രണ്ടുപേരും കാറിൽ നിന്നിറങ്ങി മദ്യവും ഭക്ഷണവും എടുത്ത് കൂടാരത്തിലേക്ക് നടന്നു. ഒട്ടകങ്ങളും ആടുകളും ഇതിനകം അവിടെ നിന്ന് മാറ്റിയിരുന്നു. നോക്കാൻ ആളില്ലാതെ അവ ചത്തുപോകുമെന്ന് തോന്നിയപ്പോൾ വിൻസെന്റ് എളുപ്പം വിൽപ്പന ചെയ്തു നഷ്ടം വരാതെ ശ്രദ്ധിച്ചു. നിശബ്ദതമായ വിജനതയുടെ നടുവിൽ, തണുപ്പ് വിട്ടുമാറിയിട്ടില്ലാത്ത ഉച്ചവെയിൽ ചൂടിലേക്ക് കണ്ണും നട്ട് രണ്ടുപേരും കൂടാരത്തിൽ ഇരുന്നു. ഇവിടെ എത്താനുള്ള മാർഗ്ഗം ആൽബി രമ്യയ്ക്ക് പറഞ്ഞു കൊടുത്തിരുന്നു.
ആൽബിയുടെ നമ്പറിലേക്ക് ലൊക്കേഷൻ അയച്ചു കൊടുത്തിട്ട്, ആ ലൊക്കേഷൻ ആൽബി രമ്യയ്ക്ക് ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്. പക്ഷേ എപ്പോൾ എത്തുമെന്ന് പറയാൻ പറ്റില്ല, കൂട്ടുകാരിയെ കൂടി ഒപ്പം കിട്ടിയാൽ മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് രമ്യ പറഞ്ഞത്. ജോർജിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് വരാൻ പേടിയാണത്രേ.
ഒരു മണിക്കൂറോളം കാത്തിരുന്നിട്ട് മുഷിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുപ്പിയെടുത്തു രണ്ട് ഗ്ലാസിലേക്ക് മദ്യം പകർന്നു ഒരു ഗ്ലാസ് വിൻസെന്റിന് നീട്ടി. വാങ്ങികൊണ്ട് വന്നിരുന്ന ഭക്ഷണവും എടുത്ത് കഴിക്കാനായി തുറന്നു വച്ചു. ഒട്ടകത്തിന്റെയും ആടിന്റെയും ഇനിയും വിട്ടൊഴിഞ്ഞു പോയിട്ടില്ലാത്ത ചൂരും ആളൊഴിഞ്ഞ കൂടാരത്തിലെ അന്തരീക്ഷത്തിൽ കെട്ടിക്കിടന്ന മഞ്ഞ് കണങ്ങളിൽ തങ്ങി നിന്ന മുഷിഞ്ഞ വസ്ത്രങ്ങളുടെ ഗന്ധവും അവർക്ക് വിമ്മിഷ്ടമുണ്ടാക്കി.
വിൻസെന്റ് കൂടാരത്തിന്റെ മുൻവശത്തെ ശീല ഉയർത്തി വച്ചു കുറച്ചു കാറ്റും വെളിച്ചവും അകത്തേക്ക് കടക്കാൻ വഴിയൊരുക്കി. രണ്ട് പേരും ഭക്ഷണത്തിനൊപ്പം ആ മദ്യം മുഴുവൻ കുടിച്ചു തീർത്തു. തലയിലേക്ക് ലഹരിയുടെ വേരുകൾ പടർന്നു കയറിയപ്പോൾ അത്രനേരവും ചിന്തകളിൽ തങ്ങിനിന്നിരുന്ന ഉത്കണ്ഠ നേർത്തു വരികയും പ്രതികാരത്തിന്റെ പെരുപ്പ് മദ്യലഹരിയോടൊപ്പം നുരഞ്ഞു കയറുകയും ചെയ്തു.
