” സിദ്ധാർഥ് തനിക് രണ്ടു ദിവസത്തിനുള്ളിൽ mailid കിട്ടും, അതിനുശേഷം വർക് assign ചെയ്യാം , അതുവരെ പ്രശാന്ത് will teach you basics ..”
ഇതും പറഞ്ഞു അവൾ അവളുടെ സീറ്റിലേക് പോയി ഇരുന്നു ..
അവളുടെ സീറ്റിന്റെ ഓപ്പോസിറ്റാണ് എന്റെ സീറ്റ് . പരസപരം തിരിഞ്ഞാണ് ഇവിടെ സീറ്റ് arrangement .
കൂട്ടത്തിൽ ഓരു 35-36 വയസ് തോന്നിക്കുന്ന ഒരാൾ വന്നു എന്നെ ബാക്കി ടീം അംഗങ്ങളുടെ അടുത്തേക് കൊണ്ടുപോയി
“ഹായ് സിദ്ധാർഥ് ഞാൻ പ്രശാന്ത് ”
പിന്നെ പതിയെ ഓരോരുത്തരായി പരിചയപെട്ടു
നീരജ്, അവന്തിക , ഋഷി സിംഗ്, തൃപ്തി , അനുഷ്ക
ഓരോരുത്തരായി പേരുപറഞ്ഞു ..
കൂട്ടത്തിൽ അവന്തിക എന്നെ വല്ലാത്ത ഒരുനോട്ടം നോക്കിയിരിക്കുന്നു
ആ നോട്ടം ശെരിയല്ല .. ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് പതിയെ സീറ്റിലേക്
പോയി ഇരുന്നു
ആരാധന അവളുടെ ലാപ്ടോപ്പിൽ എന്തോ കാര്യമായി ചെയ്യുന്നുണ്ട്.
ഞാൻ പതിയെ അവിടെ ഇരുന്നു ഫോൺ നോക്കി , പാറുവിന്റെ ഒരു ഓൾ ദി ബെസ്റ് മെസ്സേജ് വന്നുകിടപ്പുണ്ട്
ഞാൻ അതിനു ഒരു ഇമോജിയും വൈകീട്ട് നിന്നെ ഒന്ന് കാണണം എന്ന് റിപ്ലയും കൊടുത്തു അപ്പോളേക്കും പ്രശാന്ത് വന്നു കാര്യങ്ങളൊക്കെ പറയാൻ തുടങ്ങി
ഞങ്ങളുടെ വർക്കിന്റെ രീതികളെ പറ്റിയും clients നെ പറ്റിയുമെല്ലാം പറഞ്ഞു .
പെട്ടന്ന് ഒരു ശൂ .. എന്ന സൗണ്ട് കേട്ടുനോക്കിയപ്പോ നീരാജാണ്
” എന്താ ബ്രോ..”
” ബ്രോയോട് നേരത്തെ ആ യക്ഷി എന്താ പറഞ്ഞെ ”
“യക്ഷിയോ …”
“ആ ആരാധന …, അവളെ എല്ലാരും യക്ഷി എന്ന വിളിക്കുന്നെ.. ഞങ്ങളുടെ രക്തം ഊറ്റി കുടിക്കലാണ് അവളുടെ പ്രധാന പരുപാടി ..”
