“എന്ത് ”
“നീ എപ്പോളും റിലേഷന്ഷിപ്പിന്റെ കാര്യം പറയുമ്പോ മൂഡ് ഔട്ട് ആകുന്നത് ഞാൻ കാണുന്നുണ്ട്, പിന്നെ ഇപ്പൊ അമ്മയും, എന്താ പ്രോബ്ലം”
ഞാൻ പുറത്തെ നഗരത്തിലെ രാത്രിയിലെ ആ വെളിച്ചങ്ങളിലേക് നോക്കി അവളോട് പറഞ്ഞു
“ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാ .. ”
“എന്നോട് പറയാൻ പറ്റുന്നത് ആണേൽ പറ, വിഷമങ്ങൾ ഷെയർ ചെയ്യുന്നത് നല്ലതല്ലേ ”
ഞാൻ അവളെ നോക്കിയ ശേഷം തുടർന്നു
” ഹൈ സ്കൂളിൽ പഠിക്കുമ്പോ തുടങ്ങിയ പ്രേമം ആയിരുന്നു, പ്രേമം എന്നൊന്നും അതിനെ പറയാൻ പറ്റില്ല എനിക്ക് അവൾ ജീവനായിരുന്നു, എന്റെ അമ്മക്കും അവളെ നല്ല കാര്യമായിരുന്നു
പ്ലസ് ടുവിനുശേഷം അവൾ ഡിഗ്രി പഠിക്കാൻ ബാംഗ്ലൂർ പോയി
ലോങ്ങ് ഡിസ്റ്റൻസ് ആണേലും ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി സമയം മാറ്റിവച്ചിരുന്നു
പതിയെ പതിയെ വിളികൾ കുറഞ്ഞു ചോദിക്കുമ്പോ പഠിക്കാൻ ഉണ്ട്, നിനക്കു എന്നെ സംശയം ആണോ എന്നുള്ള ചോദ്യവുമൊക്കെ .. ഞാൻ അവളെ വിശ്വസിച്ചു
അവളുടെ ബര്ത്ഡേക്ക് സർപ്രൈസ് കൊടുക്കാൻ ഞാൻ ബാംഗ്ലൂർ പോയി അവളുടെ ഹോസ്റ്റലിൽ എത്തി നോക്കിയപ്പോ അവൾ അവിടെ ഇല്ല .. കുറെ നേരം വെയിറ്റ് ആകിയിട്ടും കണ്ടില്ല അവസാനം അവൾ വന്നു കൂടെ ഒരു പയ്യനുണ്ടായി
ആദ്യമൊക്കെ അവളുടെ ക്ലാസ്സിൽ ഉള്ളതാ ഫ്രണ്ട് ആ എന്നൊക്കെ പറഞ്ഞു ..പിന്നെ അവൾ പറഞ്ഞു നമുക്
ഇത് ഇവിടെ വെച്ച് നിർത്താം അവൾക് അവനെ ഇഷ്ടമാണെന്ന്
എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ലായിരുന്നു അപ്പൊ .. ഒരുതരം മരവിപ്പായിരുന്നു
മനുഷ്യനല്ലേ മാറും മടുക്കും
തിരിച്ചുള്ള യാത്രയിലും എനിക്ക് എന്താ നടക്കുന്നത് എന്ന് മനസിലായില്ല അവസാനം എങ്ങനെയോകെയോ വീട്ടിൽ എത്തി
എന്റെ മുഖത്തുനിന്ന് അമ്മ എന്തോ മനസിലാക്കിയത് പോലെ എന്നോട് ചോദിച്ചു എന്ത് പറ്റി കണ്ണാ … എനിക്ക് എന്റെ കണ്ണുനീർ പിടിച്ചുവെക്കാനായില്ല ബോധം പോകുന്നത് വരെ ഞാൻ അമ്മമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു
