“ആഹ് പോണം”
“എന്ന വാ ”
അവളെയും കൂടി ബൈക്കും എടുത്ത് അവളുടെ പിജിയിലേക് പോയി
അവിടെ എത്തിയ ശേഷം ബൈക്കിൽ നിന്ന് ഇറങ്ങി അവൾ തിരിഞ്ഞുനടന്നു
പെട്ടന്ന് എന്തോ ഓർത്തപോലെ എന്റെ അടുത്തേക് വന്നു ചെറിയ ഹഗ് തന്നിട്ട് താങ്ക്യൂ പറഞ്ഞു
“എന്ത് പറ്റി ”
“ഒന്നില്ല പറയണം എന്ന് തോന്നി .. പഴയത് ഒന്നും ആലോചിച്ചു വിഷമിക്കരുത് ഇനിയും ജീവ്തം ബാക്കി ഉണ്ട് .. നിന്നെ ഇഷ്ടപെടുന്നവർക് വേണ്ടി ജീവിക്ക് ..”
ഞാൻ അവളെ നോക്കിചിരിച്ചു, അവൾ ഒരു പുഞ്ചിരി തന്നു
തിരിച്ചു പോയി
അവൾ കണ്ണിൽ നിന്ന് മായുന്നത് വരെ ഞാൻ അവളെ നോക്കി
പതിയെ വണ്ടിയും എടുത്ത് റൂമിലേക്കു പോയി
റൂമിൽ എത്തിയ ശേഷം ബെഡിലേക് ഒറ്റ വീഴ്ച ആയിരുന്നു
ഉറക്കം വരുന്നുണ്ട്
പക്ഷെ ഉറങ്ങാൻ പറ്റുന്നില്ല
ഫാൻ കറങ്ങുന്നതും നോക്കി ഞാൻ കിടന്നു
പാറു … അവൾ ഇല്ലായിരുന്നേൽ ചെലപ്പോ ഇവിടം ഇതിലും മോശമായേനെ
പെട്ടന്ന് മനസിലേക് ആരാധനയുടെ മുഖം വന്നു
എല്ലാ ഞാൻ എന്തിനാ ഇപ്പൊ ആ യക്ഷിയെ ഓർത്തത് .. അവളുടെ കണ്ണുകൾ എന്തോ ഇടക് ഇടക് ഓർമ വരുന്നു ..
തേങ്ങ ….
ഇനി നാളെ എന്താണാവോ അവൾ എന്നെകൊന്നു ചോര കുടിക്കാതെ ഇരുന്നാൽ മതി
പതിയെ അവളെയും ഓർത്തു ഉറക്കത്തിലേക്കു വീണു ….
– തുടരും –
