് അവൾ പറഞ്ഞു
“പതിയെ കഴിക്കെടി അത് ആരും എടുത്തോണ്ടുപോകില്ല ”
“നീ പോടാ .. മര്യാദക് ഫുഡ് കഴിച്ചിട്ട് എത്ര ദിവസം ആയെന്ന് അറിയോ….ഈ പുല്ലും വൈക്കോലും തിന്നു തിന്നു എനിക്ക് മടുത്തു ..
കടിച്ചുപറിക്കാൻ എന്തേലും ഇല്ലാതെ എങ്ങനെയാ ഫുഡ് കഴിക്കാ ..”
“pg യിലെ ഫുഡ് എങ്ങനെ ഉണ്ട് ”
“മോശം പറയുന്നത് ആണെന്ന് വിചാരിക്കരുത് .. വായിൽ വെക്കാൻ കൊള്ളില്ല ..കുറെ ഉരുളങ്കിഴങ്ങും ഒരു പച്ച പുല്ലും…മടുത്തു”
“വന്നപ്പോളേക്കും മടുത്തോ… ഇനി ഫുഡ് കഴിക്കണം എന്നുതോന്നുമ്പോ ഇങ്ങോട്ടേക്കു വന്ന മതി , നമുക് സെറ്റ് ചെയ്യാം ”
“അങ്ങനെ ആണേൽ നീ എനിക്ക് എല്ലാ ദിവസോം ഫുഡ് ഉണ്ടാക്കി തരേണ്ടി വരും” ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു
പെട്ടന്ന് ഫോൺ റിങ് ചെയ്തു അമ്മയാണ്
പാറുവാണ് ഫോൺ അറ്റൻഡ് ചെയ്തത്
“ഹലോ ആരാ
ഇത് ” അവൾ കാൾ എടുത്തപ്പെടെ ചോദിച്ചു
മറുതലക്കൽ നിന്ന് ശബ്ദം ഒന്നും കേട്ടില്ല,ചെലപ്പോ എന്നെ തന്നെ അല്ലെ കാൾ ആക്കിയത് എന്ന് നോക്കുവായിരിക്കും
“ചോദിച്ചത് കേട്ടില്ലേ” പാറു ഒന്നുകൂടി ചോദിച്ചു
“അയ്യോ മോളെ സോറി ,ഞാൻ എന്റെ മകനെ വിളിച്ചതാണ്, എന്തോ പ്രവേശനം പറ്റിയത് ആണെന്ന് തോന്നുന്നു”
അമ്മയുടെ ആ സംസാരം കേട്ടപ്പോ ഞാൻ രണ്ടുപേരുംകൂടെ ചിരിച്ചു
“സിദ്ധു…”
ഞാൻ ഫോൺ പാറുവിന്റെ കയ്യിൽ നിന്ന് വാങ്ങി സംസാരിച്ചു
“‘അമ്മ അത് പാറുവയിരുന്നു…”
“ആണോ നിങ്ങൾ രണ്ടുംകൂടി എന്നെ പറ്റിക്കുകയായിരുന്നില്ലേ …”
“ഞാൻ അല്ല അമ്മ ഇവളാ ”
“മ്മ്ഹഹ് രണ്ടും കൊള്ളാം … കഴിച്ചോ..”
“ആ കഴിക്കുവാ .. ഇവിടെ ഒരാൾക്കു പരാതി കുറച്ചു ദിവസായിട്ട് പുല്ലും വൈക്കോലും ആ കഴിക്കുന്നേ എന്ന് അതോണ്ട് ഇന്ന് ചിക്കൻ ഒക്കെ വാങ്ങി കറി വെച്ചു ”
“ആഹാ ..എന്നിട്.. എങ്ങനെയുണ്ട് മോളെ .. കൊള്ളാവോ ..”
“സൂപ്പർ ആയിട്ടുണ്ട് ആന്റി ..ആന്റീടെ മോന്റെ കൈപ്പുണ്യം കൊള്ളാം.. കെട്ടുന്നവർ ഭാഗ്യവതിയാണ് ..”
പെട്ടന്ന് അമ്മയുംഞാനും സൈലന്റ് ആയി, അത് കണ്ടിട്ട് എന്തോ കുഴപ്പം മനസിലാക്കിയപോലെ വിഷയം മാറ്റി
“മകന്റെ കൈപ്പുണ്യം ഇങ്ങനെ ആണേൽ ആന്റിയുടെ എങ്ങനെ ആയിരിക്കും .. ഞാൻ എന്തായാലും നാട്ടിൽ വരുമ്പോ വരുന്നുണ്ട് അങ്ങോട്ട് ..”
“മോൾക് എപ്പോ വേണേലും ഇങ്ങോട്ടേക്കു വരാം ”
അതിനു ശേഷം അവളും അമ്മയും എന്തോ കത്തിവെച്ചു ഇരിക്കുണ്ടായി
അമ്മയുടെ കാൾ കട്ട് ആയ ശേഷം ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞു പതിയെ കിച്ചൻ ക്ലീൻ ആക്കി ഞങ്ങൾ
ബാൽക്കണിയിലേക് പോയി..
ബാക്ക്ഗ്രൗണ്ടിൽ നല്ല പഴയ ഹിന്ദി പാട്ടു പാടുന്നുണ്ട്
എന്നോട് ചേർന്നുനിന്നശേഷം അവൾ ചോദിച്ചു
“നിന്നത് എന്നോട് എന്തേലും പറയാൻ ഉണ്ടോ”
പതിഞ്ഞ ശബ്ദത്തിൽ അവൾ എന്നോട് ചോദിച്ചു