പിന്നെ കുറച്ചു നാളത്തേക് എനിക്ക് എല്ലാത്തിനോടും ഒരു മടുപ്പ് ആയിരുന്നു
വീട്ടിൽ നിന്ന് പുറത്തേക്കൊന്നും ഇറങ്ങാതെ ഞാൻ കഴിച്ചുകൂട്ടി
എന്നെ ഓർത്തു അമ്മയും അച്ഛനും നല്ലോണം വിഷമിച്ചിട്ടുണ്ട്
അവസാനം എനിക്ക് തന്നെ തോന്നി തുടങ്ങി ഇങ്ങനെ പോയാൽ ശെരി ആകില്ല
എങ്ങനെയോ ഒക്കെയോ പോയ സബ്ജെക്ട് എല്ലാം ക്ലിയർ ആക്കി ജോബ് തപ്പി നടന്നു
അവസാനം ഇവിടെ കിട്ടി
ആദ്യമൊക്കെ അമ്മക്ക് എന്നെ ഇത്ര ദൂരം വിടാൻ ഒരു താല്പര്യം ഉണ്ടായില്ല
പിന്നെ അമ്മക്ക് തോന്നിക്കാണും കുറച്ചുനാളത്തേക് മാറിനിൽക്കുന്നത് നന്നായിരിക്കും എന്ന് ”
എന്റെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായി
പെട്ടന്ന് അത് ഞാൻ തുടച്ചു പാറുവിനെ നോക്കി
കണ്ണൊക്കെ നിറഞ്ഞു നിൽപ്പുണ്ട്
“അയ്യേ പാറു കരയുകയാണോ…”
“അപ്പൊ നീ പറഞ്ഞതോ…”
“അതുകണ്ണിൽ പൊടി പോയതാ ….”
അവൾ സിറ്റുവേഷൻ മാറ്റാൻ വേണ്ടി അവളുടെ കണ്ണുകൾ തുടച്ചു എന്നോട് ചോദിച്ചു
“അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു …ഇന്നത്തെ ഓഫീസിൽ എങ്ങനുണ്ടായി ”
” അആഹ് ഒരു സംഭവം ഉണ്ടായി, ഇന്നലെ ഞാൻ
ഒരു പെണ്ണിന്റെമേലേക് ജ്യൂസ് തട്ടിയില്ലേ ”
“ആഹ്ഹ്ഹ് , നിന്നെ തെറിവിളിച്ച ആ പെൺ”
“അത് തന്നെ അവളാരാണെന് അറിയോ .. എന്റെ ടീം ലീഡ് ആണ് .. അതും മലയാളി ..”
കേട്ടപാടെ പാറുവിന്റെ പൊട്ടിച്ചിരിയാണ് ഞാൻ കേട്ടത്
“നീ എന്തിനാ ഇങ്ങനെ കിടന്നു ചിരിക്കുന്നത് ”
“ഒന്നല്ല നിന്റെ അന്നേരത്തെ അവസ്ഥയാലോചിച്ചു ചിരിച്ചതാ ..”
“പോടീ പട്ടി ..”
“നിനക്കറിയോ അവളെ എല്ലാരും യക്ഷി എന്നവിളിക്കുന്നത് ”
“അതെന്താ .. അവൾ ചോരകുടിക്കോ ..”
“ചോര അല്ല പണി എടുപ്പിച്ചു കൊല്ലും എന്ന്..”
” നീ സൂക്ഷിച്ചോ നിന്റെ ചോരയും അവൾ കുടിക്കും ”
അവൾ വീണ്ടും ചിരിച്ചുകൊണ്ട് എന്നെ നല്ലോണം കളിയാക്കുന്നുണ്ട്
ഞാൻ പിണങ്ങിയതുപോലെ അഭിനയിച്ചു
“അച്ചോടാ ചേട്ടൻ പിണങ്ങിയോ….”
വീണ്ടും അവൾ നല്ല ചിരി , അവൾസാനം അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തപ്പോ അവൾ നിർത്തി
“നിൻക് റൂമിൽ പോണ്ടേ സമയം പത്തുമണി കഴിഞ്ഞു “