മരുഭൂയിൽ ഉച്ചക്കാറ്റ് വീശിക്കൊണ്ടിരുന്നു. വെയിലിനു ശിശിര കാലത്തിന്റെ ചെറിയ ശൈത്യമുണ്ടെങ്കിലും നല്ല ചൂടുണ്ടായിരുന്നു. മണൽ തരികൾ ശക്തമല്ലാതെ കാറ്റിനോപ്പം പാറിപ്പോകുന്നത് കാണാൻ നല്ല ഭംഗിയുണ്ടെന്നു രണ്ടുപേർക്കും തോന്നി. ഇടക്കിടക്ക് വീശുന്ന അധികം ശക്തിയില്ലാത്ത കാറ്റിലേക്ക് ഉയർന്നു പൊങ്ങി പറക്കുന്ന മണൽ തരികളിലേക്ക് നോക്കി അവർ ഇരുന്നു.
അതിനിടയിൽ ജോർജ് അടുത്ത ബോട്ടിൽ തുറന്ന് രണ്ടുപേർക്കും ഓരോ പെഗ്ഗ് കൂടി ഒഴിച്ചു മുന്നിൽ വച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു വാഹനം പൊടിപടലങ്ങൾ പറത്തിക്കൊണ്ട് അവരുടെ വാഹനത്തിന്റെ സമീപത്തു വന്നു നിന്നു. വിൻസെന്റും ജോർജും ഉത്കണ്ഠയോടെ വാഹനത്തിന്റെ സീറ്റിലേക്ക് തന്നെ നോക്കികൊണ്ട് അതേ ഇരിപ്പ് തുടർന്നു. പൊടിപടലം അടങ്ങിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന രമ്യയെ അവർ കണ്ടു. ജോർജിന്റെ കണ്ണിൽ ഒരു തീനാളം മിന്നി മറഞ്ഞു.
വിൻസെന്റിന്റെ കണ്ണുകൾ ജാസ്മിൻ ഇരിക്കുന്ന ഭാഗത്തു കുടുങ്ങി കിടന്നു. ആ മനോഹരമായ വെണ്ണക്കൽ ശില്പ ഭംഗിയുള്ള മുഖത്ത് നിന്ന് അവനു കണ്ണുകൾ പിൻവലിക്കാൻ തോന്നിയില്ല. മുന്നിൽ ഒഴിച്ചു വച്ച മദ്യം ഒറ്റവലിക്കു കുടിച്ചു തീർത്തിട്ട് രണ്ടുപേരും ചെറിയ ആട്ടത്തോടെ എഴുന്നേറ്റ് നിന്നു. ഭോഗസുഖത്തിന്റെ മനോഹരമായ മൃഗ്ഗീയ ബോധം അവരിൽ ഉടലെടുത്തു. കാറിൽ നിന്ന് രണ്ട് യുവതികളും പുറത്തേക്കിറങ്ങിയപ്പോൾ ജോർജിന്റെയും വിൻസെന്റിന്റെയും കണ്ണുകൾ വിടർന്നു. കാൽമുട്ടോളം മാത്രം ഇറക്കമുള്ള,
ശരീരത്തിൽ ഒട്ടി നിൽക്കുന്ന ചെറിയ ഗൗൺ മാത്രമേ രമ്യ ഉടുത്തിരുന്നുള്ളൂ. ശരീരത്തിന്റെ വടിവ് വ്യക്തമാക്കുന്ന നീണ്ട ഒരു വെളുത്ത നേർത്ത ടോപ് ജാസ്മിനും. ഒന്നിനൊന്നു മികച്ച രണ്ട് മായാ മനോഹരികൾ അവരെ നോക്കി കാറിന്റെ ഓരം ചേർന്ന് നിൽക്കുന്ന ദൃശ്യം കണ്ടപ്പോൾ വന്ന കാര്യം പോലും മറന്ന് കാമത്തിന്റെ ദാഹം അവരുടെ തൊണ്ടയിൽ വരൾച്ച സൃഷ്ടിച്ചു.
വണ്ടിയിൽ വാഹിദ് കൂടെയുണ്ടോ എന്ന ചിന്തയോ ശ്രദ്ധയോ പോലും ഇല്ലാതെ കടഞ്ഞെടുത്തത് പോലെയുള്ള ആ നെയ്മേനിയിലൂടെ അവരുടെ കണ്ണുകൾ ഇഴഞ്ഞു നടന്നു. അരക്കെട്ടിലേക്ക് തലച്ചോറിൽ നിന്ന് ആവേഗങ്ങൾ പടർന്നിറങ്ങി ചെറിയ അനക്കം സൃഷ്ടിച്ചു.