ഞാൻ ഒരു ചിരിയോടെ അവനോട് പറഞ്ഞു
“അത് ഞങ്ങൾ ഒന്ന് പരിചയപെട്ടതാ …”
അവിടെ അവൾ പറഞ്ഞത് പറഞ്ഞാൽ ഞാൻ നാണം കെടും അതുകൊണ്ട് കൂടുതൽ അവനോട് വിശദീകരിക്കാൻ പോയില്ല
അപ്പോളേക്കും ലഞ്ച് ബ്രേക്ക് ആയി
ഫുഡ് എടുക്കാത്തത് കാരണം ഞാൻ ക്യാന്റീനിലേക് പതിയെ വച്ചുപിടിച്ചു, ഫുഡ് വാങ്ങി സീറ്റ് നോക്കുമ്പോളാണ്
“ബ്രോ ഇവിടെ വാ .. ഞങ്ങൾക്കൊപ്പം ഇരിക്കാം ” ഋഷിയാണ്
ഞാൻ അവിടിടെക് പോകുമ്പോ ആരാധന ഒറ്റക് അവിടെ ഇരുന്നു ഫുഡ് കഴിക്കുന്നുണ്ടായി
ഞാൻ നേരെ എന്റെ ടീമിലെ ആൾക്കാരുടെ കൂടെ അവരുടെ ഒപ്പം ഇരുന്നു ശേഷം അനുഷ്ക പറഞ്ഞു
“നേരത്തെ മര്യാദക് പരിചയപ്പെടാൻ പറ്റിയില്ല ആ യക്ഷി അവിടെ ഉണ്ടായിരുന്നല്ലോ ,
സിദ്ധാർത്ഥിന്റെ സ്ഥലം എവിടെയാ .”
“ഞാൻ കേരളത്തിൽനിന്നാണ് വരുന്നത്, ഇവിടെ ഇപ്പൊ അശോക് വിഹാറിൽ താമസിക്കുന്നു ”
അതിനു ശേഷം എല്ലാരും പരസ്പരം കുറച്ചൂടെ പരിചയപെട്ടു
വീട്ടിൽ ആരൊക്കെയുണ്ട്, ഡൽഹി ഇഷ്ടപ്പെട്ടോ, പഠിച്ചതൊക്കെ എവിടെയാ അങ്ങനെ ഒക്കെ ചോദ്യങ്ങൾ വന്നു
പെട്ടന്നായിരുന്നു അവന്തിക ചോദിച്ചത് ” സിംഗിൾ ആണോ ”
ഞാൻ ഞെട്ടി പോയി ഇത്രപെട്ടെന്ന് ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല
ഞാൻ എന്താ പറയണ്ടേ എന്ന് ആലോചിച്ചു ഇരുന്നപ്പോ എന്റെ ഫേസ് ചേഞ്ച് ആയത് കണ്ടിട്ടെന്നോണം നീരജ് പറഞ്ഞു
“അവന്തിക അവൻ വന്നിട്ടല്ലേ ഒള്ളു അപ്പോളേക്കും വളക്കാൻ തുടങ്ങിയോ…”
എല്ലാവരും ചിരിയായിരുന്നു അത് കേട്ടിട്ട്
അവന്തിക ആണേൽ ഇത് കേട്ടിട്ട് നാണം വന്നിട്ട് ഇരിക്കുന്നു
“ഇവൾക് നാണം ഒക്കെ വരോ …” തൃപ്തി ആയിരുന്നു
അങ്ങനെ പരസ്പരം കളിയാക്കികൊണ്ട് ഫുഡ് കഴിച്ചു എല്ലാരും എഴുനേറ്റു
ഇതെല്ലം കണ്ട ആരാധന അവിടെ ഇരിപ്പുണ്ടായി
നീരജ് യുപിയിൽ നിന്നാണ്, ഋഷിയും തൃപ്തിയും പഞ്ചാബ്, അനുഷ്ക തെലുങ്കാന , പ്രശാന്ത് ഡൽഹി പിന്നെ അവന്തിക മഹാരാഷ്ട്ര … ഈ ചെറിയ നേരംകൊണ്ട് ഇതെല്ലം ഞാൻ മനസിലാക്കി
പിന്നെ വേറെ ഒരു കാര്യം കൂടി തൃപ്തിയും ഋഷിയും couples ആണ്
ഉച്ചക്കുശേഷം സമയം പെട്ടന്ന് പോകുന്നതുപോലെ തോന്നി … എല്ലാവരും അവരുടെ ജോലിത്തിരക്കിൽ ആയിരുന്നു , അതിന്റെ ഇടയിൽ പ്രശാന്ത് എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നു .
അഞ്ചുമണി ആയപോളെക്കും ഓരോരുത്തർ ജോലിയെല്ലാം തീർത്തു പോയിത്തുടങ്ങി
“ഇവിടെ അഞ്ചുമണി കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും പോകാം പക്ഷെ ജോലി തീരത്തിന് ശേഷം ..”
